category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസന്യസ്തർ പ്രേഷിത തീക്ഷ്ണതയുള്ളവരാകണം: മാർ സെബാസ്റ്റ്യൻ വടക്കേൽ
Contentകാക്കനാട്: സന്യസ്തർ പ്രേഷിത തീക്ഷ്ണതയാൽ ജ്വലിക്കുന്നവരാകണമെന്ന് സീറോമലബാർസഭയുടെ സമർപ്പിത സമൂഹങ്ങൾക്കും അപ്പസ്തോലിക സമൂഹങ്ങൾക്കും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ സെബാസ്റ്റ്യൻ വടക്കേൽ ആഹ്വാനം ചെയ്തു. കമ്മീഷന്റെ നേതൃത്വത്തിൽ സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെൻറ് തോമസിൽ വച്ച് സന്യാസ സമർപ്പണ ജീവിതത്തിൻ്റെ രജത ജൂബിലി ആഘോഷിക്കുന്ന സീറോമലബാർ സഭയിലെ വിവിധ സന്യാസിനീ സമൂഹാംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് സന്യാസിനീ സമൂഹമാണെങ്കിലും അവരുടെ പ്രാർത്ഥനയും ജീവിതസാക്ഷ്യവും സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തിനു കരുത്തുപകരേണ്ടതാണെന്നും അദ്ദേഹം സന്യസ്തരെ ഓർമ്മിപ്പിച്ചു. അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ വടക്കേൽ പിതാവ് വി. കുർബാന അർപ്പിക്കുകയും തുടർന്ന് നടന്ന അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിവിധ സന്യാസിനീ സമൂഹങ്ങളിൽ നിന്നുമായി 150 ഓളം സമർപ്പിതർ സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. മാർ തോമാ സന്യാസിനീ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ സിസ്റ്റർ ഡോ. റോസ്‌ലിൻ മുഖ്യ പ്രഭാഷണം നടത്തി. സീറോമലബാർസഭയുടെ ചാൻസിലർ  ഫാ. ഡോ. അബ്രാഹം കാവിൽപുരയിടത്തിൽ എല്ലാവർക്കും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം. സി. ബി. സ്. എല്ലാവരെയും സ്വാഗതം ചെയ്യുകയും ഓഫിസ് സെക്രട്ടറി സിസ്റ്റർ ജിഷ ജോബ് എം. എസ്. എം. ഐ. എല്ലാവർക്കും നന്ദി അർപ്പിക്കുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-21 09:32:00
Keywordsസന്യസ്ത
Created Date2025-05-21 09:33:12