Contents

Displaying 24401-24410 of 24938 results.
Content: 24847
Category: 4
Sub Category:
Heading: പൗരോഹിത്യത്തിന്‍റെ വില മനസ്സിലാക്കിയിട്ടുണ്ടോ?
Content: "ഞാന്‍ ഒരു പുരോഹിതനാകാന്‍ വേണ്ടി മാത്രം പ്രാര്‍ത്ഥിച്ചാല്‍ പോരാ. ഒരു വിശുദ്ധനായ പുരോഹിതനാകാന്‍ പ്രാര്‍ത്ഥിക്കണം" - വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ഒരിക്കല്‍ ക്ലാസ്സെടുത്തിട്ടു പുറത്തിറങ്ങിയപ്പോള്‍ വൈദികപരിശീലനത്തില്‍ ആയിരുന്ന ഒരു ബ്രദര്‍ പറഞ്ഞ വാക്കുകള്‍ എന്നില്‍ ഏറെ സന്തോഷമുണര്‍ത്തി എന്നു മാത്രമല്ല അദ്ദേഹത്തിന്‍റെ പുത്തന്‍ കുര്‍ബാനയ്ക്ക് ക്ഷണിച്ചപ്പോള്‍ പ്രതികൂല സാഹചര്യമായിരുന്നിട്ടു പോലും ത്യാഗം സഹിച്ചു ആ ധന്യമുഹൂര്‍ത്തത്തില്‍ പങ്കെടുത്തു. ആ തിരുക്കര്‍മ്മങ്ങളില്‍ എനിക്കേറെ സംതൃപ്തി തോന്നി. എന്‍റെ പ്രാര്‍ത്ഥന അതിന്‍റെ പൂര്‍ണ്ണതയിലെത്തണമെങ്കില്‍ ഇനിയും കൂടുതല്‍ പ്രാര്‍ത്ഥിക്കണം. അദ്ദേഹം ആദ്യബലിയര്‍പ്പണത്തില്‍ തന്നെ ഒരു വിശുദ്ധനായ പുരോഹിതനാണ്. ഇനി ഈ വിശുദ്ധിയുടെ പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനിയും തന്‍റെ ദൗത്യം തന്‍റെ ജീവിതകാലം മുഴുവന്‍ ദൈവഹിതത്തിനനുസരണം മുന്നേറണം. അടുത്തവര്‍ഷം ബലിയര്‍പ്പണത്തിനായി ഒരുങ്ങുന്ന ഒരു ബ്രദറിന്‍റെയും ആവശ്യം ഇതുതന്നെ. ഇടയ്ക്കൊക്കെ കാണുമ്പോള്‍ പ്രാര്‍ത്ഥിക്കാന്‍ പറയും. എനിക്കേറ്റവും ഇഷ്ടമുള്ള ഒരു നിയോഗമാണിത്. ഒരു പുരോഹിതന്‍റെ വില മനസ്സിലാക്കിയതില്‍ പിന്നെ പുരോഹിതരെ പലപ്പോഴും അസൂയയോടെയാണ് നോക്കുന്നത്. പൗരോഹിത്യ വര്‍ഷത്തില്‍ ഒരു തീരുമാനമെടുത്തു - പുരോഹിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ഒരു പുരോഹിതനെക്കുറിച്ച് ഒരിക്കലും കുറ്റം പറയുകയില്ല. ഇവിടെ വലിയ അത്ഭുതം സംഭവിച്ചു. ഈ തീരുമാനമെടുത്തതില്‍ പിന്നെ ഞാനുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള എല്ലാ പുരോഹിതരും എന്‍റെ വചനപ്രഘോഷണത്തിലും എഴുത്തിലും ശുശ്രൂഷയിലുമൊക്കെ ഏറെ പ്രോത്സാഹിപ്പിക്കും. എന്‍റെ ഇന്നത്തെ വളര്‍ച്ചയില്‍ പുരോഹിതന്മാരുടെ പ്രോത്സാഹനം വിവരിക്കാന്‍ വാക്കുകളില്ല. ഇനി ഈ കുറിപ്പെഴുതാന്‍ തന്നെ കാരണം ഒരു പുരോഹിതന്‍റെ കത്തിലെ നല്ല വാക്കുകളാണ്. അതും വലിയ പണ്ഡിതനും അത്മായരെ സ്നേഹിക്കുകയും ചെയ്യുന്ന ഒരു പുരോഹിതന്‍. ഇടവകവികാരിമാര്‍ക്ക് സ്ഥലം മാറ്റം നല്ലൊരു കാഴ്ചപ്പാടാണ്. വിശുദ്ധി പരത്തുന്ന പുരോഹിതരുടെ സാന്നിധ്യം എല്ലാ ഇടവകയ്ക്കും ലഭിക്കുമല്ലോ. ദിവ്യബലിക്കു ശേഷം വൈദികവര്‍ഷം കഴിഞ്ഞതില്‍ പിന്നെ മിക്കവാറും പള്ളികളിലും വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയുണ്ട്. ഈ പ്രാര്‍ത്ഥനയില്‍ വൈദികന്‍റെ കരങ്ങളെയും നാവിനെയും ഹൃദയത്തെയുമൊക്കെ സമര്‍പ്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇതില്‍ എന്നെ ഏറ്റവുമധികം ആനന്ദിപ്പിക്കുന്ന ഒരു ഭാഗമുണ്ട്. അതിപ്രകാരമാണ്‌ "ഇവരുടെ ശുശ്രൂഷ ലഭിക്കുന്നവര്‍ ഇഹത്തില്‍ അവരുടെ ആനന്ദവും പരത്തില്‍ നിത്യസൗഭാഗ്യത്തിനും ഇടയാകട്ടെ.' വൈദികരുടെ വിലയോര്‍ത്ത് അസൂയ ഉണ്ടെങ്കിലും ഈ ഭാഗം വരുമ്പോള്‍ അഭിമാനം തോന്നുന്നു. എല്ലാ പുരോഹിതര്‍ക്കും ഒരേ കാഴ്ചപ്പാടല്ല, വ്യത്യസ്ത കാഴ്ചപ്പാടാണല്ലോ ഉള്ളത്. തീര്‍ച്ചയായും വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള പുരോഹിതന്‍ ഒരു ഇടവകയില്‍ മാറി വരുമ്പോള്‍ ആ ഇടവകയിലും വ്യത്യസ്ത നന്മകള്‍ വന്നു കൊള്ളും. എങ്കിലും ഒരു വൈദികന്‍ സ്ഥലം മാറി വരുമ്പോള്‍ ഞാന്‍ ഏറെ പ്രാര്‍ത്ഥിക്കുന്നത് ബലിയര്‍പ്പണത്തില്‍ തീക്ഷ്ണതയുള്ള ഒരു വൈദികനെയാണ്. വൈദികര്‍ ബലിയര്‍പ്പകരാണല്ലോ. ആര്‍സ് എന്ന്‍ കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് വി. ജോണ്‍ മരിയ വിയാനിയെയാണ്. പല ഇടവകകളിലും ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്. ഞങ്ങളുടെ അച്ചന്‍. ഞാനവരോട് തിരിച്ചും അഭിമാനത്തോടെ പറയാറുണ്ട്. നിങ്ങളുടെ മാത്രമല്ല ഇദ്ദേഹം ഞങ്ങളുടെയും അച്ഛനായിരുന്നു. അതെ, ഒരു പുരോഹിതന്‍ ഒരു ഇടവകയ്ക്കു സ്വന്തമായിരുന്നാലും പല ഇടവകയ്ക്കും അദ്ദേഹം സ്വന്തമായിരുന്നു. എല്ലാവരുടെയും സ്വന്തമായവന്‍ ഒറ്റവാക്കില്‍ പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ സ്വന്തം. എല്ലാവരുടെയും സ്വന്തം. ഒരു പുരോഹിതന്‍റെ കാഴ്ചപ്പാടുകളും ഒരു ഇടവകയെത്തന്നെ മാറ്റിമറിക്കാം. എനിക്ക് നേരിട്ട് അറിയാവുന്ന സംഭവത്തിലൂടെ വ്യക്തമാക്കാം. 500-ല്‍ താഴെ കുടുംബങ്ങളുള്ള ഇടവക. 7 മണിക്ക് കുര്‍ബാന. സാമാന്യം നല്ലപോലെ ആളുകള്‍. എന്നാല്‍ എല്ലാ ദിവസവും 7 മണിക്കുള്ള പതിവു കുര്‍ബാനയ്ക്കു മുന്‍പ് 6-15 നു ഒരു കുര്‍ബാന കൂടി പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ചു. ആളുകളുടെ നല്ല സഹകരണം. പള്ളിയില്‍ ആളുകള്‍ വര്‍ദ്ധിച്ചു. ഒരുക്കലും ബലിമുടക്കാത്ത എനിക്ക് ഏറെ സഹായകരമാണ്. രാവിലെ യാത്ര പുറപ്പെടേണ്ടപ്പോള്‍ ഈ പള്ളിയില്‍ പോയാല്‍ മതി. ഇവിടെ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം രണ്ടു കുര്‍ബാനയ്ക്കും ആളുകള്‍ സഹകരിക്കുന്നു എന്നതാണ്. രണ്ടു കുര്‍ബാനയര്‍പ്പിച്ചു കൊണ്ടിരുന്ന പള്ളിയില്‍ ആളുകള്‍ കുറവായിരുന്നതിനാല്‍ ഒറ്റ കുര്‍ബാന ആക്കിയപ്പോള്‍ ആളുകള്‍ കുറഞ്ഞു. ഒറ്റ‍ കുര്‍ബാനയുള്ള പള്ളിയില്‍ രണ്ടു കുര്‍ബാന ആക്കിയപ്പോള്‍ ആളുകള്‍ കൂടി. പലരുമായി സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായത് ഇത് ദൈവത്തിന്‍റെ പ്രത്യേക ഇടപെടലാണ്. തങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയപ്പോള്‍ പള്ളിയില്‍ വരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. പ്രത്യേകിച്ചു ജോലിക്കാര്‍, ബിസിനസ്സുകാര്‍. ബലിയര്‍പ്പണം അവരുടെ ജീവിതശൈലിയായി മാറിയപ്പോള്‍ കൂടുതല്‍ ദൈവാനുഗ്രഹം ലഭിച്ചതായി അവര്‍ സാക്ഷ്യപ്പെത്തുന്നു. വി. കുര്‍ബാനയെ സ്നേഹിക്കുന്ന വൈദികര്‍ തുടക്കത്തില്‍ സൂചിപ്പിച്ച ബ്രദറിനെപ്പോലെ വിശുദ്ധനായി തന്നെ തീരുമെന്ന് മാത്രമല്ല, കുടുംബങ്ങളേയും സഭയേയും ഇടവകയേയും വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യും. ഇക്കഴിഞ്ഞ മാസം വി.