Contents

Displaying 24441-24450 of 24938 results.
Content: 24887
Category: 1
Sub Category:
Heading: ''കലിമ ചൊല്ലാനുള്ള നിര്‍ദേശം നിരസിച്ചു, ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു''; കാശ്മീര്‍ രക്തസാക്ഷികളില്‍ ക്രൈസ്തവ വിശ്വാസിയും
Content: ഇൻഡോർ: രാജ്യത്തെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ ഇസ്ലാമിക ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരില്‍ ക്രൈസ്തവ വിശ്വാസിയും. മധ്യപ്രദേശ് അലിരാജ്‌പുരിൽ ഇൻഡോറിൽനിന്നുള്ള ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ മാനേജരായ സുശീൽ നഥാനിയേലിനെയാണ് (58) ഇസ്ളാമിക ഭീകരര്‍ പ്രവാചകസ്‌തുതിയായ 'കലിമ' ചൊല്ലാൻ ആവശ്യപ്പെട്ടതിനു ശേഷം കൊല്ലപ്പെടുത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "അല്ലാഹു അല്ലാതെ മറ്റൊരു ദൈവവുമില്ല" എന്ന ഇസ്‌ലാമിക വിശ്വാസ പ്രഖ്യാപനം പറയുന്നതു നിരസിച്ചതിനാണ് സുശീൽ നഥാനിയേലിന്റെ ജീവനും ഇസ്ളാമിക തീവ്രവാദികള്‍ കവര്‍ന്നത്. ഭാര്യ ജെന്നിഫർ (54), മകൻ ഓസ്റ്റിൻ (25) മകൾ ആകാൻഷ (35) എന്നിവരോടൊപ്പം ഈസ്റ്റർ ആഘോഷിക്കുന്നതിനാണ് അദ്ദേഹം കാശ്മീരിലെത്തിയത്. ഭീകരാക്രമണത്തിൽ മകള്‍ക്കും പരിക്കേറ്റിരുന്നു. അന്‍പത്തിയെട്ടുകാരനായ സുശീൽ നഥാനിയേല്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഭീകരർ പ്രവാചകസ്‌തുതിയായ കലിമ ചൊല്ലാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ബന്ധു സഞ്ജയ് കുംരാവത് പറഞ്ഞു. സുശീലിന്റെ ഭാര്യയും മകനുമായും ഫോണിൽ സംസാരിച്ചതിന് ശേഷമാണ് സഞ്ജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരർ നഥാനിയേലിന്റെ പേര് ചോദിച്ചശേഷം മുട്ടുകുത്താനും പിന്നീട് കലിമ ചൊല്ലാനും ആവശ്യപ്പെടുകയായിരിന്നു. എന്നാൽ താൻ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞു നിരസിച്ചതോടെ നഥാനിയേലിനെ ഭീകരർ വെടിവച്ചു കൊല്ലുകയായിരുന്നു. പിതാവിനെ വെടിവയ്ക്കുന്നതുകണ്ട് ഓടിയടുത്ത മകൾ ആകാൻഷയ്ക്കു നേരെയും ഭീകരർ വെടിയുതിർത്തുവെന്നും സഞ്ജയ് വെളിപ്പെടുത്തിയിട്ടുണ്ട്. കാശ്മീരിൽ ചികിത്സയില്‍ തുടരുന്ന ആകാൻഷയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യയെ നടുക്കിയ പഹൽഗാം ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.
