category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുരിശ് നിന്ന സ്ഥലം ജനവാസ മേഖലയില്‍; വനം വകുപ്പിന് തിരിച്ചടിയായി തഹസിൽദാരുടെ റിപ്പോര്‍ട്ട്
Contentതൊടുപുഴ: തൊമ്മൻകുത്ത് സെന്‍റ് തോമസ് ഇടവക നാരങ്ങാനത്തെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശ് വനം വകുപ്പധികൃതർ പിഴുതുമാറ്റിയ സംഭവത്തിൽ തഹസിൽദാരുടെ ഹിയറിംഗ് റിപ്പോർട്ട് വനംവകുപ്പിനു തിരിച്ചടിയാകുന്നു. കുരിശ് പിഴുത വനംവകുപ്പിൻ്റെ നടപടിക്കെതിരേ നാട്ടുകാരും രാഷ്ട്രീയകക്ഷി നേതാക്കളും മുഖ്യമന്ത്രിക്കു നൽകിയ പരാതി സംബന്ധിച്ച് അന്വേഷിക്കാൻ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന ഹിയറിംഗിലാണ് തൊടുപുഴ തഹസിൽദാർ ഒ.എസ്.ജയകുമാർ തർക്കസ്ഥലത്തിൻ്റെ നിജസ്ഥിതി വ്യക്തമാക്കിയത്. ഇതിനു മുന്നോടിയായി തഹസിൽദാർ സ്ഥലം സന്ദർശിച്ച് പരിശോധനയും നാട്ടുകാരിൽ നിന്നു വിവരശേഖരണവും നടത്തിയിരുന്നു. കുരിശ് നിന്ന സ്ഥലം ജണ്ടയ്ക്ക് പുറത്താണെന്നും ഇതു ജനവാസ മേഖലയാണെന്നും പതിറ്റാണ്ടുകൾ പഴക്കമുള്ള ഫല വൃക്ഷങ്ങൾ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ണപ്പുറം വില്ലേജിലെ 4,005 ഏക്കർ വനഭൂമിയാണെന്ന് വില്ലേജ് ഓഫീസർ നേരത്തേ നൽകിയ റിപ്പോർട്ട് തള്ളിക്കളയുന്നതാണ് തഹസിൽദാറുടെ നിജസ്ഥിതി റിപ്പോർട്ട്. ഇതേസമയം കുരിശ് നിന്ന പ്രദേശം വനഭൂമിയാണെന്ന വാദമാണ് വനംവകുപ്പധികൃതർ ആവർത്തിച്ചത്. പ്രശ്നപരിഹാരത്തിനായി റവന്യു, വനംവകുപ്പുകളുടെ നേതൃത്വത്തിൽ തർക്ക സ്ഥലത്ത് സംയുക്തപരിശോധന നടത്താൻ ഡെപ്യൂട്ടി കളക്ടർ കെ.എം. ജോസുകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. തുടർന്നു കളക്ടർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-24 11:04:00
Keywordsകുരിശ
Created Date2025-05-24 10:53:23