Contents

Displaying 24471-24480 of 24938 results.
Content: 24918
Category: 1
Sub Category:
Heading: ഇനി പ്രാര്‍ത്ഥനയുടെ ദിവസങ്ങള്‍; 267-ാമത് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവ് മെയ് 7ന് ആരംഭിക്കും
Content: വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കാന്‍ കർദ്ദിനാളുമാരുടെ ജനറൽ കോൺഗ്രിഗേഷന്‍ യോഗം തീരുമാനമെടുത്തു. വിശുദ്ധ പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരുക്കങ്ങൾ കർദ്ദിനാൾ കോളേജ് തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വത്തിക്കാനിൽ നിർണായക യോഗത്തില്‍ തീയതി തീരുമാനിച്ചത്. ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിനാണ് മെയ് ഏഴിന് സിസ്റ്റൈന്‍ ചാപ്പലില്‍ തുടക്കമാകുക. 80 വയസ്സിന് താഴെയുള്ള 134 കർദ്ദിനാൾമാരിൽ ഭൂരിഭാഗം പേരും ഇതിനകം റോമിൽ എത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ ഈ ദിവസങ്ങളിൽ എത്തുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ കർദ്ദിനാളുമാർ ഒരുമിച്ച് ഫ്രാൻസിസ് പാപ്പായുടെ കബറിടത്തിലെത്തി പ്രാർത്ഥിച്ചിരുന്നു. അതേസമയം, കോൺക്ലേവ് നടക്കേണ്ട വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിൽ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മെയ് 7 ന് രാവിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾമാർ 'മാര്‍പാപ്പ തിരഞ്ഞെടുപ്പിനുള്ള ദിവ്യബലി' അർപ്പിക്കും, തുടർന്ന് പരിശുദ്ധാത്മാവിന്റെ മാർഗനിർദേശത്തിനായി ഗീതം ആലപിച്ചുകൊണ്ട് സിസ്റ്റൈൻ ചാപ്പലിൽ പ്രവേശിക്കും. തുടര്‍ന്നു നടക്കുന്ന കോണ്‍ക്ലേവ് അതീവ രഹസ്യ സ്വഭാവത്തോടെയായിരിക്കും. ഇന്ന് നടത്തിയ യോഗത്തില്‍, 80 വയസ്സിന് താഴെയുള്ള കർദ്ദിനാൾ ഇലക്ടറുമാര്‍ വോട്ട് രേഖപ്പെടുത്തുന്ന കോൺക്ലേവിന്റെ ഔദ്യോഗിക ആരംഭ തീയതി നിശ്ചയിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചിരിന്നു. സഭയുടെ നിലവിലെ അവസ്ഥയും ഭാവി ദിശയും ആഗോള വിഷയങ്ങളും ചർച്ച ചെയ്യുന്നതിനായി കർദ്ദിനാളുമാർ സമീപ ദിവസങ്ങളിൽ പതിവായി ജനറൽ കോൺഗ്രിഗേഷൻ മീറ്റിംഗുകൾ നടത്തിവരുന്നുണ്ട്. ഇതില്‍ സുപ്രധാന തീരുമാനമാണ് ഇന്നത്തെ യോഗത്തില്‍ എടുത്തിരിക്കുന്നത്.

Image: /content_image/News/News-2025-04-28-16:55:07.jpg
Keywords: പാപ്പ
Content: 24919
Category: 1
Sub Category:
Heading: മാർപാപ്പയുടെ തിരഞ്ഞെടുപ്പും പരിശുദ്ധാത്മാവിന്റെ ഇടപെടലും
Content: ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തെ തുടർന്ന് 140 കോടി കത്തോലിക്കരുടെ ആഗോള സഭ തലവനായി പുതിയ പാപ്പായെ തിരഞ്ഞെടുക്കാനായി 133 കർദ്ദിനാളുമാർ വത്തിക്കാനിൽ സമ്മേളിച്ചിരിക്കുകയാണ്. സഭയുടെ ഈ നിർണായക വേളയിൽ പരിശുദ്ധാത്മാവിൻ്റെ പങ്ക് എന്താണ് എന്ന ചോദ്യം വിശ്വാസികൾക്കിടയിൽ ചർച്ചാവിഷയമാണ്. കത്തോലിക്ക വിശ്വാസത്തിൻറെ വെളിച്ചത്തിൽ ഈ വിഷയത്തെ നമുക്ക് പരിശോധിക്കാം. #{blue->none->b->ദൈവീക ഇടപെടലും മാനുഷിക തെരഞ്ഞെടുപ്പും ‍}# കർദ്ദിനാൾമാർ ഒത്തുചേർന്ന് "വേനി, സാങ്‌തേ സ്പിരിത്തൂസ്" (പരിശുദ്ധാത്മാവേ, എഴുന്നള്ളി വരേണമേ) എന്ന ഗാനം ആലപിച്ചുകൊണ്ടാണ് കോൺക്ലേവ് തുടങ്ങുന്നത്. മാർപാപ്പയെ പ്രത്യക്ഷമായി തിരഞ്ഞെടുക്കുന്നത് 80 വയസ്സിന് താഴെയുള്ള കർദ്ദിനാളുമാരാണെങ്കിലും ഈ പ്രക്രിയയിൽ പരിശുദ്ധാത്മാവിൻ്റെ പ്രചോദനം നിർണായകസ്ഥാനം വഹിക്കുന്നുണ്ട്. പരിശുദ്ധാത്മാവ് കർദ്ദിനാളുമാരുടെ ഹൃദയങ്ങളെ പ്രചോദിപ്പിക്കുകയും സഭയുടെ ഉന്നമനത്തിനായി ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത് കേവലം ഒരു മാനുഷിക പ്രക്രിയയല്ല, മറിച്ച് ദൈവവും മനുഷ്യരും തമ്മിലുള്ള ഒരു സഹകരണമാണ്. ദൈവം മനുഷ്യൻ്റെ സ്വാതന്ത്ര്യത്തെ മാനിക്കുകയും അവരുടെ വിവേചനാധികാരത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. ക്രിസ്തു സ്ഥാപിത സഭയുടെ സംരക്ഷണമാണ് പരിശുദ്ധാത്മാവിൻ്റെ ഏറ്റവും വലിയ ഉറപ്പ്. സഭയുടെ അധികാരശ്രേണി, കൂദാശകൾ, തെറ്റില്ലാത്ത മജിസ്റ്റീരിയൽ പഠനങ്ങൾ എന്നിവ ഒരിക്കലും നശിച്ചുപോവുകയില്ല. ചില മാര്‍പാപ്പമാർ ഭരണപരമായ കാര്യങ്ങളിൽ ദുർബലരോ വിവാദങ്ങളിൽ ഉൾപ്പെട്ടവരോ ആയിരുന്നിരിക്കാം, എന്നാൽ സഭയുടെ അടിസ്ഥാനപരമായ ആത്മീയ ദൗത്യം എപ്പോഴും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ദൈവത്തിൻ്റെ വലിയ പദ്ധതിയിൽ മനുഷ്യരുടെ ന്യൂനതകൾ പോലും ഒരു വലിയ നന്മയിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു. #{blue->none->b->തിരഞ്ഞെടുപ്പും വിവാഹവുമായുള്ള സമാനത ‍}# മാർപാപ്പയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ വിവാഹമെന്ന കൂദാശയുമായി താരതമ്യം ചെയ്യാവുന്നതാണ്. വധൂവരന്മാർ സ്വതന്ത്രമായി തങ്ങളുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നു. ദൈവം ഈ ബന്ധത്തെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ദൈവം നേരിട്ട് പങ്കാളിയെ നിർദ്ദേശിക്കുന്നില്ലെങ്കിലും അവരുടെ തീരുമാനത്തെ അംഗീകരിക്കുകയും അതിന് കൃപ നൽകുകയും ചെയ്യുന്നു. സമാനമായി, കർദ്ദിനാൾമാർ മാർപാപ്പയെ തിരഞ്ഞെടുക്കുമ്പോൾ പരിശുദ്ധാത്മാവ് ആ തിരഞ്ഞെടുപ്പിനെ അംഗീകരിച്ച് സഭയുടെ ദൗത്യത്തെ സംരക്ഷിക്കുന്നു. #{blue->none->b->ചരിത്രത്തിലെ പാഠങ്ങൾ, ദൈവിക സംരക്ഷണം ‍}# ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ മാര്‍പാപ്പമാരുടെ തിരഞ്ഞെടുപ്പുകളിൽ മാനുഷികമായ ദൗർബല്യങ്ങളും രാഷ്ട്രീയ സ്വാധീനങ്ങളും സ്വാർത്ഥ താൽപ്പര്യങ്ങളും ഒക്കെ കടന്നു കൂടിയിട്ടുണ്ട് എന്ന് കാണാൻ സാധിക്കും. ഉദാഹരണത്തിന്, ലിബീരിയൂസ് മാർപാപ്പയുടെ (352) കാലഘട്ടത്തിലെ ആര്യൻ പാഷാണ്ഡതയുമായുള്ള ബന്ധപ്പെട്ട വിവാദങ്ങളും, അലക്സാണ്ടർ ആറാമൻ മാർപാപ്പയുടെ (1492) തിരഞ്ഞെടുപ്പിലെ ബന്ധുജന പക്ഷപാതവും ഇതിന് ഉദാഹരണങ്ങളാണ്. എന്നിരുന്നാലും, ഈ മാനുഷികമായ ന്യൂനതകൾക്കിടയിലും പരിശുദ്ധാത്മാവ് സഭയെ സംരക്ഷിച്ചു. #{blue->none->b->പ്രാർത്ഥനയുടെ പ്രാധാന്യം }# കർദ്ദിനാളുമാർ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന ഈ നിർണായക പ്രക്രിയയിൽ പരിശുദ്ധാത്മാവിൻ്റെ മാർഗനിർദേശത്തിനായി പ്രാർത്ഥിക്കേണ്ടത് കത്തോലിക്കരുടെ കടമയാണ്. പരിശുദ്ധാത്മാവ് കർദ്ദിനാളുമാരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കുകയും അവരുടെ വിവേകത്തെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊരിക്കലും അവരുടെ സ്വതന്ത്ര ഇച്ഛാശക്തിയെ ഹനിക്കുന്നില്ല. ദൈവം മനുഷ്യന് നൽകിയിരിക്കുന്ന സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാൽ അവന്റെ കൃപയാൽ അവരുടെ തീരുമാനങ്ങളെ ദൈവഹിതത്തിനനുസൃതമായി രൂപപ്പെടുത്തുന്നു. പരിശുദ്ധാത്മാവ് ഒരു ഗുരുവിനെപ്പോലെ മനസ്സിനെ പ്രചോദിപ്പിക്കുകയും, സഭയുടെ ആത്മീയ ദൗത്യത്തിന് ഏറ്റവും അനുയോജ്യമായ വ്യക്തിയെ തിരഞ്ഞെടുക്കാൻ കർദ്ദിനാൾമാരെ സഹായിക്കുകയും ചെയ്യുന്നു. പോപ്പ് ബെനഡിക്ട് പതിനാറാമൻ (കർദ്ദിനാൾ റാറ്റ്സിംഗർ ആയിരുന്നപ്പോൾ) 1997-ൽ പറഞ്ഞത് ശ്രദ്ധേയമാണ്: "പരിശുദ്ധാത്മാവ് മാര്‍പാപ്പയെ നേരിട്ട് തിരഞ്ഞെടുക്കുന്നില്ല, മറിച്ച് ഒരു നല്ല ഗുരുവിനെപ്പോലെ സ്വാതന്ത്ര്യം നൽകി നമ്മെ നയിക്കുന്നു." അതിനാൽ പരിശുദ്ധാത്മാവിൻ്റെ ഈ ദൈവിക മാർഗനിർദേശം കർദ്ദിനാൾമാരുടെ ഹൃദയങ്ങളിൽ പ്രവർത്തിക്കാൻ നമ്മൾ പ്രാർത്ഥിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുതിയ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവകാശമുള്ള 135 കർദ്ദിനാളുമാരിൽ ഫ്രാൻസിസ് മാര്‍പാപ്പ നിയമിച്ച 110 കർദ്ദിനാൾമാരുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് മാർപാപ്പയുടെ സാമൂഹിക നീതിയിലൂന്നിയതും സിനഡൽ സഭയെക്കുറിച്ചുള്ളതുമായ കാഴ്ചപ്പാടുകൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പിൻ്റെ ഫലം എന്തായിരുന്നാലും, പരിശുദ്ധാത്മാവ് സഭയെ മുന്നോട്ട് നയിക്കും എന്നതിൽ നമുക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ നിർണായക സമയത്ത് നമ്മുടെ പ്രധാന കർത്തവ്യം പ്രാർത്ഥന മാത്രമാണ്. #{blue->none->b->സർവ്വജ്ഞാനിയായ ദൈവം എല്ലാം അറിയുമെന്നിരിക്കെ പ്രാർത്ഥനയുടെ ആവശ്യകത എന്താണ്? ‍}# യഥാർത്ഥത്തിൽ, നാം പ്രാർത്ഥിക്കുന്നത് ദൈവത്തെ വിവരം അറിയിക്കാനല്ല. മറിച്ച്, ദൈവത്തിന്റെ പദ്ധതിയിൽ പങ്കുചേരാനാണ്. ദൈവത്തിന് ഓരോ കാര്യത്തിനും മൂന്നുതരം അൽഗോരിതങ്ങൾ ഉണ്ടെന്ന് സങ്കൽപ്പിക്കാം: "ചെയ്യാം," "ചെയ്യേണ്ട," "ആരെങ്കിലും ചോദിച്ചാൽ ചെയ്യാം." ഓരോ സംഭവത്തിനും ദൈവം ഏത് അൽഗോരിതമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് നമുക്ക് അറിയാൻ കഴിയില്ല. മൂന്നാമത്തെ അൽഗോരിതം - അതായത് നാം അപേക്ഷിച്ചാൽ മാത്രം നടക്കുന്ന കാര്യങ്ങൾ - ആണ് ദൈവത്തിന്റെ തീരുമാനമെങ്കിൽ, നമ്മുടെ പ്രാർത്ഥനയില്ലാതെ അത് നടക്കാതെ പോകില്ലേ? ഒന്നാമത്തെ അൽഗോരിതം ആണെങ്കിൽ, നാം ചോദിക്കാതെ തന്നെ അത് നടക്കും; രണ്ടാമത്തേത് ആണെങ്കിൽ, എത്ര ചോദിച്ചാലും നടക്കില്ല. എന്നാൽ, ഏത് അൽഗോരിതമാണ് എന്ന് നമുക്ക് അറിയാത്തതിനാൽ നിരന്തരം പ്രാർത്ഥിക്കുന്നതിലൂടെ നാം ദൈവഹിതവുമായി സഹകരിക്കുകയും അവന്റെ കൃപയ്ക്ക് നമ്മെ തുറന്നിടുകയും ചെയ്യുന്നു. കർദ്ദിനാൾമാർക്ക് വിവേകവും ധൈര്യവും ലഭിക്കുവാനും പുതിയ മാര്‍പാപ്പയ്ക്ക് ദൈവകൃപ ലഭിക്കുവാനും നമുക്ക് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.