കുര്‍ബാനയെക്കുറിച്ച് ക്ലാസ്സെടുക്കാന്‍ ഒരു സ്ഥലത്ത് വിളിച്ചു. ട്രെയിന്‍ യാത്രയായതിനാല്‍ വീല്‍ ചെയറില്‍ ഇരുന്ന്‍ പ്രഘോഷിക്കുന്ന ഒരു സഹോദരനെയും കൊണ്ടുപോകേണ്ടതിനാല്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിക്കുകയില്ല. എനിക്ക് പരിചയമുള്ള വൈദികനായിരുന്നതിനാല്‍ കുര്‍ബാനയെക്കുറിച്ച് ഞാന്‍ ഇപ്രകാരം പറഞ്ഞു. ഞാന്‍ വരാം. പക്ഷേ വൈകുന്നേരം കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണം. അച്ചനത് സമ്മതിച്ചു. ഞാന്‍ വീണ്ടും കുര്‍ബാന നഷ്ടപ്പെടുമെന്ന് ആശങ്ക പറഞ്ഞപ്പോള്‍ അച്ചന്‍ പറഞ്ഞ വാക്കുകള്‍ ഇതാണ്, "ധൈര്യമായി പോരൂ. ഒന്നുമല്ലെങ്കിലും ഞാനൊരച്ചനല്ലേ" വൈകുന്നേരം അച്ചനുമായി കണ്ടുമുട്ടി. ആ ധ്യാനത്തിലെ കുര്‍ബാന കഴിഞ്ഞിരുന്നു. അച്ചന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കുര്‍ബാനയുടെ കാര്യം സൂചിപ്പിച്ചു. ഉടന്‍ അച്ചന്‍ പോകും വഴി എന്നെ വൈകുന്നേരം 6 മണിക്ക് കുര്‍ബാനയുള്ള പള്ളിയില്‍ എത്തിച്ചു. ഈ അച്ചനെ ഞാന്‍ എങ്ങനെ മറക്കും ഈ അച്ചനുവേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുമോ. പലപ്പോഴും എന്നെ ഏറെ സ്നേഹിക്കുന്ന എനിക്ക് എന്തും സംസാരിക്കാന്‍ സ്വാതന്ത്ര്യം തന്നിട്ടുള്ള അച്ചന്മാരോടു ഞാന്‍ ചോദിക്കാറുണ്ട്. പ്രിയപ്പെട്ട അച്ചാ ആനയ്ക്ക് ആനയുടെ യഥാര്‍ത്ഥ ശക്തി അറിയാമോ? പൗരോഹിത്യം - അതിന്‍റെ യഥാര്‍ത്ഥ വിലയറിഞ്ഞാല്‍ - കര്‍ത്താവേ നിന്‍റെ പരിശുദ്ധാത്മാവ് എഴുന്നള്ളി വരട്ടെയെന്ന ഒറ്റവാക്കില്‍ എന്താണു സംഭവിക്കുന്നത്? ഇനി വിശ്വാസികള്‍ വൈദികന്‍റെ വില അറിയണം. അവര്‍ നമ്മുടെ സ്വന്തമാണ്. സഭയുടെ സ്വന്തമാണ്. അതോടൊപ്പംതന്നെ അവര്‍ ദൈവത്തിന്‍റെ സ്വന്തമാണ്. ഭൂമിയില്‍ നമ്മുടെ ആത്മാക്കളുടെ സംരക്ഷണം അവരെയാണ് ഏല്‍പ്പിച്ചിരിക്കുനത്. അവരര്‍ഹിക്കുന്ന ബഹുമാനം, ആദരവ് നല്‍കേണ്ടതാണ്. വിശ്വാസികളുടെ കടമയാണത്. ഇതൊരിക്കലും മറക്കരുത്. .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }} {{ വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം - ഭാഗം XVIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5404 }} {{ വിശുദ്ധ കുര്‍ബാനയില്‍ നിന്ന് ക്രിസ്തുവിന്റെ ശക്തി സ്വീകരിക്കുക - ഭാഗം XIX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5465 }}
Image: /content_image/Mirror/Mirror-2025-04-17-11:11:31.jpg
Keywords: പുരോഹി
Content: 24848
Category: 1
Sub Category:
Heading: ഓസ്‌ട്രേലിയന്‍ മിഷ്ണറി ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ചുട്ടുക്കൊന്ന പ്രതി ജയില്‍ മോചിതനായി; ഇത് തങ്ങള്‍ക്ക് നല്ലദിവസമെന്ന് വിശ്വഹിന്ദു പരിഷത്ത്
Content: ഭുവനേശ്വർ: ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ ഇടയില്‍ തീരാദുഃഖമായി മാറിയ ഒഡീഷയിൽ ഓസ്ട്രേലിയൻ സുവിശേഷകനായ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ടു മക്കളെയും ജീവനോടെ കത്തിച്ച് കൊന്ന കേസിൽ പ്രതികളില്‍ ഒരാള്‍ ജയിൽമോചിതനായി. ശിക്ഷായിളവ് ലഭിച്ച പ്രതികളിലൊരാളായ മഹേന്ദ്ര ഹെംബ്രാമാണ് ജയിൽ മോചിതനായത്. 25 വർഷമായി ജയിലിൽ കഴിയുന്ന മഹേന്ദ്ര ഹെംബ്രാമിന് നല്ലനടപ്പ് ആണെന്ന്‍ 'നിരീക്ഷിച്ചാണ്' ഒഡീഷ ഭരിക്കുന്ന ബി‌ജെ‌പി സർക്കാർ ശിക്ഷായിളവ് നൽകിയത്. തുടർന്ന് ഇന്നലെ ഒഡീഷയിലെ ജയിലിൽനിന്ന് ഹെംബ്രാം പുറത്തിറങ്ങി. ആര്‍‌എസ്‌എസ് പോഷക സംഘടനകളായ വിശ്വഹിന്ദു പരിഷത്ത് (വി‌എച്ച്‌പി), ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിയെ ജയ് വിളിച്ചു സ്വീകരിച്ചു. മഹേന്ദ്ര ഹെംബ്രാമിനെ ജയ് വിളി മുഴക്കി ഗ്രാമത്തിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിന്നു. ഇത് തങ്ങൾക്ക് ഒരു നല്ലദിവസമാണെന്നും സർക്കാരിന്റെ തീരുമാനം സ്വാഗതംചെയ്യുന്നതായും വിഎച്ച്പി ജോയിൻ്റ് സെക്രട്ടറി കേദാർ ഡാഷ് പറഞ്ഞു. ക്രൂരമായി കൊലപാതകം ചെയ്തവര്‍ക്കു നല്‍കിയ സ്വീകരണം വര്‍ഗ്ഗീയതയുടെ മൂര്‍ത്തീഭാവമായാണ് നിരീക്ഷിക്കുന്നത്. ക്രിസ്ത്യന്‍ മിഷ്‌ണറിയായ ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികള്‍ ചുട്ടുക്കൊന്നതിന് ഇക്കഴിഞ്ഞ ജനുവരിയില്‍ 26 വര്‍ഷം തികഞ്ഞിരിന്നു. 1999 ജനുവരി 23-ാം തീയതിയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒന്‍പതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമോത്തിയേയും അഗ്നിക്കിരയാക്കിയത്. ഒഡീഷയിലെ കുഷ്ഠരോഗികള്‍ക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും കുടുംബത്തെയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികള്‍ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസും മകള്‍ എസ്ത്തറും മാത്രമാണ് കുടുംബത്തില്‍ ജീവനോടെ ശേഷിച്ചത്. കേസില്‍ മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു. ഭര്‍ത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡീസ് 2006-ല്‍ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭര്‍ത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കര്‍ത്തവ്യം ഇന്നും അവര്‍ തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്. കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും.
