Contents
Displaying 24451-24460 of 24938 results.
Content:
24898
Category: 1
Sub Category:
Heading: കല്ലറയിലും ലാളിത്യം പാലിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി; ജീവിതത്തിൽ എപ്പോഴും ലാളിത്യവും, സാധാരണത്വവും പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് പാപ്പയുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുവാൻ ഒരുങ്ങുന്ന കല്ലറയും, ലളിതമായിരിക്കുമെന്നു വത്തിക്കാൻ. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം തന്നെയാണ് അലങ്കാരങ്ങളും മറ്റ് എഴുത്തുകളും ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. കല്ലറ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാർബിൾ, പാപ്പയുടെ മുത്തച്ഛന്റെ നാടായ ലിഗുരിയയിൽ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ അലങ്കാര പണികളൊന്നും കൂടാതെയുള്ള ആ മാർബിൾ കഷണത്തിൽ ഫ്രാൻസിസ്‌കൂസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പേര് മാത്രമായിരിക്കും ആലേഖനം ചെയ്യപ്പെടുക. അതോടൊപ്പം തന്റെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിക്കും. സാന്താ മരിയ മജോരെ ബസിലിക്കയിൽ, മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രം, സാലൂസ് പോപ്പുലി റൊമാനി സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും സ്‌ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ ഒരു സ്ഥലത്താണ് ഫ്രാൻസിസ് പാപ്പയെ അടക്കം ചെയ്യുന്ന കല്ലറ സ്ഥിതി ചെയ്യുന്നത്. ഇത് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണെന്നതും പ്രത്യേകതയാണ്. "തന്റെ മുത്തച്ഛന്റെ നാടായ ലിഗൂറിയയിലെ കല്ല്" കൊണ്ട് നിർമ്മിച്ച ഒരു ശവകുടീരത്തിൽ തന്നെ അടക്കം ചെയ്യാനുള്ള ആഗ്രഹം ഫ്രാൻസിസ് പാപ്പ, കർദ്ദിനാൾ റോളണ്ടാസ് മാക്രിക്കാസിനോട് നേരത്തെ തന്നെ അറിയിച്ചിരിന്നു. 1800 കളിലാണ് ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അമ്മയായ റെജീന മരിയ സിവോറിയുടെ മുത്തച്ഛനായ വിൻചെൻസൊ ജിറോലമോ അർജന്റീനയിലേക്ക് കുടിയേറിയത്.
Image: /content_image/News/News-2025-04-25-17:20:09.jpg
Keywords: പാപ്പ

24899
Category: 1
Sub Category:
Heading: ഇനി റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ ലോക സമാധാനത്തിന്റെ 'പിയാത്ത'
