Contents
Displaying 24971-24975 of 24975 results.
Content:
25424
Category: 18
Sub Category:
Heading: ഭരണഘടന ഉറപ്പു നല്‍കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: സിബിസിഐ
Content: ന്യൂഡൽഹി: സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ നിരന്തരം പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിൽ സ്വാതന്ത്യത്തിൻ്റെ മൂല്യം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്‍റ് മാർ ആൻഡ്രൂസ് താഴത്ത്. വൈവിധ്യത്താൽ സമ്പന്നമായ നമ്മുടെ നാട്ടിൽ ഭരണഘടനയിൽ വേരുന്നിയ ഐക്യം, ശാശ്വത സമാധാനത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണെന്നും 79-ാമത് സ്വാതന്ത്ര്യദിനാചരണത്തോടനുബന്ധിച്ചു നൽകിയ പ്രസ്‌താവനയിൽ അദ്ദേഹം പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും മൂല്യങ്ങളും സംരക്ഷിക്കേണ്ടതു സർക്കാരിന്റെയും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കടമയാണ്. പല മതവിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഒരുമിച്ചു ജീവിക്കുന്ന രാജ്യത്ത്, ന്യൂനപക്ഷങ്ങളുടെ സുരക്ഷ, അന്തസ്, സ്വാതന്ത്ര്യം എന്നിവ പൗരന്മാരുടെ സമഗ്രതയ്ക്ക് അത്യന്താപേക്ഷിതമാണ്. ന്യൂ നപക്ഷങ്ങൾക്കെതിരേ സാമൂഹികവിരുദ്ധർ അടുത്തിടെ നടത്തിയ ആക്രമണങ്ങൾ രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഇത്തരം ഭീഷണികൾ അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ക്രൈസ്‌തവർ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിനും രാഷ്ട്രനിർമാണത്തിനും കാര്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. അക്കാമ്മ ചെറിയാൻ, മധുസുദനൻ ദാസ്, ജോസഫ് ബാപ്റ്റിസ്റ്റ, അമൃത് കൗർ തുടങ്ങി നിരവധി ധീരരായ ക്രൈസ്തവ ർ സ്വാതന്ത്ര്യസമരത്തിൽ ശ്രദ്ധേയമായ പങ്കുവഹിച്ചു. സ്വാതന്ത്ര്യസമരം മുതൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക ഉന്നമനം, ഗ്രാമവിക സനം എന്നിങ്ങനെ രാഷ്ട്രപുരോഗതിയിൽ ക്രൈസ്‌തവസമൂഹം കൈകോർത്തു പ്രവർത്തിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2025-08-16-08:21:40.jpg
Keywords: സിബിസിഐ

25425
Category: 18
Sub Category:
Heading: വേളാങ്കണ്ണി തിരുനാള്‍ കൊടിയേറ്റ് 29ന്
Content: നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണി ബസിലിക്കയില്‍ ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുനാൾ കൊടിയേറ്റ് 29നു നടക്കും. വൈകുന്നേരം 5.45ന് തഞ്ചാവൂർ രൂപത ബിഷപ്പ് ഡോ. സഹായരാജ് നിർവഹിക്കും. തുടർന്ന് ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. 30 മുതൽ സെപ്റ്റംബർ ഏഴുവരെ വേളാങ്കണ്ണി ബസിലിക്കയുടെ വിവിധ ദേവാലയങ്ങളിൽ വിവിധ ഭാഷകളിൽ വിശുദ്ധകുർബാനയും നൊവേനയും ആരാധനയും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വിൻമിൻ ദേവാലയത്തിൽ എല്ലാ ദിവസവും രാവിലെ ഒമ്പതിനു മലയാളത്തിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുമെന്ന് വികാരിയും രൂപത വൈസ് റെ ക്ടറുമായ ഫാ. അർപുതരാജ് അറിയിച്ചു.
