Contents

Displaying 24741-24750 of 24915 results.
Content: 25190
Category: 1
Sub Category:
Heading: കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ
Content: ഒട്ടാവ: കുരിശിനെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ പങ്കുവെച്ച മ്യൂസിക് വീഡിയോയ്ക്കു എതിരെ പ്രതിഷേധം കനക്കുന്നു. ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിന്റെ സംഗീത ആല്‍ബത്തിനെതിരെയാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 'ട്രൂ ബ്ലൂ' എന്ന പേരില്‍ പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന വിധത്തില്‍ അർദ്ധ നഗ്നയായി കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും അശ്ലീല ചായ്‌വോടെ കൈ കൂപ്പുകയും ചെയ്യുന്നുണ്ട്. സ്വകാര്യ ഭാഗങ്ങളില്‍ കുരിശുവെച്ചും ഇവര്‍ വീഡിയോയില്‍ അവഹേളിക്കുന്നുണ്ട്. വിശ്വാസ അവഹേളനം നടത്തി കാഴ്‌ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരംതാണ ശ്രമമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ക്രൈസ്തവരെയും ഹൈന്ദവരെയും ഒരുപോലെ അവഹേളിക്കുന്ന ബോധപൂർവ്വമായ നീക്കമാണിതെന്ന് പലരും ചൂണ്ടിക്കാട്ടി. 'ഇത് ദൈവനിന്ദയാണെന്നും വിശ്വാസ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നുമുള്ള നിരവധി അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ ഉയരുകയാണ്. അതേസമയം വീഡിയോ റിപ്പോര്‍ട്ട് ചെയ്തു യൂട്യൂബില്‍ നിന്നു നീക്കം ചെയ്യാനുള്ള ക്യാംപെയിനും നടക്കുന്നുണ്ട്. ഇന്ത്യൻ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുള്ള ജെനസിസ് യാസ്‌മിൻ നിലവില്‍ കാനഡയിലാണ് താമസിക്കുന്നത്. അടുത്ത കാലത്ത് ഇവര്‍ ഇറക്കുന്ന പല വീഡിയോകളും അത്യന്തം അരോചകമായി തോന്നുന്നതായി പലരും അഭിപ്രായപ്പെട്ടിരിന്നു. വീഡിയോക്ക് ചുവടെ വന്നിരിക്കുന്ന അയ്യായിരത്തോളം കമന്റുകളില്‍ ഭൂരിഭാഗവും പ്രതിഷേധം അറിയിക്കുന്നതാണ്.

Image: /content_image/News/News-2025-06-23-15:40:40.jpg
Keywords: അവഹേ
Content: 25191
Category: 1
Sub Category:
Heading: ഇന്നലെ ലെയോ പതിനാലാമൻ പാപ്പയുടെ നേതൃത്വത്തിൽ റോമിൽ നടന്ന ദിവ്യകാരുണ്യ പ്രദിക്ഷണം | Video
Content: യേശുവിന്റെ തിരുശരീര രക്തങ്ങളുടെ തിരുനാൾ ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ (ജൂൺ 22 ഞായറാഴ്ച ) ലെയോ പതിനാലാമൻ പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാന അർപ്പണവും ദിവ്യകാരുണ്യ പ്രദക്ഷിണവും. റോമ നഗരത്തിലും ലോകത്തിലുമുള്ള എല്ലാ ദേവാലയങ്ങളുടെയും “മാതൃദേവാലയം” എന്ന വിശേഷണത്തോടെ അറിയപ്പെടുന്ന വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് വിശുദ്ധ കുർബാന അർപ്പണം നടന്നത്. തുടർന്നു നഗരത്തിന്റെ തെരുവ് വീഥിയിലൂടെ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. കാണാം അനുഗ്രഹീതമായ ദൃശ്യങ്ങൾ ഒരു മിനിറ്റിൽ.
