Contents

Displaying 24411-24420 of 24938 results.
Content: 24857
Category: 1
Sub Category:
Heading: നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ: ഈസ്റ്റർ ആശംസയുമായി ഗവര്‍ണര്‍
Content: മലയാളി സമൂഹത്തിന് ഈസ്റ്റര്‍ ആശംസയുമായി കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കർത്താവായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെ ആഘോഷിക്കുന്ന ഈസ്റ്ററിന്റെ അനുഗ്രഹീത വേളയിൽ, ലോകമെമ്പാടുമുള്ള കേരളത്തിലെ ക്രിസ്ത്യാനികൾക്ക് എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. ഈസ്റ്റർ ആഘോഷം നമ്മുടെ മനസ്സുകളെ സഹാനുഭൂതിയും ക്ഷമയും കൊണ്ട് സമ്പന്നമാക്കട്ടെ, ബലഹീനരുടെയും നിരാലംബരുടെയും സേവനത്തിനായി ഐക്യത്തോടെ സ്വയം സമർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും ഗവര്‍ണ്ണര്‍ ആശംസിച്ചു.
Image: /content_image/News/News-2025-04-20-07:51:59.jpg
Keywords: ഈസ്റ്റർ
Content: 24858
Category: 1
Sub Category:
Heading: പ്രത്യാശയാൽ ഉത്തേജിപ്പിക്കുന്ന ഉത്ഥാനതിരുനാൾ
Content: 'സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ.' സഭയിലെ ഏറ്റവും മഹത്തരവും പ്രധാനപ്പെട്ടതുമായ തിരുനാളാണ് ഉയിർപ്പ് തിരുനാൾ. നമ്മുടെ നിത്യമായ പ്രത്യാശയുടെ ജന്മദിനമാണ് അത്. 'പുതിയ പൂക്കളുടെ ഉത്സവം' എന്നാണ് 'ഈസ്റ്റർ' എന്ന വാക്കിന്റെ അർത്ഥം. മൂന്ന് കാരണങ്ങളാണ് ഈസ്റ്റർ ആഘോഷത്തിന്റെ അടിത്തറ. ക്രിസ്തുവിന്റെ പുനരുത്ഥാനമാണ് നമ്മുടെ ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനം എന്നതുതന്നെ ആദ്യ കാരണം. അത്ഭുതങ്ങളിൽ ഏറ്റവും വലിയ അത്ഭുതം ഈശോയുടെ പുനരുത്ഥാനമാണ്, ഈശോ ദൈവമാണെന്ന് തെളിയിക്കുന്ന ചരിത്രസംഭവം. വിശുദ്ധ പൗലോസ് ഇപ്രകാരം എഴുതുന്നു: 'ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം... ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം നിഷ്ഫലമാണ്. നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽത്തന്നെ വർത്തിക്കുന്നു... എന്നാൽ, നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായി ക്രിസ്തു മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു,' (1 കോറി. 