Contents

Displaying 24521-24530 of 24933 results.
Content: 24969
Category: 1
Sub Category:
Heading: കോണ്‍ക്ലേവില്‍ ഇന്ന് എങ്ങനെ?; സമയക്രമവും നടപടികളും അറിയാം
Content: വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവിലെ ആദ്യ റൌണ്ട് വോട്ടെടുപ്പ് ഫലം കാണാത്ത പശ്ചാത്തലത്തില്‍ ഇന്ന് വോട്ടെടുപ്പ് തുടരും. ഇന്ന് മുതൽ, ഒരു ദിവസം പരമാവധി നാല് വോട്ടെടുപ്പ് മാത്രമേ നടക്കുകയുള്ളൂവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. രാവിലെ രണ്ട് വോട്ടെടുപ്പും ഉച്ചകഴിഞ്ഞ് രണ്ട് വോട്ടെടുപ്പും എന്ന രീതിയിലാണ് ക്രമീകരണം. ഇന്നു രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്കു ശേഷമായിരിക്കും പുക ഉയരുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് കർദ്ദിനാളുമാർ എത്തിയിട്ടുണ്ട്. വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15ന് പ്രഭാതപ്രാർത്ഥനയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടത്തും. ഇതിന് ശേഷമാണ് സിസ്റ്റൈൻ ചാപ്പലിൽവെച്ച് 9.15-ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30നു) രണ്ടാം യാമപ്രാർത്ഥനയും വോട്ടെടുപ്പും നടക്കുക. ആദ്യ വോട്ടെടുപ്പിൽ ഫലം ഉണ്ടായാല്‍ വെളുത്ത പുക പുറത്തുവിടും. ഇല്ലെങ്കില്‍ കറുത്ത പുക പുറത്തുവിടുന്നതിന് പകരം അടുത്ത വോട്ടെടുപ്പ് നടത്തും. തുടര്‍ന്നായിരിക്കും ഫലസൂചന. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വത്തിക്കാന്‍ സമയം 10.30-നോ പന്ത്രണ്ടിനോ (ഇന്ത്യന്‍ സമയം യഥാക്രമം ഉച്ചയ്ക്ക് 2 മണി, ഉച്ചക്കഴിഞ്ഞ് 3.30 ) വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുക ഉയരാൻ സാധ്യതയുണ്ട്. ഈ വോട്ടെടുപ്പുകളിലും ഒരാളെ തെരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് (ഇന്ത്യന്‍ സമയം വൈകീട്ട് 4 മണി) ഉച്ചഭക്ഷണത്തിനായി കർദ്ദിനാളുമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വൈകുന്നേരം 3.45-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 7.15) കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 8 മണി). വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നും ( (ഇന്ത്യന്‍ സമയം രാത്രി 9 മണി) 7-നും ( ഇന്ത്യന്‍ സമയം രാത്രി 10.30) വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 7:30ന് കർദ്ദിനാളുമാർ തിരികെ സാന്താ മാർത്തയിലേക്ക് മടങ്ങും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-12:12:55.jpg
Keywords: കോണ്‍ക്ലേ
Content: 24970
Category: 1
Sub Category:
Heading: വീണ്ടും കറുത്ത പുക: പുതിയ പാപ്പയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു, പ്രാര്‍ത്ഥന തുടരാം
Content: വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ കണ്ടെത്താനുള്ള കോണ്‍ക്ലേവിന്റെ രണ്ടാം ദിനമായ ഇന്നും വോട്ടെടുപ്പില്‍ ഫലം കണ്ടില്ല. വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയെ തിരഞ്ഞെടുക്കുന്ന കോൺക്ലേവിന്റെ ഫലസൂചന നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു പുറത്തുവന്നത് കറുത്ത പുകയായിരിന്നു. വത്തിക്കാന്‍ സമയം ഉച്ചയ്ക്ക് 11.51 (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 03.21) നാണ് കോണ്‍ക്ലേവ് ആരംഭിച്ച് രണ്ടാം തവണയും കറുത്ത പുക വന്നത്. ഇന്ന് രണ്ടു റൌണ്ട് വോട്ടെടുപ്പ് നടത്തിയെങ്കിലും രണ്ടിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം പിന്തുണയുള്ള ഒരു മാർപാപ്പ സ്ഥാനാർത്ഥിയെ ഇതുവരെ കർദ്ദിനാൾമാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവില്‍ കര്‍ദ്ദിനാളുമാര്‍ ഉച്ചഭക്ഷണത്തിനായി തിരികെ സാന്താ മർത്തയിലേക്ക് മടങ്ങി. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വൈകുന്നേരം 3.45-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 7.15) കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലെ സിസ്റ്റൈന്‍ ചാപ്പലില്‍ എത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും (ഇന്ത്യന്‍ സമയം രാത്രി 8 മണി). മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തെരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്കു ശേഷമായിരിക്കും പുക ഉയരുകയെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് പുതിയ പാപ്പയെ തെരഞ്ഞെടുത്താല്‍ വൈകുന്നേരം 5.30 (ഇന്ത്യന്‍ സമയം രാത്രി 9 മണി) 7-നു വെളുത്ത പുക ഉയരും. ഇനി തെരഞ്ഞെടുത്തില്ലെങ്കില്‍ കറുത്ത പുക ഈ സമയത്ത് പുറപ്പെടുവിക്കില്ല. അടുത്ത വോട്ടെടുപ്പ് കൂടി പൂര്‍ത്തിയാക്കി ( ഇന്ത്യന്‍ സമയം രാത്രി 10.30) പുക പുറപ്പെടുവിക്കുമെന്നാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്. നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-16:15:23.jpg
Keywords: പാപ്പ
Content: 24971
Category: 1
Sub Category:
Heading: കറുത്ത പുക നൽകുന്ന വിശുദ്ധ സന്ദേശം..!