Content: വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പിയാത്ത ശില്പം പോലെ ഇനി സാന്താ മരിയ മേജർ ബസിലിക്കയിൽ പാപ്പ ഫ്രാൻസിസ് പരിശുദ്ധ അമ്മയുടെ മടിയിൽ അന്ത്യവിശ്രമം കൊള്ളും; ലോക സമാധാനത്തിൻ്റെ മധ്യസ്ഥ ശക്തിയാകും. റോമിൽ നാല് മേജർ ബസലിക്കകളാണ് ഉള്ളത്. അവ സെൻ്റ് പീറ്റേഴ്സ്, സെൻ്റ് പോൾസ്, സെൻറ് ജോൺ ലാറ്ററൻ, സെൻ്റ് മേരി മേജർ എന്നിവയാണ്. സെൻ്റ് മേരി മേജർ ബസിലിക്കയുടെ നിർമ്മാണത്തെ സംബന്ധിച്ച് ഒരു ഐതിഹ്യമുണ്ട്. എഡി 358ൽ റോമിലെ എസ്ക്വീലിൻ കുന്നിൽ ആഗസ്റ്റിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് പരിശുദ്ധ കന്യകാമറിയം സ്വപ്നത്തിൽ, അന്ന് മാർപാപ്പയായിരുന്ന ലൈബീരിയസിനും ജോൺ എന്ന മറ്റൊരാൾക്കും പ്രത്യക്ഷപ്പെട്ട് സന്ദേശം നല്‍കിയെന്നാണ് പാരമ്പര്യം. മഞ്ഞുവീഴ്ചയുണ്ടാവുന്ന സ്ഥലത്ത് തനിക്കുവേണ്ടി ഒരു ദേവാലയം നിർമ്മിക്കാനും പരിശുദ്ധ കന്യാമറിയം ആവശ്യപ്പെട്ടു. അന്ന് നടന്ന അത്ഭുത മഞ്ഞു വീഴ്ചയിൽ ഉണ്ടായ സ്ഥലത്താണ് അഞ്ചാം നൂറ്റാണ്ടിൽ സെന്റ് മേരി മേജർ ബസിലിക്ക പണിയുന്നത്. എഡി 432നും, 440നുമിടയിൽ സിക്സ്റ്റസ് മൂന്നാമൻ മാർപാപ്പയാണ് ദേവാലയം നിർമ്മിക്കുന്നത്. 431ൽ നടന്ന എഫേസൂസ് സൂനഹദോസിൽ മറിയത്തെ ദൈവമാതാവായി പ്രഖ്യാപിച്ചതിനുശേഷമായിരുന്നു ദേവാലയ നിർമ്മാണത്തിന്റെ ആരംഭം. ഓഗസ്റ്റ് അഞ്ചിന് വർഷം തോറും ഈ സംഭവം അനുസ്മരിക്കപ്പെടുന്നു. റോമൻ വാസ്തുശില്പവൈവിദ്ധ്യത്തെയും നവോത്ഥാനകാലഘട്ടത്തിലെ കലാനൈപുണ്യത്തെയും വിളിച്ചോതുന്ന അത്യുത്കൃഷ്ടമായ നിർമ്മിതിയാണ് ഈ ദേവാലയം. സാലസ് പോപ്പുളി റൊമാനി (റോമൻ ജനതയുടെ സംരക്ഷക) എന്ന് വിളിപേരുള്ള പരിശുദ്ധ മാതാവിൻ്റെ അതിമനോഹരമായ ബൈസന്‍റൈന്‍ ചിത്രം ഇവിടെയുണ്ട്. അത്ഭുത ശക്തിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചിത്രമാണത്. പ്രധാന അൾത്താരയ്ക്ക് താഴെ ബേദ്ലഹേമിലെ കാലിക്കൂട്ടിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിപ്പുറം വത്തിക്കാൻ പേപ്പൽ സെമിത്തേരിക്ക് പുറത്ത് കബറടക്കുന്ന പാപ്പയാണ് പോപ്പ് ഫ്രാൻസിസ്. 1903ൽ ലിയോ പതിമൂന്നാമൻ മാർപാപ്പായെ സെൻ്റ് ജോൺ ലാറ്ററൻ ബസലിക്കയിൽ അടക്കം ചെയ്തിട്ടുണ്ട്. 2013 ൽ പാപ്പ സ്ഥാനമേൽക്കുന്നതിന് മുമ്പ് അദ്ദേഹം മേരി ജേജർ ബസിലിക്കയിൽ എത്തിയിരുന്നു. തുടർന്നുള്ള തൻ്റെ വിദേശരാജ്യ സന്ദർശനത്തിന് മുമ്പും പിൻപും പാപ്പാ ബസിലിക്കയിൽ എത്തിയിരുന്നു. ഒടുവിൽ ജമേല്ലി ആശുപത്രി വാസത്തിനു ശേഷം ആദ്യമെത്തിയതും പരിശുദ്ധ അമ്മയുടെ മുൻപിലാണ്. അജപാലനത്തിൻ്റെ പന്ത്രണ്ട് വർഷങ്ങളിൽ ഏകദേശം നൂറിലധികം തവണ പാപ്പാ ഈ ബസിലിക്ക സന്ദർശിച്ചിട്ടുണ്ട്. ദൈവമാതാവും സഹരക്ഷകയും സമാധാനത്തിൻ്റെയും കരുണയുടെയും രാജ്ഞിയായ പരി. മറിയത്തിൻ്റെ കരവലയത്തിൽ നിരന്തരം തിരുസ്സഭയേയും ലോകത്തെയും പാപ്പാ സമർപ്പിച്ചിരുന്നു. ദിവസവും നാല് ജപമാല പ്രാർത്ഥനകൾ ചൊല്ലിയിരുന്നതായി സാന്താമർത്തായിലെ ശുശ്രൂഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മരിയൻ മാതൃകയും വിചിന്തനങ്ങളും പരാമർശിക്കാത്ത ചാക്രിക ലേഖനങ്ങളോ അപ്പസ്തോലിക പ്രബോധനങ്ങളോ ഇല്ലെന്ന് വേണം പറയാൻ. ഏപ്രിൽ 26-ാം തീയതി പ്രദേശിക സമയം രാവിലെ 10 ന് ആരംഭിക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്കും പ്രാർത്ഥനകൾക്കു ശേഷം പാപ്പയുടെ ഭൗതീകദേഹം സെൻ്റ് മേരി മേജർ ബസിലിക്കയിലേക്ക് സംവഹിക്കപ്പെടും. ബസിലിക്ക കവാടത്തിൽ പാപ്പായെ സ്വീകരിക്കുന്നത് അനാഥരുടെയും കുട്ടികളുടെയും അഭയാർത്ഥികളുടെയും സംഘമായിരിക്കുമെന്ന് വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എപ്പോഴും ഉപേക്ഷിക്കപ്പെട്ടവരുടെ അഭയമാകാൻ ആഗ്രഹിച്ച ഫ്രാൻസിസ് പാപ്പയ്ക്ക് ഏറ്റവും ഉചിതമായ വരവേൽപ്പ്. വലിയവനോ ചെറിയവനോ ഇല്ലാതെ, വൈജാത്യങ്ങളും വൈരുദ്ധ്യങ്ങളുമില്ലാതെ എപ്പോഴും സ്വർഗ്ഗം ലക്ഷ്യമാക്കി പ്രത്യാശയോടെ ഒരുമിച്ച് നടക്കാൻ ( walking together) ഉദ്ബോധിപ്പിച്ച ആധുനിക ലോകത്തിൻ്റെ ദൈവകര്യണയുടെ പ്രവാചകന് ചരിത്രം എന്നുമോർമ്മിക്കുന്ന യാത്രയയപ്പും. തന്റെ വിൽപ്പത്രത്തിൽ കുറിച്ചതു പോലെ ' ഫ്രാൻസീസ്' എന്ന പേര് ആലേഖനം ചെയ്ത, അലങ്കാരങ്ങളില്ലാത്ത കല്ലറയിൽ ഇനി ഫ്രാൻസിസ് പാപ്പ മേജർ ബസിലിക്കയിൽ അമ്മ മടിയിൽ തലചായ്ക്കും. അമ്മ മറിയത്തിൻ്റെ ഈ സ്വന്തം പാപ്പ, മറിയത്തിന്റെ വിമലഹൃദയം തന്നെ അന്ത്യവിശ്രമ ഭവനമായി തിരഞ്ഞെടുത്തിരിക്കുന്നു. ( പിയാത്ത = മൈക്കിൾ ആഞ്ചലോയുടെ പരിശുദ്ധ അമ്മയുടെ മടിയിൽ കിടത്തിയിരിക്കുന്ന ചേതനയറ്റ ക്രിസ്തുവിൻ്റെ മാർബിൾ ശില്പം )
Image: /content_image/News/News-2025-04-25-17:53:34.jpg

24900
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയും അന്ത്യ വിശ്രമത്തിന് തെരഞ്ഞെടുത്ത തന്റെ പ്രിയ സെൻ്റ് മേരി മേജർ ബസിലിക്കയും
Content: സാന്‍റ മരിയ മഗ്ഗിയോരെ അഥവാ റോമിലെ സെൻ്റ് മേരി മേജർ ബസിലിക്ക - പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ 12 വർഷത്തിനിടയിൽ ഫ്രാന്‍സിസ് പാപ്പ നൂറിലധികം തവണ സന്ദര്‍ശിച്ച, തീര്‍ത്ഥാടനം നടത്തിയ ഇടം. മാര്‍പാപ്പമാരെ പതിവായി അടക്കം ചെയ്യുന്ന സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പകരം തന്നെ അടക്കം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഗ്രഹിച്ച ഇടം. പത്രോസിന്റെ പിന്‍ഗാമിയായതിന് ശേഷം ഈ ദേവാലയവുമായി അഭേദ്യമായ ബന്ധം ഫ്രാന്‍സിസ് പാപ്പ പുലര്‍ത്തിയിരിന്നു. 