Image: /content_image/News/News-2025-04-28-16:41:40.jpg
Keywords: കോണ്‍
Content: 24920
Category: 1
Sub Category:
Heading: കോൺക്ലേവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു: കര്‍ദ്ദിനാള്‍ സംഘത്തിന് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് ഏഴിന് ആരംഭിക്കുവാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കര്‍ദ്ദിനാള്‍ സംഘത്തിന് വേണ്ടി ലോകമെങ്ങും പ്രാര്‍ത്ഥന ഉയരുന്നുണ്ട്. കോൺക്ലേവിനുള്ള ഒരുക്കങ്ങൾ തുടങ്ങാനുള്ളതിനാൽ, സിസ്റ്റൈൻ ചാപ്പൽ പൊതുജനങ്ങൾക്കായി തുറക്കുന്നതല്ലായെന്ന് വത്തിക്കാൻ അറിയിച്ചു. എൺപത് വയസ്സിന് താഴെയുള്ള കർദ്ദിനാൾമാരാണ് വോട്ടവകാശം ഉള്ളവർ. കോൺക്ലേവ് തുടങ്ങുന്നതോടെ, വോട്ടവകാശം ഉള്ളവർ പൊതുസമൂഹത്തിൽ നിന്നുമുള്ള ബന്ധങ്ങളിൽ നിന്ന് വിട്ടു നിന്നുകൊണ്ട്, പ്രാർത്ഥനാപൂർവ്വമായ ഒരു ജീവിതത്തിലേക്ക് കടക്കും. അഞ്ചാമത്തെ പൊതു സമ്മേളനത്തിൽ നൂറ്റിഎണ്‍പതോളം കർദിനാൾമാരാണ് സംബന്ധിച്ചത്. ഇതിൽ നൂറോളം പേര് വോട്ടവകാശം ഉള്ളവരുമാണ്. പാപ്പയുടെ മരണശേഷം പതിനഞ്ച്- ഇരുപതു ദിവസങ്ങൾക്കുള്ളിലാണ് കോൺക്ലേവ് ആരംഭിക്കുന്നത്. വോട്ടവകാശമുള്ള കർദ്ദിനാളുമാർ സന്നിഹിതരാണെന്ന് ഉറപ്പാണെങ്കിൽ, കോൺക്ലേവ് ആരംഭിക്കാനുള്ള അധികാരം, നോർമാസ് നോന്നുല്ലസ് എന്ന മൊത്തു പ്രോപ്രിയോ വഴിയായി കർദ്ദിനാൾ സംഘത്തിന് നൽകുന്നു. മെയ് 7 ബുധനാഴ്ച രാവിലെ, എല്ലാവരും "പ്രോ എലിജെൻഡോ പൊന്തിഫൈസ്" എന്ന പാരമ്പര്യമായ ദിവ്യബലി, കർദ്ദിനാൾ സംഘത്തിന്റെ തലവന്റെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിലേക്ക്, സകലവിശുദ്ധരുടെയും ലുത്തീനിയയുടെ അകമ്പടിയോടെ പ്രദക്ഷിണമായി കടക്കുകയും, പ്രതിജ്ഞ എടുക്കുകയും ചെയ്യും. പിന്നീട്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുവാനുള്ള പ്രാർത്ഥനാപൂർവ്വമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ്, പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കപ്പെടുവാൻ ആവശ്യമായ വോട്ടുകൾ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-28-23:59:12.jpg
Keywords: പാപ്പ
Content: 24921
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ കബറിടത്തിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാൻസിസ് പാപ്പായുടെ കബറിടം സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി ആയിരങ്ങള്‍ റോമിലെ സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക് എത്തുന്നു. പത്രോസിനടുത്ത തന്റെ ശുശ്രൂഷക്കാലയളവിൽ ഏറ്റവും തവണ സന്ദർശിച്ച, സാലൂസ് പോപ്പുലി റൊമാനി എന്ന പരിശുദ്ധ മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ് പാപ്പായുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്. ബസിലിക്ക പൊതു ജനങ്ങൾക്കായി തുറന്നു കൊടുത്ത, ഇക്കഴിഞ്ഞ ഞായറാഴ്ച്ച മാത്രം ഇരുപതിനായിരത്തിനു മുകളിൽ ആളുകളാണ് സന്ദർശനം നടത്തിയത്. ഫ്രാൻസിസ് പാപ്പയുടെ കല്ലറ സന്ദർശിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനുമായി, ബസിലിക്ക എല്ലാ ദിവസവും, രാത്രി പത്തുമണിവരെ തുറന്നിടുമെന്നും ബസിലിക്കയിലേക്കുള്ള പ്രവേശനം രാത്രി ഒമ്പതുമണിയോടെ അവസാനിക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഏപ്രിൽ ഇരുപത്തിയാറാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയുടെ അവസാനം ഫ്രാൻസിസ് പാപ്പായുടെ ഭൗതീക ശരീരം സാന്താ മരിയ മജോരെ ബസിലിക്കയിലേക്ക് മാറ്റി, പ്രാദേശിക സമയം ഒരു മണിയോടെ, കല്ലറയിൽ സംസ്കരിക്കുകയായിരിന്നു. അവസാന കർമ്മങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ട വളരെ ചുരുക്കം ആളുകളാണ് ചടങ്ങിൽ പങ്കെടുത്തത്. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം നിര്‍മ്മിച്ച ലളിതമായ കബറിടം തുറന്നുകൊടുത്തതോടെ ആയിരങ്ങളാണ് കല്ലറയ്ക്കരികെ എത്തുന്നത്.