Image: /content_image/News/News-2025-04-17-17:10:37.jpg
Keywords: ഗ്രഹാ
Content: 24849
Category: 1
Sub Category:
Heading: സിനി ആന്റോ; കുരിശോടൊന്നിച്ച മാലാഖ
Content: പെസഹാ വ്യാഴം വൈകുന്നേരം, വിശുദ്ധ കുർബാനയുടെ സ്ഥാപനത്തിന്റെ ഓർമ്മയാചരണത്തിൽ സഭ പങ്കുചേർന്നപ്പോൾ, ഈ വിശുദ്ധ രഹസ്യത്തോട് ചാരെ നിന്ന ഒരാൾ തന്റെ നിത്യഭവനത്തിലേക്ക് വിളിക്കപ്പെട്ടു. നാല് വർഷം തുടർന്ന ക്യാൻസർ പോരാട്ടത്തിനിടയിൽ, ഒരു മനുഷ്യ ശരീരത്തിന് താങ്ങാവുന്നതിലുമപ്പുറം, 52 കീമോയിലൂടെ കടന്നു പോയി, ആ സഹനങ്ങളെയെല്ലാം പുഞ്ചിരിയോടെ മാത്രം സ്വീകരിച്ച്, ഈശോയോട് ചേർന്നു നിന്ന സിനി ആന്റോ. വൻകുടൽ, അണ്ഡാശയം, ശ്വാസകോശം, വൃക്കകൾ, ശരീരത്തിൻ്റെ വിവിധ ഭാഗങ്ങൾ ക്യാൻസറിന് കീഴ്പ്പെട്ടപ്പോഴും ഓരോ കീമോതെറാപ്പിക്ക് മുൻപും , പ്രാർഥനാവശ്യം ചോദിക്കുന്നവരുടെ പ്രശ്നപരിഹാരത്തിനുള്ള നിയോഗമായി സമർപ്പിച്ചു. ഓരോ വേദനയും സിനി പ്രാർത്ഥനയാക്കി മാറ്റി. കർത്താവിന്റെ തിരുമുമ്പിൽ അത് മധ്യസ്ഥതയായി മാറി. 30 വർഷത്തിലേറെ സിംഗപ്പൂരിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്ത സിനി രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. തൻ്റെ തൊഴിലിനെ കരുണയുടെ ദൗത്യമായി കണ്ട സിനി രോഗക്കിടക്കയിൽ കഴിയുന്നവർക്ക് പുഞ്ചിരി മാത്രം സമ്മാനിക്കുന്ന ശുശ്രൂഷകയായിരുന്നു. പ്രത്യേകിച്ച് മരണക്കിടക്കയിൽ കഴിയുന്നവരുടെ അന്ത്യാഭിലാഷങ്ങൾ, എത്ര ചെറുതാണെങ്കിലും അത് നടത്തിക്കൊടുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രാർത്ഥനയോടെ മാത്രം വീട്ടിൽ നിന്ന് ഇറങ്ങിയിരുന്ന അവർ ജോലിക്ക് പോകുമ്പോഴും വരുമ്പോഴും ഓരോ യാത്രയിലും പരിശുദ്ധ ജപമാല ചൊല്ലി മാതാവിനെ ചേർത്തു പിടിച്ചു. വിശുദ്ധ കുർബാനയായിരുന്നു ഏറ്റവും വലിയ ശക്തി. കീമോയുടെ വേദനക്കിടയിലും കുർബാന മുടങ്ങാതെയിരിക്കാൻ പരമാവധി ശ്രദ്ധിച്ചു. സിംഗപ്പൂരിലെ സീറോ മലബാർ കമ്മ്യൂണിറ്റിയിൽ സജീവമായിരുന്ന സിനിക്ക് വിശുദ്ധ കുർബാന ഒരു ലഹരിയായിരുന്നു. വിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയം പലവട്ടം തിരുശരീര രക്തങ്ങളുടെ ഭാരം ശരീരത്തിൽ അനുഭവപ്പെട്ടിട്ടുണ്ട്.ഈശോയും മാതാവും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചതിന്റെ കഥകൾ പലപ്പോഴും കുടുംബങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. സിനിയെ ആശ്വസിപ്പിക്കാൻ വരുന്നവരെ തിരിച്ച് ആശ്വസിപ്പിച്ച്, പ്രാർഥിച്ച് മാത്രം മടക്കി അയച്ച അവർ സ്വന്തം സൗഖ്യത്തേക്കാൾ മറ്റുള്ളവരുടെ സൗഖ്യത്തിനായി പ്രാർത്ഥിച്ചു. ആമ്പല്ലൂർ തെക്കേപുറത്തുമ്യാലിൽ കുടുംബത്തിൽ ജനിച്ച സിനി ആന്റോ, പരേതനായ മാത്യുവിന്റെയും ഫിലോമിനയുടേയും പ്രിയപ്പെട്ട മകളായിരുന്നു. ഭർത്താവ് ആന്റോ ഐ.കെ പൂവത്തുശ്ശേരിയിലെ ഇരിമ്പൻ കുടുംബാംഗമാണ്. കുടുംബ സമേതം സിംഗപ്പൂരിലായിരുന്നു. മകൻ എബിൻ സിംഗപ്പൂരിൽ പഠനം നടത്തുന്നു.സഹോദരങ്ങളായ സിന്ധു, ആനി, ബിന്ദു, ജോമോൻ എന്നിവരുമായി ആഴമേറിയ ബന്ധമുണ്ടായിരുന്നു. ജീവിതത്തിൻ്റെ അവസാന നാളുകളിൽ, അവരുടെ പ്രാർത്ഥനാപരമായ പിന്തുണയും, സ്നേഹവും ഒരു വിശുദ്ധ വലയം പോലെ സംരക്ഷിച്ചു. കുരിശുകൾ സന്തോഷത്തോടെ ചുമന്ന് കൊണ്ട് ഈശോയിലേക്ക് മാത്രം നോക്കികൊണ്ട്, സങ്കടകുന്നുകൾ താണ്ടിയുള്ള വിശുദ്ധമായ തീർത്ഥാടനമായിരുന്നു ആ ജീവിതം. 52 കീമോകൾ കഴിഞ്ഞിട്ടും പരിഭവങ്ങൾ ഏതുമില്ലാതെ സഹനങ്ങളെ സ്നേഹിച്ച സിനിയുടെ പേര് ഒരു നാൾ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നതിനായി പ്രാർത്ഥനയോടെ, കാത്തിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ. മൃതസംസ്കാരം ഇന്നു ഏപ്രിൽ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 ന് ഇരിങ്ങാലക്കുട രൂപതയിലെ പൂവത്തുശ്ശേരി സെന്റ് ജോസഫ് പള്ളിയിൽ നടക്കും. ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നിതിൻ ജോസ് 
Image: /content_image/News/News-2025-04-19-06:28:04.jpg
Keywords: വിശുദ്ധ
Content: 24850
Category: 1
Sub Category:
Heading: വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളർക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു നോക്കാം
Content: കുരിശിലെ മൂന്നു മണിക്കൂർ പീഡാസഹനത്തിനൊടുവിൽ ഈശോ ജീവൻ വെടിഞ്ഞു. ഈശോ കുരിശിൽ മരിക്കുമ്പോൾ അസാധാരണമായ സംഭവങ്ങൾ പ്രപഞ്ചത്തിൽ സംഭവിച്ചു. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്‌ധകാരം വ്യാപിച്ചു.(മത്തായി 27 : 45) അപ്പോള്‍ ദേവാലയത്തിലെ തിരശ്‌ശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു; ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു.(മത്താ 27 : 51) ഈശോയുടെ മരണം വഴി പഴയ ഉടമ്പടി മാറി പുതിയ ഉടമ്പടി ഉദയം ചെയ്തു. ബലിയർപ്പകനും ബലിവസ്തുവുമായ ഈശോയുടെ കുരിശിലെ മരണത്തിലൂടെ പുതിയ ഉടമ്പടി മുദ്ര വയ്ക്കുന്നു. ദുഃഖവെള്ളി സായാഹ്നത്തിൽ മൃതദേഹങ്ങൾ കുരിശിൽ നിന്ന് ഇറക്കേണ്ടത് യഹൂദരുടെ ആവശ്യമായിരുന്നു. "അത്‌ സാബത്തിനുള്ള ഒരുക്കത്തിന്റെ ദിവസമായിരുന്നു. ആ സാബത്ത്‌ ഒരു വലിയ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കംചെയ്യാനും യഹൂദര്‍ പീലാത്തോസിനോട്‌ ആവശ്യപ്പെട്ടു (യോഹ19 : 31) രണ്ടു കള്ളന്മാരുടെയും കാലുകൾ പടയാളികൾ തകർത്തു. ഈശോ അപ്പോഴേക്കും മരിച്ചിരുന്നതിനാൽ പട്ടാളക്കാരിൽ ഒരാൾ കുന്തം കൊണ്ട് കുത്തി. ഈ ചരിത്ര സംഭവത്തിനു സാക്ഷ്യം വഹിച്ച ഈശോയുടെ പ്രിയ ശിഷ്യൻ യോഹന്നാൻ ഇപ്രകാരം കുറിച്ചു "എന്നാല്‍, പടയാളികളിലൊരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അതില്‍നിന്നു രക്‌തവുംവെള്ളവും പുറപ്പെട്ടു." (യോഹ 19 : 34). ഈ സംഭവത്തിന് സഭയുടെ കൗദാശിക ജീവിതവുമായി ധാരാളം ബന്ധമുണ്ട്. വിശുദ്ധ ആഗസ്തീനോസിൻ്റെയും മറ്റു ക്രിസ്ത്യൻ പാരമ്പര്യവുമനുസരിച്ച് ഈശോയുടെ പിളർക്കപ്പെട്ട വിലാവിൽ നിന്നാണ് സഭയും വിശുദ്ധ കൂദാശകളും ഉത്ഭവിക്കുന്നത്. അവിടെ പുതു ജീവിതത്തിന്റെ കവാടം തുറക്കപ്പെട്ടു, അവിടെ നിന്ന് കൃപാ സരണികളുടെ നീർച്ചാൽ സഭയിലേക്ക് വഴി ഒഴുകി ഇറങ്ങുന്നത്. കൂദാശകൾ ഇല്ലാതെ ഒരു വിശ്വാസിക്കു യഥാർത്ഥ ജീവിതത്തിൽ പ്രവേശിക്കുവാനും നിലനിൽക്കുവാനും കഴിയുകയില്ല. ക്രൂശിക്കപ്പെട്ട ഈശോയുടെ തുറന്ന പാർശ്വത്തിൽ നിന്ന് ഒഴുകിയ രക്തവും വെള്ളവും സഭയുടെ ഉത്ഭവവും വളർച്ചയും സൂചിപ്പിക്കുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയും പഠിപ്പിക്കുന്നു. ഈശോയുടെ മരണം സഭയിലൂടെ നമുക്ക് ലഭിക്കാനിരുന്ന അലൗകീകമായ ജീവിതത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഈശോയുടെ തിരുമുറിവുകളിലുള്ള ധ്യാനാത്മക ജീവിതത്തെക്കുറിച്ച് വേദപാരംഗതനായ വിശുദ്ധ ബൊനവെഞ്ചർ ഇപ്രകാരം പറയുന്നു. "ക്രൂശിതനായ ക്രിസ്തുവിനോടൊപ്പമായിരിക്കുക എത്രയോ നല്ലതാണ്. അവനിൽ മൂന്ന് വിശ്രമസ്ഥലങ്ങൾ കണ്ടെത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്ന്, അവൻ്റെ പാദങ്ങളിൽ; മറ്റൊന്ന്, അവൻ്റെ കരങ്ങളിൽ; മൂന്നാമത്തേത്, അവന്റെ മഹത്തരമായ വിലാവിൽ. അവിടെ വിശ്രമിക്കാനും പ്രാർത്ഥിക്കാനും ഉറങ്ങാനും ഞാൻ ആഗ്രഹിക്കുന്നു. അവിടെ ഞാൻ അവന്റെ ഹൃദയത്തോട് സംസാരിക്കും, ഞാൻ ചോദിക്കുന്നതെല്ലാം അവൻ എനിക്ക് നൽകും. ഓ, നമ്മുടെ പരിശുദ്ധ വീണ്ടെടുപ്പുകാരന്റെ മുറിവുകൾ എത്ര പ്രിയപ്പെട്ടതാണ്! ... അവയിൽ ഞാൻ ജീവിക്കുന്നു, അവയടെ പ്രത്യേക വിഭവങ്ങളിൽ നിന്ന് എനിക്ക് പോഷണം ലഭിക്കുന്നു." - സഭയിലെ വിശുദ്ധ കൂദാശകൾ നൽകുന്ന കൃപാവരങ്ങളെക്കുറിച്ചാണ് ഈ വാക്കുകൾ. വിശുദ്ധ ശനിയാഴ്ച ഈശോയുടെ പിളർക്കപ്പെട്ട തിരുവിലാവിലേക്കു നമുക്കു ഒരിക്കൽക്കൂടി നോക്കാം. അവിടുത്തെ ഹൃദയത്തിന്റെ സാമീപ്യത്തിൽ നമുക്കു അഭയം തേടാം. ക്രൂശിതന്റെ മുറിവേറ്റ വിലാവിൽ തല ചായ്ച്ചു നമുക്കു പ്രാർത്ഥിക്കാം, ഏറ്റവും ദയയുള്ള ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കേണമേ! നിന്റെ മുറിവുകൾക്കുള്ളിൽ എന്നെ മറയ്ക്കുക, എന്നെ നിന്നോട് അടുപ്പിക്കുക. ദുഷ്ട ശത്രുവിൽ നിന്ന് എന്നെ സംരക്ഷിക്കണമേ. നിന്റെ വിശുദ്ധരുടെ കൂട്ടായ്മയിലേക്ക് എന്റെ മരണസമയത്ത് എന്നെ വിളിക്കുക അങ്ങനെ ഞാൻ നിത്യതയിൽ അവരോടൊപ്പം നിന്റെ സ്തുതി പാടട്ടെ. ആമ്മേൻ
Image: /content_image/News/News-2025-04-19-06:38:59.jpg
Keywords: യേശു
Content: 24851
Category: 1
Sub Category:
Heading: പതിവ് തെറ്റിക്കാതെ ഫ്രാൻസിസ് പാപ്പ; പെസഹ വ്യാഴാഴ്ച ജയിലിൽ സന്ദർശനം നടത്തി
Content: വത്തിക്കാന്‍ സിറ്റി: കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കിടെയിലും പതിവു തെറ്റിക്കാതെ പെസഹാ വ്യാഴാഴ്ച റോമിലെ ജയിലില്‍ കഴിയുന്ന തടവുകാരെ സന്ദർശിക്കുവാൻ ഫ്രാൻസിസ് പാപ്പ എത്തി. എന്നാൽ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കാലുകഴുകൽ ശുശ്രൂഷ നടത്തിയില്ല. പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്ത നാള്‍ മുതല്‍ വിവിധ ജയിലുകളിൽ പെസഹാവ്യാഴ ദിന ശുശ്രൂഷകൾ നടത്തിയിരുന്ന ഫ്രാൻസിസ് പാപ്പ, തന്റെ രോഗത്തിന്റെ അസ്വസ്ഥതകൾ പരിഗണിക്കാതെ ഇത്തവണയും റോമിലെ റെജീന ചേലി ജയിലില്‍ ഹ്രസ്വസന്ദർശനം നടത്തുകയായിരിന്നു. വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ഏകദേശം എഴുപതോളം തടവുകാരുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തി. പ്രാദേശികസമയം ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ ജയിലിൽ എത്തിയ പാപ്പയെ ജയിലിന്റെ ഡയറക്ടർ ക്ലൗഡിയ ക്ലെമെന്തിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഇത്തവണയും ജയിലിൽ സന്ദർശനം നടത്തുവാനും, തടവുകാരെ കാണുവാനും ഫ്രാൻസിസ് പാപ്പ കാണിച്ച വലിയ മനസിന് നന്ദി ഡയറക്ടർ നന്ദി പറഞ്ഞു. പെസഹാവ്യാഴാഴ്ച യേശു പാദങ്ങൾ കഴുകിയതുപോലെ, എല്ലാ വർഷങ്ങളിലും ജയിലിൽ കടന്നുവന്നുകൊണ്ട് ആ ശുശ്രൂഷ നിർവ്വഹിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ഈ വർഷം എനിക്ക് അതിനു