Image: /content_image/News/News-2025-04-24-12:30:34.jpg
Keywords: ഇസ്ലാ
Content: 24888
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ അവസാനമായി ഒരുനോക്ക് കാണുവാന്‍ രാത്രിയിലും പതിനായിരങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് പാപ്പയുടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ആയിരങ്ങളുടെ ഒഴുക്ക്. ഇന്നലെ രാവിലെ പൊതുദർശനത്തിനുവെച്ചതോടെ വന്‍ ജനപ്രവാഹം ആരംഭിക്കുകയായിരിന്നു. ലോകമെമ്പാടു നിന്നും ഇന്നലെ മാത്രം 48,600 വിശ്വാസികൾ ഫ്രാൻസിസ് മാർപാപ്പയ്ക്കു ആദരാജ്ഞലി അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. ഇന്നലെ ബുധനാഴ്ച രാവിലെ സാന്താ മാർത്തയിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പയുടെ മൃതശരീരം ബസിലിക്കയിലേക്ക് മാറ്റിയപ്പോള്‍ മുതല്‍ ആദരാഞ്ജലി അർപ്പിക്കാൻ കൂട്ടത്തോടെ ആളുകള്‍ എത്തിക്കൊണ്ടിരിന്നതിനാല്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക രാത്രി മുഴുവൻ തുറന്നിടുകയായിരിന്നു. അർദ്ധരാത്രിയിൽ ബസിലിക്ക അടയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, ജനപ്രവാഹം തുടര്‍ന്നതോടെ ഇന്നു രാവിലെ 5:30 വരെ തുറന്നിരുന്നു. ബസിലിക്ക വൃത്തിയാക്കുന്നതിനായി ഒന്നര മണിക്കൂര്‍ അടച്ചുവെങ്കിലും പ്രാദേശിക സമയം രാവിലെ 7 മണിയ്ക്കു പൊതുദര്‍ശനം പുനരാരംഭിച്ചു. ഇന്നലെ രാവിലെ 11:00 മുതൽ ഇന്നു രാവിലെ വരെ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹത്തിനരികെ 48,600 പേർ ആദരാഞ്ജലി അർപ്പിച്ചുവെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകൾ അഞ്ച് മണിക്കൂറിലധികം ക്യൂവിൽ കാത്തുനിന്നുവെന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Thousands of pilgrims are paying their respects to Pope Francis in St. Peter’s Basilica after waiting about 5 hours in line. <a href="https://twitter.com/hashtag/PopeFrancis?src=hash&amp;ref_src=twsrc%5Etfw">#PopeFrancis</a> <a href="https://t.co/suMkyEhLkP">pic.twitter.com/suMkyEhLkP</a></p>&mdash; EWTN News (@EWTNews) <a href="https://twitter.com/EWTNews/status/1915078561624629419?ref_src=twsrc%5Etfw">April 23, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> നാളെ വെള്ളിയാഴ്ച രാത്രി 7 വരെയാണ് വത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി നാളെ രാത്രി എട്ടുമണിയോടെ കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെല്‍ പെട്ടി അടയ്ക്കും. ശനിയാഴ്ച ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ മൃതസംസ്കാര ദിവ്യബലി ആരംഭിക്കും. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ഡീൻ ജിയോവാനി ബാറ്റിസ്റ്റയാണ് മൃതസംസ്കാര കര്‍മ്മങ്ങളുടെ മുഖ്യകാര്‍മ്മികന്‍.
Image: /content_image/News/News-2025-04-24-14:49:59.jpg
Keywords: പാപ്പ
Content: 24889
Category: 1
Sub Category:
Heading: പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം മാത്രം നാമകരണ നടപടികളില്‍ തീരുമാനം: കര്‍ദ്ദിനാള്‍ സംഘം