Image: /content_image/News/News-2025-06-23-17:46:41.jpg
Keywords: ലെയോ
Content: 25192
Category: 1
Sub Category:
Heading: മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവും: ലെയോ പാപ്പ
Content: വത്തിക്കാൻ സിറ്റി: മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവുമെന്ന്‍ ലെയോ പതിനാലാമന്‍ പാപ്പ. ഇന്നലെ ഞായറാഴ്ച വിശുദ്ധ കുർബാനയുടെ തിരുനാൾ ദിനമായി ലത്തീൻ സഭ ആചരിക്കുന്ന വേളയില്‍ തന്റെ കത്തീഡ്രൽ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യനോടുള്ള യേശുവിന്റെ അനുകമ്പയെ എടുത്തുകാട്ടിക്കൊണ്ടും, ഓരോ ദിവസവും വിശുദ്ധ കുർബാനയായി നമ്മെ സന്ദർശിക്കുന്ന യേശുവിന്റെ കരുണാർദ്രമായ സ്നേഹത്തെ അനുസ്മരിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം. ദൈവം നമ്മുടെ ജീവിതങ്ങളെ ഭരിക്കുമ്പോൾ മാത്രമാണ്, എല്ലാ തിന്മകളിൽ നിന്നും നാം സ്വതന്ത്രരാകുന്നതെന്നും, എന്നാൽ ഇതിനർത്ഥം പരീക്ഷണരഹിതമായ ഒരു ജീവിതം സാധ്യമാകും എന്നല്ല എന്നും പാപ്പ കൂട്ടിച്ചേർത്തു. വിശുദ്ധ ലൂക്കയുടെ സുവിശേഷം, ഒൻപതാം അധ്യായത്തിലെ അപ്പം വര്‍ദ്ധിപ്പിക്കുന്ന ഭാഗത്തെ കേന്ദ്രമാക്കിയായിരിന്നു പാപ്പയുടെ സന്ദേശം. വിശപ്പുമൂലം വേദനയനുഭവിക്കുന്ന ജനതയെ എപ്രകാരം അനുകമ്പാർദ്രമായ ഹൃദയത്തോടെ യേശു നോക്കുന്നുവെന്നും, അവരുടെ പരിപാലനത്തിനായി ശിഷ്യന്മാരെ ക്ഷണിക്കുന്നുവെന്നും പാപ്പ ചൂണ്ടിക്കാട്ടി. വിശപ്പ് ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്നും, എങ്കിലും അഞ്ച് അപ്പവും രണ്ട് മീനുകളും ആളുകളെ പോറ്റാൻ അപര്യാപ്‌തമാണെന്നു നമുക്ക് തോന്നുമെങ്കിലും, നമ്മുടെ ജീവിതത്തിന് ശക്തിയും അർത്ഥവും നൽകാൻ ആവശ്യമായതെല്ലാം യേശുവിനോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസമാണ് ഇവിടെ ഏറ്റവും പ്രധാനമെന്നും പാപ്പ പറഞ്ഞു. വേദനിക്കുന്നവരോടുള്ള യേശുവിന്റെ അനുകമ്പ, ദൈവത്തിന്റെ സ്‌നേഹപൂർണമായ സാന്നിധ്യത്തെ വെളിപ്പെടുത്തുന്നതാണ്. ഇത് നമ്മെ രക്ഷയിലേക്കു നയിക്കുന്നതാണ്. മനുഷ്യന്റെ വിശപ്പിനുള്ള ദൈവത്തിന്റെ ഉത്തരമാണ് നിത്യജീവൻ നൽകുന്ന യേശുവിന്റെ ശരീരവും രക്തവും. ജീവനുള്ളതും യഥാർഥവുമായ അപ്പമായ യേശു നമ്മെ പോഷിപ്പിക്കുമ്പോൾ നാം അവനുവേണ്ടി ജീവിക്കുന്നു. "പോഷണം നൽകുകയും പരാജയപ്പെടുകയും ചെയ്യാത്ത അപ്പം; ഭക്ഷിക്കാവുന്നതും എന്നാൽ തീർന്നുപോകാത്തതുമായ അപ്പം. വാസ്തവത്തിൽ, വിശുദ്ധ കുർബാന രക്ഷകന്റെ യഥാർത്ഥവും ഗണ്യവുമായ സാന്നിധ്യമാണ്" - വിശുദ്ധ അഗസ്റ്റിൻ ഓര്‍മ്മിപ്പിച്ചത് ഇപ്രകാരമാണെന്നു പാപ്പ പറഞ്ഞു. റോം രൂപതയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ തന്റെ കത്തീഡ്രൽ ദേവാലയമായ വിശുദ്ധ ജോൺ ലാറ്ററൻ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ച പാപ്പ, തുടർന്ന് മേരി മേജർ ബസിലിക്കയിലേക്ക് കാൽനടയായി ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി. ആയിരങ്ങളാണ് ദിവ്യകാരുണ്യത്തെ അനുഗമിച്ചത്. സമാപനമായി വിശുദ്ധ കുർബാനയുടെ ആശീർവാദം സ്വീകരിച്ചത് ഇരുപത്തിനായിരത്തിനു മുകളിൽ വിശ്വാസികളായിരിന്നു.

Image: /content_image/News/News-2025-06-23-18:35:30.jpg
Keywords: ലെയോ
Content: 25193
Category: 1
Sub Category:
Heading: ഡമാസ്‌കസിൽ ഐ‌എസ് നടത്തിയ ക്രൈസ്തവ നരഹത്യ; മരിച്ചവരുടെ എണ്ണം 27 ആയി
Content: ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിൽ ഗ്രീക്ക് ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 27 ആയി. 63 പേർക്കു പരിക്കേറ്റതായും സിറിയന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം വന്ന വിവരങ്ങള്‍ പ്രകാരം മരണസംഖ്യ ഇരുപതായിരിന്നു. പരിക്കേറ്റ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണസമയത്ത് മുന്നൂറിലധികം പേർ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് ഡമാസ്കസിലെ ക്രിസ്‌ത്യൻ മേഖലയായ അൽദുവൈലയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ പള്ളിക്കുള്ളിൽ കടന്നുവെന്നു ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരിന്നു. ഒരാൾ വെടിയുതിർത്തശേഷം സ്വയം പൊട്ടിത്തെറിച്ചു. രണ്ടാമത്തെ തീവ്രവാദി വിശ്വാസികൾക്കു നേരേ നിറയൊഴിച്ചതിന് ശേഷം ഗ്രനേഡ് എറിഞ്ഞാണ് ആക്രമണം നടത്തിയത്. ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ശരീരം ഛിന്നിചിതറി കിടക്കുന്ന അവസ്ഥയിലാണെന്ന് വ്യക്തമായിരിന്നു. സിറിയയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, എല്ലാ മനുഷ്യരാശിയുടെയും അന്തസ്സിനേറ്റ ആഴത്തിലുള്ള മുറിവ് കൂടിയാണ് ഇതെന്നു ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയർക്കീസ് ​​തിയോഫിലോസ് മൂന്നാമൻ പറഞ്ഞു. വിഭജനം വിതയ്ക്കാനും നിരപരാധികളെ അവരുടെ വീടുകളിൽ നിന്ന് ആട്ടിയോടിക്കാനും ഉദ്ദേശിച്ചുള്ളതാണ് ഈ ആക്രമണം. ഇരുട്ടിന്റെ ശക്തികൾ ആസൂത്രണം ചെയ്ത ഭീകരതയുടെ വ്യക്തമായ ഒരു പ്രവൃത്തിയാണിതെന്ന് സിറിയന്‍ കത്തോലിക്കാ പാത്രിയർക്കീസ് ​​ഇഗ്നേഷ്യസ് ജോസഫ് മൂന്നാമൻ യൂനാൻ പറഞ്ഞു.ആക്രമണത്തെ അപലപിച്ച് യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും അമേരിക്ക ഉള്‍പ്പെടെ മറ്റ് ലോക രാജ്യങ്ങളും രംഗത്ത് വന്നിട്ടുണ്ട്.

