Contents

Displaying 24931-24933 of 24933 results.
Content: 25381
Category: 1
Sub Category:
Heading: ജൂബിലിയ്ക്കു എത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുവജന ജൂബിലിയ്ക്കെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്പെയിന്‍ സ്വദേശിയായ ഇഗ്നാസിയൊ ഗൊൺസാലെസിനെ കാണാനാണ് പാപ്പ റോമിലെ ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. യുവജന ജൂബിലി സമാപിച്ചതിൻറെ പിറ്റേന്ന്, തിങ്കളാഴ്ച വൈകുന്നേരമാണ് ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ അടുത്ത്, വത്തിക്കാൻറെ മേൽനോട്ടത്തിലുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള 'ബംബീനൊ ജെസു' ആശുപത്രിയില്‍ എത്തിയത്. ഇഗ്നാസിയൊ ഗോൺസാലെസും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത പാപ്പ ആശുപത്രിയിലെ അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെയും പാപ്പ അഭിവാദ്യം ചെയ്തു. എല്ലാവരുമൊത്ത് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്നു മടങ്ങിയത്. യുവജന ജൂബിലിയിൽ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്കാലെയും സ്പെയിൻ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെർഗാരയെയും പാപ്പ അനുസ്മരിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-06-14:27:26.jpg
Keywords: ലെയോ
Content: 25382
Category: 1
Sub Category:
Heading: കോംഗോയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ പോലീസിന് നിശബ്ദത; നീതി വേണമെന്ന് മെത്രാന്‍ സമിതി
Content: ബ്രാസാവില്ല: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിൽ നാല്‍പ്പതിലധികം പേർ കൊല്ലപ്പെട്ടതിനു പിന്നാലെ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോംഗോ ബിഷപ്പുമാർ. ജൂലൈ 26നും 27നും ഇടയിലാണ് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സ് (ADF) എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പിലെ അക്രമികള്‍ കത്തോലിക്ക വിശ്വാസികളെ ക്രൂരമായി കൊലപ്പെടുത്തിയത്. ബുനിയ രൂപതയിലെ ബ്ലെസ്ഡ് അനുവാരിറ്റ് ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അക്രമികള്‍ നരഹത്യ നടത്തുകയായിരിന്നു. യൂക്കറിസ്റ്റിക് ക്രൂസേഡ് എന്നറിയപ്പെടുന്ന ഒരു കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ജാഗരണ പ്രാർത്ഥനയില്‍ പങ്കെടുക്കുകയായിരുന്ന 37 യുവജനങ്ങള്‍ ഉള്‍പ്പെടെ 43 പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ശേഷം പ്രിയപ്പെട്ടവരുടെ ആകസ്മിക വേര്‍പാടില്‍ പലരും മാനസികമായി തകർന്നുവെന്നും ആക്രമണം എന്താണ് സംഭവിച്ചതെന്ന് കാണാൻ എത്തിയവരെ കാത്തിരിന്നത് നടുക്കുന്ന കാഴ്ചകളായിരിന്നുവെന്നും ബുനിയയിലെ ബിഷപ്പ് ഡിയുഡോണെ ഉറിംഗി പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് പറഞ്ഞു. പോലീസും സൈന്യവും അകലെയായിരുന്നില്ല, പക്ഷേ അവർ കൃത്യസമയത്ത് പ്രവർത്തിച്ചില്ല. ജനങ്ങളെ സംരക്ഷിക്കാൻ അവർ കൂടുതൽ വേഗത്തിൽ ഇടപെടേണ്ടതായിരുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലായെന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ഉഗാണ്ടയുടെ അതിർത്തിയിലുള്ള പ്രദേശത്ത് പോരാടുന്ന വിവിധ ഗ്രൂപ്പുകൾ മൂലമുണ്ടായ നിലവിലുള്ള അരക്ഷിതാവസ്ഥ ഉണ്ടായിരുന്നിട്ടും, താന്‍ ശുശ്രൂഷ തുടരുകയാണ്. കാടിന്റെ നടുവിലുള്ള ഒരു ഖനി പ്രദേശത്തേക്ക് 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് സ്ഥൈര്യലേപന കൂദാശ നൽകുന്നതിനായി പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ കൂട്ടക്കുരുതിയില്‍ ഭരണകൂടവും പോലീസും പുലര്‍ത്തുന്ന നിശബ്ദതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-06-15:54:34.jpg
Keywords: കോംഗോ
Content: 25383
Category: 18
Sub Category:
Heading: വര്‍ദ്ധിച്ചുവരുന്ന ന്യൂനപക്ഷ പീഡനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെസിബിസി
Content: കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രമാതീതമായ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവ ന്യൂനപക്ഷ പീഡനങ്ങളില്‍ കെസിബിസി അതിയായ ആശങ്ക പ്രകടിപ്പിച്ചു. ചത്തീസ്ഗഢില്‍ അന്യായമായി തുറങ്കലിലടയ്ക്കപ്പെട്ട സന്യാസിനിമാരോടും, സഹോദരങ്ങളോടും കെസിബിസിയുടെ ഐക്യദാര്‍ഢ്യം ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നു. ജാമ്യം ലഭിച്ചുവെങ്കിലും അന്യായമായി അവരുടെ പേരില്‍ എടുക്കപ്പെട്ട കേസ് നിലനില്ക്കുന്നത് ഭീതികരമായ കാര്യമാണെന്ന് കെസിബിസി പ്രസ്താവിച്ചു. പ്രസ്തുത കേസ് പിന്‍വലിച്ച് അവര്‍ക്ക് ഭരണഘടനാദത്തമായ എല്ലാ അവകാശങ്ങളും പൂര്‍ണമായും പുനഃസ്ഥാപിച്ചു നല്കണം. ഈ പ്രതിസന്ധിയില്‍ കേരളസഭയുടെയും, ക്രൈസ്തവസമൂഹത്തിന്റെയും, സന്മനസ്സുള്ള സകലമനുഷ്യരുടെയും വലിയകൂട്ടായ്മ പ്രകടമായിരുന്നു. സാര്‍വത്രിക സഭയില്‍ നടന്നുകൊണ്ടിരിക്കുന്ന 'പ്രത്യാശയുടെ ജൂബിലി' കേരളസഭാതലത്തില്‍ 2025 ഡിസംബര്‍ 13-ന് ശനിയാഴ്ച മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വച്ച് വിപുലമായി ആചരിക്കുവാന്‍ തീരുമാനിച്ചു. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് തികവും വിവേചനാപരമായി ഗവണ്‍മെന്റ് അഡീഷണല്‍ സെക്രട്ടറി 31/7/2025 ല്‍ പുറപ്പെടുവിച്ച ഓര്‍ഡറില്‍ കെസിബിസി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃതമായി ഒഴിവുകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്കു അംഗീകാരം നല്കണമെന്നും അവ ക്രമവത്ക്കരിച്ചു നല്കണമെന്നും എന്‍.എസ്.എസ്. നുള്ള വിധിയില്‍ ബ. സുപ്രീം കോടതി തീര്‍പ്പു കല്പിക്കുകയും അതേ തുടര്‍ന്ന് അനുകൂലമായ ഉത്തരവ് ബ. സര്‍ക്കാര്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്‍.എസ്.എസ്. കേസില്‍ സുപ്രീം കോടതി നല്കിയ വിധിന്യായത്തില്‍തന്നെ സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ വിധിന്യായം നടപ്പാക്കാമെന്ന കാര്യം വ്യക്തമാക്കിയിരുന്നു. സമാനവിഷയത്തില്‍ കെസിബിസി കമ്മീഷന്‍ ഫോര്‍ എഡ്യുക്കേഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എന്‍.എസ്.എസ്. നുള്ള വിധിയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കുമെന്ന അനുകൂലവിധി നേടുകയും ചെയ്തു. എന്നാല്‍ ഈ വിധിന്യായം നടപ്പാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത് സുപ്രീംകോടതി ഉത്തരവ് എന്‍.എസ്.എസ്. നുമാത്രം ബാധകമാണെന്നും മറ്റു മാനേജ്‌മെന്റുകളില്‍ ഇത് നടപ്പാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ്. എന്‍.എസ്.എസ്. നു ലഭിച്ച അനുകൂലവിധി മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും സമാന സാഹചര്യങ്ങളില്‍ ബാധകമാണെന്ന് ബ. സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതിനാല്‍ കാത്തലിക് മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണ്. സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടുമൂലം ഇതിനകം നിയമിതരായ ആയിരക്കണക്കിന് ജീവനക്കാര്‍ക്കു സാമ്പത്തിക ക്ലേശങ്ങള്‍ ഉണ്ടാക്കുകമാത്രമല്ല, വ്യക്തിപരവും കുടുംബപരവും സാമൂദായികപരവുമായ അസ്വസ്ഥതകള്‍ക്കു കൂടി കാരണമാകുന്നുണ്ട് എന്നും കെസിബിസി വിലയിരുത്തി. വയനാട് - വിലങ്ങാട് പ്രകൃതി ദുരന്തപുനരധിവാസത്തിന്റെ ഭാഗമായി കെസിബിസി വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മാണം വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇരുപതോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2025 ഡിസംബറോടുകൂടി മുഴുവന്‍ വീടുകളും പൂര്‍ത്തിയാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സമ്മേളിച്ച കെസിബിസി യോഗം മറ്റ് ആനുകാലിക വിഷയങ്ങളും ചര്‍ച്ചചെയ്തു. തുടര്‍ന്ന് മെത്രാന്മാര്‍ വാര്‍ഷികധ്യാനത്തില്‍ പ്രവേശിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/India/India-2025-08-06-21:29:54.jpg
Keywords: കെസിബിസി