Image: /content_image/News/News-2025-04-29-00:10:33.jpg
Keywords: പാപ്പ
Content: 24922
Category: 1
Sub Category:
Heading: ഫോണ്‍ ഉൾപ്പെടെ എല്ലാറ്റിനും നിയന്ത്രണം; കോണ്‍ക്ലേവിലെ നടപടി ക്രമങ്ങള്‍ അറിയേണ്ടതെല്ലാം
Content: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിന് ഇരുനൂറ്റിഅന്‍പതിലധികം അംഗങ്ങളുള്ള കർദ്ദിനാൾ സംഘത്തിലെ 80 വയസിൽ താഴെ പ്രായമുള്ള 135 കർദ്ദിനാളുമാർക്കാണ് വോട്ടവകാശമുള്ളത്. 72 രാജ്യങ്ങളിൽനിന്നുള്ള കർദ്ദിനാൾ ഇലക്ടേഴ്‌സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാൾ തന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുകയും ചെയ്യുന്നതോടെയാണു മാർപാപ്പ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി പൂര്‍ത്തിയാകുന്നത്. കും, ക്ലാവേ എന്നീ രണ്ടു ലത്തീൻ വാക്കുകൾ സംയോജിപ്പിച്ചതാണ് കോൺക്ലേവ് എന്ന പദം. 'താക്കോൽ സഹിതം' എന്നർത്ഥം. കർദ്ദിനാൾമാർ അകത്തു പ്രവേശിക്കു മ്പോൾ വാതിൽ പുട്ടുന്നതുകൊണ്ടാണ് ഈ പേര്. #{blue->none->b->നടപടി ക്രമം ‍}# കോൺക്ലേവിനു മുന്നോടിയായി മേയ് ഏഴിനു രാവിലെ സെന്റ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾ തിരുസംഘത്തിൻറെ തലവൻ കർദ്ദിനാൾ ജൊവാന്നി ബാത്തിസ്ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദ്ദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. "പ്രോ എലിജെൻദോ റൊമാനോ പൊന്തിഫീച്ചെ' എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്. വിശുദ്ധ കുർബാനയെത്തുടർന്ന് സകല വിശുദ്ധരുടെയും ലുത്തിനിയ ചൊല്ലി പ്രദിക്ഷണമായി ഔദ്യോഗികമായ ചുവന്ന വസ്ത്രം ധരിച്ചു സിസ്റ്റൈൻ ചാപ്പലിലേക്കു കാല്‍നടയായി നീങ്ങും. #{blue->none->b->അതീവ രഹസ്യ സ്വഭാവം ‍}# ഫോണുൾപ്പെടെ എല്ലാവിധ ഇലക്ട്രോണിക് ഉപകരണങ്ങളും സ്വിസ് ഗാർഡുകളുടെ നിയന്ത്രണത്തിൽ ഏൽപ്പിച്ചതിനുശേഷം ദേഹപരിശോധനയ്ക്കുശേഷമാണ് അവർ കോൺക്ലേവിനായി ചാപ്പലിൽ പ്രവേശിക്കുക. ഇതോടെ ഡീൻ ചാപ്പലിന്റെ വാതിൽ അടയ്ക്കും. തുടർന്ന് പരിശുദ്ധാത്മാവിൻ്റെ വരദാനത്തിനായും മാർഗനി ർദേശത്തിനായും പ്രാർത്ഥിച്ചശേഷം പ്രതിജ്ഞയെടുക്കും. പിന്നീട് നടക്കുന്ന കോൺക്ലേവ് അതീവ രഹസ്യസ്വഭാവത്തോടെയായിരിക്കും. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്താൽ മാത്രമേ ചാപ്പലിൻ്റെ വാതിൽ തുറക്കൂ. അതുവരെ കർദ്ദിനാൾമാർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കര്‍ദ്ദിനാളുമാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കാനോ സ്വീകരിക്കാനോ, ഏതെങ്കിലും തരത്തിലുള്ള പത്രങ്ങളോ മാസികകളോ സ്വീകരിക്കാനോ, റേഡിയോ /ടെലിവിഷൻ പ്രക്ഷേപണങ്ങൾ പിന്തുടരാനോ അനുവാദമില്ല. #{blue->none->b-> കറുത്ത പുക ‍}# കർദ്ദിനാൾ ഇലക്ടേഴ്‌സിന്റെ വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടുന്നയാളായിരിക്കും അടുത്ത പത്രോസിന്റെ പിന്‍ഗാമി. വോട്ടെണ്ണിയ ശേഷം, എല്ലാ ബാലറ്റുകളും കത്തിക്കുന്നു. ബാലറ്റ് അനിശ്ചിതത്വത്തിലാണെങ്കിൽ, സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ഒരു ചിമ്മിനി കറുത്ത പുക പുറപ്പെടുവിക്കുന്നു. മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷവും ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ഒരു ധാരണയിലെത്താൻ വോട്ടർമാർ പരാജയപ്പെട്ടാൽ, പ്രാർത്ഥനയ്ക്കും സ്വതന്ത്ര ചർച്ചയ്ക്കും കർദ്ദിനാൾ പ്രോട്ടോ-ഡീക്കന്റെ (കർദിനാൾ ഡൊമിനിക് മാംബർട്ടി) നേതൃത്വത്തില്‍ ആത്മീയ വിചിന്തനത്തിനും ഒരു ദിവസം വരെ ഇടവേള അനുവദിക്കും. ഇനി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ പരസ്യമായ സമ്മതം നല്‍കിയില്ലെങ്കിലും വോട്ടെടുപ്പ് വീണ്ടും തുടരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. #{blue->none->b-> വെളുത്ത പുകയും സ്ഥിരീകരണവും ‍}# മാർപാപ്പയെ തെരഞ്ഞെടുത്ത സന്തോഷവാർത്ത ലോകത്തോടു വിളംബരം ചെയ്ത് സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലിൽനിന്നു