15: 14- 20) ഈശോ മിശിഹാ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടില്ലായിരുന്നെങ്കിൽ, സഭ ഒരു വഞ്ചനയും വിശ്വാസം വ്യാജവുമായി മാറുമായിരുന്നു. എന്നാൽ, ഈശോ മരണത്തെയും പാപത്തെയും പരാജയപ്പെടുത്തി സത്യമായി ഉയർത്തെഴുന്നേറ്റതിനാൽ അവിടുത്തെ സന്ദേശം സത്യമാണ്, അത് നൽകുന്ന പ്രത്യാശ അനശ്വരവും അവിടുത്തെ രക്ഷ പരിധികൾ ഇല്ലാത്തതുമാകുന്നു. ബെനഡിക്ട് 16-ാമൻ പാപ്പ ഉത്ഥാനത്തെ കുറിക്കുന്നത് ഇവിടെ പ്രസക്തമാണ്: 'ഈശോയുടെ മരണവും ഉത്ഥാനവും ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയമാണ്. നമ്മുടെ വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ആധാരമാണ്. നമ്മിലെ ഭയത്തെയും തീരുമാനമില്ലായ്മയെയും സംശയങ്ങളെയും മാനുഷിക കണക്കുകൂട്ടലുകളെയും തൂത്തെറിയുന്ന ശക്തമായ കാറ്റാണ്.' 'യേശു കർത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും,' (റോമാ 10: 9 )- ഈ ഈസ്റ്റർ സന്ദേശമാണ് അപ്പോസ്തലന്മാരുടെ പ്രഘോഷണത്തിന്റെ കേന്ദ്ര വിഷയം, നമ്മുടേതും. സഭയ്ക്കാവശ്യം ഈശോയെ കുറിച്ച് അഭിപ്രായം പറയുന്നവരെയല്ല മറിച്ച്, ഈശോയെ ഏറ്റുപറഞ്ഞ് സത്യവിശ്വാസത്തിൽ അവിടുത്തെ അനുഗമിക്കുന്നവരെയാണ്. അവരാണ് യഥാർത്ഥത്തിൽ ഉത്ഥാനത്തിന്റെ സന്തതികൾ. നമ്മുടെ സ്വന്തം പുനരുത്ഥാനത്തിന്റെ ഉറപ്പാണ് ഈസ്റ്റർ ആഘോഷിക്കാനുള്ള രണ്ടാമത്തെ കാരണം. ലാസറിന്റെ ശവകുടീരത്തിൽവെച്ച് യേശു മാർത്തയ്ക്ക് ഉറപ്പുനൽകുന്നു: 'ഞാൻ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. അങ്ങനെ ജീവിക്കുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ?,' (യോഹന്നാൻ 11: 25-26). അവസാന നാളിൽ ക്രിസ്തു നമ്മെ ഉയിർപ്പിക്കും, എന്നാൽ വിശുദ്ധ മാമ്മോദീസയിൽ ഒരർത്ഥത്തിൽ നാം ക്രിസ്തുവിനോടൊപ്പം ഉയിർത്തെഴുന്നേറ്റു എന്നതും സത്യമാണ്. പരിശുദ്ധാത്മാവിനാൽ, നമ്മുടെ ക്രിസ്തീയജീവിതം ഇതിനകം ക്രിസ്തുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലുമുള്ള പങ്കാളിത്തമാണ്. ജനനം മുതൽ മരണം വരെ മാത്രമല്ല, മരണാനന്തരമുള്ള ഒരു പുതുജീവിതത്തിന്റെ പ്രതീക്ഷയോടെയാണ് നാം ചിന്തിക്കേണ്ടതും പ്രവർത്തിക്കേണ്ടതും എന്നും ഉയിർപ്പു തിരുനാൾ നമ്മെ ഓർമിപ്പിക്കുന്നു. സന്തോഷത്തോടും പ്രതീക്ഷയോടുംകൂടി നമ്മുടെ ജീവിതം ദൈവഹിതാനുസൃതം നിർവഹിച്ചാൽ ജീവിതത്തിൽ നമുക്ക് ശാന്തിയും സമാധാനവും കൈവരും. വേദനയുടെയും സങ്കടങ്ങളുടെയും കണ്ണീരിന്റെയും ഈ ലോകത്ത് നമുക്ക് പ്രതീക്ഷയും പ്രോത്സാഹനവും നൽകുന്ന ഒരു വിരുന്നാണ് ഈസ്റ്റർ. ജീവിതം വിലയുള്ളതാണെന്ന് അത് നമ്മെ ഓർമിപ്പിക്കുന്നു. 