Image: /content_image/News/News-2025-06-24-11:19:30.jpg
Keywords: സിറിയ
Content: 25194
Category: 1
Sub Category:
Heading: എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കും; നിയമത്തില്‍ ഒപ്പുവെച്ച് ടെക്സാസ് ഗവർണർ
Content: ടെക്സാസ്: പൊതുവിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന നിയമത്തിൽ അമേരിക്കന്‍ സംസ്ഥാനമായ ടെക്സാസിന്റെ ഗവർണർ ഗ്രെഗ് ആബട്ട് ഒപ്പുവച്ചു. 2025-2026 അധ്യായന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നതാണ് നിയമം. സംസ്ഥാനത്തെ പബ്ലിക് എലിമെന്ററി അല്ലെങ്കിൽ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികളില്‍ "ഈടുനിൽക്കുന്ന ഒരു പോസ്റ്റർ അല്ലെങ്കിൽ പത്ത് കൽപ്പനകളുടെ ഫ്രെയിം ചെയ്ത പകർപ്പ്" തൂക്കിയിടണമെന്ന് നിയമനിർമ്മാണം ആവശ്യപ്പെടുന്നു. ജൂൺ 21ന് ഗവര്‍ണ്ണര്‍ ഒപ്പിട്ട നിയമപ്രകാരം, കൽപ്പനകളുടെ പ്രദർശനത്തിൽ മറ്റ് ഉള്ളടക്കങ്ങള്‍ ഉൾപ്പെടുത്താൻ കഴിയില്ല. ഓരോ പകർപ്പും കുറഞ്ഞത് 16 ഇഞ്ച് വീതിയും 20 ഇഞ്ച് ഉയരവും ഉണ്ടായിരിക്കണം, ക്ലാസ് മുറിയിൽ എവിടെ നിന്നും ശരാശരി കാഴ്ചയുള്ള ഒരാൾക്ക് വായിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ടെക്സസ് സെനറ്റർ ഫിൽ കിംഗ് അവതരിപ്പിച്ച ബിൽ, കഴിഞ്ഞ മാർച്ച് 19നാണ് സെനറ്റിൽ പാസ്സാക്കിയത്. പിന്നീട് കാൻഡി നോബിൾ ഇത് പ്രതിനിധി സഭയിൽ അവതരിപ്പിച്ചു. മെയ് 25ന് 82-46 വോട്ടുകൾക്കാണ് ബില്‍ പാസാക്കിയത്. "നിന്റെ ദൈവമായ കര്‍ത്താവ് ഞാൻ ആകുന്നു" എന്ന ഒന്നാം പ്രമാണം മുതൽ എല്ലാ സ്കൂളുകളും ഉപയോഗിക്കേണ്ട പത്ത് കൽപ്പനകളുടെ പദപ്രയോഗങ്ങൾ അധികൃതര്‍ കൃത്യമായി നിര്‍വച്ചിട്ടുണ്ട്. സീനായ് മലമുകളില്‍വെച്ച് ദൈവം മോശയ്ക്ക് നൽകിയ കൽപ്പനകൾ ക്രൈസ്തവരെ കൂടാതെ യഹൂദരും, ഇസ്ലാം മതസ്ഥരും ഉൾപ്പെടെ നിരവധി വിഭാഗങ്ങള്‍ ധാർമ്മിക അടിത്തറയായി ഉപയോഗിക്കുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സെപ്റ്റംബർ 1ന് ടെക്സാസിൽ ഈ നിയമം ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. 89-ാമത് നിയമസഭാ സമ്മേളനത്തിൽ ഗവര്‍ണ്ണര്‍ ഒപ്പിട്ട അറുനൂറിലധികം ബില്ലുകളില്‍ ഒന്നാണ് ബിൽ 10. "വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ദൈനംദിന, സ്വമേധയാ ഉള്ള പ്രാർത്ഥനയിലും വിശുദ്ധ ഗ്രന്ഥ വായനയിലും പങ്കെടുക്കാൻ അനുവദിക്കുന്ന നയം സ്വീകരിക്കാൻ സ്കൂളുകളെ അനുവദിക്കുന്ന മറ്റൊരു ബില്ലിലും അദ്ദേഹം ഒപ്പുവച്ചിരിന്നു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ അമേരിക്കയില്‍ ക്രിസ്തീയതയ്ക്കു വലിയ രീതിയില്‍ മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമാണ് ടെക്സാസ്.