വെള്ള പുക ഉയരുകയും സെന്റ് പീറ്റേ ഴ്സ് ബസിലിക്കയുടെ മണികൾ മുഴങ്ങുകയും സ്വിസ് ഗാർഡുകൾ വത്തിക്കാൻ ചത്വ രത്തിൽ ബാൻഡ് വാദ്യവുമായി വലംവയ്ക്കുകയും ചെയ്യും. തുടർന്ന് കർദിനാൾ സംഘത്തിലെ മുതിർന്നയാൾ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയു ടെ മട്ടുപ്പാവിലെത്തി 'ഹാബേമുസ് പാപ്പാം' (നമുക്കൊരു പാപ്പായെ ലഭിച്ചിരിക്കുന്നു) എന്ന് അറിയിച്ച് പുതിയ മാർപാപ്പയുടെ പേരും സ്വീകരിച്ച നാമവും വെളിപ്പെടുത്തും. പിന്നാലെ പുതിയ മാർപാപ്പ വിശ്വാസികൾക്കുമുന്നിൽ പ്രത്യക്ഷനായി അഭിസംബോ ധന ചെയ്യും. തൊട്ടുപിന്നാലെ പുതിയ മാർപാപ്പ തന്റെ അനുയായികളെ അഭിവാദ്യം ചെയ്യുകയും ആദ്യമായി ആശീര്‍വാദം നൽകുകയും ചെയ്യും. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-29-07:44:43.jpg
Keywords: കോണ്‍ക്ലേ
Content: 24923
Category: 18
Sub Category:
Heading: വിശ്വാസവഴികളിലെ നിരവധി കാഴ്ചകളും സഭാ പഠനങ്ങളുമായി ജിജിഎം കോൺഗ്രസിന് ചെത്തിപ്പുഴയിൽ തുടക്കമായി
Content: ചങ്ങനാശേരി: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) രാജ്യാന്തര കോൺഗ്രസ് ചെത്തിപ്പുഴയിൽ തുടക്കമായി. തിരുഹൃദയ പള്ളി, ക്രിസ്‌തജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാർമൽ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലാണ് ക്രൈസ്‌തവ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ കലവറ തുറക്കുന്ന പ്രദർശനങ്ങളും സെമിനാറുകളും നടക്കുന്നത്. ആദ്യദിനംത ന്നെ നൂറുകണക്കിനാളുകൾ പ്രദർശനനഗരിയിൽ എത്തി. ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് എമരിറ്റസ് ഡോ. ജോൺ തോമസ്, ഗുഡ്‌ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ഇടവക വികാരിയും ആശ്രമം പ്രിയോറുമായ ഫാ. തോമസ് കല്ലുകളം, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു. മിഷൻ എക്സിബിഷൻ ബിഷപ്പ് തോമസ് മാർ അന്തോ+-+ണിയോസ് ഉദ്ഘാടനം ചെ യ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ സന്നിഹിതനായിരുന്നു. ധ്യാനങ്ങൾ, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകൾ, ബൈബിൾ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസപ രിശീലക സംഗമം എന്നിവ ഉൾപ്പെടെ വിശ്വാസവഴികളിലെ നിരവധി കാഴ്ചകളും സഭാ പഠനങ്ങളുമാണ് രാജ്യാന്തര കോൺഗ്രസിൻ്റെ വിവിധ വേദികളിൽ നടക്കുന്നത്. രാജ്യാന്തര തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ മിഷൻ രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധ കുർബാന, 24 മണിക്കുറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതൽ രാത്രി ഏഴുവരെ മിഷൻ എക്സിബിഷൻ, 7.30ന് ക്രിസ്തീ യ സംഗീതനിശ, കാർലോ ദിവ്യകാരുണ്യ എക്‌സിബിഷൻ, കാർലോ ക്വിസ് എന്നീ പരിപാടികൾ ഉണ്ടാകും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്.
Image: /content_image/India/India-2025-04-29-08:12:40.jpg
Keywords: ഫിയാ
Content: 24924
Category: 1
Sub Category:
Heading: രണ്ടു കര്‍ദ്ദിനാളുമാര്‍ക്ക് ആരോഗ്യ പ്രശ്നം; കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാരുടെ എണ്ണം 133
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ അടുത്ത പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ 133 കർദ്ദിനാളുമാരാണു പങ്കെടുക്കുകയെന്നു വത്തിക്കാൻ സ്‌ഥിരീകരിച്ചു. വോട്ടവകാശമുള്ള 135 പേരിൽ ഇറ്റാലിയൻ കർദ്ദിനാൾ ആഞ്ചെലോ ബെച്ചുവും സ്പെയിനിലെ കർദ്ദിനാൾ അൻറോണിയോ കനിസാരെ ലൊവേറയും ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കില്ലെന്നു വത്തിക്കാൻ വ്യക്തമാക്കിയതോടെയാണ് അംഗസംഖ്യ സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വന്നത്. 