Contents

Displaying 24421-24430 of 24938 results.
Content: 24867
Category: 1
Sub Category:
Heading: മരണത്തിലേക്ക് നയിച്ചത് പക്ഷാഘാതവും ഹൃദയസ്‌തംഭനവും: വത്തിക്കാന്‍
Content: വത്തിക്കാൻ സിറ്റി: മാർപാപ്പയുടെ വിയോഗത്തെ സംബന്ധിച്ച കുടുതൽ വിവരങ്ങൾ വത്തിക്കാൻ പുറത്തുവിട്ടു. പക്ഷാഘാതവും ഹൃദയസ്‌തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ ഇന്നലെ രാത്രിയോടെ മാധ്യമങ്ങളെ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ പാപ്പയ്ക്ക് പിന്നീട് ഹൃദയസ്‌തംഭനം സംഭവിക്കുകയായിരിന്നു. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മാര്‍പാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാൻ്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഹോംപേജിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ പേരും ചിത്രവും മാറ്റി. ലാറ്റിൻ ഭാഷയിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നു എന്ന് അർത്ഥം വരുന്ന 'അപ്പോസ്തോലിക്ക സെ ഡ്‌സ് വേക്കൻസ്' എന്നാണ് ഇപ്പോൾ എഴുതിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരം സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർത്ഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. കർദ്ദിനാൾ മൗറോ ഗാംബറ്റി ജപമാല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
Image: /content_image/News/News-2025-04-22-07:25:55.jpg
Keywords: പാപ്പ
Content: 24868
Category: 18
Sub Category:
Heading: ഇന്ത്യയിലെ എല്ലാ രൂപതകളിലും ഒൻപത് ദിവസത്തേക്ക് ദുഃഖാചരണം
Content: ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അടുത്ത ഒൻപത് ദിവസത്തേക്ക് ഇന്ത്യയിലെ എല്ലാ രൂപതകളിലും ദുഃഖാചരണം നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ഈ ദിവസങ്ങളിൽ മാർപാപ്പയുടെ ആത്മശാന്തിക്കായി പ്രത്യേക പ്രാർത്ഥനകൾ, വിശുദ്ധ കുർബാന, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ നടത്താനും സിബിസിഐ ആഹ്വാനം ചെയ്തു. പരിശുദ്ധ പിതാവിൻ്റെ സ്‌മരണയ്ക്കും സാർവത്രിക സഭയുടെ കൂട്ടായ്‌മയ്ക്കുംവേണ്ടി എല്ലാ ഇടവകകളിലും സഭാ സ്ഥാപങ്ങളിലും ആശ്രമങ്ങളിലും ഇന്നും ഫ്രാൻസിസ് പാപ്പയുടെ സംസ്‌കാര ദിനത്തിലും വിശുദ്ധ കുർബാന അർപ്പിക്കണം.രാജ്യത്തുടനീളമുള്ള എല്ലാ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സഭയുടെ കീഴിലുള്ള മറ്റു സ്ഥാപനങ്ങളും സാധ്യമെങ്കിൽ പാപ്പയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ സംസ്‌കാര ദിനം അടച്ചിടണമെന്നും ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Image: /content_image/India/India-2025-04-22-07:39:47.jpg
Keywords: പാപ്പ
Content: 24869
Category: 1
Sub Category:
Heading: വിടവാങ്ങിയത് റെക്കോര്‍ഡുകളുടെ മാര്‍പാപ്പ