Content: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ കണ്ടെത്തുവാൻ കർദിനാൾമാരുടെ കോൺക്ലേവ് വളരെ രഹസ്യമായി തുടരുന്നു. പാപ്പയെ കണ്ടെത്തുവാൻ മൂന്നാം തവണയും കഴിഞ്ഞില്ലന്ന് അറിയിച്ചുകൊണ്ട് കറുത്ത പുക ആവർത്തിക്കുന്നു. എന്തായിരിക്കും വൈകുന്നതിന്റെ കാരണം? ആരായിരിക്കും മുന്നിൽ എത്തുന്നത്? അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും? ഫ്രാൻസിസ് പാപ്പയുടെ യഥാർത്ഥ പിൻഗാമിയായിരിക്കുമോ? ചിലർ പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹം വരുമോ? എന്തെല്ലാമാണ് 133 കർദ്ദിനാൾമാർ ചിന്തിക്കുന്നത്? അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? സഭയ്ക്കുള്ളിൽ വലിയ സംഘർഷവും വിവിധ ചേരികൾ തമ്മിൽ ഏറ്റുമുട്ടൽ ആണോ? അവർ തമ്മിൽ അഭിപ്രായവ്യത്യാസത്തിൽ ആണോ? വിവിധ ഭൂഖണ്ഡങ്ങൾ രാജ്യങ്ങൾ ഒരുമിക്കുകയോ പരസ്പരം കലഹിക്കുകയോ ആണോ? ഇത്രയും ആലോചിക്കാനുണ്ടോ? മുമ്പ് മാധ്യമങ്ങൾ നിർദേശിച്ച ഒരാളുടെ പേര് ഒരുപോലെ അങ്ങ് എഴുതിയാൽ എന്താണ് കുഴപ്പം? ഏപ്രിൽ 22 മുതൽ കർദ്ദിനാൾ തിരുസംഘം തുടർച്ചയായി മെയ്‌ 6 വരെ 12 യോഗങ്ങൾ ചേർന്നതല്ലേ? അപ്പോൾ ഒരു പേര് കണ്ടെത്തുവാൻ കഴിഞ്ഞില്ലേ? എന്തുകൊണ്ട് അവിടെ ഒരു പേര് നിർദേശിച്ചില്ലേ? കറുത്ത പുക നൽകുന്ന യഥാർത്ഥ വെളുപ്പുള്ള വിശുദ്ധ ചിന്തകൾ എന്തെല്ലാം ആണ്? അതിനുള്ള ധ്യാനത്തിന്റെ സമയമാണിത്. വിശുദ്ധ പത്രോസിന്റെ പുതിയ പിൻഗാമിയുടെ ചുമതലകൾ, സഭയുടെ അവസ്ഥ, പ്രതീക്ഷ, ലോകം പ്രതീക്ഷിക്കുന്ന വിവിധ യോഗ്യതകൾ, സഭയുടെ ആഭ്യന്തര പ്രതിസന്ധികൾ, വിവിധ സംവിധാനത്തിൽ വന്നിട്ടുള്ള വീഴ്ചകൾ, അതിന്റെ കാരണങ്ങൾ, അത് പരിഹരിക്കേണ്ട വഴികൾ, കഴിഞ്ഞ മെത്രാൻ സിനഡ് ചർച്ച ചെയ്തതും, വോട്ടിട്ടു തീരുമാനിക്കുകയും ചെയ്ത കാര്യങ്ങൾ, ഫ്രാൻസിസ് പാപ്പയുടെ തീരുമാനങ്ങൾ, അദ്ദേഹം നേരിട്ട വിവിധ പ്രതിസന്ധികൾ, വിവിധ സ്വയാധികാര സഭകളുടെ അവസ്ഥകൾ, ആവശ്യങ്ങൾ, വിവിധ രാജ്യങ്ങളിലെ സഭയുടെയും സമൂഹത്തിന്റെയും അവസ്ഥകൾ, യുദ്ധം, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളുടെ വിശ്വാസം, കുടുമ്ങ്ങളുടെ നിലനിൽപ്പും കൂട്ടായ്മയും, വിശുദ്ധ വിവാഹത്തിന് എതിരെ ഉയരുന്ന വിവിധ വെല്ലുവിളികൾ, സ്വവർഗരതിക്കായി, അവരുടെ ഒത്തു വാസത്തിനായി വാദിക്കുന്നവർ ഉയർത്തുന്ന വാദങ്ങൾ, ജീവന്റെ ആദരവ്, സംരക്ഷണം, ഒന്നും ഇല്ലാത്തവരുടെയും ഒന്നുമല്ലാത്തവരുടെയും സുരക്ഷ, സംരക്ഷണം, വിശ്വാസ പ്രതിസന്ധികൾ ഉണ്ടാക്കുന്ന പുതിയ പ്രതി ഭാസങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, മുന്നേറ്റങ്ങൾ, വനിതാ പൗ രോഹിത്യം, അൽമായ പങ്കാളിത്തം.... ഇങ്ങനെ വിചിന്തനം നടത്തിയ വിഷയങ്ങൾ വോട്ട് ചെയ്യുന്ന കർദ്ദിനാളുമാരുടെ മനസ്സിൽ നിറയുന്നുണ്ട്. അവർ കേട്ട കാര്യങ്ങൾ, അറിഞ്ഞ യാഥാർത്ഥങ്ങൾ എങ്ങനെ വിസ്മരിക്കും? കാലഘട്ടത്തിന് യോജിച്ച വിശുദ്ധി, വിജ്ഞാനം, വിവേകം, വിശ്വാസ തീക്ഷ്ണത നിറഞ്ഞ നിരവധി നേതാക്കന്മാർ അവിടെ ഉണ്ട്. അങ്ങനെയുള്ളവരുടെ ധാരാളം വ്യക്തികളിൽ നിന്നും ഏറ്റവും ഉചിതമായ മഹാചര്യനിലേയ്ക്ക് എത്തുന്നതിലേക്കുള്ള പ്രയാണത്തിലാണ് അവർ. സഭ ഒരു ഏകാധിപതിയായ പോപ്പിന്റെ കീഴിലല്ല പ്രവർത്തിക്കുന്നത്. സഭയിൽ ജനാധിപത്യം ഇല്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ആ വീക്ഷണം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് വൈകുന്ന വെളുത്ത പുകയെന്ന് പറയാതെ വയ്യ. ഒരു പാപ്പ വേർപെടുമ്പോൾ വത്തിക്കാനിലോ, സഭയുടെ വിവിധ സംവിധാനങ്ങളിലോ യാതൊരു വീഴ്ചയും സംഭവിക്കാതെ നടക്കുന്ന കാഴ്ച ലോകം കാണുന്നു. സുശക്തമായ ഒരു സംവിധാനം