'ഈസ്റ്റർ അറിയുന്ന ഒരുവനും നിരാശപ്പെടുന്നില്ല,' എന്ന് നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച ഡിട്രിച്ച് ബോൺഹൊഫർ എന്ന ജർമൻ ദൈവശാസ്ത്രജ്ഞൻ പ~ിപ്പിക്കുന്നു. പുതിയ തുടക്കത്തിന്റെ മഹോത്സവമായ ഈസ്റ്റർ പാപത്തെയും മരണത്തെയും പരാജയപ്പെടുത്തി ദൈവപുത്രൻ വിജയം വരിച്ച ആഴ്ചയിലെ ആദ്യ ദിനമാണ്. അതൊരു ശുഭ സൂചനയാണ്. ക്രിസ്തുവിശ്വാസികളായ എല്ലാവർക്കും പുതുതായി തുടങ്ങാനും ജീവിതത്തിൽ പുതിയ ബോധ്യങ്ങളും തീരുമാനങ്ങളുമനുസരിച്ച് ജീവിതം ക്രമീകരിക്കാനുമുള്ള നല്ല അവസരം. യോഹന്നാന്റെ സുവിശേഷമനുസരിച്ച് ഉത്ഥിതനായ ഈശോ ആദ്യം സംസാരിക്കുന്നത് രണ്ട് ചോദ്യങ്ങൾ ചോദിച്ചു കൊണ്ടാണ്: സ്ത്രീയേ എന്തിനാണ് നീ കരയുന്നത്? ആരയാണ് നീ അന്വേഷിക്കുന്നത്? ഈ രണ്ടു ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ് ഉത്ഥിതനായ ഈശോ. മാനവകുലം ഇനിമേൽ കരയേണ്ടതില്ല കാരണം ഈശോ മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റിരിക്കുന്നു. ഉത്ഥിതനെ കണ്ടെത്തിയാൽ നമ്മുടെ അന്വേഷണവും ലക്ഷ്യത്തിലെത്തും. ദൈവദൂഷണകുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷ കാത്ത് എട്ട് വർഷം ജയിലിൽ കഴിഞ്ഞ വേളയിൽ ആസിയ ബീബി എന്ന പാക്കിസ്ഥാനി വീട്ടമ്മ ഉത്ഥിതനോടുള്ള ഒരു പ്രാർത്ഥന എഴുതി. ഈ പ്രാർത്ഥന ഉയിർപ്പ് തിരുനാൾ ദിനത്തിൽ നമ്മുടെ വിശ്വാസ ജീവിതത്തിന് ഉത്തേജനം നൽകും: "ഉത്ഥിതനായ ദൈവമേ, നിന്റെ മകൾ ആസിയയെ നിന്നോടുകൂടെ ഉയർക്കാൻ അനുവദിക്കണമേ. എന്റെ ചങ്ങലകൾ പൊട്ടിക്കണമേ, ഈ അഴികൾക്കപ്പുറം പോകാൻ എന്റെ ഹൃദയത്തെ സ്വതന്ത്രമാക്കണമേ. എന്റെ ആത്മാവിനൊപ്പം നീ കൂടെവരണമേ. അതുവഴി എന്റെ പ്രിയപ്പട്ടവരോടും നിന്നോടും എപ്പോഴും അടുത്തായിരിക്കാനും എനിക്കു കഴിയുമല്ലോ. എന്റെ പരീക്ഷണ കാലങ്ങളിൽ എന്നെ ഉപേക്ഷിക്കരുതേ, നിന്റെ സാന്നിധ്യത്തിൽനിന്ന് എന്നെ എടുത്തു കളയരുതേ. എന്റെ സഹനങ്ങൾ ശമിപ്പിക്കാൻ നീ എനിക്കുവേണ്ടി പീഡനങ്ങൾ സഹിക്കുകയും കുരിശു വഹിക്കുകയും ചെയ്തു, രക്ഷകനായ യേശുവേ, നിന്റെ സമീപം എന്നെ നിറുത്തേണമേ. യേശുവേ നിന്റെ ഉയിർപ്പു ദിനത്തിൽ, എന്നെ വേദനിപ്പിച്ച എന്റെ ശത്രുക്കൾക്കുവേണ്ടി എനിക്ക് പ്രാർത്ഥിക്കണം. ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും എന്നെ ദ്രോഹിച്ചതിനെപ്രതി അവർക്കു വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. ദൈവമേ, സ്വാതന്ത്രത്തിന്റെ അനുഗ്രഹം പ്രാപിക്കാൻ എന്നിൽ തടസ്സം നിൽക്കുന്ന എല്ലാറ്റിനെയും നീ മാറ്റണമേ. എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ".
Image: /content_image/News/News-2025-04-20-08:00:24.jpg
Keywords: ഈശോ
Content: 24859
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ മരണവാര്‍ത്ത കർദിനാൾ കെവിൻ ഫാരെൽ ലോകത്തെ അറിയിച്ചതു ഈ വാക്കുകളിലൂടെ..!
