category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഒഡീഷയില്‍ മലയാളി വൈദികര്‍ നേരിട്ടത് ക്രൂരമായ പീഡനം
Contentകൊച്ചി: ഒഡീഷയിലെ സമ്പൽപുർ ചർവാട്ടി ഹോസ്റ്റലിൽ അതിക്രമിച്ചുകടന്ന ഹിന്ദു വർഗീയവാദികള്‍ നടത്തിയ ആക്രമണത്തില്‍ വൈദികര്‍ നേരിട്ടത് ക്രൂരമായ പീഡനം. എറണാകുളം മഞ്ഞുമ്മൽ കർമലീത്ത സമൂഹത്തിന്റെ ഒഡീഷ മിഷനിൽ സേവനം ചെയ്യുന്ന മലയാളി വൈദികരായ ഫാ. ലീനസ് പുത്തൻവീട്ടില്‍, സുപ്പീരിയർ ഫാ. സിൽവിൻ കളത്തില്‍ ചികിത്സയ്ക്കായി നാട്ടിലെത്തിയപ്പോഴാണ് ആക്രമണത്തിന്റെ വ്യാപ്തി വിവരിച്ചത്. ഇരുമ്പുകമ്പിയും മരക്കമ്പും ഉപയോഗിച്ചു ശരീരം മുഴുവൻ അവർ മർദിചവെന്നും കൈചുരുട്ടി മുഖത്ത് പലവട്ടം ഇടിച്ചും വരാന്തകളിലൂടെ വലിച്ചിഴച്ചും വേദനകൊണ്ടു നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകിയുമായിരിന്നു മര്‍ദ്ദനമെന്ന് ഫാ. ലീനസ് വെളിപ്പെടുത്തി. കഴിഞ്ഞ 23നു പുലർച്ചെ മൂന്നിന് ഉണ്ടായ ആക്രമണത്തില്‍ പന്ത്രണ്ടു പേരടങ്ങുന്ന സംഘം കൊലവിളി നടത്തിയാണു മടങ്ങിയത്. “മിഷൻ പ്രവർത്തനമെന്നു പറഞ്ഞ് ഈ നാട്ടിൽ ഇനി കാണരുത്, സ്ഥലം വിട്ടേക്കണം, ഇല്ലെങ്കിൽ ഇനിയും വരും... കൊന്നു കളയും" എന്നെല്ലാമായിരുന്നു ഭീഷണിയെന്നു ഫാ. ലീനസ് പറഞ്ഞു.സമ്പൽപുർ മേജർ സെമിനാരിയിലെ സ്പ‌ിരിച്വൽ ഡയറക്ടറായി ഫാ. ലീനസ് സ്ഥാനമേറ്റെടുക്കാന്‍ ഇരിക്കെയാണ് ആക്രമണം നടന്നത്. ഒരു പതിറ്റാണ്ടിലധികമായി ഒഡീഷയിൽ മിഷൻ രംഗത്തുള്ള ഫാ. ലീനസ്, തന്റെ പൗ രോഹിത്യ സുവർണ ജൂബിലിയുടെ ഓർമയ്ക്കായി പ്രതിവർഷം 25 ഗോത്രവർഗ വിദ്യാർഥികൾക്കു സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. 90-ാം വയസിലും മിഷ്ണറിയായി ജീവിക്കാനുള്ള തീക്ഷ്‌ണമായ ആഭിമുഖ്യമുള്ള ഫാ. ലീനസ് അടുത്തയാഴ്‌ചതന്നെ ഒഡീഷയിലേക്കു മടങ്ങുമെന്ന് വ്യക്തമാക്കി. തന്റെ മിഷൻ അവിടെയാണ്. വർഗീയവാദികൾ ഇല്ലാതാക്കുംവരെ തനിക്ക് മിഷ്ണറിയായി ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ കെട്ടിയിട്ട അക്രമികൾ മടങ്ങി, ഒരു മണിക്കൂറിനു ശേഷം സമീപത്തു താമസിച്ചിരുന്ന പൂജാരിയാണ് വന്നു രക്ഷപ്പെടുത്തിയതെന്നു വൈദികർ വെളിപ്പെടുത്തി. ളുകളായി ഒഡീഷയിലെ പലയിടത്തും സമാനമായ അതിക്രമങ്ങൾ നടന്നു. പലർക്കും നാടുവിടേണ്ടിവന്നു. ഭയപ്പെടുത്തി മിഷണറിമാരെ ദൗത്യനിർവഹണത്തിൽ നിന്നു പിന്തിരി പ്പിക്കാനുള്ള ശ്രമമാണ് വർഗീയവാദികൾ നടത്തുന്നതെന്നും വൈദികര്‍ പറയുന്നു. കൊച്ചി കുമ്പളങ്ങി സ്വദേശിയാണ് ഫാ. ലീനസ്. ഫാ. സിൽവിൻ ഗോതുരുത്ത് ഇടവകാംഗമാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-01 07:10:00
Keywords ഒഡീഷ
Created Date2025-06-01 07:11:14