Content: വത്തിക്കാന്‍ സിറ്റി: അനേകരെ ദിവ്യകാരുണ്യത്തിലേക്ക് കൂട്ടിക്കൊണ്ടു വന്നതിനു ശേഷം നിത്യതയിലേക്ക് യാത്രയായ കംപ്യൂട്ടര്‍ പ്രതിഭയായ വാഴ്ത്തപ്പെട്ട കാര്‍ളോ അക്യുട്ടിസ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണ നടപടികള്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുത്ത ശേഷം നടത്തുവാന്‍ തീരുമാനമായി. ഇന്നലെ ബുധനാഴ്ച ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്തത്. ജൂബിലി വര്‍ഷത്തില്‍ ഏപ്രിൽ ഇരുപത്തിയഞ്ച് - ഇരുപത്തിയേഴ് ദിവസങ്ങളിലായി കൗമാരക്കാരുടെ ദിനം ആചരിക്കപ്പെടുന്നതിനോട് അനുബന്ധിച്ച് കാര്‍ളോയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുവാനാണ് നേരത്തെ തീരുമാനിച്ചിരിന്നത്. ഫ്രാന്‍സിസ് പാപ്പ ദിവംഗതനായ പശ്ചാത്തലത്തില്‍ ജൂബിലി വാരാചരണവും മറ്റ് നാമകരണ നടപടികളും നീട്ടിവെയ്ക്കുവാന്‍ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗത്തില്‍ തീരുമാനമെടുക്കുകയായിരിന്നു. ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ, വിശുദ്ധരുടെ നാമകരണച്ചടങ്ങുകൾക്കായുള്ള ഡിക്കാസ്റ്ററി പ്രസിദ്ധീകരിച്ച്, വാഴ്ത്തപ്പെട്ടവരുടെ നിലയിലേക്ക് ഉയർത്തുവാനായി തീരുമാനിച്ചിരുന്ന ധന്യപദവിയിലുണ്ടായിരുന്നവരുമായി ബന്ധപ്പെട്ട ചടങ്ങുകളും പുതിയ പാപ്പായെ തിരഞ്ഞടുത്ത ശേഷം അദ്ദേഹത്തിന്റെ കൂടി തീരുമാനപ്രകാരമായിരിക്കുമെന്ന് കർദ്ദിനാൾ സംഘം തീരുമാനിച്ചു. പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ 24-ാം വയസിൽ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയെ (1901-1925) ജൂലൈ 28 - ഓഗസ്റ്റിനു 3നും ഇടയിൽ വിശുദ്ധനായി നാമകരണം ചെയ്യുമെന്നു ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ചിരിന്നു. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്ന് വരെ തീയതികളിലായി യുവജനദിനവുമായി ബന്ധപ്പെട്ട സംഗമം നടത്തുന്നതിനിടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുവാനായിരിന്നു നീക്കം. ഇതിന് മുന്‍പായി കോണ്‍ക്ലേവില്‍ പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2025-04-24-18:20:45.jpg
Keywords: പാപ്പ
Content: 24890
Category: 18
Sub Category:
Heading: 'ക്രൈസ്തവ ജീവനക്കാരെ മാത്രം' ലക്ഷ്യംവെച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു; പ്രതിഷേധത്തിന് ഒടുവില്‍ റിപ്പോര്‍ട്ട് തേടിയവര്‍ക്ക് സസ്പെന്‍ഷന്‍
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസികളായ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോർട്ട് ചോദിച്ച അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ് പിൻവലിച്ചു. ശക്തമായി ഉയര്‍ന്ന പ്രതിഷേധത്തിന് ഒടുവില്‍ ക്രൈസ്തവരെ അകാരണമായി ലക്ഷ്യംവെച്ചു റിപ്പോര്‍ട്ട് തേടിയ നാലുപേരെ സസ്പെൻഡ് ചെയ്തു. അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന എ.കെ, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയത്തിലെ അഡ്‌മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയർ സൂപ്രണ്ട് അപ്‌സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഗീതാകുമാരി എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഏപ്രിൽ 22ന് എല്ലാ സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് പ്രധാന അധ്യാപകർക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസർ കത്തയച്ചത്. 