Image: /content_image/India/India-2025-08-16-08:25:39.jpg
Keywords: വേളാങ്കണ്ണി

25426
Category: 1
Sub Category:
Heading: ബിഷപ്പ് ഫ്രാൻസിസ് സെറാവോ മൈസൂർ രൂപതയുടെ പുതിയ മെത്രാൻ
Content: വത്തിക്കാന്‍ സിറ്റി: കർണ്ണാടകയിലെ മൈസൂർ രൂപതയുടെ പുതിയ അധ്യക്ഷനായി ജെസ്യൂട്ട് സന്യാസ സമൂഹാംഗമായ ബിഷപ്പ് ഫ്രാൻസിസ് സെറാവോയെ നിയമിച്ച് ലെയോ പതിനാലാമന്‍ പാപ്പയുടെ ഉത്തരവ്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായ ഇന്നലെ ആഗസ്റ്റ് 15 വെള്ളിയാഴ്ചയാണ് പാപ്പ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2014 മുതൽ കർണ്ണാടകയിലെ ഷിമോഗ രൂപതയുടെ അദ്ധ്യക്ഷനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു ബിഷപ്പ് സെറാവോ. 1959 ആഗസ്റ്റ് 15നു മൈസൂറിലുള്ള മൂഡബിദ്രിയിലാണ് ഫ്രാൻസിസ് സെറാവോയുടെ ജനനം. 1979 ജനുവരി 3-ന് ബാംഗ്ലൂരിലെ മൗണ്ട് സെന്റ് ജോസഫിൽ ജെസ്യൂട്ട് സമൂഹത്തില്‍ ചേര്‍ന്നു. ചെന്നൈയിലെ സത്യനിലയം, പൂനെയിലെ ജ്ഞാനദീപ വിദ്യാപീഠം എന്നീ ജെസ്യൂട്ട് സ്ഥാപനങ്ങളിലാണ് പഠനം നടത്തിയത്. തുടർന്ന് ഡൽഹിയിലെ വിദ്യാജ്യോതി കോളേജിൽ നിന്ന് ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് നേടി. 1992 ഏപ്രില്‍ 30നു പൗരോഹിത്യം സ്വീകരിച്ചു. 2014 മാർച്ച് 19ന് മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. മൈസൂർ രൂപതയുടെ ഒന്‍പതാമത്തെ ബിഷപ്പാണ് അദ്ദേഹം. മൈസൂർ, മാണ്ഡ്യ, കുടക്, ചാമരാജനഗർ എന്നീ ജില്ലകൾ ഉൾപ്പെടുന്നതാണ് മൈസൂര്‍ രൂപത. ബാംഗ്ലൂർ, ഊട്ടകമുണ്ട്, സേലം, മാനന്തവാടി, കണ്ണൂർ, കോഴിക്കോട്, മംഗലാപുരം, ചിക്കമംഗളൂർ എന്നീ രൂപതകളുമായി അതിർത്തി പങ്കിടുന്നു. 93 ഇടവകകൾ, 140 രൂപതാ വൈദികർ, 108 സന്യാസ വൈദികർ, 893 സന്യാസിനികള്‍ എന്നിവര്‍ സേവനമനുഷ്ഠിക്കുന്ന രൂപതയില്‍ 1,34,000 കത്തോലിക്ക വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-16-09:00:24.jpg
Keywords: മൈസൂർ

25427
Category: 1
Sub Category:
Heading: ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ അനുഭാവമില്ല: സീറോ മലബാർ സഭ
Content: കൊച്ചി: സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ലായെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തലശ്ശേരി മെത്രാപ്പോലീത്തയും എറണാകുളം- അങ്കമാലി അതിരൂപതയ്ക്കുവേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണാജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് സീറോമലബാർ സഭയുടെ പി.ആർ.ഒ ഫാ. ടോം ഓലിക്കരോട്ട്. ഛത്തീസ്ഘട്ടിൽ ജയിലിലടക്കപ്പെട്ട കത്തോലിക്കാ സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദിപറഞ്ഞ വിഷയം അനവസരത്തിൽ ഉയർത്തിക്കൊണ്ടുവന്നു പിതാവിനെ ആക്ഷേപിക്കാനുള്ള സി. പി. ഐ. എം നേതാക്കളുടെ ശ്രമം തികച്ചും അപലപനീയമാണ്. സന്യാസിനിമാരുടെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കും, ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും നേതാക്കൾക്കും, മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പ്രകാശിപ്പിക്കുന്ന സീറോമലബാർ സഭയുടെ ഔദ്യാഗികമായ പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് മാർ ജോസഫ് പാംപ്ലാനി ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയതാല്പര്യ സംരക്ഷണത്തിനായി ഒരു രാഷ്ട്രീയപാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി അകാരണമായി പാംപ്ലാനി പിതാവിനെ അക്രമിക്കുകയാണുണ്ടായത്. ഇത് കേവലം സന്ദർഭികമായ ഒരു പ്രസ്താവനമാത്രമല്ലന്നു തെളിയിക്കുന്നതായിരുന്നു പിന്നീടുണ്ടായ തുടർപ്രതികരണങ്ങൾ. സീറോമലബാർ സഭയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല; സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും, ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭയ്ക്കു മടിയില്ല. ആർക്കു എപ്പോൾ നന്ദി പറയണം, ആരെ വിമർശിക്കണം എന്നത് തീരുമാനിക്കുന്ന പ്രക്രിയയിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇടമില്ല. എന്നാൽ, ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ സമുന്നതരായ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കണമെന്നു സഭ ആഗ്രഹിക്കുന്നു. അതിനാൽ മാർ ജോസഫ് പാംപ്ലാനിയെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും, ആവശ്യത്തിലധികം സംസാരിച്ചുകഴിഞ്ഞതിനാൽ ഈ വിഷയം ഉടൻ അവസാനിപ്പിക്കണമെന്നും ഫാ. ടോം ഓലിക്കരോട്ട് അഭ്യര്‍ത്ഥിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-16-16:16:37.jpg
Keywords: സീറോ

25428
Category: 1
Sub Category:
Heading: ഇസ്രായേലുമായുള്ള യുദ്ധത്തിനു ശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാൻ
Content: ടെഹ്റാന്‍: ഇസ്രായേലുമായി ഇറാന്‍ നടത്തിയ യുദ്ധത്തിനിടെ അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാൻ ഒടുവില്‍ സമ്മതിച്ചു. 12 ദിവസത്തെ ഹ്രസ്വകാല യുദ്ധം അവസാനിച്ചതിനുശേഷം അന്‍പതിലധികം ക്രൈസ്തവരെ അറസ്റ്റ് ചെയ്തതായി ഇറാനിയൻ ഇന്റലിജൻസ് മന്ത്രാലയമാണ് (MOIS) വെളിപ്പെടുത്തിയത്. ഇക്കാര്യം ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ആർട്ടിക്കിൾ 18 സ്ഥിരീകരിച്ചു. യുദ്ധസംഘർഷത്തിനിടയിൽ രഹസ്യാന്വേഷണ ഏജൻസി നടത്തിയ നടപടികളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇറാന്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇറാനിയൻ ഭരണകൂടത്തിനെതിരെ മത്സരിക്കാൻ യുഎസിലെയും ഇസ്രായേലിലെയും ക്രൈസ്തവ ദേവാലയങ്ങളില്‍ പരിശീലനം നേടിയ "53 മൊസാദ് കൂലിപ്പടയാളികളെ" നിർവീര്യമാക്കിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരിൽ 11 പേരെ ജാമ്യത്തിൽ വിട്ടയച്ചു. യുദ്ധ സംഘർഷത്തിന് മുമ്പ്, ഇറാനില്‍ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് അറുപതിലധികം ക്രൈസ്തവരെ കസ്റ്റഡിയിലെടുക്കുകയോ വിചാരണ നടത്തുകയോ ചെയ്തിരുന്നതായും ഇപ്പോൾ ഈ എണ്ണം ഇരട്ടിയായി മാറിയിരിക്കുകയാണെന്നും ആർട്ടിക്കിൾ 18 റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഇസ്ളാമിക നിലപാടുള്ള ഇറാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ കടുത്ത പീഡനമേറ്റുവാങ്ങിയാണ് ജീവിതം നീക്കുന്നത്. കടുത്ത ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ ഒരു ക്രിസ്ത്യാനിയായി ജീവിക്കുന്നത് അപകടമാണെന്നാണ് പറയപ്പെടുന്നത്. തങ്ങളുടെ അയല്‍വക്കത്തുള്ള മുസ്ലീംങ്ങളുമായി വിശ്വാസം പങ്കുവെക്കുന്നതും, ഇറാന്റെ ദേശീയ ഭാഷയായ പേര്‍ഷ്യന്‍ ഭാഷയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനും രാജ്യത്തു വിലക്കുണ്ട്. ഇറാനില്‍ ക്രൈസ്തവ വിശ്വസം അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇറാനിയന്‍ രഹസ്യാന്വേഷണ മന്ത്രിയായ മഹമൂദ് അലാവി പരസ്യമായി സമ്മതിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-08-16-20:18:25.jpg
Keywords: ഇറാന്‍