135 കര്‍ദ്ദിനാളുമാര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നായിരിന്നു നേരത്തെ ലഭിച്ചിരിന്ന വിവരം. അംഗസംഖ്യ 133 ആണെന്ന് വത്തിക്കാന്‍ അറിയിച്ചതോടെ ഇക്കാര്യത്തില്‍ സ്ഥിരീകരണമായി. വോട്ടവകാശമുള്ളതിൽ 124 പേരുൾപ്പെടെ മൊത്തം 183 കർദിനാൾമാർ ഇന്നലത്തെ യോഗത്തിൽ സംബന്ധിച്ചു. കര്‍ദ്ദിനാള്‍ കോളേജിൽ യൂറോപ്പ് ഇപ്പോഴും തനതായ സ്ഥാനം വഹിക്കുന്നുണ്ട്. വോട്ടവകാശമുള്ള 53 കർദ്ദിനാളുമാര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. ഇവരില്‍ ചിലർ യൂറോപ്യൻ ഇതര രാജ്യങ്ങളിലെ രൂപതകളുടെയും അതിരൂപതകളുടെയും തലവന്മാരോ വിദേശത്തോ കൂരിയയിലോ അപ്പസ്തോലിക് കാര്യാലയങ്ങളിലോ സേവനമനുഷ്ഠിക്കുന്നവരോ ആണ്. യൂറോപ്പില്‍ ഇറ്റലിയിൽ നിന്നാണ് ഏറ്റവും കൂടുതല്‍ കര്‍ദ്ദിനാളുമാര്‍ ഉള്ളത്. 19 കര്‍ദ്ദിനാളുമാര്‍. ഫ്രാൻസ് (6), സ്പെയിൻ (5) എന്നിങ്ങനെ പോകുന്നു. അമേരിക്കകളിൽ നിന്നുള്ള 37 കർദ്ദിനാൾമാർ, ഏഷ്യയിൽ നിന്ന് 23, ആഫ്രിക്കയിൽ നിന്ന് 18, ഓഷ്യാനിയയിൽ നിന്ന് 4 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. മലയാളികളായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട് എന്നിവര്‍ക്കും വോട്ടവകാശമുണ്ട്. മേയ് 7ന് പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 4.30ന് കോൺക്ലേവ് തുടങ്ങും.ഇതിന് മുന്നോടിയായി വിശുദ്ധ കുര്‍ബാന അര്‍പ്പണം, പ്രാര്‍ത്ഥനകള്‍ എന്നിവ നടക്കും. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-30-09:30:19.jpg
Keywords: കോൺക്ലേ
Content: 24925
Category: 1
Sub Category:
Heading: കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള 33 കര്‍ദ്ദിനാളുമാരും; ഏറ്റവും അധികം സലേഷ്യന്‍ സമൂഹത്തില്‍ നിന്ന്
Content: വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുവാന്‍ ചേരുന്ന കോണ്‍ക്ലേവില്‍ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള 33 കർദ്ദിനാളുമാരും. കർദ്ദിനാൾ ഇലക്‌ടർമാരിൽ 33 പേർ 18 വ്യത്യസ്ത സന്യാസ സമൂഹങ്ങളില്‍ നിന്ന്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. സന്യാസ സമൂഹങ്ങളില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരില്‍ ഏറ്റവും അധികം പേരുള്ളത് സലേഷ്യന്‍ സന്യാസ സമൂഹത്തില്‍ നിന്നാണ്. മ്യാന്മാറിലെ യാങ്കൂണിലെ ആർച്ച് ബിഷപ്പായി സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ചാൾസ് മൗങ് ബോ, വിർജിലിയോ ഡോ കാർമോ ഡ സിൽവ, ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം, ക്രിസ്റ്റോബൽ ലോപ്പസ് റൊമേറോ, ഡാനിയൽ സ്റ്റുർല ബെർഹൗറ്റ് എന്നീ അഞ്ച് അംഗങ്ങളാണ് സലേഷ്യൻ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍. കോണ്‍ക്ലേവില്‍ പങ്കുചേരുന്ന നാലുപേര്‍ ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ എന്ന സമൂഹത്തില്‍ നിന്നുള്ളവരാണ്. കര്‍ദ്ദിനാളുമാരായ ലൂയിസ് കാബ്രേര ഹെരേര, പിയർബാറ്റിസ്റ്റ പിസബല്ല, ജെയിം സ്പെംഗ്ലർ, ലിയോനാർഡോ സ്റ്റെയ്നരാണ് വോട്ടവകാശമുള്ള ഓർഡർ ഓഫ് ഫ്രിയേഴ്സ് മൈനർ അംഗങ്ങള്‍. ഫ്രാന്‍സിസ് പാപ്പ അംഗമായിരിന്ന ജെസ്യൂട്ട് സന്യാസ സമൂഹത്തില്‍ നിന്നുള്ള നാലുപേരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ദ്ദിനാള്‍ സ്റ്റീഫൻ ചൗ സൗ-യാൻ, കര്‍ദ്ദിനാള്‍ മൈക്കൽ സെർണി, കര്‍ദ്ദിനാള്‍ ജീൻ-ക്ലോഡ് ഹോളറിച്ച്, കര്‍ദ്ദിനാള്‍ ആൻ റോഗൽ എന്നിവരാണ് ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാര്‍. ഡൊമിനിക്കൻ സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ തിമോത്തി റാഡ്ക്ലിഫ്, ജീൻ പോൾ വെസ്‌കോ, റിഡംപ്റ്ററിസ്റ്റു സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരായ മൈക്കോള ബൈചോക്ക്, ജോസഫ് ടോബിൻ, ഡിവൈൻ വേഡ് മിഷ്ണറി സമൂഹാംഗങ്ങളായ കര്‍ദ്ദിനാളുമാരായ ടാർസിസിയോ കികുച്ചി, ലാഡിസ്ലാവ് നെമെറ്റ്, മറ്റ് നിരവധി കോൺഗ്രിഗേഷനുകളിൽ നിന്നുള്ളവരും കോൺക്ലേവിൽ പങ്കെടുക്കും. കൺവെൻച്വൽ ഫ്രാൻസിസ്കന്‍ സന്യാസ സമൂഹത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍ ഫ്രാങ്കോയിസ്-സേവിയർ ബുസ്റ്റില്ലോ, കര്‍ദ്ദിനാള്‍ മൗറോ ഗാംബെറ്റി, കര്‍ദ്ദിനാള്‍ ഡൊമിനിക് മാത്യു എന്നിവരും കോണ്‍ക്ലേവില്‍ ഭാഗഭാക്കാകും. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-30-11:15:33.jpg