Image: /content_image/News/News-2025-06-24-12:37:27.jpg
Keywords: ടെക്സാ
Content: 25195
Category: 18
Sub Category:
Heading: കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ലഹരിവിരുദ്ധ ദിനാചരണം 26ന്
Content: കൊച്ചി: കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ആഗോള ലഹരിവിരുദ്ധ ദിനാചരണം 26ന് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തൃശൂർ കുരിയച്ചിറ സെൻ്റ ജോസഫ്‌സ് മോഡൽ സ്‌കൂളിൽ രാവിലെ 11.30ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിർവഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോൺ അരീക്കൽ, പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരൻ, അന്തോണിക്കുട്ടി ചെതലൻ, കെ.എ. ഏബ്രഹാം എന്നിവർ പ്രസംഗിക്കും. ദിനാചരണത്തിന്റെ ഭാഗമായി കേരള സഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസംബ്ലിയിൽ സന്ദേശവും പ്രതിജ്ഞയെടുക്കലും ഉണ്ടാകുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ്റെ സർക്കുലർ വ്യക്തമാക്കി. 32 രൂപത കേന്ദ്രങ്ങളിലും വിവി ധ പരിപാടികൾ ഉണ്ടാകും. പാലക്കാട് ഒലവക്കോട് സെൻ്റ തോമസ് എച്ച്എസ്എസിൽ ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, കൊല്ലം ട്രിനിറ്റി ലൈസിയം എച്ച്എസ്എസിൽ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, പാലാ അൽഫോൻസാ കോളജിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മൂവാറ്റുപുഴ വെളിയനാട് സെൻ്റ പോൾസ് എച്ച്എസ്എസിൽ യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവർ ലഹരിവിരുദ്ധ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2025-06-24-14:20:33.jpg
Keywords: ലഹരി
Content: 25196
Category: 1
Sub Category:
Heading: പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുവാന്‍ എ‌സി‌എന്നെ പിന്തുണച്ച് വിശ്വാസികള്‍; സ്വരുകൂട്ടിയത് 150.4 മില്യൺ ഡോളര്‍
Content: മ്യൂണിക്ക്: ആഗോള സാമ്പത്തിക അനിശ്ചിതത്വം നിലനിന്നിട്ടും ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ സഹായിക്കുന്ന പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന് (ACN) ഉദാര സംഭാവനയുമായി വിശ്വാസി സമൂഹം. എ‌സി‌എന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 137 രാജ്യങ്ങളിലെ ക്രൈസ്തവരെ പിന്തുണയ്ക്കുന്നതിനായി 2024-ൽ 150.4 മില്യൺ ഡോളർ തുകയാണ് സമാഹരിച്ചിരിക്കുന്നത്. മുന്‍ നീക്കിബാക്കിയായ 2.4 മില്യൺ ഡോളർ കൂടി ഉള്‍പ്പെടുത്തി പള്ളി നിർമ്മാണം ഉള്‍പ്പെടെയുള്ള 5,300-ലധികം പദ്ധതികൾക്ക് ഫൗണ്ടേഷൻ ധനസഹായം നൽകി. യുദ്ധത്തിൽ തകർന്ന സമൂഹങ്ങൾക്കുള്ള പിന്തുണയുടെ പ്രതിഫലനമായി യുക്രൈന് വേണ്ടിയാണ് സംഘടന ഏറ്റവും ഉയർന്ന ധനസഹായം ചെയ്തിരിക്കുന്നത്. 