category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ: കെ‌സി‌ബി‌സി
Contentകൊച്ചി: ജീവിതത്തിൽ നേരിടേണ്ടിവരുന്ന ലളിതവും സങ്കീർണവുമായ പ്രതിസന്ധികളും പ്രതിലോമകരമായ പ്രശ്‌നങ്ങളും അതിജീവിക്കാൻ മനുഷ്യർക്കു കഴിയുമെന്ന് സ്വജീവിതംകൊണ്ടു സാക്ഷ്യപ്പെടുത്തിയ യേശു, മഹത്ത്വപൂർണമായ തന്റെ ഉത്ഥാനംവഴി മരണത്തെപ്പോലും ഭയപ്പെടാതെ സമീപിക്കണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി ഉയിർപ്പുതിരുനാളിൻ്റെ മംഗളങ്ങൾ ആശംസിച്ചുകൊണ്ട് പറഞ്ഞു. ഈ ഉയിർപ്പു തിരുനാൾ പ്രത്യാശയുടേതാണ്. ലോകം ഇരുട്ടിലേക്കും അരാജകത്വത്തിലേക്കും അടിച്ചമർത്തലുകളിലേക്കും വഴുതിവീഴുന്നുവെന്നു ഭയപ്പെടുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെടുത്തരുതെന്ന് മനുഷ്യരോട് ആഹ്വാനം ചെയ്യുകയാണ് യേശുവിന്റെ ഉയിർപ്പുതിരുനാൾ. ജീവിതത്തിൻ്റെ പുതിയ പ്രഭാതത്തെ വരവേ ൽക്കാൻ നമുക്ക് പ്രത്യാശാ നിർഭരരായിരിക്കാമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-20 07:30:00
Keywordsകെ‌സി‌ബി‌സി
Created Date2025-04-20 07:30:42