category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഇൻഡോര്‍ ബിഷപ്പ് തോമസ് കുറ്റിമാക്കലിനു ദൈനിക് ഭാസ്‌കർ കരംവീർ അവാർഡ്
Contentഇൻഡോർ: ഇന്ത്യയില്‍ ഏറ്റവും അധികം വരിക്കാരുള്ള പത്രമായ 'ദൈനിക് ഭാസ്‌കർ' ഏര്‍പ്പെടുത്തിയ കരംവീർ അവാർഡിന് ഇൻഡോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് തോമസ് കുറ്റിമാക്കലിനെ തെരഞ്ഞെടുത്തു. രാജ്യത്തു ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന ദിനപത്രമായ ദൈനിക് ഭാസ്‌കർ, സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്ന അവാര്‍ഡാണിത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നീ മേഖലകളിൽ ഇന്‍ഡോര്‍ രൂപത നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് അവാര്‍ഡ്. ഒരു വർഷത്തിലേറെയായി ഇൻഡോർ ബിഷപ്പായി സേവനം ചെയ്യുകയാണെന്നും ഈ അവാർഡ് തന്റെ പരിശ്രമത്തിനുള്ള അംഗീകാരമല്ല, ഈ ബഹുമതിയുടെ യഥാർത്ഥ ക്രെഡിറ്റ് മുൻഗാമികൾക്കാണെന്നും ബിഷപ്പ് തോമസ് കുറ്റിമാക്കല്‍ പറഞ്ഞു. മുൻകാല ബിഷപ്പുമാർ, വൈദികര്‍, കന്യാസ്ത്രീകൾ, വർഷങ്ങളായി രൂപത നടത്തുന്ന സ്കൂളുകളിലും ആശുപത്രികളിലും സാമൂഹിക സ്ഥാപനങ്ങളിലും അക്ഷീണം പ്രവർത്തിച്ച എല്ലാ ജീവനക്കാർക്കും അവകാശപ്പെട്ടതാണ് ഈ ബഹുമതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിൽ ശാശ്വതമായ മാറ്റങ്ങൾ വരുത്തുന്ന മതനേതാക്കൾ, സാമൂഹിക പ്രവർത്തകർ, വ്യവസായ പ്രൊഫഷണലുകൾ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വ്യക്തികളെ എല്ലാ വർഷവും, ദൈനിക് ഭാസ്‌കർ ആദരിക്കുന്നുണ്ട്. ഈ വർഷം, ബിഷപ്പ് മാത്യുവിനെ തെരഞ്ഞെടുക്കുകയായിരിന്നു. ഇൻഡോർ രൂപതയ്ക്ക് കീഴിൽ ഇൻഡോർ, ധാർ, ദേവാസ് ജില്ലകളിലായി ഇരുപത്തിയേഴിലധികം സാമൂഹിക സേവന കേന്ദ്രങ്ങൾ, സ്കൂളുകൾ, ഗ്രാമവികസന സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. ദരിദ്രരെയും പാവപ്പെട്ടവരെയും ചേര്‍ത്തുപിടിച്ച് രൂപതയുടെ ആഭിമുഖ്യത്തില്‍ വിവിധങ്ങളായ സേവനങ്ങള്‍ തുടര്‍ന്നു വരികയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-30 17:21:00
Keywordsഇൻ, അവാര്‍
Created Date2025-05-30 17:21:38