9.1 മില്യൺ ഡോളറാണ് സംഘടന യുക്രൈനിലെ ക്രൈസ്തവര്‍ക്ക് വേണ്ടി ചെലവഴിച്ചത്. ലെബനോനും ഇന്ത്യയും യഥാക്രമം 7.4, 6.7 മില്യൺ ഡോളര്‍ നല്‍കി സഹായിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ഭൂഖണ്ഡമാണ് ഏറ്റവും കൂടുതൽ പിന്തുണ നല്‍കേണ്ട മേഖലയായി ഉയർന്നുവന്നത്. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയുടെ ആകെ വാര്‍ഷിക സഹായത്തിന്റെ 30 ശതമാനത്തിലധികം ചെലവഴിച്ചിരിക്കുന്നതും ആഫ്രിക്കയിലാണ്. നൈജീരിയ, ബുർക്കിന ഫാസോ തുടങ്ങിയ രാജ്യങ്ങളില്‍ ദാരിദ്ര്യവും വർദ്ധിച്ചുവരുന്ന തീവ്രവാദ അക്രമവും നേരിടുമ്പോൾ സഹായത്തിൽ വർദ്ധനവ് നല്‍കിയിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ തങ്ങളുടെ പദ്ധതി സഹായത്തിന്റെ ഏറ്റവും വലിയ ഭാഗം ആഫ്രിക്കയ്ക്കുള്ള സഹായമായിരുന്നുവെന്ന് എ‌സി‌എന്‍ ഇന്റർനാഷണലിന്റെ എക്സിക്യൂട്ടീവ് പ്രസിഡന്റ് റെജീന ലിഞ്ച് പറഞ്ഞു. ആഫ്രിക്കയിലെ സഭ ഇസ്ളാമിക ഭീകരതയില്‍ ഏറെ കഷ്ട്ടപ്പെടുകയാണെന്നും അതേസമയം തന്നെ സഭ അവിടെ അതിവേഗം വളരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ 11 പേരിൽ ഒരാൾ എന്ന നിലയിൽ ഏകദേശം 10,000 സെമിനാരി വിദ്യാർത്ഥികളെയും സംഘടന പിന്തുണച്ചിരിന്നു. ലോകമെമ്പാടുമുള്ള അയ്യായിരത്തിലധികം ക്രിസ്ത്യന്‍ പ്രോജക്റ്റുകൾക്ക് വർഷം തോറും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ജർമ്മനിയിലെ കോനിഗ്സ്റ്റൈനില്‍ കേന്ദ്രീകൃതമായ സംഘടന ലോകമെമ്പാടുമുള്ള നൂറ്റിനാല്‍പ്പതോളം രാജ്യങ്ങളിലെ പീഡിത ക്രൈസ്തവ സമൂഹത്തിന് സഹായം നല്‍കിവരുന്നുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-06-24-16:32:23.jpg
Keywords: എ‌സി‌എന്‍, നീഡ്
Content: 25197
Category: 1
Sub Category:
Heading: സിറിയയില്‍ ഭീകരാക്രമണം നടന്ന ക്രൈസ്തവ ദേവാലയത്തില്‍ ഇരകളെ അനുസ്മരിച്ച് പ്രാര്‍ത്ഥന
Content: ഡമാസ്കസ്, സന: സിറിയയിലെ ഡമാസ്ക്കസില്‍ ക്രൈസ്തവ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാക്കളെ അനുസ്മരിച്ചുകൊണ്ട് ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തി. അന്ത്യോക്യയിലെയും കിഴക്കൻ പ്രദേശങ്ങളിലെയും ഗ്രീക്ക് ഓർത്തഡോക്സ് പാത്രീയാര്‍ക്കീസ് ​​ജോൺ പത്താമന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്ന സെന്റ് ഏലിയാസ് പള്ളിയിൽ പ്രത്യേക പ്രാർത്ഥന നടത്തിയത്. ഡമാസ്കസിൽ നിന്നുള്ള