Content: 2013 മാർച്ച് 13-ന് ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായി അർജന്റീനക്കാരനായ കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ മുതല്‍ ലോക മാധ്യമങ്ങള്‍ക്ക് മുന്നില്‍ വലിയ ശ്രദ്ധാകേന്ദ്രമായിരിന്നു. ആദ്യമായി ഫ്രാന്‍സിസ് എന്ന നാമം സ്വീകരിച്ച പാപ്പ എന്ന ഖ്യാതിയില്‍ തുടങ്ങീ ഒട്ടേറെ കാര്യങ്ങള്‍. ആഗോള കത്തോലിക്കാ സഭയുടെ 266-ാം മാർപാപ്പായെന്ന നിലയിൽ 'ഫ്രാൻസിസ്' എന്ന ലളിതമായ പേരാണു കർദ്ദിനാൾ ബെർഗോഗ്ലിയോ സ്വീകരിച്ചത്. സഭയുടെ പരമാധ്യക്ഷപദവിയിൽ 12 വർഷവും ഒരുമാസവും അദ്ദേഹം തുടർന്നു. 88-ാം വയസിൽ വിടവാങ്ങിയ ഫ്രാൻസിസ് പാപ്പ, ഇഹലോകവാസം വെടിയുമ്പോൾ ഏറ്റവുമധികം പ്രായമുണ്ടായിരുന്ന മാർപാപ്പാമാരിൽ രണ്ടാമനാണ്. 1903-ൽ, 93-ാം വയസിൽ കാലംചെയ്‌ത ലിയോ പതിമൂന്നാമൻ മാർപാപ്പായാണ് പദവിയിലിരിക്കേയുള്ള ആയുർദൈർഘ്യത്തിൽ ഒന്നാമൻ. ഫ്രാൻസിസ് മാർപാപ്പായുടെ മുൻഗാമിയായ ബെനഡിക്ട‌് പതിനാറാമൻ മാർപാപ്പാ 95-ാം വയസിലാണ് കാലംചെയ്‌തതെങ്കിലും അതിനു മുമ്പേ അദ്ദേഹം പദവിയിൽനിന്നു വിരമിച്ചിരുന്നു. പ്രായാധിക്യം മൂലമുള്ള അവശതയായിരുന്നു മാർപാപ്പാമാരുടെ പരമ്പരയിൽത്തന്നെ അത്യപൂർവമായ ആ രാജിക്കു കാരണം. പദവിയൊഴിയുമ്പോൾ ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പായ്ക്ക് 85 വയസായിരുന്നു. 2013-ൽ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം 70 രാജ്യങ്ങളിൽ നിന്നായി 142 പേരെ കർദ്ദിനാളുമായി ഉയര്‍ത്തി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 8നു മാര്‍ ജോര്‍ജ്ജ് കൂവക്കാട് ഉള്‍പ്പെടെ 21 പേരെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ പ്രഖ്യാപനവും സഹിതമാണ് ഈ കണക്ക്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്. അദ്ദേഹത്തിൻ്റെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ ഇവരും പങ്കാളികളാകും. ഫ്രാൻസിസ് മാർപാപ്പ 47 തവണയാണ് ഇറ്റലിക്കു പുറത്തേക്കു സഞ്ചരിച്ചിട്ടുള്ളത്. അറുപത്തിയഞ്ചില്‍ ഏറെ വിദേശരാജ്യങ്ങൾ അദ്ദേഹം സന്ദർശിച്ചു. ലോക രാജ്യങ്ങളുടെ മൂന്നിലൊന്നും ഫ്രാൻസിസ് മാർപാപ്പ സന്ദർശിച്ചവയാണ്. 12 വർഷംകൊണ്ട് 4,65,000 കിലോമീറ്ററിലേറെയാണ് അദ്ദേഹം നടത്തിയ ലോകസഞ്ചാരം. ഇതില്‍ ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, മ്യാൻമർ, നോർത്ത് മാസിഡോണിയ, ബഹ്‌റൈൻ, മംഗോളിയ എന്നിവിടങ്ങളിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ വ്യക്തി എന്ന ഖ്യാതിയും പാപ്പയ്ക്കു സ്വന്തം. ആഗോളതലത്തിൽ ഏറ്റവുമധികം വിശുദ്ധരെ വാഴിച്ചതിന്റെ റെക്കോഡും ഫ്രാൻസിസ് മാർപാപ്പായുടെ പേരിലാണ്. 942 പേരെ അദ്ദേഹം വിശുദ്ധരായി പ്രഖ്യാപിച്ചു. ഇതിൽ ഓട്ടോമൻ തുർക്കികൾ 1480 ൽ ഇറ്റലിയിലെ ഒട്രാൻ്റോ നഗരം പിടിച്ചടക്കിയപ്പോൾ രക്തസാക്ഷികളായ 813 പേരും 1645ൽ ബ്രസീലിൽ ഡച്ച് കാൽവനിസ്‌റ്റുകൾ കൊലപ്പെടുത്തിയ 30 പേരും ഉൾപ്പെടുന്നു.ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചവരിൽ 5 ഇന്ത്യക്കാരുമുണ്ട്. ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍, എവുപ്രാസ്യമ്മ (2014), മമദർ തെരേസ (2016), മദർ മറിയം ത്രേസ്യ (2019), ദേവസഹായം പിള്ള (2022). ഇതിൽ 3 പേർ മലയാളികളാണ്. കൂടാതെ 3 മുൻ മാർപാപ്പമാരെയും വിശുദ്ധ പദവിലേക്ക് ഉയർത്തി. വിശുദ്ധരാക്കപ്പെട്ട മുൻ മാർപാപ്പമാരിൽ ജോൺ ഇരുപത്തിമൂന്നാമൻ, ജോൺ പോൾ രണ്ടാമൻ, പോൾ ആറാമൻ എന്നിവരും ഉൾപ്പെടുന്നു. ഏറ്റവും അധികം പേരെ വിശുദ്ധരുടെ നിരയിലേക്ക് ഉയർത്തിയ മാർപാപ്പാമാരിൽ രണ്ടാംസ്‌ഥാനക്കാരൻ ജോൺ പോൾ രണ്ടാമനാണ്. 