ലോകത്തിലെ ചെറിയ രാജ്യത്തിലെ ഭരണ സംവിധാനത്തിന് ഉണ്ട്. വിശുദ്ധ പത്രോസിന്റെ പിൻഗാമി, സാർവ്വത്രിക കത്തോലിക്ക സഭയുടെ നാഥൻ, വത്തിക്കാൻ രാജ്യത്തിന്റെ അധ്യക്ഷൻ, റോമാ രൂപതയുടെ മെത്രാൻ, ഒരേസമയം ഈ പദവികളിലേയ്ക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് നാം ആദരവോടെ, അഭിമാനത്തോടെ സ്മരിക്കണം. ഇപ്പോൾ സഭയിൽ വലിയ അധികാരം വഹിക്കുന്നവരും, വലിയ സമ്പന്ന രാജ്യത്തിൽ നിന്നും എത്തിയവരും, മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിയതുകൊണ്ടോ, മഹനീയ ശുശ്രുഷകൾ വഴിയോ ശ്രദ്ധിക്കപ്പെട്ടവരും, പ്രാർത്ഥനയുടെ കരുത്തിൽ, സഭാ പഠനത്തിന്റെ ആഴങ്ങളിൽ വളർന്നവർ, വിട്ടു വീഴ്ചകളും സമവായങ്ങൾ വേണമെന്ന് ചിന്തിക്കുന്നവരും, അത് പാടില്ലെന്ന് വിശ്വസിക്കുകയും അതിനായി ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവരും വോട്ട് ചെയ്യുന്നവരിലുണ്ട്, അവർ പരിഗണിക്കുന്നവരിലുമുണ്ട്. ഈ യഥാർത്ഥങ്ങൾ മുന്നിൽ ഉള്ളപ്പോൾ കാത്തിരിക്കാനുള്ള മനസ്സ് കർദ്ദിനാളുമാർക്കുണ്ട്. അത് സഭയുടെ വിശ്വാസികൾക്കുമുണ്ട്. എങ്ങനെയെങ്കിലും ഉടനെ ഒരു പോപ്പിനെ തിരഞ്ഞെടുക്കാൻ തിരക്കുകൂട്ടുന്നവരല്ല വോട്ട് ചെയ്യുന്ന കർദ്ദിനാളുമാർ എന്ന വസ്തുത നാം മനസ്സിലാക്കണം. ഇന്നലെ വത്തിക്കാനിൽ ആറു മണിക്കൂറോളം ഞാനും നല്ല തണുപ്പ് സഹിച്ചു നിന്നു. ചുറ്റുംനിന്ന പതിനായിരകണക്കിന് വിശ്വാസികളും, നുറുകണക്കിന് വൈദികരും സന്യാസിനികളെയും, മെത്രാൻമാരെയും കാണുവാൻ കഴിഞ്ഞു. ഇറ്റാലിയൻ സമയം 9 മണി കഴിഞ്ഞപ്പോൾ കറുത്ത പുക കണ്ടു. 7-30 ന് പുക ഉയരാതെ വന്നപ്പോൾ, വൈകിയപ്പോൾ പുതിയ പോപ്പിനെ കണ്ടെത്തിയെന്ന് അവിടെ നിന്നവർ കരുതി. എന്നാൽ കറുത്ത പുക കണ്ടപ്പോൾ യാതൊരു വിഷമമോ വിയോജിപ്പോ പ്രകടിപ്പിക്കുന്ന ശബ്ദമോ പ്രതികരണമോ കണ്ടില്ല, കേട്ടില്ല. ഉചിതമായ ഒരു പോപ്പിനായി പ്രാർത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ട് ശാന്തമായി, പ്രത്യാശയോടെ മടങ്ങി പോകുന്നവരെ കണ്ടതിന്റെ സന്തോഷം, സംതൃപ്തി എന്റെ മനസ്സിൽ നിറയുന്നു. ഇതാണ് വിശ്വാസികളുടെ മനസ്സ്. ദൈവത്തിന് സ്തുതി. മാധ്യമങ്ങൾ അവരുടെ ഭാവനയിൽ വിരിയുന്ന കഥകൾ പ്രചരിപ്പിക്കുന്ന മണിക്കൂറുകളാണിത്. അത് കറുത്ത പുകയിൽ ലയിച്ചു ചേരട്ടെ. വിശുദ്ധ പത്രോസിന്റെ പള്ളിയിൽ കർദ്ദിനാളുമാർ ധ്യാനിച്ച ചിന്തകൾ ഓർക്കണം. ലോകത്തിൽ ഒരാൾക്ക് ലഭിക്കാവുന്ന, കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്, സ്ഥാനമാണ് പാപ്പ പദവി. അത് നിസാരകാര്യമല്ല. ലോകത്തിന്റെ രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതിനിധിയെയാണ് സിസ്റ്റൈൻ ചാപ്പലിൽ ഇപ്പോൾ കണ്ടെത്തുന്നത്. അതാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ദൈവത്തിന്റെ മനസ്സിൽ തീരുമാനിച്ച വ്യക്തിയെ, പരിശുദ്ധാത്മാവ് ഈ മണിക്കൂറിൽ 133 പിതാക്കന്മാർക്ക് വെളിപ്പെടുത്തുന്നു. മികച്ച അനേകരിൽ നിന്ന് ഏറ്റവും അനുയോജ്യമായ പരിശുദ്ധ പിതാവിന്റെ നാമം മുന്നിൽ രണ്ട് ഭൂരിപക്ഷം പേര് എഴുതി കഴിയുമ്പോൾ വെളുത്ത പുക ഉയരും. ലോകത്തിന് വിശുദ്ധിയുടെ പ്രകാശം പരത്തുന്ന, പ്രത്യാശയുടെ വെളിച്ചം വിതറുന്ന ആ പിതാവിനെ കാണുവാൻ ഞാൻ ഇപ്പോഴും വത്തിക്കാൻ ചതുരത്തിൽ നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിശുദ്ധ പത്രോസിന്റെ പള്ളിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ച വിശ്വാസത്തിൽ..! ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-18:13:14.jpg
Keywords: പുക
Content: 24972
Category: 1
Sub Category:
Heading: കറുത്ത പുക നൽകുന്ന വിശുദ്ധ സന്ദേശം..!