'താങ്കളുടെ സ്‌കുളിൽനിന്നു സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്‌തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭ്യമാക്കണം' എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിക്കുകയായിരുന്നു. അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഇറക്കിയിരിക്കുന്ന സർക്കുലറിനെതിരെ കെ‌സി‌ബി‌സിയും പ്രതിപക്ഷവും രംഗത്ത് വന്നിരിന്നു. ക്രൈസ്‌തവ മാനേജ്‌മെൻ്റുകളുടെ കീഴിലുള്ള എയ്‌ഡഡ് സ്‌കൂളുകളിലെ ജീ വനക്കാർ നികുതിയടയ്ക്കുന്നില്ലെന്ന വ്യാജ പരാതിയുമായി ബന്ധപ്പെട്ട് അരീക്കോട് ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ ഇറക്കിയിരിക്കുന്ന സർക്കുലർ ഉടനടി പിൻവലിച്ച് ക്രൈസ്ത‌വ സമൂഹത്തോട് മാപ്പുപറയണമെന്നും ഉത്തരവാദിത്വരഹിതമായി ഇടപെട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെനന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ആൻ്റണി വക്കോ അറയ്ക്കൽ ഇന്നലെ ആവശ്യപ്പെട്ടിരിന്നു. സാമാന്യബുദ്ധി ഉള്ളവർ ആരെങ്കിലും ഇത്തരത്തിൽ ഉത്തരവ് ഇറക്കുമോ എന്നാണു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
Image: /content_image/India/India-2025-04-24-19:41:58.jpg
Keywords: വിശ്വാസി
Content: 24891
Category: 1
Sub Category:
Heading: 113 കർദ്ദിനാളുമാർ വത്തിക്കാനിൽ; കോണ്‍ക്ലേവിന് ഒരുക്കമായി ഇന്നും യോഗം ചേര്‍ന്നു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം കര്‍ദ്ദിനാള്‍ സംഘത്തിന്റെ മൂന്നാമത്തെ യോഗത്തിന് വത്തിക്കാന്‍ വേദിയായി. ഇന്നു വ്യാഴാഴ്ച രാവിലെ ചേര്‍ന്ന കർദ്ദിനാൾ കോളേജ്, യോഗത്തില്‍ "സഭയെയും ലോകത്തെയും" കുറിച്ച് ചർച്ച നടത്തി. നിര്‍ണ്ണായകമായ പ്രീ-കോൺക്ലേവ് യോഗങ്ങളായാണ് ഇവയെ പൊതുവേ വിശേഷിപ്പിക്കുന്നത്. റോമിൽ നിലവില്‍ സന്നിഹിതരായിരിക്കുന്ന 113 കർദ്ദിനാളുമാർ നടത്തിയ യോഗം രണ്ടര മണിക്കൂർ നീണ്ടു. ഇന്നു രാവിലെ മൂന്നാമത്തെ പൊതുസഭയിൽ യോഗം ചേർന്ന കർദ്ദിനാൾമാരുടെ കോളേജ്, കോൺക്ലേവിന്റെ ആദ്യ ദിവസം ധ്യാന വിചിന്തനം നടത്താന്‍ കർദ്ദിനാൾ റനിയെരോ കാന്തലമെസ്സയെ നിയമിച്ചു. 1980 മുതൽ നീണ്ട 44 വർഷങ്ങൾ പേപ്പൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകനായി സേവനമനുഷ്ഠിച്ച കർദ്ദിനാൾ റനിയെരോ കാന്തലമെസ്സ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. അടുത്ത ആഴ്ചയുടെ ആരംഭത്തില്‍ ബിഷപ്പ്സ് ഡിക്കാസ്റ്ററി അംഗവും ആശ്രമാധിപനുമായ മോണ്‍. ഡൊണാറ്റോ ഒഗ്ലിയാരി ധ്യാനം നടത്തും. മാര്‍പാപ്പയുടെ മൃതസംസ്കാരം സംബന്ധിച്ച കൂടുതൽ ക്രമീകരണങ്ങൾ, ഒൻപത് ദിവസം നീണ്ട പാപ്പയുടെ ഔദ്യോഗിക ദുഃഖാചരണ ദിനങ്ങളില്‍ ബലിയര്‍പ്പിക്കേണ്ടവര്‍ സംബന്ധിച്ച കാര്യങ്ങളിലും ചര്‍ച്ച നടന്നു. അതേസമയം കർദ്ദിനാൾ കോളേജിലെ ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ ഇലക്ടറായ സാരജേവോയിലെ മുന്‍ ആർച്ച് ബിഷപ്പ് കർദ്ദിനാൾ വിൻകോ പുൾജിക്, കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്ന് അതിരൂപത അറിയിച്ചു. രോഗബാധിതനായതിനെ തുടര്‍ന്നു ആശുപത്രിയിലായ അദ്ദേഹത്തിന് അനുകൂല മെഡിക്കൽ ഫലമാണ് ലഭിച്ചിരിക്കുന്നതെന്നും ശനിയാഴ്ച നടക്കുന്ന പാപ്പയുടെ മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെങ്കിലും കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നും സഭാനേതൃത്വം വ്യക്തമാക്കി. 2005-ൽ ബെനഡിക്ട് പതിനാറാമന്റെയും 2013-ൽ ഫ്രാൻസിസ് മാർപാപ്പയുടെയും തെരഞ്ഞെടുപ്പ് നടന്ന കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുത്തിരിന്നു.