26 വർഷത്തെ അധികാരകാലയളവിനിടെ അദ്ദേഹം 483 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. വിശുദ്ധീകരണത്തിനു തൊട്ടുമുമ്പുള്ള ഘട്ടമായ വാഴ്ത്ത‌പ്പെട്ടവരുടെ ഗണത്തിലേക്ക് 1350 പേരെയാണു ഫ്രാൻസിസ് മാർപാപ്പ ഉയർത്തിയത്. വത്തിക്കാൻ ഭരണസിരാകേന്ദ്രമായ ഗവർണറേറ്റിൻ്റെ തലപ്പത്ത് ആദ്യമായി വനിത, ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത, മെത്രാന്‍മാര്‍ക്കുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയില്‍ സ്ത്രീകള്‍, പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷൻ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിത, മെത്രാന്മാരുടെ സിനഡിന്റെ അണ്ടര്‍ സെക്രട്ടറികളില്‍ ആദ്യമായി വനിത, : വത്തിക്കാന്റെ നയതന്ത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ ആദ്യമായി വനിത - ഇത്തരത്തില്‍ തിരുസഭയില്‍ നിരവധി ചരിത്രം കുറിച്ച നിയമനങ്ങള്‍ നടത്തിയതും ഫ്രാന്‍സിസ് പാപ്പയായിരിന്നു.
Image: /content_image/News/News-2025-04-22-08:15:51.jpg
Keywords: പാപ്പ
Content: 24870
Category: 1
Sub Category:
Heading: കോണ്‍ക്ലേവിലെ കണക്കുകള്‍ ഇങ്ങനെ..! തിരുസഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാം
Content: ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതോടെ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാരും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഏപ്രിൽ 21ലെ കണക്കനുസരിച്ച് ജീവിച്ചിരിക്കുന്ന 252 കർദ്ദിനാൾമാരിൽ 135 പേർ 80 വയസ്സിന് താഴെയുള്ളവരാണ്. ഇവര്‍ക്കാണ് വോട്ടവകാശം. ഏറെ ശ്രദ്ധേയമായ വസ്തുത, 135 വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ 83% പേരും ഫ്രാൻസിസ് മാർപാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയവരാണ്. 2013-ൽ തന്റെ മാര്‍പാപ്പ പദവി ആരംഭിച്ചതുമുതൽ, ഫ്രാൻസിസ് മാർപാപ്പ ഇതുവരെ കര്‍ദ്ദിനാള്‍മാര്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ ശുഷ്കാന്തി കാണിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. തിരുസഭയിലെ ഏറ്റവും മികച്ച ദൈവശാസ്ത്രജ്ഞനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ തന്റെ കാലയളവില്‍ സൃഷ്ടിച്ച 18 കര്‍ദ്ദിനാളുമാര്‍ക്കും കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അവകാശമുണ്ട്. ആകെ വോട്ടിംഗ് പദവിയുടെ 15% ആണിത്. സീറോ മലബാര്‍ സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഏപ്രിൽ 19ന് 80 വയസ്സ് തികഞ്ഞതിനാൽ കോൺക്ലേവിൽ പങ്കെടുക്കാന്‍ അവസരമുണ്ടാകില്ല. ജോൺ പോൾ രണ്ടാമൻ പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ 5 പേർ കോണ്‍ക്ലേവില്‍ പങ്കെടുക്കും. കർദ്ദിനാൾ ഇലക്‌ടേഴ്‌സ് കോളേജിലെ ഏറ്റവും മുതിർന്ന അംഗവും ബോസ്നിയ-ഹെർസഗോവിനയിലെ സരജേവോയുടെ മുൻ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ വിൻകോ പുൾജിക്കിന് സെപ്റ്റംബറിലാണ് 80 വയസ്സ് തികയുന്നതിനാല്‍ അദ്ദേഹം കോൺക്ലേവിൽ പങ്കെടുക്കും. 1994-ൽ ബാൽക്കൻ യുദ്ധത്തിന്റെ കൊടുമുടിയിൽ, ജോൺ പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാളായി നിയമിക്കുകയായിരിന്നു. ഘാനക്കാരനായ കർദ്ദിനാൾ പീറ്റർ ടർക്‌സൺ, ഹംഗേറിയൻ കർദ്ദിനാൾ പീറ്റർ എർഡോ, ക്രൊയേഷ്യൻ കർദ്ദിനാൾ ജോസിപ്പ് ബൊസാനിക്, ഫ്രഞ്ച് കർദ്ദിനാൾ ഫിലിപ്പ് ബാർബറിൻ എന്നിവരാണ് ജോണ്‍ പോള്‍ രണ്ടാമന്‍ നിയമിച്ചവരില്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദ്ദിനാളുമാര്‍. #{blue->none->b->കോണ്‍ക്ലേവിന് വേണ്ടി പ്രാര്‍ത്ഥിക്കാം..! ‍}#
Image: /content_image/News/News-2025-04-22-08:38:01.jpg
