category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഫ്രാന്‍സിസ് പാപ്പയുടെ വിയോഗം: രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കെ‌ആര്‍‌എല്‍‌സി‌ബി‌സി
Contentകൊച്ചി: ഇന്ന് സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായ ഫ്രാന്‍സിസ് പാപ്പയുടെ വിയോഗാര്‍ത്ഥം രൂപതകളിലും ഇടവകകളിലും ചെയ്യേണ്ട നിര്‍ദ്ദേശങ്ങളുമായി കേരളത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി കെ‌ആര്‍‌എല്‍‌സി‌ബി‌സിയുടെ ലിറ്റര്‍ജി കമ്മീഷന്‍. നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു. 1. പാപ്പായുടെ നിര്യാണം പ്രമാണിച്ച് മൂന്നും നാലുമായി ഓരോ നിറുത്തിലും അഞ്ചു പ്രാവശ്യം വീതം പള്ളിമണിയടിക്കേണ്ടതാണ്. 2. കാലം ചെയ്ത പരിശുദ്ധ പിതാവിനോടുള്ള ആദരസൂചകമായി നമ്മുടെ രൂപതാ ആസ്ഥാനങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും കറുത്ത കൊടികൾ ഉയർത്താവുന്നതാണ്. 3. ഇനി മുതൽ പുതിയ പാപ്പയെ തെരഞ്ഞെടുക്കുന്നതുവരെ ദിവ്യബലിയർപ്പണമധ്യേ സ്തോത്രയാഗ പ്രാർത്ഥനകളിൽ പാപ്പയുടെ നാമം ഉച്ചരിക്കേണ്ടതില്ല. 4. ഓരോ രൂപതയിലും ഇടവകയിലും യോഗ്യമായ രീതിയിൽ, കാലംചെയ്ത പാപ്പയ്ക്ക് വേണ്ടി പൊതുപ്രാർത്ഥനകൾ നടത്താവുന്നതാണ്. 5. പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള ഫോട്ടോ ദൈവാലയത്തിന്റെ മുൻഭാഗത്ത് വയ്ക്കുന്നത് ഉചിതമായിരിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-21 16:43:00
Keywordsപാപ്പ
Created Date2025-04-21 16:44:16