സാധിക്കുകയില്ലായെന്ന് പാപ്പ പറഞ്ഞു. എങ്കിലും നിങ്ങളുടെ അടുത്ത് ആയിരിക്കുവാൻ ഞാൻ ആഗ്രഹിക്കുകയും എനിക്കതിനു സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്കുവേണ്ടിയും, നിങ്ങളുടെ കുടുംബങ്ങൾക്കു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരു നിമിഷത്തെ പ്രാർത്ഥനയുടെ സമാപനത്തില്‍ തടവുകാർ ഓരോരുത്തരെയും തന്റെ അരികിൽ നിർത്തിക്കൊണ്ട് പാപ്പ വ്യക്തിപരമായി അഭിവാദ്യം ചെയ്തു. തുടർന്ന് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന കർത്തൃപ്രാർത്ഥന എല്ലാവരും ഒരുമിച്ചുചേർന്നു ചൊല്ലുകയും, പരിശുദ്ധ പിതാവ് തന്റെ ആശീർവാദം നൽകുകയും ചെയ്തു. മുപ്പതു മിനിറ്റുകൾ നീണ്ട കൂടിക്കാഴ്ച്ചയ്ക്കൊടുവിലാണ് തിരികെ വത്തിക്കാനിലേക്ക് പാപ്പ മടങ്ങിയത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-19-06:51:55.jpg
Keywords: പാപ്പ
Content: 24852
Category: 1
Sub Category:
Heading: വത്തിക്കാനിലെ പീഡാനുഭവ ശുശ്രൂഷയില്‍ പങ്കുചേര്‍ന്ന് യുഎസ് വൈസ് പ്രസിഡന്‍റും കുടുംബവും
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധവാരത്തില്‍ റോമില്‍ സന്ദര്‍ശനം തുടരുന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും വത്തിക്കാനില്‍ പീഡാനുഭവ ശുശ്രൂഷയില്‍ പങ്കുചേര്‍ന്നു. ഇന്നലെ ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന പീഡാനുഭവ ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ ജെ.ഡി. വാൻസും കുടുംബവും ഒന്നിച്ച് എത്തുകയായിരിന്നു. ഇന്നലെ ദുഃഖവെള്ളിയാഴ്ച (18/04/25) വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ ക്ലോഡിയോ ഗുഗെറോട്ടി പീഡാനുഭവ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">I’m grateful every day for this job, but particularly today where my official duties have brought me to Rome on Good Friday. I had a great meeting with Prime Minister Meloni and her team, and will head to church soon with my family in this beautiful city. <br><br>I wish all Christians…</p>&mdash; JD Vance (@JDVance) <a href="https://twitter.com/JDVance/status/1913232585334931469?ref_src=twsrc%5Etfw">April 18, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>റോമിൽ വന്നിറങ്ങിയ ശേഷം വാൻസ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി താന്‍ മികച്ച ഒരു കൂടിക്കാഴ്ച നടത്തിയെന്നും മനോഹരമായ നഗരത്തിലെ ദേവാലയത്തിലേക്ക് കുടുംബത്തോടൊപ്പം പള്ളിയിലേക്ക് പോകുകയാണെന്നും വാന്‍സ് 'എക്സില്‍' കുറിച്ചു. ദുഃഖവെള്ളിയാഴ്ച റോമില്‍ ആയിരിക്കുവാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലോകമെമ്പാടുമുള്ള എല്ലാ ക്രിസ്ത്യാനികൾക്കും അനുഗ്രഹീതമായ പീഡാനുഭവ വെള്ളി ആശംസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്റും ഫ്രാൻസിസ് മാർപാപ്പയും തമ്മിൽ ഔപചാരികമായ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ല. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചും കത്തോലിക്ക പ്രബോധനങ്ങളെ കുറിച്ചും ആഴമേറിയ കാഴ്ചപ്പാടുള്ള വ്യക്തി കൂടിയാണ് വാന്‍സ്. ഭ്രൂണഹത്യയെ ശക്തമായി അപലപിച്ചും ജീവന്‍ ദൈവത്തിന്റെ സമ്മാനമാണെന്ന് പ്രഘോഷിച്ചും അദ്ദേഹം നിരവധി തവണ പ്രസ്താവന നടത്തിയിട്ടുണ്ട്. നോമ്പുകാലത്തിലേക്ക് പ്രവേശിച്ച വിഭൂതി ബുധനാഴ്ച എയര്‍പോര്‍ട്ടില്‍ നിന്ന് നെറ്റിയില്‍ കുരിശ് സ്വീകരിച്ച വാന്‍സിന്റെ ചിത്രങ്ങള്‍ വൈറലായിരിന്നു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-19-16:49:47.jpg
Keywords: വാന്‍സ്, വൈസ് പ്രസി
Content: 24853
Category: 1
Sub Category:
Heading: കുരിശിനെയും കല്ലറയെയും അതിജീവിച്ച ഉത്ഥിതൻ | മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ ഈസ്റ്റര്‍ സന്ദേശം
Content: ക്രിസ്റ്റഫർ കൊളംബസ് അമേരിക്ക കണ്ടുപിടിക്കാൻ നടത്തിയ യാത്രയെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. പലതും നിറം പിടിപ്പിച്ചതും അതിഭാവുകത്വം കലർന്നവയുമാണ്. അവയിൽ ശ്രദ്ധേയമായ ഒരു കഥയിതാണ്. കടലിലെ യാത്രയ്ക്കിടയിൽ കര കണ്ടിട്ടു മാസങ്ങളായി. ലക്ഷ്യമില്ലാതെ അലയുന്ന കപ്പലിലെ സഹപ്രവർത്തകർ കൊളംബസിനെ കയ്യും-കാലും കെട്ടി കടലിൽ എറിഞ്ഞ് കപ്പലുമായി തിരികെപ്പോരാൻ തീരുമാനിച്ചു. വിവരമറിഞ്ഞ കൊളംബസ് കയ്യിൽ സൂക്ഷിച്ചിരുന്ന ക്രൂശിതരൂപം നെഞ്ചോടുചേർത്തു പറഞ്ഞു: “മൂന്നുനാൾകൂടി മുന്നോട്ടു പോവുക, എന്നിട്ടും കരകണ്ടില്ലെങ്കിൽ എന്നെ കടലിൽ എറിഞ്ഞു കളഞ്ഞുകൊള്ളുക.” കുരിശുരൂപം കെട്ടിപ്പിടിച്ചുറക്കളച്ചിരുന്ന കൊളംബസ് മൂന്നാംദിനം പ്രഭാതത്തിൽ ആ മനോഹര ദൃശ്യം കണ്ടു: അമേരിക്കൻ തീരം. ക്രൂശിതനായ കർത്താവ് സന്തോഷമാക്കി മാറ്റിയ തന്റെ സങ്കടരാവുകളെയോർത്ത് അദ്ദേഹം എന്നും ആവേശം ഉൾക്കൊണ്ടിരുന്നു. കാൽവരിയിലെ കുരിശിനെയും കല്ലുവച്ചടച്ച കല്ലറയെയും അതിജീവിച്ചാണ് അടക്കപ്പെട്ട ക്രൂശിതൻ ഉയിർത്തെഴുന്നേറ്റത്. ഉത്ഥാനം എന്ന ഒറ്റക്കല്ലിനെ ആധാരശിലയാക്കി പണിയപ്പെട്ട വിശ്വാസ സൗധമാണ് തിരുസഭ. ആ കല്ലിളകിയാൽ സർവ്വതും തകിടംമറിഞ്ഞു വ്യർത്ഥമാകുമെന്ന് പൗലോസ്ശ്ലീഹാ ഓർമ്മിപ്പിക്കുന്നുണ്ട് (1 കോറി. 15:14), അനുയായികളുടെ വിശ്വാസവളർച്ചയ്ക്കുവേണ്ടി അവിടുന്നു പ്രവർത്തിച്ച അടയാളങ്ങളായിരുന്നു അവിടുത്തെ അത്ഭുതങ്ങൾ. ഈശോ പ്രവർത്തിച്ച ഏറ്റവും വലിയ അത്ഭുതം അവിടുത്തെ ഉത്ഥാനമായിരുന്നു. കാരണം ഈ ഉത്ഥാനമാണ് വിശ്വാസത്തിന്റെ ഏറ്റവും വലിയ അടയാളം. ശൂന്യമായ കല്ലറയെ സാക്ഷിനിർത്തിക്കൊണ്ടാണ് നാലുസുവിശേഷങ്ങളും ഉത്ഥാനവിവരണം ആരംഭിക്കുന്നത്. യേശുവിനെ സംസ്കരിച്ചിടത്ത് അവന്റെ ശരീരം കണ്ടില്ലെന്നതും അവനെ പുതപ്പിച്ചിരുന്ന കച്ച ചുരുട്ടി വെച്ചിരുന്നതുമാണ് ഉത്ഥാനചിന്തയിലേക്കു നയിക്കുന്ന ആദ്യസൂചനകൾ. കല്ലറയുടെ ഭീമാകാരമായ കല്ല് ആര് ഉരുട്ടിമാറ്റും എന്ന ചിന്തയോടെയാണ് മഗ്ദലനാമറിയവും കൂട്ടരും കല്ലറയിങ്കൽ ദുഃഖാർത്തരായി ഓടിയെത്തിയത്. പാലസ്തീനിലെ ശവകൂടീരങ്ങളുടെ കവാടം കടന്ന് പടിയിറങ്ങിച്ചെന്നാൽ ഒരു ചതുര മുറിയിലാണെത്തുക. പ്രസ്തുത മുറിയുടെ ഭിത്തിയിലാണ് കല്ലിൽ വെട്ടിയുണ്ടാക്കിയ 'കല്ലറ.' യേശുവിന്റെ ഉത്ഥാനത്തെ പ്രതിരോധിക്കാൻ യഹൂദമത നേതൃത്വം മുൻകൈയെടുത്ത് കല്ലറയുടെ കവാടം അടച്ചുമുദ്രവച്ചിരുന്നു. ഉത്ഥാനത്തിനുളള തടസ്സം കേവലമൊരു കല്ലല്ല; മറിച്ച്, കല്ലുപോലെ ഉറച്ചു പോയ മനുഷ്യന്റെ അവിശ്വാസമാണ്. അവിശ്വാസത്തിന്റെ കല്ലു തട്ടിമാറ്റാൻ മാലാഖ വരുന്ന രാത്രിയാണ് ഉത്ഥാനത്തിരുന്നാൾ. ജീവിതപ്രതിസന്ധികളിൽ നിരാശപ്പെടുന്നവരുടെ ജീവിതത്തിലേക്കു മാലാഖമാരെ ദൈവം അയച്ച് അവരുടെ ജീവിതങ്ങൾക്കും ഉത്ഥാനവെളിച്ചം നൽകുമെന്ന തിരിച്ചറിവിലാണ് ഉത്ഥാനവിവരണം ആരംഭിക്കുന്നത്. മനുഷ്യന് ഉരുട്ടിമാറ്റാനാവാത്ത കല്ലുകളെ തള്ളിമാറ്റാൻ ദൈവം മാലാഖമാരെ അയയ്ക്കുന്നുണ്ട്. എന്നാൽ അവിശ്വാസംകൊണ്ട് കല്ലുകളല്ലാതെ മാലാഖമാരെ കാണാൻ നമുക്കു കഴിയുന്നില്ല എന്നതാണു പ്രശ്നം. ഉത്ഥാനസന്ദേശമായി മാലാഖ പറയുന്നത്: "ഭയപ്പെടേണ്ട," "കരയേണ്ട" എന്നീ രണ്ട് ആശ്വാസ വചനങ്ങളാണ്. ഭയപ്പാടുകളാണ് മനുഷ്യന്റെ കരച്ചിലിനു കാരണം. ഒറ്റപ്പെടലും അപമാനവും പരാജയവും അതിന്റെ പൂർണ്ണതയിൽ അനുഭവിച്ച് നിന്ദ്യമായി മരിച്ച ക്രിസ്തുവിന്റെ ഉത്ഥാനം മനുഷ്യന്റെ അടിസ്ഥാന ഭയങ്ങൾക്കുളള ദൈവത്തിന്റെ നിത്യമായ ഉത്തരമാണ്. നിത്യതയുടെ വെളിച്ചത്തിൽ ജീവിതത്തെ പുനർവായിക്കുമ്പോൾ ഭയവും കണ്ണീരും വിട്ടകലും എന്ന സത്യമാണ് ഉത്ഥാനത്തിരുനാൾ നൽകുന്നത്. നിരാശയോടെ കല്ലറ തേടിവന്നവർ ആനന്ദലഹരിയിൽ തിരികെ ഓടുന്ന ഈ വിവരണം തന്നെയാണ് ഉത്ഥാനം മനുഷ്യനിൽ വരുത്തുന്ന മാറ്റം. യേശു ഉത്ഥാനം ചെയ്തു എന്ന ദൈവിക സത്യത്തെ സംശയലേശമന്യേ സ്വീകരിക്കുമ്പോൾ മാത്രമാണ് ക്രിസ്‌തീയ വിശ്വാസം രൂപം കൊളളുന്നത്. എമ്മാവൂസിലേക്കുപോയ അപ്പസ്തോലന്മാർ മുറിക്കപ്പെട്ട അപ്പത്തിൽ ഉത്ഥിതനെ തിരിച്ചറിഞ്ഞു (ലൂക്കാ 24:28-32). ഉത്ഥിതൻ തിരുസ്സഭയിൽ കൂദാശരൂപനായാണ് സന്നിഹിതനായിരിക്കുന്നത് എന്ന സത്യം മറക്കാതിരിക്കാം. ⁠ഉത്ഥിതൻ ആദ്യമായി ഉച്ചരിച്ച ചോദ്യം “എന്തിനാണു നീ കരയുന്നത്?” എന്നതായിരുന്നു (യോഹ 20:15). മനുഷ്യന്റെ സഹനങ്ങൾ ദൈവം അറിയുന്നു. അവ പരിഹരിക്കാൻ ദൈവപുത്രൻ സജീവനായി കൂടെയുണ്ട് എന്ന സന്ദേശമാണ് ഉത്ഥിതൻ നൽകുന്നത്. നമ്മോടും ഉത്ഥിതൻ ചോദിക്കുന്നത് സമാനമായ ചോദ്യങ്ങളാണ്. എന്തിനാണ് നീ കരയുന്നത്? എന്തിനാണ് നീ നിരാശപ്പെടുന്നത്? നിന്റെ മുഖം വാടിയിരിക്കുന്നതെന്താണ്? കണ്ണുനീർ തുടച്ച് ഉത്ഥാനത്തിന്റെ പുലരിയെ നോക്കി ചിരിച്ചു തുടങ്ങാം. എന്തെന്നാൽ, തിന്മയുടെ വിജയം കണ്ട് ആരും ഭയപ്പെടേണ്ടതില്ല. പിശാച് വിജയാട്ടഹാസം മുഴക്കുന്ന ദുഃഖവെള്ളികൾ നമ്മുടെയും ജീവിതത്തിലുണ്ടാകാം. എന്നാൽ, ദുഃഖവെള്ളിയാഴ്ചകളെ ലോകാവസാനമായി കരുതി നിരാശപ്പെടാതെ ദൈവം ചിരിക്കുന്ന ഉത്ഥാനഞായർ വിദൂരമല്ലെന്ന പ്രത്യാശയോടെ കാത്തിരിക്കാം. ദുഃഖവെള്ളിയിൽനിന്ന് ഉത്ഥാനഞായറിലേക്ക് ഏതാനും മണിക്കൂറുകളുടെ മാത്രം അകലമേ ഉള്ളൂ എന്ന് തിരിച്ചറിയാം. ഉത്ഥാനരഹസ്യം വെളിപ്പെട്ടു കിട്ടണമെങ്കിൽ മറിയത്തെയും ശിഷ്യരെയുംപോലെ നാമും ക്രിസ്തുവിനെ അഗാധമായി സ്നേഹിക്കണം എന്നാണ് സുവിശേഷങ്ങൾ പറഞ്ഞുതരുന്നത്. നമ്മുടെ ശരീരങ്ങളും ഉയിർക്കാനുള്ളതാണ്. "ശരീരങ്ങളുടെ ഉയിർപ്പിൽ ഞാൻ വിശ്വസിക്കുന്നു" എന്നത് വിശ്വാസപ്രമാണത്തിൽ ഏറ്റുചൊല്ലുന്ന സത്യമാണ്. നമ്മുടെ ശരീരങ്ങളുടെ ഉയിർപ്പ് എപ്രകാരമായിരിക്കും എന്നതിന്റെ സനാതനമായ സാക്ഷ്യമാണ് ഈശോയുടെ ഉത്ഥിതശരീരം. അതിനാൽ ശരീരത്തെ പവിത്രമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഓരോ വിശ്വാസിക്കുമുണ്ട്. ശരീരത്തെ മലിനമാക്കുന്നതും ഉത്ഥാനത്തിലൂടെ ശരീരങ്ങളുടെ സ്വർഗ്ഗപ്രവേശനം തടയുന്നതുമായ തിന്മകൾ: മദ്യപാനം, മയക്കുമരുന്നുകൾ, വ്യഭിചാരം, അശുദ്ധപാപങ്ങൾ എന്നിവയാണ്. ശരീരത്തെ മലിനമാക്കുന്ന പാപങ്ങൾക്ക് വലിയ പ്രചാരം സിദ്ധിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ ശരീരത്തിന്റെ ഉയിർപ്പ് എന്ന വിശ്വാസസത്യത്തെ മുറുകെപിടിച്ചുകൊണ്ട് ജീവിക്കണം. ഈശോയുടെ ഉത്ഥിതശരീരത്തിൽ അവിടുത്തെ തിരുമുറിവുകളുണ്ടായിരുന്നു എന്ന സത്യവും ശ്രദ്ധേയമാണ്. അപരനുവേണ്ടി സഹിച്ചതിന്റെയും ത്യാഗം ചെയ്തതിന്റെയും അന്യായമായി പീഡയേറ്റതിന്റെയും ശേഷിപ്പുകൾക്ക് ഉത്ഥാനത്തിൽ വലിയ മൂല്യമുണ്ട്. ഈശോയെപ്പോലെ ക്ഷമിച്ചു പ്രാർത്ഥിക്കുമ്പോൾ മുറിവുകൾ തിരുമുറിവുകളാകുന്നു. പ്രസ്‌തുത മുറിവുകൾ വിശ്വാസത്തിന്റെ തെളിവുകളും രക്ഷയുടെ അടയാളങ്ങളുമായി മാറുന്നു. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ 'കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു' എന്ന സദ്വാര്‍ത്ത. കാരണം, ക്രൈസ്തവജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. കര്‍ത്താവിന്റെ ഉത്ഥാനം നമുക്കു നല്കുന്ന ഏറ്റവും വലിയ ബോധ്യം, പരിഹരിക്കാന്‍ പറ്റാത്ത ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിലില്ല എന്നതാണ്‌. ഈ സന്ദേശം നിങ്ങളോടു പങ്കുവയ്ക്കുമ്പോള്‍ സഭ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളെക്കുറിച്ചും എനിക്ക്‌ ഓര്‍മ വരുന്നുണ്ട്‌. ഞാന്‍ ഈ ശുശ്രൂഷ നിര്‍വഹിക്കുമ്പോള്‍ എന്റെ മുമ്പിലുമുണ്ട്‌ ഈ പ്രതിസന്ധികള്‍ക്ക്‌ ഒരു പരിഹാരമില്ലേ എന്ന ചോദ്യം. പരിഹരിക്കപ്പെടാത്തതായി ഒരു പ്രതിസന്ധിയുമില്ല എന്നതാണ്‌ ഉത്തരം. എന്നൊക്കെയാണോ പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നത്‌, പ്രശ്നങ്ങളുടെ തിരമാലകള്‍ സഭാനൗയകയെ ആടിയുലയ്ക്കുന്നത്‌, അന്നൊക്കെ നാം ശ്രദ്ധയോടെ കാതോർത്താൽ മനസ്സിലാകും, കര്‍ത്താവ്‌ നമ്മെ പേരുചൊല്ലി വിളിക്കുന്നുണ്ടെന്ന്‌. ഉത്ഥാനതിരുനാള്‍ നമുക്കു നല്കുന്ന ഒരു വലിയ സന്തോഷം നമ്മുടെയൊക്കെ പ്രതിസന്ധികളില്‍ നമ്മെ പേരുചൊല്ലി വിളിക്കുന്ന ഒരു കര്‍ത്താവുണ്ട്‌ എന്നതാണ്‌. ഉയിർത്തെഴുന്നേറ്റ കര്‍ത്താവ്‌ നമ്മോടുകൂടെ ഉണ്ടെന്നുള്ള ശുഭാപ്തിവിശ്വാസത്തിന്റെ തിരുനാളാണ്‌ ഈസ്റ്റര്‍. കര്‍ത്താവ്‌ എല്ലാവരെയും അറിയിക്കാനായി മറിയത്തെ പറഞ്ഞേല്‍പിച്ചത്‌, 'ഞാന്‍ മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തിരിക്കുന്നു' എന്ന സദ്വാര്‍ത്തയാണ്‌. ഒരു ക്രൈസ്തവന്‍ ലോകത്തിനു കൈമാറേണ്ട സന്ദേശം ഉത്ഥാനത്തിന്റെ സന്തോഷമാണ്. പ്രതിസന്ധികളുടെയും അസ്വസ്ഥതകളുടെയും നടുവിൽ നാം കൈകളിൽ സൂക്ഷിക്കേണ്ടത് വിജയശ്രീലാളിതനായി ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ പതാകയാണ്. ഉത്ഥിതന്റെ സമ്മാനമായ സമാധാനത്തിന്റെ സന്ദേശം കൈമാറാന്‍ കഴിയുന്നവര്‍ക്കാണ്‌ വിശ്വാസം ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുക. ജീവിതത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി എന്നു പറയുന്നത്‌ സമാധാനം ആസ്വദിക്കാനും മറ്റുള്ളവര്‍ക്കു കൊടുക്കാനും കഴിയുക എന്നതാണ്‌. ഈ കാലഘട്ടം ഒരുപാട്‌ അസ്വസ്ഥമാണ്‌. സാമ്പത്തികമായി വളരെ കഷ്ടനഷ്ടങ്ങള്‍ നമുക്കുണ്ട്‌. സാമുദായികമായി ഒരുപാടു വിഭജനങ്ങളുണ്ട്‌. സഭാത്മകമായും ധാരാളം കഷ്ടപ്പാടുകളും കണ്ണീരുമൊക്കെയുണ്ട്‌. ഇതിന്റെ നടുവിലും ഒരു പുതിയ ഉത്ഥാനത്തിരുനാള്‍ നാം ആഘോഷിക്കുകയാണ്‌. തുറക്കപ്പെട്ട കല്ലറയും ഉരൂട്ടിമാറ്റപ്പെട്ട കല്ലുകളും കാണുന്നവരും അതു കാണാന്‍ മറ്റുള്ളവരെ ക്ഷണിക്കുന്നവരുമാണ്‌ ക്രൈസ്തവര്‍. കാൽവരിയിലെ കർത്താവിന്റെ മരണമാണ് അവിടുത്തെ ഉത്ഥാനത്തിലേക്ക് നയിച്ചത്. തോല്‍ക്കാൻ വിട്ടുകൊടുക്കുന്നിടത്താണ്‌ ഉത്ഥാനം വിജയക്കൊടി പാറിക്കുന്നത്‌. ക്രൈസ്തവജീവിതം ഉത്ഥാന തിരുനാളിന്റെ തുടർച്ചയാണ്. നമ്മുടെ അനുദിന ജീവിതത്തിലെ സഹനങ്ങൾ പ്രത്യാശയോടെ സ്വീകരിക്കുവാനും സ്നേഹത്തോടെ സംവഹിക്കുവാനും കഴിയുമ്പോൾ ദൈവം നമുക്ക് നൽകുന്ന ഹൃദയത്തിന്റെ സന്തോഷമാണ് സമാധാനം. എല്ലാം സുരക്ഷിതമായാൽ സമാധാനമുള്ളവരാണെന്ന് കരുതന്നവരോട് ഉത്ഥിതൻ പറയുന്നു: എല്ലാം സന്തോഷമാകുമ്പോഴല്ല നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. മറിച്ച് എല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ നിങ്ങൾ കാണിക്കുന്ന ഔദാര്യത്തിലാണ് നിങ്ങൾക്ക് സമാധാനമുണ്ടാകുന്നത്. സമാധാനം കൈമാറാനുള്ള നമ്മുടെ ഉത്തരവാദിത്വമാണ്‌ ഉത്ഥാനത്തിരുനാള്‍ നമുക്കു നല്‍കുന്നത്‌. സമാധാനമില്ലാത്ത ലോകം, സമാധാനമില്ലാത്ത സമൂഹങ്ങള്‍, സമാധാനമില്ലാത്ത കുടുംബങ്ങള്‍, സമാധാനമില്ലാത്ത വ്യക്തികള്‍... ഇവിടെയൊക്കെ ഉത്ഥാനതിരുനാളിനു നല്കാനുള്ള സദ്വാര്‍ത്ത നിങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ സമാധാനം നിങ്ങള്‍ക്കു കരഗതമാകും എന്നുള്ളതാണ്‌. സമാധാനം കൈമാറുന്ന ഉപകരണങ്ങളായി നാം മാറുന്നില്ലെങ്കില്‍ നമ്മുടെ ഉത്ഥാനതിരുനാൾ ആഘോഷത്തിന് സമൂഹമധ്യത്തില്‍ അര്‍ഥമോ മൂല്യമോ ഉണ്ടാകില്ല. ഉത്ഥാനതിരുനാളിന്റെ മംഗളങ്ങൾ ഏവർക്കും ആശംസിക്കുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ!