Keywords: മാര്‍പാപ്പ
Content: 24871
Category: 18
Sub Category:
Heading: ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം, പതാക താഴ്ത്തിക്കെട്ടും; പ്രതിനിധി സംഘത്തെ അയക്കുമെന്ന് കേന്ദ്രം
Content: ന്യൂഡല്‍ഹി: ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്കാര ദിനത്തിലുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക ആഘോഷ പരിപാടികൾ എല്ലാം ഒഴിവാക്കിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിലേക്ക് പ്രതിനിധി സംഘത്തെയും അയയ്ക്കും. ആത്മീയ ധൈര്യത്തിൻ്റെ ദീപസ്‌തംഭമായിരുന്നു പാപ്പയെന്നും ദുരിതവും പ്രയാസവും അനുഭവിക്കുന്നവർക്ക് പ്രതീക്ഷയുടെ നാളമായിരുന്നു അദ്ദേഹമെന്നും മോദി കുറിച്ചു. ഇന്ത്യയോട് എന്നും മമതയോടെയാണ് അദ്ദേഹം പെരുമാറിയതെന്നും മോദി സ്മരിച്ചു. ഇന്ത്യ സന്ദര്‍ശിക്കണമെന്ന് നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. ആ ആഗ്രഹം ബാക്കിനിര്‍ത്തിയാണ് പാപ്പ യാത്രയായതെന്നതും ദുഃഖകരമായ വസ്തുതയാണ്.
Image: /content_image/India/India-2025-04-22-08:51:55.jpg
Keywords: പാപ്പ
Content: 24872
Category: 1
Sub Category:
Heading: ആഘോഷങ്ങള്‍ റദ്ദാക്കി, ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ ദുഃഖാചരണം; മൃതസംസ്കാര ചടങ്ങിലേക്ക് ലോക നേതാക്കള്‍ എത്തും
Content: പാരിസ്: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ അനുശോചന പ്രവാഹം. വിവിധ രാജ്യങ്ങളിലെ രാഷ്ട്രപതിമാര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍ ഉള്‍പ്പെടെ ലോകമെമ്പാടും നിന്നു വിശ്വനേതാവായ പാപ്പയെ അനുസ്മരിച്ച് സന്ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ ലൈറ്റുകൾ അണച്ചു. ടവറിലെ പ്രത്യേക ലൈറ്റ് ഷോകളും ഉണ്ടായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ദുഃഖാചണത്തിൻ്റെ ഭാഗമായി വൈറ്റ് ഹൗസ് ഉൾപ്പെടെ അനേകം രാജ്യങ്ങളുടെ ഭരണാസിര കേന്ദ്രങ്ങളില്‍ ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കായികമത്സരങ്ങളും ഇന്നലെ മാറ്റിവെച്ചിരിന്നു. സമാധാനത്തിനും, മാനുഷിക അന്തസ്സിനും, സാമൂഹിക നീതിക്കും വേണ്ടിയുള്ള ശബ്ദമായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേതെന്ന് യു‌എന്‍ സെക്രട്ടറി ജനറല്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടവരോ അല്ലെങ്കിൽ സംഘർഷത്തിന്റെ ഭീകരതയിൽ കുടുങ്ങിപ്പോയവരോ ആയ അനേകരെ വിശ്വാസത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും പാരമ്പര്യത്തിലൂടെ അദ്ദേഹം ചേര്‍ത്തുപിടിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. പാപ്പയുടെ ജന്മനാടായ അർജൻ്റീനയിൽ ഒരാഴ്‌ചത്തെ ദുഃഖാചരണവും സ്പെയിനിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തും. മറ്റ് ലോക രാജ്യങ്ങളിലും രണ്ടു ദിവസത്തില്‍ കുറയാത്ത ദുഃഖാചരണത്തിന് ഭരണാകര്‍ത്താക്കള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. മറ്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി നേതാക്കളും ചടങ്ങില്‍ ഭാഗഭാക്കാകും. ഇതിനിടെ വത്തിക്കാനിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലെ വൈകീട്ട് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന ജപമാലയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.