Content: ഒരു മാർപാപ്പ മരിച്ചാൽ, ഔദ്യോഗികമായി മരണവിവരം പ്രഖ്യാപിക്കേണ്ട ഉത്തരവാദിത്വം കാമർലെംഗോയ്ക്കാണ്. 2019 മുതല്‍ ഐറിഷ് വംശജനായ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലാണ് ഇതിനായി നിയമിക്കപ്പെട്ടിരിന്നത്. ഇന്ന് ഫ്രാന്‍സിസ് പാപ്പയുടെ മരണവാര്‍ത്ത കര്‍ദ്ദിനാള്‍ കെവിൻ ലോകത്തെ ഔദ്യോഗികമായി അറിയിച്ച വാക്കുകള്‍ ഇപ്രകാരമായിരിന്നു. "പ്രിയ സഹോദരീ സഹോദരന്മാരേ, നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ മരണം വളരെ ദുഃഖത്തോടെ ഞാൻ നിങ്ങളെ അറിയിക്കുന്നു. ഇന്ന് രാവിലെ ഇറ്റാലിയൻ സമയം 7:35 ന് റോമിന്റെ മെത്രാൻ ഫ്രാൻസിസ് പാപ്പ നിത്യപിതാവിന്റെ ഭവനത്തിലേക്ക് മടങ്ങി. കർത്താവിന്റെയും, അവന്റെ സഭയുടെയും സേവനത്തിനായി അദ്ദേഹത്തിന്റെ ജീവിതം പൂര്‍ണ്ണമായും സമർപ്പിച്ചു". "സുവിശേഷത്തിന്റെ മൂല്യങ്ങൾ വിശ്വസ്തതയോടും ധൈര്യത്തോടും സാർവത്രിക സ്നേഹത്തോടും കൂടി, പ്രത്യേകമായി ദരിദ്രരുടെയും, പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പക്ഷം ചേർന്നുകൊണ്ട് ജീവിക്കാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. കർത്താവായ യേശുവിന്റെ യഥാർത്ഥ ശിഷ്യനെന്ന നിലയിൽ അദ്ദേഹം നൽകിയ മാതൃകയ്ക്ക് അതിയായ കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട്, പാപ്പയുടെ ആത്മാവിനെ ഏകനും, ത്രിത്വവുമായ ദൈവത്തിന്റെ അനന്തമായ കരുണാമയ സ്നേഹത്തിനു നമുക്ക് സമർപ്പിക്കാം".
Image: /content_image/News/News-2025-04-21-15:42:58.jpg
Keywords: പാപ്പ
Content: 24860
Category: 1
Sub Category:
Heading: ദേവാലയങ്ങളിലെ ആഘോഷങ്ങള്‍ റദ്ദാക്കണം: അനുശോചനവും നിര്‍ദ്ദേശവുമായി മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍
Content: ഇന്ന് സ്വര്‍ഗ്ഗീയ സന്നിധിയിലേക്ക് യാത്രയായ ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ഔദ്യോഗിക സ്ഥാന മാനങ്ങളുടെ ആർഭാടങ്ങളൊന്നുമില്ലാതെ ജനങ്ങളോട് സൗമ്യമായി പെരുമാറുന്ന വ്യക്തിത്വമായിരിന്നു ഫ്രാന്‍സിസ് പാപ്പയുടേതെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഔദ്യോഗിക വസതിയായ വത്തിക്കാൻ കൊട്ടാരത്തിൽ താമസിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ജനങ്ങളുടെ ഇടയിൽനിന്ന് അദ്ദേഹം മടങ്ങാറില്ല. അവരോട് സംവദിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്‌തും അവർക്കൊപ്പം മണിക്കുറുകളോളം അദ്ദേഹം സമയം ചെലവഴിക്കുമായിരിന്നുവെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു. പാപ്പയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മൃതസംസ്കാര ചടങ്ങുകളുടെ വിശദാംശങ്ങളും വത്തിക്കാനിൽ നിന്നുള്ള കൂടുതൽ അറിയിപ്പുകളും ലഭിക്കുന്നതുവരെ ദേവാലയങ്ങളിലെ എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും റദ്ദാക്കുവാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ആഹ്വാനം നല്‍കി. ഇടവക പെരുന്നാളുകളും മറ്റ് ആരാധനാക്രമ ആഘോഷങ്ങളും, അത്യാവശ്യമാണെങ്കിൽ, ആഘോഷങ്ങള്‍ ഇല്ലാതെ നടത്താം. അഗാധമായ ദുഃഖത്തിന്റെ ഈ നിമിഷത്തിൽ, പ്രിയപ്പെട്ട പരിശുദ്ധ പിതാവിന്റെ ആത്മാവിനെ കർത്താവിന്റെ അനന്തമായ കാരുണ്യത്തിന് സമർപ്പിക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് അനുസ്മരിച്ചു.