Content: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ കണ്ടെത്തുവാൻ കർദിനാൾമാരുടെ കോൺക്ലേവ് വളരെ രഹസ്യമായി തുടരുന്നു. പാപ്പയെ കണ്ടെത്തുവാൻ മൂന്നാം തവണയും കഴിഞ്ഞില്ലന്ന് അറിയിച്ചുകൊണ്ട് കറുത്ത പുക ആവർത്തിക്കുന്നു. എന്തായിരിക്കും വൈകുന്നതിന്റെ കാരണം? ആരായിരിക്കും മുന്നിൽ എത്തുന്നത്? അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും? ഫ്രാൻസിസ് പാപ്പയുടെ യഥാർത്ഥ പിൻഗാമിയായിരിക്കുമോ? ചിലർ പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹം വരുമോ? എന്തെല്ലാമാണ് 133 കർദ്ദിനാൾമാർ ചിന്തിക്കുന്നത്? അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? സഭയ്ക്കുള്ളിൽ വലിയ സംഘർഷവും വിവിധ ചേരികൾ തമ്മിൽ ഏറ്റുമുട്ടൽ ആണോ? അവർ തമ്മിൽ അഭിപ്രായവ്യത്യാസത്തിൽ ആണോ? വിവിധ ഭൂഖണ്ഡങ്ങൾ രാജ്യങ്ങൾ ഒരുമിക്കുകയോ പരസ്പരം കലഹിക്കുകയോ ആണോ? ഇത്രയും ആലോചിക്കാനുണ്ടോ? മുമ്പ് മാധ്യമങ്ങൾ നിർദേശിച്ച ഒരാളുടെ പേര് ഒരുപോലെ അങ്ങ് എഴുതിയാൽ എന്താണ് കുഴപ്പം? ഏപ്രിൽ 22 മുതൽ കർദ്ദിനാൾ തിരുസംഘം തുടർച്ചയായി മെയ്‌ 6 വരെ 12 യോഗങ്ങൾ ചേർന്നതല്ലേ? അപ്പോൾ ഒരു പേര് കണ്ടെത്തുവാൻ കഴിഞ്ഞില്ലേ? എന്തുകൊണ്ട് അവിടെ ഒരു പേര് നിർദേശിച്ചില്ലേ? കറുത്ത പുക നൽകുന്ന യഥാർത്ഥ വെളുപ്പുള്ള വിശുദ്ധ ചിന്തകൾ എന്തെല്ലാം ആണ്? അതിനുള്ള ധ്യാനത്തിന്റെ സമയമാണിത്. വിശുദ്ധ പത്രോസിന്റെ പുതിയ പിൻഗാമിയുടെ ചുമതലകൾ, സഭയുടെ അവസ്ഥ, പ്രതീക്ഷ, ലോകം പ്രതീക്ഷിക്കുന്ന വിവിധ യോഗ്യതകൾ, സഭയുടെ ആഭ്യന്തര പ്രതിസന്ധികൾ, വിവിധ സംവിധാനത്തിൽ വന്നിട്ടുള്ള വീഴ്ചകൾ, അതിന്റെ കാരണങ്ങൾ, അത് പരിഹരിക്കേണ്ട വഴികൾ, കഴിഞ്ഞ മെത്രാൻ സിനഡ് ചർച്ച ചെയ്തതും, വോട്ടിട്ടു തീരുമാനിക്കുകയും ചെയ്ത കാര്യങ്ങൾ, ഫ്രാൻസിസ് പാപ്പയുടെ തീരുമാനങ്ങൾ, അദ്ദേഹം നേരിട്ട വിവിധ പ്രതിസന്ധികൾ, വിവിധ സ്വയാധികാര സഭകളുടെ അവസ്ഥകൾ, ആവശ്യങ്ങൾ, വിവിധ രാജ്യങ്ങളിലെ സഭയുടെയും സമൂഹത്തിന്റെയും അവസ്ഥകൾ, യുദ്ധം, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളുടെ വിശ്വാസം, കുടുമ്ങ്ങളുടെ നിലനിൽപ്പും കൂട്ടായ്മയും, വിശുദ്ധ വിവാഹത്തിന് എതിരെ ഉയരുന്ന വിവിധ വെല്ലുവിളികൾ, സ്വവർഗരതിക്കായി, അവരുടെ ഒത്തു വാസത്തിനായി വാദിക്കുന്നവർ ഉയർത്തുന്ന വാദങ്ങൾ, ജീവന്റെ ആദരവ്, സംരക്ഷണം, ഒന്നും ഇല്ലാത്തവരുടെയും ഒന്നുമല്ലാത്തവരുടെയും സുരക്ഷ, സംരക്ഷണം, വിശ്വാസ പ്രതിസന്ധികൾ ഉണ്ടാക്കുന്ന പുതിയ പ്രതി ഭാസങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, മുന്നേറ്റങ്ങൾ, വനിതാ പൗ രോഹിത്യം, അൽമായ പങ്കാളിത്തം.... ഇങ്ങനെ വിചിന്തനം നടത്തിയ വിഷയങ്ങൾ വോട്ട് ചെയ്യുന്ന കർദ്ദിനാളുമാരുടെ മനസ്സിൽ നിറയുന്നുണ്ട്. അവർ കേട്ട കാര്യങ്ങൾ, അറിഞ്ഞ യാഥാർത്ഥങ്ങൾ എങ്ങനെ വിസ്മരിക്കും? കാലഘട്ടത്തിന് യോജിച്ച വിശുദ്ധി, വിജ്ഞാനം, വിവേകം, വിശ്വാസ തീക്ഷ്ണത നിറഞ്ഞ നിരവധി നേതാക്കന്മാർ അവിടെ ഉണ്ട്. അങ്ങനെയുള്ളവരുടെ ധാരാളം വ്യക്തികളിൽ നിന്നും ഏറ്റവും ഉചിതമായ മഹാചര്യനിലേയ്ക്ക് എത്തുന്നതിലേക്കുള്ള പ്രയാണത്തിലാണ് അവർ. സഭ ഒരു ഏകാധിപതിയായ പോപ്പിന്റെ കീഴിലല്ല പ്രവർത്തിക്കുന്നത്. സഭയിൽ ജനാധിപത്യം ഇല്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ആ വീക്ഷണം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് വൈകുന്ന വെളുത്ത പുകയെന്ന് പറയാതെ വയ്യ. ഒരു പാപ്പ വേർപെടുമ്പോൾ വത്തിക്കാനിലോ, സഭയുടെ വിവിധ സംവിധാനങ്ങളിലോ യാതൊരു വീഴ്ചയും സംഭവിക്കാതെ നടക്കുന്ന കാഴ്ച ലോകം കാണുന്നു. സുശക്തമായ ഒരു സംവിധാനം ലോകത്തിലെ ചെറിയ രാജ്യത്തിലെ ഭരണ സംവിധാനത്തിന് ഉണ്ട്. വിശുദ്ധ പത്രോസിന്റെ പിൻഗാമി, സാർവ്വത്രിക കത്തോലിക്ക സഭയുടെ നാഥൻ, വത്തിക്കാൻ രാജ്യത്തിന്റെ അധ്യക്ഷൻ, റോമാ രൂപതയുടെ മെത്രാൻ, ഒരേസമയം ഈ പദവികളിലേയ്ക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് നാം ആദരവോടെ, അഭിമാനത്തോടെ സ്മരിക്കണം. ഇപ്പോൾ സഭയിൽ വലിയ അധികാരം വഹിക്കുന്നവരും, വലിയ സമ്പന്ന രാജ്യത്തിൽ നിന്നും എത്തിയവരും, മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിയതുകൊണ്ടോ, മഹനീയ ശുശ്രുഷകൾ വഴിയോ ശ്രദ്ധിക്കപ്പെട്ടവരും, പ്രാർത്ഥനയുടെ കരുത്തിൽ, സഭാ പഠനത്തിന്റെ ആഴങ്ങളിൽ വളർന്നവർ, വിട്ടു വീഴ്ചകളും സമവായങ്ങൾ വേണമെന്ന് ചിന്തിക്കുന്നവരും, അത് പാടില്ലെന്ന് വിശ്വസിക്കുകയും അതിനായി ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവരും വോട്ട് ചെയ്യുന്നവരിലുണ്ട്, അവർ പരിഗണിക്കുന്നവരിലുമുണ്ട്. ഈ യഥാർത്ഥങ്ങൾ മുന്നിൽ ഉള്ളപ്പോൾ കാത്തിരിക്കാനുള്ള മനസ്സ് കർദ്ദിനാളുമാർക്കുണ്ട്. അത് സഭയുടെ വിശ്വാസികൾക്കുമുണ്ട്. എങ്ങനെയെങ്കിലും ഉടനെ ഒരു പോപ്പിനെ തിരഞ്ഞെടുക്കാൻ തിരക്കുകൂട്ടുന്നവരല്ല വോട്ട് ചെയ്യുന്ന കർദ്ദിനാളുമാർ എന്ന വസ്തുത നാം മനസ്സിലാക്കണം. ഇന്നലെ വത്തിക്കാനിൽ ആറു മണിക്കൂറോളം ഞാനും നല്ല തണുപ്പ് സഹിച്ചു നിന്നു. ചുറ്റുംനിന്ന പതിനായിരകണക്കിന് വിശ്വാസികളും, നുറുകണക്കിന് വൈദികരും സന്യാസിനികളെയും, മെത്രാൻമാരെയും കാണുവാൻ കഴിഞ്ഞു. ഇറ്റാലിയൻ സമയം 9 മണി കഴിഞ്ഞപ്പോൾ കറുത്ത പുക കണ്ടു. 7-30 ന് പുക ഉയരാതെ വന്നപ്പോൾ, വൈകിയപ്പോൾ പുതിയ പോപ്പിനെ കണ്ടെത്തിയെന്ന് അവിടെ നിന്നവർ കരുതി. എന്നാൽ കറുത്ത പുക കണ്ടപ്പോൾ യാതൊരു വിഷമമോ വിയോജിപ്പോ പ്രകടിപ്പിക്കുന്ന ശബ്ദമോ പ്രതികരണമോ കണ്ടില്ല, കേട്ടില്ല. ഉചിതമായ ഒരു പോപ്പിനായി പ്രാർത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ട് ശാന്തമായി, പ്രത്യാശയോടെ മടങ്ങി പോകുന്നവരെ കണ്ടതിന്റെ സന്തോഷം, സംതൃപ്തി എന്റെ മനസ്സിൽ നിറയുന്നു. ഇതാണ് വിശ്വാസികളുടെ മനസ്സ്. ദൈവത്തിന് സ്തുതി. മാധ്യമങ്ങൾ അവരുടെ ഭാവനയിൽ വിരിയുന്ന കഥകൾ പ്രചരിപ്പിക്കുന്ന മണിക്കൂറുകളാണിത്. അത് കറുത്ത പുകയിൽ ലയിച്ചു ചേരട്ടെ. വിശുദ്ധ പത്രോസിന്റെ പള്ളിയിൽ കർദ്ദിനാളുമാർ ധ്യാനിച്ച ചിന്തകൾ ഓർക്കണം. ലോകത്തിൽ ഒരാൾക്ക് ലഭിക്കാവുന്ന, കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്, സ്ഥാനമാണ് പാപ്പ പദവി. അത് നിസാരകാര്യമല്ല. ലോകത്തിന്റെ രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതിനിധിയെയാണ് സിസ്റ്റൈൻ ചാപ്പലിൽ ഇപ്പോൾ കണ്ടെത്തുന്നത്. അതാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ദൈവത്തിന്റെ മനസ്സിൽ തീരുമാനിച്ച വ്യക്തിയെ, പരിശുദ്ധാത്മാവ് ഈ മണിക്കൂറിൽ 133 പിതാക്കന്മാർക്ക് വെളിപ്പെടുത്തുന്നു. മികച്ച അനേകരിൽ നിന്ന് ഏറ്റവും അനുയോജ്യമായ പരിശുദ്ധ പിതാവിന്റെ നാമം മുന്നിൽ രണ്ട് ഭൂരിപക്ഷം പേര് എഴുതി കഴിയുമ്പോൾ വെളുത്ത പുക ഉയരും. ലോകത്തിന് വിശുദ്ധിയുടെ പ്രകാശം പരത്തുന്ന, പ്രത്യാശയുടെ വെളിച്ചം വിതറുന്ന ആ പിതാവിനെ കാണുവാൻ ഞാൻ ഇപ്പോഴും വത്തിക്കാൻ ചതുരത്തിൽ നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിശുദ്ധ പത്രോസിന്റെ പള്ളിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ച വിശ്വാസത്തിൽ..! (ലേഖകനായ സാബു ജോസ് സീറോ മലബാര്‍ സഭയുടെ മുന്‍ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയാണ്). ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-18:19:46.jpg
Keywords: വത്തിക്കാ, പുക
Content: 24973
Category: 1
Sub Category:
Heading: ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാലില്‍ 4 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: സൈമൺബാഡി: ഭാരതത്തിലെ ക്രൈസ്തവരുടെ ഉള്ളില്‍ തീരാനോവായി മാറിയ കന്ധമാലില്‍ പൗരോഹിത്യ വസന്തം. ഒഡീഷയിലെ കന്ധമാല്‍ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈമൺബാഡിയിലെ മാ മരിയ കപ്പൂച്ചിൻ ഇടവകയിലാണ് മെയ് 6ന് തിരുപ്പട്ട സ്വീകരണം നടന്നത്. ആന്ധ്രാപ്രദേശിലെ മേരി മാതാ പ്രവിശ്യയിലെ കപ്പൂച്ചിൻ വൈദികന്‍ ഫാ. ഐസക് പരിച, രൂപതകളില്‍ നിന്നുള്ള ഫാ. ലിതു പ്രധാൻ, സരജ് നായക്, മൈക്കൽ ബെഹേര എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ചത്. നൂറിലധികം വൈദികരും 50 സന്യാസിനികളും സെമിനാരി വിദ്യാര്‍ത്ഥികളും ഉൾപ്പെടെ രണ്ടായിരത്തിലധികം വിശ്വാസികൾ തിരുക്കര്‍മ്മത്തില്‍ പങ്കെടുത്തു. കട്ടക്ക്-ഭുവനേശ്വർ അതിരൂപതയിലെ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യകാര്‍മ്മികനായി. തന്റെ പ്രസംഗത്തിൽ, ആർച്ച് ബിഷപ്പ് പൗരോഹിത്യ വിളിയുടെ മഹനീയ സ്വഭാവം ചൂണ്ടിക്കാട്ടി. ഒരു സാധാരണ വ്യക്തിക്കും നിറവേറ്റാൻ കഴിയാത്ത ഒരു ദൗത്യത്തിനായി അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നിങ്ങളെ വിളിച്ചതു ദൈവമാണെന്നു അദ്ദേഹം നവ വൈദികരോട് പറഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ദുഃഖിതർക്ക് ആശ്വാസവും, രോഗികൾക്ക് രോഗശാന്തിയും, ദുർബലർക്ക് അനുരഞ്ജനവും ശക്തിയും, വിശ്വസ്തർക്ക് കൂദാശകളും നൽകുന്ന സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സേവനത്തിന്റെയും സന്ദേശവാഹകരാകാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം നവവൈദികരെ ഓർമ്മിപ്പിച്ചു. 