നിരവധി മെത്രാന്മാര്‍, വൈദികര്‍, സഭയുടെ വിവിധ ശ്രേണികളില്‍ ഉള്ളവര്‍, വിശ്വാസികള്‍ എന്നിവര്‍ പ്രാർത്ഥനയിൽ പങ്കെടുത്തു. രക്തസാക്ഷികളുടെ നിത്യവിശ്രമത്തിനും സിറിയയിലും ലോകത്തിലും സമാധാനത്തിനും വേണ്ടി എല്ലാവരും പ്രാർത്ഥനയിൽ ഐക്യപ്പെടണമെന്ന് പാത്രീയാര്‍ക്കീസ് ആഹ്വാനം ചെയ്തു. ഇന്നത്തെ ഈ പ്രാർത്ഥനയിലെ എല്ലാവരുടെയും സാന്നിധ്യം ഇരകളുടെ കുടുംബങ്ങൾക്കും എല്ലാ സിറിയക്കാർക്കും പിന്തുണയുടെയും ആശ്വാസത്തിന്റെ സന്ദേശം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും മാനുഷിക തത്വങ്ങളും തീവ്രവാദ പ്രവർത്തനത്തെ നിരാകരിക്കുന്നുണ്ട്. സിറിയയിലെ ക്രൈസ്തവരും മുസ്ലീങ്ങളും വിഭജിക്കാന്‍ കഴിയാത്ത ഒരൊറ്റ സാമൂഹിക ഘടനയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവിച്ച ആക്രമണം സിറിയക്കാരുടെ മാനവികതയുടെ മൂല്യങ്ങളിലുള്ള ആഴമായ ക്രൈസ്തവ വിശ്വാസത്തെ മാറ്റില്ലെന്ന് ഫാ. യൂഹന്ന ഷെഹാദെ പറഞ്ഞു. എല്ലായിടത്തും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഞായറാഴ്‌ച ഉച്ചകഴിഞ്ഞാണ് ഡമാസ്കസിലെ ക്രിസ്‌ത്യൻ മേഖലയായ അൽദുവൈലയിൽ സ്ഥിതിചെയ്യുന്ന സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ പ്രാര്‍ത്ഥന നടക്കുന്നതിനിടെ ആക്രമണമുണ്ടായത്. ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു.

Image: /content_image/News/News-2025-06-24-17:12:26.jpg
Keywords: സിറിയ
Content: 25198
Category: 1
Sub Category:
Heading: ഒന്നര നൂറ്റാണ്ടിന് ശേഷം രാജ്യത്തെ വീണ്ടും തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ച് അയര്‍ലണ്ട്
Content: നോക്ക്: 152 വർഷങ്ങൾക്ക് ശേഷം രാജ്യത്തെ വീണ്ടും തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ച് അയര്‍ലണ്ട്. വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ ദിനമായി ആചരിച്ച കഴിഞ്ഞ ഞായറാഴ്ച, രാജ്യത്തെ പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ നോക്കിലെ മരിയന്‍ ദേവാലയത്തില്‍ ഐറിഷ് കത്തോലിക്ക സഭയുടെ അധ്യക്ഷനും അര്‍മാഗ് അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ഈമോൺ മാർട്ടിൻ യേശുവിന്റെ തിരുഹൃദയത്തിലേക്ക് അയർലണ്ടിനെ പുനര്‍സമര്‍പ്പിച്ചു. 