category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശ്വാസവഴികളിലെ നിരവധി കാഴ്ചകളും സഭാ പഠനങ്ങളുമായി ജിജിഎം കോൺഗ്രസിന് ചെത്തിപ്പുഴയിൽ തുടക്കമായി
Contentചങ്ങനാശേരി: ഫിയാത്ത് മിഷൻ സംഘടിപ്പിക്കുന്ന ആറാമത് ഗ്രേറ്റ് ഗാതറിംഗ് ഓഫ് മിഷൻ (ജിജിഎം) രാജ്യാന്തര കോൺഗ്രസ് ചെത്തിപ്പുഴയിൽ തുടക്കമായി. തിരുഹൃദയ പള്ളി, ക്രിസ്‌തജ്യോതി കാമ്പസ്, മീഡിയ വില്ലേജ്, കാർമൽ മൗണ്ട് ധ്യാനകേന്ദ്രം എന്നിവിടങ്ങളിലാണ് ക്രൈസ്‌തവ സഭയുടെ മിഷൻ പ്രവർത്തനങ്ങളുടെ കലവറ തുറക്കുന്ന പ്രദർശനങ്ങളും സെമിനാറുകളും നടക്കുന്നത്. ആദ്യദിനംത ന്നെ നൂറുകണക്കിനാളുകൾ പ്രദർശനനഗരിയിൽ എത്തി. ഇറ്റാനഗർ ബിഷപ്പ് ഡോ. ബെന്നി വർഗീസ് വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ്പ് എമരിറ്റസ് ഡോ. ജോൺ തോമസ്, ഗുഡ്‌ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ്, ഇടവക വികാരിയും ആശ്രമം പ്രിയോറുമായ ഫാ. തോമസ് കല്ലുകളം, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോൺ. ആൻ്റണി എത്തയ്ക്കാട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു. മിഷൻ എക്സിബിഷൻ ബിഷപ്പ് തോമസ് മാർ അന്തോ+-+ണിയോസ് ഉദ്ഘാടനം ചെ യ്തു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ സന്നിഹിതനായിരുന്നു. ധ്യാനങ്ങൾ, ഫിയാത്ത് മിഷനെ പരിചയപ്പെടുത്തുന്ന എക്‌സിബിഷനുകൾ, ബൈബിൾ എക്സ്പോ, രാജ്യാന്തര ചലച്ചിത്രമേള, ക്രിസ്തീയ സംഗീതനിശ, വിശ്വാസപ രിശീലക സംഗമം എന്നിവ ഉൾപ്പെടെ വിശ്വാസവഴികളിലെ നിരവധി കാഴ്ചകളും സഭാ പഠനങ്ങളുമാണ് രാജ്യാന്തര കോൺഗ്രസിൻ്റെ വിവിധ വേദികളിൽ നടക്കുന്നത്. രാജ്യാന്തര തലത്തിൽ പ്രവർത്തനങ്ങൾ നടത്തുന്ന വിവിധ മിഷൻ രൂപതകളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പരിപാടിയുടെ പ്രത്യേകതയാണ്. ദിവസവും രാവിലെ ഒമ്പതിന് വിശുദ്ധ കുർബാന, 24 മണിക്കുറും ദിവ്യകാരുണ്യ ആരാധന, രാവിലെ 10 മുതൽ രാത്രി ഏഴുവരെ മിഷൻ എക്സിബിഷൻ, 7.30ന് ക്രിസ്തീ യ സംഗീതനിശ, കാർലോ ദിവ്യകാരുണ്യ എക്‌സിബിഷൻ, കാർലോ ക്വിസ് എന്നീ പരിപാടികൾ ഉണ്ടാകും. പ്രവേശനവും ഭക്ഷണവും സൗജന്യമാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-29 08:11:00
Keywordsഫിയാ
Created Date2025-04-29 08:12:40