Image: /content_image/News/News-2025-04-24-21:23:14.jpg
Keywords: വത്തി, കോണ്‍ക്ലേ
Content: 24893
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ രാഷ്ട്രപതിയും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും
Content: ന്യൂഡൽഹി: ദിവംഗതനായ ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ വത്തിക്കാൻ സിറ്റിയിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. കേന്ദ്ര പാർലമെന്ററികാര്യ, ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജ്ജുവും കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യനും ഗോവ ഡെപ്യൂട്ടി സ്പീക്കർ ജോഷ്വ പീറ്റർ ഡിസൂസയും വത്തിക്കാനിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ആ​ഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുകയാണ്. ആയിരങ്ങളാണ് ഓരോ മണിക്കൂറിലും മാർപാപ്പയെ അവസാനമായി കാണുന്നതിനായി വത്തിക്കാനിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് രാത്രിവരെയാണ് പൊതുദർശനം. നാളെ ശനിയാഴ്ച സെന്‍റ് മേരി മേജർ ബസിലിക്കയില്‍ മാര്‍പാപ്പയെ കബറടക്കും. ഇക്കഴിഞ്ഞ ഏപ്രിൽ 21 വത്തിക്കാൻ പ്രദേശിക സമയം രാവിലെ 7.35നായിരുന്നു പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്.
Image: /content_image/News/News-2025-04-25-11:05:45.jpg
Keywords: പാപ്പ
Content: 24894
Category: 1
Sub Category:
Heading: നാളെ പാപ്പയെ അനുസ്മരിച്ച് വിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തണം, എല്ലാ ആഘോഷങ്ങളും ഒഴിവാക്കണം: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ കബറടക്കം നടക്കുന്ന നാളെ ഏപ്രിൽ 26-ാം തീയതി ശനിയാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. നാളെ പാപ്പയെ അനുസ്മരിച്ച് ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ദൈവകരുണ യാചിച്ചുകൊണ്ടു വിശുദ്ധ കുർബാനയും ചെറിയ ഒപ്പീസും നടത്തേണ്ടതാണെന്നും ക്രിസ്തു‌വിന്റെ വികാരിയായ കാലംചെയ്‌ത സഭാതലവനോടുള്ള ആദരം പ്രകടിപ്പിച്ചുകൊണ്ട് കബറടക്കം നടക്കുന്ന നാളെ സാധിക്കുന്നിടത്തോളം സഭയുടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി നല്കേണ്ടതാണെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദ്ദേശിച്ചു. നാളെ ക്രമീകരിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും സമ്മേളനങ്ങളും ഉപേക്ഷിക്കുകയോ മറ്റൊരുദിവസത്തേക്കു മാറ്റിവയ്ക്കുകയോ ചെയ്യേണ്ടതാണ്. ഭാരത കത്തോലിക്കാമെത്രാൻ സമിതിയുടെ പ്രസിഡന്‍റ് നല്‌കിയിരിക്കുന്ന നിർദേശമനുസരിച്ച് ഭാരതം മുഴുവനിലും ആചരിച്ചുവരുന്ന ഒൻപതു ദിവസത്തെ ദുഃഖാചരണം 2025 ഏപ്രിൽ 29 ചൊവ്വാഴ്‌ചയാണ് അവസാനിക്കുന്നത്. ആ ദിവസംവരെ എല്ലാ ആഘോഷങ്ങളും മറ്റു സമ്മേളനങ്ങളും നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. ഇടവകത്തിരുനാൾ തുടങ്ങിയ ആരാധനാക്രമപരമായ കർമങ്ങൾ ആഘോഷങ്ങൾ ഒഴിവാക്കി ലളിതമായി നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. കബറടക്കം നടക്കുന്ന ദിവസംമുതൽ ആഗോളസഭ കാലംചെയ്‌ത പരിശുദ്ധ പിതാവിനുവേണ്ടി ഒൻപതുദിവസങ്ങൾ പരമ്പരാഗതമായ പ്രത്യേക പ്രാർത്ഥനാദിനങ്ങളായി ആചരിക്കുന്നു. പ്രാർത്ഥനയുടെ ഈ കാലഘട്ടത്തിൽ ആഗോളസഭയോട് ആത്മീയമായി നമുക്കു ചേർന്നുനില്ക്കാം പരിശുദ്ധ പിതാവിനുവേണ്ടിയുള്ള പ്രാർത്ഥനയുടെ ഈ കാലഘട്ടം അവസാനിക്കുന്ന മെയ് നാലുവരെ എല്ലാ ആഘോഷങ്ങളിലും മിതത്വം പാലിക്കേണ്ടതാണ് വാക്കിലും പ്രവൃത്തിയിലും സുവിശേഷത്തിനു സാക്ഷ്യംവഹിച്ചു ദൈവജനത്തെ വിശ്വസ്തതയോടെ നയിച്ച പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പയെപ്രതി നമുക്കു ദൈവത്തിനു നന്ദിപറയാമെന്നും അതോടൊപ്പം, തിരുസഭയെ വിശുദ്ധിയിലും സത്യത്തിലും നയിക്കാൻ നല്ലയിടയനായ ഈശോയുടെ ഹൃദയത്തിനുചേർന്ന ഒരു മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ചേരാനിരിക്കുന്ന കർദ്ദിനാൾമാരുടെ കോൺക്ലേവിൽ പരിശുദ്ധാത്മാ വിന്റെ പ്രത്യേകമായ വഴിനടത്തൽ ഉണ്ടാകുന്നതിനുവേണ്ടി ഈ ദിവസങ്ങളിൽ തീക്ഷ്‌ണമായി പ്രാർത്ഥിക്കാമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ മാര്‍ റാഫേല്‍ തട്ടില്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി അദ്ദേഹം പ്രാര്‍ത്ഥിച്ചിരിന്നു.