Image: /content_image/News/News-2025-04-21-16:29:57.jpg
Keywords: പാപ്പ
Content: 24861
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം: രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കെ‌ആര്‍‌എല്‍‌സി‌ബി‌സി
Content: കൊച്ചി: ഇന്ന് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥം രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി കെ‌ആര്‍‌എല്‍‌സി‌ബി‌സിയുടെ ലിറ്റര്‍ജി കമ്മീഷന്‍. നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു. 1. പാപ്പായുടെ നിര്യാണം പ്രമാണിച്ച് മൂന്നും നാലുമായി ഓരോ നിറുത്തിലും അഞ്ചു പ്രാവശ്യം വീതം പള്ളിമണിയടിക്കേണ്ടതാണ്. 2. കാലം ചെയ്ത പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി നമ്മുടെ രൂപതാ ആസ്ഥാനങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും കറുത്ത കൊടികൾ ഉയർത്താവുന്നതാണ്. 3. ഇനി മുതൽ പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ ദിവ്യബലിയർപ്പണമധ്യേ സ്തോത്രയാഗ പ്രാർത്ഥനകളിൽ പാപ്പയുടെ നാമം ഉച്ചരിക്കേണ്ടതില്ല. 4. ഓരോ രൂപതയിലും ഇടവകയിലും യോഗ്യമായ രീതിയിൽ, കാലംചെയ്ത പാപ്പയ്ക്ക് വേണ്ടി പൊതുപ്രാർത്ഥനകൾ നടത്താവുന്നതാണ്. 5. പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ദൈവാലയത്തിന്റെ മുൻഭാഗത്ത് വയ്ക്കുന്നത് ഉചിതമായിരിക്കും.
Image: /content_image/News/News-2025-04-21-16:44:16.jpg
Keywords: പാപ്പ
Content: 24862
Category: 1
Sub Category:
Heading: 12 ദിവസം മുന്‍പ് ഫ്രാന്‍സിസ് പാപ്പയെ കണ്ടു; അനുശോചനവുമായി ബ്രിട്ടീഷ് രാജകുടുംബം
Content: ലണ്ടൻ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തില്‍ അനുസ്മരണവും അനുശോചനവുമായി ബ്രിട്ടീഷ് രാജകുടുംബം. ദൃഢനിശ്ചയത്തോടെ സഭയെ സേവിച്ച പാപ്പയുടെ വേര്‍പാടില്‍ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നതായി ബക്കിംഗ്ഹാം പാലസ് പ്രസ്താവിച്ചു. ഈ മാസം ഒൻപതിന് ചാൾസ് രാജാവും ഭാര്യ കാമിലാ രാജ്‌ഞിയും ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇരുപത് മിനിറ്റോളം നീണ്ടുനിന്ന സ്വകാര്യ കൂടിക്കാഴ്‌ചയിൽ മാർപാപ്പ ഇരുവർക്കും ഹസ്‌തദാനം നൽകുകയും വിവാഹ വാർഷിക ആശംസകൾ നേരുകയും ചെയ്തു‌. ഫ്രാൻസിസ് പാപ്പയുടെ അനുകമ്പ, ആഗോള കത്തോലിക്കാ സഭയുടെ ഐക്യത്തിനായുള്ള കരുതൽ, പൊതുവായ കാര്യങ്ങളിലെ അശാന്തമായ പ്രതിബദ്ധത, ലോകജനതയുടെ നന്മയ്ക്കായി പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവയെല്ലാം ഫ്രാൻസിസ് മാർപാപ്പയെ വേറിട്ടു നിർത്തുന്ന ഘടകങ്ങളാണെന്ന് ചാൾസ് രാജാവിനു വേണ്ടി ബ്രിട്ടനിലെ ബക്കിങ്ങാം കൊട്ടാരം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഫ്രാന്‍സിസ് പാപ്പ രോഗാവസ്ഥയിലായി ആശുപത്രിയില്‍ നിന്നു വത്തിക്കാനിലേക്ക് മടങ്ങിയതിന് ശേഷം കൂടിക്കാഴ്ച നടത്തുവാന്‍ അവസരം ലഭിച്ച വിരലില്‍ എണ്ണാവുന്ന ലോക നേതാക്കളിലാണ് ബ്രിട്ടീഷ് രാജകുടുംബവും ഉള്‍പ്പെട്ടിരിന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ വസതിയായ സാന്താ മാർത്തയിലെത്തിയാണ് ചാൾസ് രാജാവും കാമില രാജ്ഞിയും കൂടിക്കാഴ്ച‌ നടത്തിയത്. ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ തന്നെ മാർപാപ്പയെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച ഇരുവരും മാർപാപ്പ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചിരുന്നു. ചാൾസ് രാജാവിനോട് ഇതേ ആശംസ തന്നെയാണ് ഫ്രാൻസിസ് മാർപാപ്പയും പങ്കുവെച്ചത്.