Image: /content_image/News/News-2025-04-22-09:10:38.jpg
Keywords: പാപ്പ
Content: 24873
Category: 1
Sub Category:
Heading: പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുന്നതിന് ഒരുക്കമായുള്ള പ്രാർത്ഥന
Content: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്‌തതിനുശേഷം ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ ഫ്രാൻസിസ് മാർപാപ്പായെ, സ്വർഗ്ഗരാജ്യത്തിൽ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ, സഭാ നേതൃത്വത്തിന്റെ മേൽ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാൻ വേണ്ടി, പരി. കന്യകാമാതാവിൻ്റെ സംരക്ഷണയിൽ സമ്മേളിച്ചു പ്രാർത്ഥിച്ച അപ്പസ്തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയിൽ നിറച്ചതുപോലെ, കർദ്ദിനാൾ തിരുസ്സംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവൻറെയും മനഃസാക്ഷിയും വഴികാട്ടിയുമായി വർത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവർക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാർപാപ്പായെ സഭാസന്താനങ്ങളും ലോകം മുഴുവനും സർവ്വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും, അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേൻ. Source: Eparchy of Kothamangalam ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-22-09:44:38.jpg
Keywords: പ്രാർത്ഥന
Content: 24874
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു; മൃതസംസ്കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി ആദ്യഘട്ടം പൂര്‍ത്തിയാക്കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഔദ്യോഗിക മരണാനന്തര നടപടിക്രമങ്ങളുടെ ആദ്യഘട്ടം ഇന്നലെ പൂര്‍ത്തിയാക്കി. കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെയും വത്തിക്കാന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഭൗതികാശരീരം കാസ സാന്താ മാർട്ടയിലെ ചാപ്പലിലേക്ക് മാറ്റി ഫ്രാൻസിസ് മാർപാപ്പയുടെ അപ്പാര്‍ട്ട്മെന്‍റ് സീല്‍ ചെയ്തു. റോമിലെ സമയം രാത്രി 8 മണിക്ക്, ആരംഭിച്ച ചടങ്ങ് ഒരു മണിക്കൂര്‍ക്കൊണ്ട് പൂര്‍ത്തിയാക്കി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, ഡെപ്യൂട്ടി ആർച്ച് ബിഷപ്പ് എഡ്ഗർ പെന പാര എന്നിവരോടൊപ്പം കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെ നിര്‍ദ്ദേശപ്രകാരം അപ്പോസ്തോലിക് വസതിയിലെ പേപ്പൽ അപ്പാർട്ട്മെന്റ് അടച്ചുപൂട്ടി സീൽ ചെയ്തു. ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയുടെ കുടുംബാംഗങ്ങളുംവത്തിക്കാന്റെ ആരോഗ്യ-ശുചിത്വ വകുപ്പിന്റെ ഡയറക്ടറും വൈസ് ഡയറക്ടറും, കര്‍ദ്ദിനാള്‍ കോളേജിന്റെ തലവനുമായ കോളേജ് ഡീൻ ജിയോവാനി ബാറ്റിസ്റ്റ റീയും പങ്കെടുത്തു. മാര്‍പാപ്പയുടെ മരണശേഷം ഉടൻ തന്നെ പേപ്പൽ അപ്പാർട്ടുമെന്റുകൾ മുദ്രവെക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നതു പുരാതന പാരമ്പര്യമാണ്. തിരുസഭയുടെ പരമാദ്ധ്യക്ഷനായി ഒരു മാര്‍പാപ്പയുടെ അഭാവം നേരിടുന്ന കാലയളവിൽ വ്യക്തിഗത രേഖകൾ സംരക്ഷിക്കുകയും ക്രമീകൃതമായ ഒരു മാറ്റം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സൈപ്രസ്, ലെഡ്, ഓക്, എന്നിവ ഉപയോഗിച്ചുള്ള ശവമഞ്ചത്തിലേക്ക് ആണ് സാധാരണയായി മാര്‍പാപ്പമാരുടെ മൃതദേഹം മാറ്റാറുണ്ടായിരിന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇതിന് മാറ്റം വേണമെന്ന് ഫ്രാന്‍സിസ് പാപ്പ നിര്‍ദ്ദേശിച്ചിരിന്നു. ഇപ്രകാരം സാധാരണമായ ശവമഞ്ചത്തിലേക്കു പാപ്പയുടെ ഭൗതിക ശരീരം മാറ്റിയെന്നാണ് വത്തിക്കാനില്‍ നിന്നുള്ള വിവരങ്ങള്‍. നാളെ ബുധനാഴ്ച രാവിലെ പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് മാറ്റുമെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി മാധ്യമപ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് ഭൗതിക ശരീരത്തിന് മുന്നില്‍ പ്രാർത്ഥിക്കാന്‍ അവസരം ഉണ്ടാകും.
