Content | വത്തിക്കാന്‍ സിറ്റി: യുവജന ജൂബിലിയ്ക്കെത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിനെ സന്ദർശിച്ച് ലെയോ പതിനാലാമന്‍ പാപ്പ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സ്പെയിന്‍ സ്വദേശിയായ ഇഗ്നാസിയൊ ഗൊൺസാലെസിനെ കാണാനാണ് പാപ്പ റോമിലെ ആശുപത്രിയിലേക്ക് അപ്രതീക്ഷിതമായി എത്തിയത്. യുവജന ജൂബിലി സമാപിച്ചതിൻറെ പിറ്റേന്ന്, തിങ്കളാഴ്ച വൈകുന്നേരമാണ് ലെയോ പതിനാലാമൻ പാപ്പ വത്തിക്കാന്‍ അടുത്ത്, വത്തിക്കാൻറെ മേൽനോട്ടത്തിലുള്ള, ഉണ്ണിയേശുവിൻറെ നാമത്തിലുള്ള 'ബംബീനൊ ജെസു' ആശുപത്രിയില്‍ എത്തിയത്.
ഇഗ്നാസിയൊ ഗോൺസാലെസും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്ത പാപ്പ ആശുപത്രിയിലെ അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ അടുത്തു ചെന്നു അവരെയും അവരുടെ ബന്ധുക്കളെയും സാന്ത്വനിപ്പിക്കുകയും ചെയ്തു. ആശുപത്രി ജീവനക്കാരെയും പാപ്പ അഭിവാദ്യം ചെയ്തു. എല്ലാവരുമൊത്ത് 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവ്വാദം നല്കുകയും ചെയ്തതിനു ശേഷമാണ് പാപ്പ ആശുപത്രിയില്‍ നിന്നു മടങ്ങിയത്. യുവജന ജൂബിലിയിൽ പങ്കെടുക്കാനെത്തി ആകസ്മികമായി മരണമടഞ്ഞ ഈജിപ്റ്റ് സ്വദേശിനി പതിനെട്ടുകാരിയായിരുന്ന പസ്കാലെയും സ്പെയിൻ സ്വദേശിനി ഇരുപതുവയസ്സുകാരിയായിരുന്ന മരിയ കോബൊ വെർഗാരയെയും പാപ്പ അനുസ്മരിച്ചിരിന്നു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|