Image: /content_image/News/News-2025-04-21-18:56:20.jpg
Keywords: പാപ്പ
Content: 24863
Category: 18
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ വിടവാങ്ങല്‍; പിഒസിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷ
Content: കൊച്ചി: കത്തോലിക്കാസഭയുടെ മഹാഇടയനായ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗത്തില്‍ കേരള കത്തോലിക്ക സഭയുടെ ആസ്ഥാന കാര്യാലയമായ പി‌ഓ‌സിയില്‍ പ്രാര്‍ത്ഥന ആരംഭിച്ചു. വൈകിട്ട് 6.30 മുതല്‍ പിഒസി ചാപ്പലില്‍വെച്ചാണ് ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ ആരംഭിച്ചത്. വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്നു.
Image: /content_image/India/India-2025-04-21-19:10:06.jpg
Keywords: പാപ്പ
Content: 24864
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മൃതദേഹം എന്ന രീതിയില്‍ എ‌ഐ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ പ്രചരണം
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മറുവശത്ത് വ്യാജ പ്രചരണങ്ങളും നടക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയാറാക്കിയ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പാപ്പയുടെ മൃതദേഹം എന്ന രീതിയില്‍ വ്യാജ പ്രചരണം നടക്കുന്നത്. പെട്ടിയില്‍ കിടത്തിയ പാപ്പയുടെ മൃതദേഹം എന്ന് തോന്നിപ്പിക്കുന്ന ചിത്രത്തില്‍ ഏതാനും ആളുകള്‍ ചുറ്റും നില്‍ക്കുന്നതും കാണാം. എ‌ഐ ഇമേജ് ആണെന്ന്‍ വ്യക്തമാക്കുന്നതാണ് 'ചിത്രത്തില്‍ പാപ്പ പിടിച്ചിരിക്കുന്ന കുരിശ് രൂപം'. രൂപത്തില്‍ യേശുവിന് മുഖമില്ല, രൂപമില്ലാത്ത ഏതോ ആകൃതിയിലാണ് ഇത് കാണുന്നത്. അതോടൊപ്പം ചുറ്റും നില്‍ക്കുന്ന ആളുകളുടെ മുഖം സൂക്ഷ്മമമായി പരിശോധിച്ചാല്‍ അവ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സൃഷ്ടികളില്‍ ഉണ്ടാകുന്ന പൊതുവായ പ്രശ്നം ആണെന്നും വ്യക്തമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നിരവധി പേരാണ് ഇത്തരത്തില്‍ കംപ്യൂട്ടര്‍ ജനറേറ്റഡ് എ‌ഐ ചിത്രങള്‍ ഷെയര്‍ ചെയ്യുന്നത്. നിലവില്‍ ഫ്രാന്‍സിസ് പാപ്പ ദിവംഗതനായ ശേഷം യാതൊരു ചിത്രങ്ങളും ദൃശ്യങ്ങളും വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
Image: /content_image/News/News-2025-04-21-22:35:19.jpg
Keywords: പാപ്പ
Content: 24865
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ വിടവാങ്ങല്‍; അമേരിക്കയില്‍ ഉടനീളമുള്ള പതാകകള്‍ താഴ്ത്തിക്കെട്ടാന്‍ ട്രംപിന്റെ നിര്‍ദ്ദേശം
Content: വാഷിംഗ്ടണ്‍ ഡി‌സി: ഇന്നു വിടവാങ്ങിയ ഫ്രാന്‍സിസ് പാപ്പയോടുള്ള ആദരസൂചകമായി അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധയിടങ്ങളില്‍ ഉയര്‍ത്തിയിരിക്കുന്ന എല്ലാ പതാകകളും താഴ്ത്തിക്കെട്ടുവാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം. നവമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ദിവസം സൂര്യാസ്തമയം വരെ പതാക താഴ്ത്തിക്കെട്ടുവാനാണ് നിര്‍ദേശം. നേരത്തെ പാപ്പയുടെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലേ ഡൊണാള്‍ഡ് ട്രംപ് അനുശോചനം അറിയിച്ചിരിന്നു. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പതാക താഴ്ത്തിക്കെട്ടുവാന്‍ പുറപ്പെടുവിച്ച ഉത്തരവ് ഇങ്ങനെ; </p> <iframe src="https://truthsocial.com/@realDonaldTrump/114376655236734018/embed" class="truthsocial-embed" style="max-width: 100%; border: 0" width="600" allowfullscreen="allowfullscreen"></iframe><script src="https://truthsocial.com/embed.js" async="async"></script> <p> അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിൽ ഭരണഘടനയും നിയമങ്ങളും നൽകിയിട്ടുള്ള അധികാരത്താൽ, പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയോടുള്ള ആദരസൂചകമായി, വൈറ്റ് ഹൗസിലും എല്ലാ പൊതു കെട്ടിടങ്ങളിലും മൈതാനങ്ങളിലും, എല്ലാ സൈനിക പോസ്റ്റുകളിലും നാവിക സ്റ്റേഷനുകളിലും, യുണൈറ്റഡ് സ്റ്റേറ്റ്സിലും അതിന്റെ പ്രദേശങ്ങളിലും സ്വത്തുക്കളിലും, ഫെഡറൽ ഗവൺമെന്റിന്റെ എല്ലാ നാവിക കപ്പലുകളിലും, അമേരിക്കൻ ഐക്യനാടുകളുടെ എല്ലാ എംബസികളിലും, കോൺസുലാർ ഓഫീസുകളിലും, വിദേശത്തുള്ള മറ്റ് സൗകര്യങ്ങളിലും, എല്ലാ സൈനിക കേന്ദ്രങ്ങളിലും, നാവിക കപ്പലുകളിലും, സ്റ്റേഷനുകളിലും മാര്‍പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ദിവസം സൂര്യാസ്തമയം വരെ പതാക പകുതി താഴ്ത്തി സ്ഥാപിക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.
Image: /content_image/News/News-2025-04-21-23:22:09.jpg
Keywords: പാപ്പ
Content: 24866
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമം മേരി മേജർ ബസിലിക്കയിലെന്ന് സൂചന
Content: വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം അന്ത്യവിശ്രമമൊരുക്കുന്നത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കുമെന്ന് സൂചന. തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്ന് മാർപാപ്പ 2022-ല്‍ എഴുതിയ മരണപത്രത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു. മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ്. ഈ പതിവിന് വിരാമമിട്ടുക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ 2022-ല്‍ തന്റെ മരണപത്രം എഴുതിയത്. റോമിലെ മേരി മേജർ ബസിലിക്കയിലെ പൗളിന് ചാപ്പലിനും ഫോർസ് ചാപ്പലിനും നടുവിലായിട്ടാകണം തനിക്ക് ശവകുടീരമൊരുക്കേണ്ടതെന്നും മാർപാപ്പയുടെ കുറിപ്പിൽ പറയുന്നു. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്നു മാത്രം എഴുതിയാൽ മതിയെന്നും വത്തിക്കാൻ പുറത്തുവിട്ട പാപ്പയുടെ മരണപത്രത്തിൽ പരാമര്‍ശിച്ചിട്ടുണ്ട്. ലൈബീരിയൻ ബസിലിക്കയുടെ കമ്മീഷണറായ കർദ്ദിനാൾ റോളാൻഡാസ് മാക്രിക്കാസിന് ഞാൻ ഇതുസംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പാപ്പ മരണപത്രത്തില്‍ കുറിച്ചിരിന്നു. ഇന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം വത്തിക്കാന്‍ പുറത്തുവിട്ടത്. . തന്റെ വിവിധങ്ങളായ അപ്പസ്തോലിക യാത്രയുടെ മുന്‍പും ശേഷവും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന കേന്ദ്രമായിരിന്നു മേരി മേജർ ബസിലിക്ക. റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദേവാലയമാണ് സാന്‍റ മരിയ മഗ്ഗിയോരെ (Santa Maria Maggiore) അഥവാ ദ ബസിലിക്ക ഓഫ് സെന്‍റ് മേരി മേജര്‍. എ‌ഡി 352ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366) ഭരണകാലത്താണ് ഈ ദേവാലയം നിർമ്മിച്ചത്.
Image: /content_image/News/News-2025-04-22-00:52:42.jpg
Keywords: പാപ്പ