Image: /content_image/News/News-2025-04-22-10:53:00.jpg
Keywords: പാപ്പ
Content: 24875
Category: 1
Sub Category:
Heading: ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്‌കാരം ശനിയാഴ്‌ച
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹസംസ്‌കാരം ശനിയാഴ്‌ച റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്ക‌ാര ചടങ്ങുകൾ ആരംഭിക്കുകയെന്ന് വത്തിക്കാൻ അറിയിച്ചു. വിശുദ്ധ പത്രോസിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്സ‌് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യ വിശ്രമം കൊള്ളുന്നത്. എന്നാൽ തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് ഭൗതികശരീരം അവിടെ അടക്കം ചെയ്യാൻ തീരുമാനിച്ചത്. കര്‍ദ്ദിനാള്‍ കോളേജിന്റെ ഡീൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ ദിവ്യബലിക്ക് നേതൃത്വം നൽകും. മൃതസംസ്കാര ചടങ്ങുകൾക്ക് ശേഷം, മാർപാപ്പയുടെ മൃതദേഹമുള്ളപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കും തുടർന്ന് സെന്റ് മേരി മേജർ ബസിലിക്കയിലേക്കും സംസ്‌കാരത്തിനായി കൊണ്ടുപോകും.തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നു പാപ്പ നേരത്തെ എഴുതിയിരിന്നു. ക്രിസ്‌തു ശിഷ്യന്‍റെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറഞ്ഞിരുന്നു. പാപ്പയുടെ അന്ത്യാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ തന്നെയാണ് കര്‍ദ്ദിനാള്‍ സംഘത്തിന്റെ തീരുമാനം. നാളെ ബുധനാഴ്ച രാവിലെ മുതൽ സെൻ്റ പീറ്റേഴ്‌സ് ബസിലിക്കയിൽ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കും.
Image: /content_image/News/News-2025-04-22-15:48:22.jpg
Keywords: പാപ്പ
Content: 24876
Category: 1
Sub Category:
Heading: VIDEO | യാത്രമൊഴി; ദിവംഗതനായതിന് ശേഷം വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ ആദ്യ ദൃശ്യങ്ങൾ
Content: ഫ്രാൻസിസ് പാപ്പ അനുദിനം ദിവ്യബലിയർപ്പിച്ചിരുന്ന സാന്താ മാർത്ത ചാപ്പൽ, മാർപാപ്പയുടെ മരണ സാക്ഷ്യപ്പെടുത്തൽ ചടങ്ങിനു വേദിയായപ്പോൾ. മൃതദേഹം പെട്ടിയിലേക്ക് വയ്ക്കുന്നതിനും പ്രാർത്ഥനകൾക്കും കർദ്ദിനാൾ കാമർലെംഗോ കെവിൻ ഫാരെൽ നേതൃത്വം നൽകി. ഫ്രാൻസിസ് പാപ്പ ദിവംഗതനായതിന് ശേഷം വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ ആദ്യ ദൃശ്യങ്ങളാണിത്. <p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fvaticannews%2Fvideos%2F1846453956143837%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2025-04-22-16:02:21.jpg
Keywords: പാപ്പ