Image: /content_image/TitleNews/TitleNews-2025-04-20-08:08:36.jpg
Keywords: ഈസ്റ്റ
Content: 24854
Category: 18
Sub Category:
Heading: പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ: കെ‌സി‌ബി‌സി
Content: കൊച്ചി: ജീവിതത്തിൽ നേരിടേണ്ടിവരുന്ന ലളിതവും സങ്കീർണവുമായ പ്രതിസന്ധികളും പ്രതിലോമകരമായ പ്രശ്‌നങ്ങളും അതിജീവിക്കാൻ മനുഷ്യർക്കു കഴിയുമെന്ന് സ്വജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ യേശു, മഹത്ത്വപൂർണമായ തന്റെ ഉത്ഥാനംവഴി മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി ഉയിർപ്പുതിരുനാളിൻ്റെ മംഗളങ്ങൾ ആശംസിച്ചുകൊണ്ട് പറഞ്ഞു. ഈ ഉയിർപ്പു തിരുനാൾ പ്രത്യാശയുടേതാണ്. ലോകം ഇരുട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമർത്തലുകളിലേക്കും വഴുതിവീഴുന്നുവെന്നു ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ. ജീവിതത്തിൻ്റെ പുതിയ പ്രഭാതത്തെ വരവേ ൽക്കാൻ നമുക്ക് പ്രത്യാശാ നിർഭരരായിരിക്കാമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.
Image: /content_image/India/India-2025-04-20-07:30:42.jpg
Keywords: കെ‌സി‌ബി‌സി
Content: 24855
Category: 18
Sub Category:
Heading: 32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിലൂടെ ദൈവകരുണയുടെ സന്ദേശ യാത്ര
Content: പത്തനംതിട്ട: ആഗോള സഭയുടെ ജൂബിലി വർഷവും വിശുദ്ധ ഫൗസ്റ്റീനയുടെ സന്യാസ സമൂഹ പ്രവേശനത്തിൻ്റെ നൂറാം വാർഷികവും ആചരിക്കുമ്പോൾ ദൈവകരുണയുടെ മഹാ തിരുനാളിനൊരുക്കമായി സന്ദേശ യാത്ര നടത്തുന്നു. ദിവീന മിസരി കോർദിയ ഇൻ്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരള സഭയ്ക്കു വേണ്ടി, ഭാരതത്തിലെ ദൈവകരുണയുടെ ആദ്യ പ്രചാരകനായ പുണ്യ സ്‌മരണാർഹനായ ഫാ. സാമുവേൽ പള്ളിവാതുക്കലിൻ്റെ കബറിടം സ്ഥിതി ചെയ്യു ന്ന ചന്ദനപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ തീർഥാടന ദേവാലയത്തിൽ നിന്ന് 23 ന് ദൈവകരുണ സന്ദേശ യാത്ര ആരംഭിക്കും. പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനിയോസ് ദൈവകരുണയുടെ ഛായാചിത്രം മെത്രാ പ്പോലീത്ത ആശിർവദിച്ച് സന്ദേശയാത്ര ഉദ്ഘാടനം ചെയ്യും.കേരളത്തിലെ 14 ജില്ലകളിലുള്ള 32 കത്തോലിക്കാ രൂപതകളിലെ ദേവാലയങ്ങളിൽ കരുണയുടെ സന്ദേശ യാത്ര കടന്നുപോകും. 26നു രാത്രി ഏഴിന് ഇരിങ്ങാലക്കുട രു പതാധ്യക്ഷൻ ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ വിശുദ്ധ മറിയം ത്രേസ്യയുടെ ജന്മ ഗൃഹം സ്ഥിതി ചെയ്യുന്ന പുത്തൻചിറ സെൻ്റ മേരീസ് ഫെറോന ദേവാലയത്തിൽ ഛായാചിത്രം ഏറ്റുവാങ്ങി അനുഗ്രഹപ്രഭാഷണവും ഗ്ലൈഹികാശിർവാദവും നല്കുന്നതോടെ യാത്ര സമാപിക്കും. 26 ന് വൈകുന്നേരം അഞ്ചു മുതൽ നെടുമ്പാശേരി കുറുമശേരി സിഗ്മാറ്റിൻ ഫാദേ ഴ്സ് ബെർട്ടോണി സെമിനാരി ഡിവൈൻ മേഴ്‌സി ദേവാലയത്തിൽ വാർഷിക ധ്യാന വും ദൈവകരുണയുടെ തിരുനാളാഘോഷവും വാർഷിക സമ്മേളനവും നടക്കും. ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ച നാനിയിൽ, ബിഷപ്പ് ഡോ. ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ്പ് മാർ ആന്റണി ചി റയത്ത് തുടങ്ങിയവർ സന്ദേശയാത്രയ്ക്ക് നേതൃത്വം നല്കും.
Image: /content_image/India/India-2025-04-20-07:37:56.jpg
Keywords: കരുണ
Content: 24856
Category: 1
Sub Category:
Heading: തിരുസഭയുടെ സുവിശേഷപ്രഘോഷണ വിഷയം ഉത്ഥിതനായ ഈശോയാണ്: മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഈസ്റ്റര്‍ സന്ദേശം
Content: പരിശുദ്ധ സഭയുടെ ഉന്നത തിരുനാളായ ക്യംതാ (ഉയിർപ്പ്) യുടെ പ്രകാശവും സമാധാനവും സന്തോഷവും നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു. മരണത്തെ തന്റെ മരണത്തിലൂടെ പരാജയപ്പെടുത്തി നമ്മുടെ കർത്താവും ദൈവവുമായ ഈശോമിശിഹാ തിരുസ്സഭയുടെ ശിരസ്സാകുന്നു. ഈ ശിരസ്സിനോട് ഐക്യപ്പെടാനാണു പ്രഘോഷിക്കപ്പെട്ട സുവിശേഷം നമ്മൾ വിശ്വസിച്ചതും മാമ്മോദീസാ നമ്മൾ സ്വീകരിച്ചതും. മിശിഹാ ഉയിർക്കപ്പെട്ടില്ലെങ്കിൽ ശ്ലീഹന്മാരുടെ / തിരുസ്സഭയുടെ പ്രസംഗം വ്യർത്ഥമാണ്. നമ്മുടെ വിശ്വാസവും വ്യർത്ഥം (1 കോറി. 15:14). തിരുസ്സഭയുടെ സുവിശേഷപ്രഘോഷണവിഷയവും നമ്മൾ വിശ്വസിച്ചതും ക്രൂശിതനും ഉത്ഥിതനുമായ ഈശോയെ / മാർ സ്ലീവായെയാണ്. മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്ത മിശിഹാ ഇനി ഒരിക്കലും മരിക്കുകയില്ലെന്ന് (റോമാ 6:9) നമുക്കറിയാവുന്നതുകൊണ്ടാണു നമ്മൾ മാമ്മോദീസാ സ്വീകരിച്ചു മിശിഹായുടെ ശരീരത്തിന്റെ ഭാഗമാകുന്നത്. രക്ഷാകരചരിത്രത്തിന്റെ മുഴുവൻ ലക്ഷ്യം നിത്യജീവനായ ദൈവികജീവനിൽ (അഗാപ്പെ) മനുഷ്യവർഗ്ഗത്തെ പങ്കുചേർക്കുക എന്നുള്ളതാണ്. തിരുസ്സഭാംഗങ്ങൾ പാപത്തിൽനിന്നു മോചിതരായി ദൈവത്തിന് അടിമകളായി ജീവിക്കുമ്പോൾ നമുക്കു ലഭിക്കുന്നതു വിശുദ്ധീകരണവും അതിന്റെ അവസാനം നിത്യജീവനുമാണ് (റോമ. 6:22). പാപത്തെയും മരണത്തെയും സാത്താനെയും ലോകത്തെയും പരാജയപ്പെടുത്തി ഉയിർത്തെഴുന്നേറ്റ ഈശോമിശിഹായുടെ ദൗത്യം ഓരോ മനുഷ്യനെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കുക എന്നുള്ളതാണ് (നടപടി 3:28). തിരുസ്സഭാംഗങ്ങളായ നമുക്കെല്ലാവർക്കും ഉത്ഥിതനായ ഈശോയുടെ പരിശുദ്ധിയും മഹത്ത്വവും സന്തോഷവും സമാധാനവും അവന്റെ അനുഗ്രഹത്തിലൂടെ ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Image: /content_image/News/News-2025-04-20-07:45:27.jpg
Keywords: ഈസ്റ്റര്‍