Image: /content_image/News/News-2025-04-25-12:01:25.jpg
Keywords: പാപ്പ
Content: 24895
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയെ അനുസ്മരിച്ചുള്ള നൊവേന കുർബാന നാളെ മുതല്‍
Content: വത്തിക്കാന്‍ സിറ്റി: മരണമടഞ്ഞ മാർപാപ്പമാർക്കുവേണ്ടി വത്തിക്കാനില്‍ നടത്തുന്ന പാരമ്പര്യമനുസരിച്ച്, നൊവേനക്കുർബാന അര്‍പ്പണം നാളെ ആരംഭിക്കും. ഫ്രാൻസിസ് പാപ്പയ്ക്കുവേണ്ടി നടത്താനിരിക്കുന്ന നൊവേനക്കുർബാനകളുടെ അർപ്പണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വത്തിക്കാനിലെ ആരാധനക്രമകാര്യങ്ങൾക്കായുള്ള ഓഫീസ് ഇന്നലെയാണ് പങ്കുവെച്ചത്. നിലവിലെ തീരുമാനമനുസരിച്ച് മൃതസംസ്കാരം നടക്കുന്ന നാളെ ഏപ്രിൽ 26 ശനിയാഴ്ചയായിരിക്കും നൊവേനക്കുർബാനയുടെ ആരംഭം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലായിരിക്കും വിശുദ്ധ ബലികൾ അർപ്പിക്കപ്പെടുക.രണ്ടാം ദിവസമായ ഏപ്രിൽ 27 ഞായറാഴ്ച രാവിലെ 10.30നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിൻ മുഖ്യ കാർമ്മികനായിരിക്കും. മൂന്നാമത്തെ ദിവസം മുതൽ വൈകുന്നേരം അഞ്ചുമണിക്കായിരിക്കും വിശുദ്ധ ബലിയർപ്പണം. റോം രൂപതയിൽനിന്നുള്ള ആളുകളുടെ സാന്നിദ്ധ്യത്തിൽ അർപ്പിക്കപ്പെടുന്ന മൂന്നാം ദിനത്തിലെ വിശുദ്ധ ബലിക്ക് വികാരി ജനറൽ കർദ്ദിനാൾ ബാൾഡസാരെ റെയ്‌ന മുഖ്യ കാർമ്മികത്വം വഹിക്കും. നൊവേനയുടെ നാലാം ദിനമായ ഏപ്രിൽ 29ന് അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദ്ദിനാൾ മൗറോഗമ്പെത്തി മുഖ്യ കാർമ്മികത്വം വഹിക്കും. പേപ്പൽ ബസലിക്കകളിലെ ചാപ്റ്റർ അംഗങ്ങളെയാണ് പ്രധാനമായും ഈ വിശുദ്ധ ബലിയിൽ പ്രതീക്ഷിക്കുന്നത്. അഞ്ചാം ദിനത്തിലെ വിശുദ്ധ ബലിയർപ്പണത്തിൽ പേപ്പൽ ചാപ്പൽ അംഗങ്ങളെയാണ് പ്രതീക്ഷിക്കുന്നത്. ഈ വിശുദ്ധ ബലിക്ക് കർദ്ദിനാൾ സംഘത്തിന്റെ അസിസ്റ്റന്റ് ഡീനായ കർദ്ദിനാൾ ലെയൊനാർഡോ സാന്ദ്രിയായിരിക്കും മുഖ്യ കാർമ്മികത്വം വഹിക്കുക. മെയ് ഒന്നാം തീയതി നടക്കുന്ന നൊവേനയുടെ ആറാംദിന വിശുദ്ധ ബലിയർപ്പണത്തിൽ റോമൻ കൂരിയയിൽ നിന്നുള്ള അംഗങ്ങളായിരിക്കും പങ്കെടുക്കുന്നത്. അന്നേദിവസം നടക്കുന്ന വിശുദ്ധ ബലിക്ക് വിശ്വാസകാര്യങ്ങൾക്കായുള്ള ഡിക്കാസ്റ്ററി അധ്യക്ഷനായിരുന്ന കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് മുഖ്യ കാർമ്മികത്വം വഹിക്കും. പൗരസ്ത്യ സഭകളിൽ നിന്നുള്ളവരുടെ കൂടുതലായ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഏഴാം ദിവസം പൗരസ്ത്യസഭകൾക്കായുള്ള ഡികാസ്റ്ററിയുടെ അദ്ധ്യക്ഷനായിരുന്ന കർദ്ദിനാൾ ക്ലൌദിയോ ഗുഗെറോത്തി മുഖ്യ കാർമ്മികത്വം വഹിക്കും. എട്ടാം ദിവസത്തിലെ വിശുദ്ധ ബലിയിൽ സമർപ്പിത, അപ്പസ്തോലിക ജീവിതസമൂഹങ്ങളിൽനിന്നുള്ള ആളുകളാണ് പങ്കെടുക്കുക.