category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യൂറോപ്പിന്റെ ക്രിസ്തീയത വീണ്ടെടുക്കുവാനുള്ള ആത്മീയ നവീകരണ പദ്ധതി മാർപാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍
Contentറോം: യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ക്രിസ്തീയ വിശ്വാസം വീണ്ടെടുക്കുന്നതിന് തയാറാക്കിയ ആത്മീയ നവീകരണ പദ്ധതി മാർപ്പാപ്പയ്ക്ക് സമര്‍പ്പിച്ച് യുവജനങ്ങള്‍. ഫെർണാണ്ടോ മോസ്‌കാർഡോ, സുഹൃത്ത് പട്രീഷ്യ എന്നിവരാണ് കഴിഞ്ഞ ദിവസം വത്തിക്കാനിലെത്തി ലെയോ പാപ്പയ്ക്കു ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ ഗ്രന്ഥം സമര്‍പ്പിച്ചത്. "റോം '25-ദി വേ ഓഫ് സെന്റ് ജെയിംസ് '27 - ജെറുസലേം '33" എന്ന തലക്കെട്ടിലുള്ള പദ്ധതി ഇരുപത്തിരണ്ടുകാരനായ ഫെർണാണ്ടോ മോസ്കാർഡോയുടെ നേതൃത്വത്തിലാണ് തയാറാക്കിയിരിക്കുന്നത്. തീർത്ഥാടനങ്ങൾ, സുവിശേഷവൽക്കരണം, രോഗശാന്തി എന്നിവയിലൂടെ "മറ്റൊരു യൂറോപ്പ് സാധ്യമാണ്" എന്ന് ലോകത്തോട് പറയുവാനാണ് ഈ പദ്ധതിയിലൂടെ യുവജനങ്ങള്‍ ലക്ഷ്യമിടുന്നത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പരിശുദ്ധ പിതാവിനെ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ, യുവ സ്പാനിഷ് മെഡിക്കൽ വിദ്യാർത്ഥി കൂടിയായ ഫെർണാണ്ടോ സന്തോഷം പ്രകടിപ്പിച്ചു. പാപ്പയ്ക്കും ഞങ്ങള്‍ക്കും ഈ നിമിഷം അത്യധികം സന്തോഷം നിറഞ്ഞ ഒരു അനുഭവമായിരുന്നുവെന്നും ഭൂമിയിലെ ക്രിസ്തുവിന്റെ വികാരിക്ക് ഈ പ്രോജക്റ്റിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നത്, അതിശയകരമായ കാര്യമാണെന്നും സിഎൻഎയുടെ സ്പാനിഷ് ഭാഷാ വാർത്താ പങ്കാളിയായ എസിഐ പ്രെൻസയോട് ഫെർണാണ്ടോ പറഞ്ഞു. പാലൻസിയയിലെ ബിഷപ്പ് മൈക്കൽ ഗാർസിയാൻഡിയുടെ ഒപ്പമാണ് ഇതുമായി ബന്ധപ്പെട്ട ഗ്രന്ഥം പാപ്പയ്ക്കു കൈമാറിയത്. 2033-ൽ ആഘോഷിക്കുന്ന മഹാജൂബിലി കണക്കിലെടുത്ത് പുതിയ യൂറോപ്യൻ തലമുറയ്ക്ക് വിശ്വാസത്തിലേക്കും പ്രത്യാശയിലേക്കും ഒരു പാത തുറക്കുക എന്ന ലക്ഷ്യത്തോടെ തങ്ങള്‍ തയാറാക്കിയ സംരംഭത്തെക്കുറിച്ച് മോസ്‌കാർഡോയും പട്രീഷ്യയും പാലൻസിയയിലെ ബിഷപ്പ് മൈക്കൽ ഗാർസിയാൻഡിയയും പരിശുദ്ധ പിതാവിനോട് വിശദീകരിച്ചു. പ്രവർത്തനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സോഷ്യൽ മീഡിയ ചാനലുകളിലൂടെയും വെബ്‌സൈറ്റിലൂടെയും വിശ്വാസികള്‍ക്ക് നല്‍കുമെന്നും ഫെർണാണ്ടോ വ്യക്തമാക്കി. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-16 07:52:00
Keywordsപാപ്പ
Created Date2025-06-16 07:53:16