Keywords: കോണ്‍ക്ലേ
Content: 24926
Category: 18
Sub Category:
Heading: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന ധ്യാനം മെയ് 11 മുതല്‍
Content: തൃശൂര്‍: ടീം ഷെക്കെയ്‌നയുടെ ആഭിമുഖ്യത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ 'ഡുനാമിസ് പവര്‍ റിട്രീറ്റ്' എന്ന പേരില്‍ താമസിച്ചുകൊണ്ടുള്ള ധ്യാനം മെയ് 11 മുതല്‍ നടക്കും. ബ്രദര്‍ സന്തോഷ് കരുമത്രയാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്. അഭിവന്ദ്യ പിതാക്കന്മാരോടൊപ്പം കേരള സഭയിലെ പ്രശസ്ത ധ്യാനഗുരുക്കന്മാരും അല്‍മായ വചനപ്രഘോഷകരും ധ്യാനശുശ്രൂഷകള്‍ നയിക്കുന്നു. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ് ഈ തലമുറയിലെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പരിശുദ്ധാത്മാവ് ഒരുക്കുന്ന പ്രേഷിതനിരയില്‍ അണിചേര്‍ന്ന് കര്‍ത്താവിനും സഭയ്ക്കുമായി ധീരതയോടെ നിലകൊണ്ട് ദൈവവചനത്തിന് സാക്ഷ്യം നല്‍കുവാന്‍ പ്രാപ്തമാക്കുന്ന കൃപയുടെ ശുശ്രൂഷയായ ഡുനാമിസ് പവര്‍ റിട്രീറ്റില്‍, ഈ വേനലവധിക്കാലത്ത് കുടുംബമായി കടന്നു വന്ന് പങ്കെടുക്കാന്‍ ഏവരെയും ക്ഷണിക്കുന്നതായി ബ്ര. സന്തോഷ് കരുമത്ര പറഞ്ഞു. മെയ് 11 ഞായര്‍ വൈകീട്ട് 4.00 മണിക്ക് ആരംഭിക്കുന്ന ധ്യാനം മെയ് 15ന് രാത്രി 9.00 മണിക്ക് സമാപിക്കും. ധ്യാനത്തിന് മുന്‍കൂര്‍ റെജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9847430445, 9745800182. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-04-30-13:22:10.jpg
Keywords:
Content: 24927
Category: 1
Sub Category:
Heading: കോൺക്ലേവ് താരതമ്യേന നീണ്ടു നില്‍ക്കാന്‍ സാധ്യതയെന്ന് ജര്‍മ്മന്‍ കര്‍ദ്ദിനാള്‍
Content: വത്തിക്കാന്‍ സിറ്റി: മെയ് ഏഴിന് ആരംഭിക്കുന്ന കോൺക്ലേവ് താരതമ്യേന നീണ്ടു നില്‍ക്കാന്‍ സാധ്യതയെന്ന് ജര്‍മ്മനിയിലെ കൊളോൺ ആർച്ച് ബിഷപ്പ് കർദ്ദിനാൾ റെയ്‌നർ മരിയ. വരാനിരിക്കുന്ന കോൺക്ലേവ് 2013-ൽ ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞടുത്ത താരതമ്യേന ഹ്രസ്വമായ കോൺക്ലേവിനേക്കാൾ കൂടുതൽ നാള്‍ നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത 2013-ലെ കോൺക്ലേവ് രണ്ട് ദിവസം മാത്രം നീണ്ടുനിന്നുള്ളൂ, ആധുനിക ചരിത്രത്തിലെ ഏറ്റവും ചെറിയ കോൺക്ലേവുകളിൽ ഒന്നായിരുന്നു അത്. ഇതിന് സമാനമായ സാഹചര്യം ഉണ്ടാകാന്‍ സാധ്യത കുറവാണെന്നാണ് കർദ്ദിനാൾ റെയ്‌നർ മരിയ പറയുന്നത്. മിക്ക കർദ്ദിനാൾമാരും വളരെക്കാലമായി പരസ്പരം കണ്ടിട്ടില്ല, പലര്‍ക്കും വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എന്റെയും അനുഭവം അതായിരുന്നു. കര്‍ദ്ദിനാളുമാരുടെ ജനറല്‍ കോണ്‍ഗ്രിഗേഷന്‍ യോഗത്തിലെ മീറ്റിംഗുകൾ വളരെ ശ്രദ്ധ കേന്ദ്രീകരിച്ചതും, ശാന്തവുമായിരിന്നു. വ്യത്യസ്ത സംസ്കാരങ്ങളും മാനസികാവസ്ഥകളുമുള്ള വിവിധ കാഴ്ചപ്പാടുകളിലെ വ്യത്യാസങ്ങൾക്കിടയിലും കൂട്ടായ്മയില്‍ നല്ല സഹകരണം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവിശേഷവൽക്കരണം, സിനഡാലിറ്റി, വർദ്ധിച്ചുവരുന്ന മതേതരവൽക്കരണം, കൃത്രിമബുദ്ധിയുടെ ധാർമ്മിക പ്രത്യാഘാതങ്ങൾ, നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ, സാമൂഹികവും രാഷ്ട്രീയവുമായ ധ്രുവീകരണം, സ്വേച്ഛാധിപത്യങ്ങൾ, ജനാധിപത്യ വെല്ലുവിളികള്‍ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങള്‍ കർദ്ദിനാൾമാർ അഭിസംബോധന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍ക്ലേവ് നീണ്ടുപോകാമെന്ന് താന്‍ പറഞ്ഞത് ഒരുപക്ഷേ തെറ്റാണെന്ന് തെളിയിക്കപ്പെടാമെന്നും അതിൽ താന്‍ സന്തോഷിക്കുകയേ ചെയ്യുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാമത്തെ കോൺക്ലേവിനുള്ള തയാറെടുപ്പിലാണ് കർദ്ദിനാൾ വോൾക്കി. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-30-14:21:12.jpg
Keywords: കര്‍ദ്ദി