2008 ആഗസ്റ്റ് 25നാണ് വിശ്വഹിന്ദു പരിഷത്ത് നേതാവായിരുന്ന സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവരുടെ നേര്‍ക്ക് കടുത്ത അക്രമം അഴിച്ചുവിട്ടത്. നൂറ്റിഇരുപതോളം ക്രൈസ്തവര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തില്‍, ദേവാലയങ്ങളും സഭയുടെ സ്ഥാപനങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ തകര്‍ത്ത അക്രമികള്‍ കന്യാസ്ത്രീ അടക്കം 40 സ്ത്രീകളെ ബലാല്‍സംഘം ചെയ്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്. എന്നാല്‍ ക്രൈസ്തവരുടെ രക്തം വീണു കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമായി ആയിരങ്ങളാണ് കലാപത്തിന് ശേഷം ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-19:49:03.jpg
Keywords: കന്ധമാലി
Content: 24974
Category: 1
Sub Category:
Heading: ഹബേമൂസ് പാപ്പാം; അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. സ്ഥാനിക നാമമായി ലെയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ചു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി. സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ എന്നാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളോട് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ അറിയിച്ചത്. വളരെ വൈകാരികപരമായായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചത്വരത്തിൽ കുടിനിന്ന ജനക്കുട്ടത്തിനുനേർക്ക് കൈവീശിക്കാണിച്ചാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ( കൂടുതല്‍ വിവരങ്ങള്‍ ഉടനെ അപ്ഡേറ്റു ചെയ്യുന്നതാണ്.)
Image: /content_image/News/News-2025-05-08-22:51:51.jpg
Keywords: പാപ്പ
Content: 24975
Category: 1
Sub Category:
Heading: BIG BREAKING; പുതിയ പാപ്പയെ തിരഞ്ഞെടുത്തു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി പുതിയ പാപ്പയെ തിരഞ്ഞെടുത്തു. കോൺക്ലേവിന്റെ നാലു റൌണ്ട് വോട്ടെടുപ്പിന് ഒടുവിലാണ് നല്‍കി ഇന്നു സിസ്റ്റൈന്‍ ചാപ്പലിന് മുകളിലെ ചിമ്മിനിയില്‍ നിന്നു വെളുത്ത പുക പുറത്തുവന്നത്. ഇന്ത്യന്‍ സമയം രാത്രി 9.41 നാണ് ഫലം വന്നത്. വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാര്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി. (കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ )
Image: /content_image/News/News-2025-05-08-22:39:59.jpg
Keywords: പാപ്പ
Content: 24976
Category: 1
Sub Category:
Heading: തിരുസഭയ്ക്കു സ്വര്‍ഗ്ഗം നല്‍കിയ സമ്മാനം; ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും
Content: വത്തിക്കാന്‍ സിറ്റി: ജനകോടികളുടെ പ്രാര്‍ത്ഥനയ്ക്കു ഉത്തരമായി പരിശുദ്ധാത്മാവ് തിരുസഭയ്ക്കു പുതിയ പാപ്പയെ സമ്മാനിച്ചു. അമേരിക്കയില്‍ നിന്നുള്ള റോബർട്ട് പ്രെവോസ്റ്റ് തിരുസഭയുടെ 267-ാമത് പാപ്പയായി ഇനി തിരുസഭയെ നയിക്കും. തന്റെ സ്ഥാനിക നാമമായി അദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത് ലെയോ പതിനാലാമന്‍ എന്ന നാമമാണ്. വത്തിക്കാന്‍ സമയം 6:11 (ഇന്ത്യന്‍ സമയം രാത്രി 9.41) നാണ് ഫലം വന്നത്. സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ വെളുത്ത പുക പുറത്തുവന്നതോടെ പള്ളിമണികള്‍ കൂട്ടത്തോടെ മുഴക്കി. സ്വിസ് ഗാര്‍ഡുമാരും ബാന്‍ഡ് സംഘവും വത്തിക്കാന്‍ ചത്വരത്തിലേക്ക് മാര്‍ച്ച് നടത്തി. വത്തിക്കാന്‍ ചത്വരം നിമിഷ നേരം കൊണ്ട് ജനനിബിഡമായി തീരുകയായിരിന്നു. ഒരു മണിക്കൂറിന് ശേഷം കർദ്ദിനാൾ സംഘത്തിലെ മുതിർന്നയാൾ പ്രോട്ടോഡീക്കന്‍ കർദ്ദിനാൾ ഡൊമിനിക് മാംബർട്ടി സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മട്ടുപ്പാവിലെത്തി 'ഹാബേമൂസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തി. ഇത് കഴിഞ്ഞപ്പോള്‍ തന്നെ ഗോവയില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഉള്‍പ്പെടെ നിരവധി കര്‍ദ്ദിനാളുമാര്‍ മധ്യ ബാല്‍ക്കണിയുടെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന മറ്റ് ബാല്‍ക്കണികളിലെത്തി. വത്തിക്കാന്‍ ചത്വരത്തില്‍ ഹര്‍ഷാരവങ്ങളോടെ പതിനായിരങ്ങള്‍. വൈകാതെ പുതിയ മാർപാപ്പ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ‌് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു. നിങ്ങൾക്ക് സമാധാനം! എന്ന വാക്കുകളോടെയാണ് അദ്ദേഹം പാപ്പ പദവിയിലെ ആദ്യ പ്രസംഗത്തിന് തുടക്കം കുറിച്ചത്. "നിങ്ങൾക്ക് സമാധാനം, പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവർ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു". - ലെയോ പതിനാലാമന്‍ പാപ്പ പറഞ്ഞു. മുൻഗാമി ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും രണ്ടു ദിവസം നീണ്ടുനിന്ന കോൺക്ലേവിൽ തന്നെ തിരഞ്ഞെടുത്തതിന് കർദ്ദിനാൾമാരോട് നന്ദി പറഞ്ഞും അദ്ദേഹം ഹൃസ്വ സന്ദേശം തുടര്‍ന്നു. ചിക്കാഗോയിൽ നിന്നുള്ള പ്രെവോസ്റ്റിന് 69 വയസ്സു മാത്രമാണ് പ്രായം. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും പെറുവിൽ ഒരു മിഷ്ണറിയായി ചെലവഴിച്ച വ്യക്തിയാണ് അദ്ദേഹം. 2023 ൽ മാത്രമാണ് കർദ്ദിനാൾ ആയത്. അതായത് കര്‍ദ്ദിനാള്‍ പദവി ലഭിച്ചിട്ട് കേവലം 2 വര്‍ഷം മാത്രം. 2015 മുതൽ 2023 വരെ വടക്കുപടിഞ്ഞാറൻ പെറുവിലെ ചിക്ലായോയിൽ ബിഷപ്പായി സേവനമനുഷ്ഠിച്ച പ്രെവോസ്റ്റ് 2015 ൽ പെറുവിയൻ പൗരത്വവും നേടിയിരിന്നു. അമേരിക്കയും പെറുവും സഹിതം അദ്ദേഹത്തിന് ഇരട്ട പൗരത്വമുണ്ട്. പാപ്പയായി തെരഞ്ഞെടുത്തതോടെ യുഎസിൽനിന്നുള്ള ആദ്യ മാർപാപ്പ, അഗസ്റ്റീനിയന്‍ സമൂഹത്തില്‍ നിന്നുള്ള പാപ്പ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ കൂടി അദ്ദേഹം സ്വന്തമാക്കിയിരിക്കുകയാണ്. പുതിയ പാപ്പയ്ക്കു വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-09-01:15:54.jpg
Keywords: പാപ്പ, കോണ്‍
Content: 24977
Category: 1
Sub Category:
Heading: രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളം സന്ദര്‍ശിച്ച 'പുതിയ പാപ്പ'
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷന്‍ വിശുദ്ധ പത്രോസിന്റെ 267-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ (റോബർട്ട് പ്രെവോസ്റ്റ്) രണ്ടു പതിറ്റാണ്ട് മുന്‍പ് കേരളവും സന്ദര്‍ശിച്ചിരിന്നു. അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിൻ്റെ (ഒഎസ്എ) സുപ്പീരിയർ ജനറൽ ആയിരുന്ന ഘട്ടത്തിലാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നടത്തിയത്. 2004-ല്‍ വരാപ്പുഴ അതിരൂപതയിലെ മരിയാപുരം, കൊച്ചി രൂപതയിലെ ഇടക്കൊച്ചി എന്നിവിടങ്ങളിലെ അഗസ്തീനിയൻ ഭവനങ്ങളിൽ ഒരു ആഴ്ചയിലധികം താമസിച്ചു. 2004 ഏപ്രിൽ 22ന് വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കലൂർ കത്രിക്കടവ് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അദ്ദേഹം എത്തിയിരുന്നു. അന്ന് അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ നവ വൈദികരുടെ പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനാണ് റോബർട്ട് പ്രെവോസ്റ്റ് (ഇന്ന് ലെയോ പതിനാലാമന്‍) എത്തിയത്. തിരുപ്പട്ട സ്വീകരണത്തിന് കാര്‍മ്മികത്വം നിര്‍വ്വഹിക്കുവാന്‍ എത്തിയ വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്തയായിരിന്ന റവ. ഡാനിയേൽ അച്ചാരുപറമ്പിലിനെ സ്വീകരിക്കാന്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരിന്നു. അന്നു അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കൊച്ചിയിലെ അഗസ്റ്റീനിയൻ സന്യാസ സമൂഹത്തിന്റെ സെമിനാരിയിലും അദ്ദേഹം ഏതാനും ദിവസം താമസിച്ചിട്ടുണ്ട്. അഗസ്റ്റീനിയൻ സമൂഹത്തിന്റെ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിലും പള്ളികളിലും അദ്ദേഹം സന്ദര്‍ശനത്തിനിടെ വിശുദ്ധ കുർബാനയർപ്പിച്ചു. പുതിയ പാപ്പായുടെ കേരള സന്ദർശനത്തിന്റെ ഓർമകളിൽ അഭിമാനം കൊള്ളുകയാണ് അഗസ്റ്റീനിയൻ സന്യാസ സമൂഹവും കേരള കത്തോലിക്കാസഭയും. 2004-ലെ ഇന്ത്യ സന്ദര്‍ശനത്തിനിടെ അദ്ദേഹം തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും സന്ദര്‍ശനം നടത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-09-09:03:02.jpg
Keywords: പാപ്പ
Content: 24978
Category: 1
Sub Category:
Heading: ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