സമർപ്പിത സമൂഹ സ്ഥാപനങ്ങൾക്കും, അപ്പസ്തോലികജീവിതസമൂഹങ്ങൾക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രീഫെക്റ്റ് ആയിരുന്ന കർദ്ദിനാൾ ആംഹെൽ ഫെർനാണ്ടെസ് അരിതിമെ ആയിരിക്കും ഈ വിശുദ്ധബലിയുടെ മുഖ്യ കാർമ്മികൻ. നൊവേനക്കുർബാനയുടെ അവസാനദിനമായ മെയ് നാലാം തീയതി വൈകുന്നേരം നടക്കുന്ന വിശുദ്ധ ബലിയിൽ പേപ്പൽ ചാപ്പലിലെ അംഗങ്ങളായിരിക്കും പങ്കെടുക്കുന്നത്. കർദ്ദിനാൾ സംഘത്തിന്റെ പ്രോട്ടോഡീക്കൻ എന്ന സ്ഥാനം വഹിക്കുന്ന കർദ്ദിനാൾ ഡൊമിനിക് മമ്പെർത്തി ആയിരിക്കും ഈ വിശുദ്ധബലിക്ക് മുഖ്യ കാർമ്മികത്വം വഹിക്കുക. വത്തിക്കാനിലെ ആരാധനാക്രമകാര്യങ്ങൾക്കായുള്ള ഓഫീസിന്റെ തലവൻ ആർച്ച് ബിഷപ്പ് ഡിയേഗോ റവേല്ലിയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.
Image: /content_image/News/News-2025-04-25-14:05:31.jpg
Keywords: പാപ്പ
Content: 24896
Category: 18
Sub Category:
Heading: ദേശീയ പരിസ്ഥിതി കോൺഗ്രസിന്റെ മാർഗദർശി പുരസ്ക‌ാരം ഫാ. സുനിൽ പെരുമാനുരിന്
Content: കോട്ടയം: ദേശീയ പരിസ്ഥിതി കോൺഗ്രസ് ഏർപ്പെടുത്തിയ മാർഗദർശി പുരസ്ക‌ാരം കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി എക്സ‌ിക്യൂട്ടീവ് സെക്രട്ടറിയും ചൈ തന്യ പാസ്റ്ററൽ സെൻ്റർ ഡയറക്ടറുമായ ഫാ. സുനിൽ പെരുമാനുരിന്.കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയിലൂടെയും ചൈതന്യയിലൂടെയും നടപ്പിലാക്കുന്ന പരിസ്ഥിതി, കൃഷി, കാർഷിക സംരക്ഷണ പ്രവർത്തനങ്ങളും സ്വാശ്രയ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന തൊഴിൽ നൈപുണ്യ വികസന പ്രവർത്തനങ്ങളും ചൈതന്യ കാർഷിക മേള ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഫാ. സുനിൽ പെരുമാനൂരിനെ ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്. 25,001 രൂപയും മെമൻ്റോയും പ്രശസ്‌തി പത്രവും അടങ്ങുന്ന പുരസ്‌കാരം മേയിൽ ടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ദേശീയ പരിസ്ഥിതി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജോതീഷ് കൃഷ്‌ണ അറിയിച്ചു.