1873-ല്‍ കാഷെല്‍ & എംലി അതിരൂപതയുടെ അധ്യക്ഷനായിരിന്ന ആർച്ച് ബിഷപ്പ് തോമസ് ക്രോക്കാണ് അയർലണ്ടിനെ അവസാനമായി തിരുഹൃദയത്തിലേക്ക് സമര്‍പ്പണം നടത്തിയത്. പതിറ്റാണ്ടുകളായി, രാജ്യത്തുടനീളമുള്ള കുടുംബങ്ങളില്‍ തിരുഹൃദയത്തെ ബഹുമാനിക്കുന്നതില്‍ അയര്‍ലണ്ട് വിശ്വസ്തത പുലർത്തിയിരുന്നുവെന്നു ആർച്ച് ബിഷപ്പ് മാർട്ടിൻ അനുസ്മരിച്ചു. വിശ്വാസത്തിനും പ്രത്യാശയ്ക്കും സ്നേഹത്തിനും വേണ്ടി ദൈവത്തെ വളരെയധികം ആവശ്യമുള്ള ഒരു സമയത്താണ് നാം ജീവിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. ആധുനിക യുഗം വിശ്വാസത്തിനും, കുടുംബങ്ങൾക്കും, മാനവികതയ്ക്കും നിരവധി വെല്ലുവിളികൾ ഉയർത്തുകയാണെന്നും ഇക്കാലഘട്ടത്തില്‍ തിരുഹൃദയ സമര്‍പ്പണത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. തിരുഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച് ലെയോ പതിനാലാമന്‍ പാപ്പ സന്ദേശം കൈമാറിയിരിന്നു. തിരുഹൃദയ പുനഃപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങള്‍ രാജ്യത്തു നേരത്തെ തന്നെ ആരംഭിച്ചതാണ്. കഴിഞ്ഞ ജനുവരിയിൽ ഫ്രാൻസിസ് മാർപാപ്പ ആശീര്‍വദിച്ച നാല് തിരുഹൃദയ രൂപങ്ങള്‍ അയർലണ്ടിലെ നാല് സഭാപ്രവിശ്യകളിലേക്കും എത്തിച്ചിരിന്നു. 2025 ജൂബിലി വർഷത്തിൽ തിരുഹൃദയ ഭക്തി പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ രൂപതയില്‍ കൂടിയും ഈ രൂപങ്ങള്‍ കൊണ്ടുപോയിരിന്നു.

Image: /content_image/News/News-2025-06-24-18:19:17.jpg
Keywords: അയര്‍ല
Content: 25199
Category: 18
Sub Category:
Heading: വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങൾ അപലപനീയം: കെസിബിസി
Content: കൊച്ചി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന ക്രൈസ്‌തവ പീഡനങ്ങൾ അപലപനീയമെന്ന് കെസിബിസി. ഇത്തരം സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഹമാ ഗ്രാമത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന മധ്യേ നടന്ന ചാവേർ ആക്രമണം. മുപ്പതോളം മരിക്കുകയും സ്ത്രീകളും കുട്ടികളുമടക്കം അറുപതിലേറെ പേർക്കു മാരകമായി പരിക്കേൽക്കുകയും ചെയ്‌ത സംഭവം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പശ്ചിമേഷ്യയിലും നൈജീരിയ, സുഡാൻ, ബുർക്കിനാഫാസോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും നിർബാധം തുടർന്നുകൊണ്ടിരിക്കുന്ന ക്രൈസ്‌തവ കൂട്ടക്കുരുതിയെ ശക്തമായി അപലപിക്കുന്നു. മതതീവ്രവാദികൾ നടത്തുന്ന മനുഷ്യത്വരഹിതവും ഹീനവുമായ ഇത്തരം പ്രവൃത്തി കളെ നിയന്ത്രിക്കാൻ ലോകരാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടുവരണം. പീഡിപ്പിക്കപ്പെടുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ശാശ്വത സമാധാനത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പ്രസ്‌താവനയിൽ പറഞ്ഞു.
Image: /content_image/India/India-2025-06-25-10:45:54.jpg
Keywords: കെസിബിസി