Content: വത്തിക്കാന്‍ സിറ്റി: പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന ഔദ്യോഗിക ഫലസൂചനയായി വെളുത്ത പുക പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തിയത്. വത്തിക്കാന്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ ആര്‍പ്പുവിളികളോടെയും ഹര്‍ഷാരവത്തോടെയും കൈയടികളുമായും നിലക്കൊണ്ടു. പാപ്പ പറയുന്ന ആദ്യ വാചകത്തിനുള്ള കാത്തിരിപ്പും ഓരോരുത്തരുടെയും മുഖത്ത് ദൃശ്യമായിരിന്നു. എഴുതിത്തയാറാക്കിയ പ്രസംഗവുമായി എത്തിയ ലെയോ പതിനാലാമൻ മാർപാപ്പ ബാല്‍ക്കണിയില്‍ നിന്നു പറഞ്ഞ ആദ്യ വാചകം മറ്റൊന്നുമല്ലായിരിന്നു. "നിങ്ങള്‍ക്കു സമാധാനം". പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവർ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം. നമ്മെയെല്ലാം നിരുപാധികം സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണ് സമാധാനം, എളിമയും സ്ഥിരോത്സാഹവും വരുന്നത്. ദുർബലമെങ്കിലും ഫ്രാൻസിസ് പാപ്പയുടെ ശക്തമായ ശബ്ദ‌ം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. അദ്ദേഹം റോമിനെ ആശീർവദിച്ചു. ആ ഈസ്റ്റർ ദിനത്തിൽ രാവിലെ പാപ്പ ആശീർവദിച്ചതു റോമിനെ മാത്രമല്ല, ലോകത്തെയാകമാനമാണ്. ആ ആശീർവാദം തുടരാൻ എന്നെ അനുവദിക്കുക. ദൈവം നമ്മെ സ്നേഹിക്കുന്നു, എല്ലാവരെയും സ്നേഹിക്കുന്നു. തിന്മ നിലനിൽക്കില്ല. നാമെല്ലാം ദൈവകരങ്ങളിലാണ്. അതുകൊണ്ട്, ഭയപ്പെടാതെ, ഐക്യത്തോടെ ദൈവത്തോടു കൈകോർത്തു മുന്നോട്ടുപോകാം. നമ്മൾ യേശു ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്‌തുവാണ് നമുക്കു മുൻപേ നടക്കുന്നത്. ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്. സംഭാഷണത്തിലൂടെയും, കണ്ടുമുട്ടലിലൂടെയും, എല്ലാവരെയും ഐക്യപ്പെടുത്തുന്നതിലൂടെയും, എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ ഞങ്ങളെയും സഹായിക്കൂ, പരസ്പരം പാലങ്ങൾ പണിയാൻ സഹായിക്കൂ. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി! പത്രോസിന്റെ പിൻഗാമിയാകാൻ എന്നെ തിരഞ്ഞെടുത്ത എല്ലാ സഹ കർദ്ദിനാളുമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കൊപ്പം ഏകസഭയായി മുന്നോട്ടു പോകുന്നതിന്, എപ്പോഴും സമാധാനവും നീതിയും തേടുന്നതിന്, ക്രിസ്തുവിനെ പിന്തുടരുന്ന എല്ലാ പുരുഷൻമാർക്കും സ്ത്രീകൾക്കുമൊപ്പം പ്രവർത്തിക്കുന്നതിന്, ഭയമില്ലാതെ സുവിശേഷം പ്രഘോഷിക്കുന്നതിനു പ്രത്യാശയുടെ യഥാർത്ഥ മിഷ്ണറിമാരായിരിക്കുന്നതിന് നന്ദി. "നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കുവേണ്ടി ഒരു ബിഷപ്പുമാണ്" എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ് ഞാൻ. ഈ അർത്ഥത്തിൽ, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ആ മാതൃരാജ്യത്തിലേക്ക് നമുക്കെല്ലാവർക്കും ഒരുമിച്ച് നടക്കാം. റോമൻ സഭയ്ക്ക്, പ്രത്യേക ആശംസ! ഈ ചത്വരം പോലെ നമ്മൾ മിഷ്ണറി സഭയാകാൻ പരിശ്രമിക്കണം. ദാനധർമ്മം, സാന്നിധ്യം, സംഭാഷണം, സ്നേഹം എന്നിവ ആവശ്യമുള്ള എല്ലാവരെയും എപ്പോഴും തുറന്ന കരങ്ങളോടെ സ്വീകരിക്കാൻ പാലങ്ങളും സംഭാഷണങ്ങളും നിർമ്മിക്കുന്ന ഒരു മിഷ്ണറി സഭ, ഒരു സഭ എങ്ങനെയാകണമെന്ന് നാം ഒരുമിച്ച് അന്വേഷിക്കണം. (തുടര്‍ന്നു സ്പാനിഷ് ഭാഷയിലായിരിന്നു പ്രസംഗം) എല്ലാവർക്കും, പ്രത്യേകിച്ച് പെറുവിലെ എന്റെ പ്രിയപ്പെട്ട ചിക്ലായോ രൂപതയ്ക്ക് ഒരു വാക്ക്; ആശംസകൾ. വിശ്വസ്തരായ ഒരു ജനത അവരുടെ ബിഷപ്പിനൊപ്പം പോയി, അവരുടെ വിശ്വാസം പങ്കിട്ടു, യേശുക്രിസ്തുവിന്റെ വിശ്വസ്ത സഭയായി തുടരാൻ വളരെയധികം സംഭാവന നൽകി. (തുടര്‍ന്നു ഇറ്റാലിയൻ ഭാഷയില്‍ സംസാരിച്ച്) റോമിലെയും ഇറ്റലിയിലെയും, മുഴുവൻ ലോകത്തിലെയും സഹോദരീസഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും, ഞങ്ങൾ ഒരു സിനഡൽ സഭയാകാൻ ആഗ്രഹിക്കുന്നു, ചലിക്കുന്ന ഒരു സഭയാകാൻ, എപ്പോഴും സമാധാനം ആഗ്രഹിക്കുന്ന, എപ്പോഴും ദാനധർമ്മം ആഗ്രഹിക്കുന്ന, പ്രത്യേകിച്ച് കഷ്ടപ്പെടുന്നവരോട് എപ്പോഴും അടുത്തിരിക്കാൻ ശ്രമിക്കുന്ന ഒരു സഭയാകാൻ ആഗ്രഹിക്കുന്നു. ഇന്ന് പോംപൈ മാതാവിനോടുള്ള പ്രാർത്ഥനയുടെ ദിവസമാണ്. നമ്മുടെ അമ്മയായ കന്യകാമറിയം എപ്പോഴും നമ്മോടൊപ്പം നടക്കാൻ, അടുത്തിരിക്കാൻ, അവളുടെ മധ്യസ്ഥതയിലും സ്നേഹത്തിലും നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ നിങ്ങളോടൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ ദൗത്യത്തിനായി, മുഴുവൻ സഭയ്ക്കും, ലോകത്തിലെ സമാധാനത്തിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം, നമ്മുടെ അമ്മയായ മറിയത്തിൽ നിന്ന് ഈ പ്രത്യേക കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-09-12:09:04.jpg
Keywords: പാപ്പ