Image: /content_image/India/India-2025-04-25-15:25:00.jpg
Keywords: പരിസ്ഥി
Content: 24897
Category: 1
Sub Category:
Heading: അതീവ സുരക്ഷയില്‍ വത്തിക്കാന്‍; ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ 130 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കള്‍
Content: റോം: നാളെ നടക്കുന്ന ഫ്രാൻസിസ് മാർപാപ്പയുടെ മൃതസംസ്കാര ചടങ്ങിൽ 130 രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് വത്തിക്കാന്റെ പ്രോട്ടോക്കോൾ ഓഫീസ് അറിയിച്ചു. ഇതിൽ ഏകദേശം 50 രാഷ്ട്രത്തലവന്മാരും 10 രാജ കുടുംബങ്ങളില്‍ നിന്നുള്ളവരും ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള സമൂഹത്തെ സ്വാധീനിച്ച പാപ്പയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയും അധികം ലോക നേതാക്കള്‍ ഒരുമിച്ച് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുർമു, ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, അർജൻ്റീന പ്രസിഡൻ്റ് ജാവിയർ മിലി, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നാളെ വത്തിക്കാനില്‍ നടക്കുന്ന മൃതസംസ്കാര കര്‍മ്മങ്ങളില്‍ സംബന്ധിക്കും. രണ്ടാഴ്ച മുൻപ് ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ച ചാൾസ് രാജാവിനെ പ്രതിനിധീകരിച്ച് മകൻ വില്യം രാജകുമാരൻ സംസ്കാരത്തിൽ സംബന്ധിക്കും. സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമൻ, രാജ്‌ഞി ലെറ്റിസിയ, ബെൽജിയത്തിലെ രാജാവ് ഫിലിപ്പ്, രാജ്‌ഞി മാത്തിൽഡെ എന്നിവരും വിവിധ രാഷ്ട്ര തലവന്മാരും മന്ത്രി സഭാംഗങ്ങളും സംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കും. യൂറോപ്യൻ കമ്മീഷൻ പ്രസിഡൻ്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡൻ്റ് അൻറോണിയോ കോസ്റ്റ, യൂറോപ്യൻ പാർലമെൻ്റ് പ്രസിഡൻ്റ് റോബർട്ട മെറ്റ്സോള എന്നിവർ യൂറോപ്യൻ യൂണിയനെ പ്രതിനിധീകരിച്ചു സംസ്കാര ശുശ്രൂഷയില്‍ സംബന്ധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകമെമ്പാടും നിന്നും രാഷ്ട്രതലവന്മാരും നയതന്ത്ര പ്രമുഖരും എത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇറ്റലിയുടെ ആഭ്യന്തര മന്ത്രി മതെയോ പിയാന്റേഡോസിയുടെ അധ്യക്ഷതയിൽ നടന്ന പൊതു ക്രമസമാധാന-സുരക്ഷാ യോഗത്തിൻ്റെ കണക്കനുസരിച്ച്, ഏകദേശം 200,000 പേർ സെൻ്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്കാരം സ്വകാര്യവും ലളിതവുമായ ഒരു ചടങ്ങായിരിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്നു മൃതശരീരം വഹിച്ചുക്കൊണ്ടുള്ള പ്രദിക്ഷണം മരിയൻ ബസിലിക്കയുടെ പ്രവേശന കവാടത്തിൽ എത്തുന്നവരെ തത്സമയ സംപ്രേക്ഷണം ലഭ്യമായിരിക്കും. പിന്നീടുള്ള അടക്കം സ്വകാര്യ ചടങ്ങായിട്ട് ആയിരിയ്ക്കും നടത്തുകയെന്നും വത്തിക്കാന്‍ അറിയിച്ചു.
Image: /content_image/News/News-2025-04-25-15:58:43.jpg
Keywords: പാപ്പ