2013 മാർച്ച് 13ന് മാർപാപ്പയായി സ്‌ഥാനാരോഹണം ചെയ്തതിൻ്റെ തൊട്ടടുത്ത ദിവസം നന്ദി അറിയിക്കാനായി അദ്ദേഹം ഈ ബസിലിക്കയിൽ എത്തിയിരുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള ഓരോ യാത്രകൾക്ക് മുൻപും ശേഷവും ബസിലിക്ക സന്ദർശിച്ച്, ക്രിസ്‌തുശിഷ്യനായ വിശുദ്ധ ലൂക്കോസ് സുവിശേഷകൻ വരച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുന്നിൽ നിശബ്ദമായി പ്രാര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങള്‍ എത്രയോ പ്രാവശ്യം ലോകം കണ്ടതാണ്. മാര്‍പാപ്പ ഏതെങ്കിലും അന്തര്‍ദേശീയ അപ്പസ്തോലിക സന്ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക സമയക്രമത്തിന് പുറമെ പാപ്പ ഉറപ്പായും സന്ദര്‍ശിച്ചിരിക്കുമെന്ന് ഏതൊരാളും നിസംശയം പറഞ്ഞിരിന്ന ഇടം. തന്റെ പേപ്പല്‍ കാലയളവില്‍ ഏതൊക്കെ തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ടോ ഓരോ തവണയും അവിടെ നിന്ന് മടങ്ങിയപ്പോള്‍ സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ച ഇടം. കഴിഞ്ഞ മാർച്ച് മാസത്തിൽ 38 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം മടങ്ങിയെത്തിയപ്പോഴും വത്തിക്കാനിലെ സ്വവസതിയില്‍ പ്രവേശിക്കുന്നതിന് മുന്പ് പോയി പ്രാര്‍ത്ഥിച്ച ഇടം. ഏറ്റവും ഒടുവിലായി നിത്യസമ്മാനത്തിന് യാത്രയാകുന്നതിന് മുന്‍പ് ഓശാന ഞായറാഴ്ചയാണ് പാപ്പ തന്റെ പ്രിയ ദേവാലയത്തില്‍ എത്തി പ്രാര്‍ത്ഥിച്ചത്. ദൈവമാതാവിന്റെ മാധ്യസ്ഥത്തില്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായ ദൈവത്തോട് അന്നു പാപ്പ പ്രാര്‍ത്ഥിച്ചത് എന്താണെന്ന് ആര്‍ക്കും അറിയില്ലായെങ്കിലും ഒന്നുറപ്പാണ്, അത് വലിയ ഒരുക്കത്തിന്റെ പ്രാര്‍ത്ഥനയായിരിന്നു. നാളെ ഫ്രാന്‍സിസ് പാപ്പയെ കബറടക്കുമ്പോള്‍ പതിവ് രീതികളില്‍ നിന്നു വ്യത്യസ്തത പുലര്‍ത്തി തന്റെ കല്ലറ സാന്താ മരിയ മജോറെ ബസിലിക്കയിലാകണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ വില്‍പ്പത്രത്തിലെ ആഗ്രഹവും ചരിത്രതാളുകളില്‍ ഇടം നേടും. 12-ാം നൂറ്റാണ്ടിനും 17-ാം നൂറ്റാണ്ടിനുമിടയിൽ സാന്താ മരിയ മജോറെ ബസിലിക്കയിൽ ഏഴ് മാർപാപ്പമാരെ അടക്കം ചെയ്തിട്ടുണ്ട്. 1669-ൽ ക്ലെമെന്റ് ഒൻപതാമനെയാണ് ഇവിടെ അവസാനമായി സംസ്കരിച്ചത്. മൂന്നര നൂറ്റാണ്ടിന് അപ്പുറം പത്രോസിന്റെ പിന്‍ഗാമിയായ മറ്റൊരു മാര്‍പാപ്പയ്ക്കും ഇവിടെ നിത്യവിശ്രമം.
Image: /content_image/News/News-2025-04-25-18:30:25.jpg
Keywords: പാപ്പ,ബസിലിക്ക

24901
Category: 1
Sub Category:
Heading: പൊതുദര്‍ശനം അവസാനിക്കുന്നു; ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഉടനെ സീല്‍ ചെയ്യും
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ പൊതുദര്‍ശനത്തിനുവെച്ചിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതശരീരം ഉള്‍ക്കൊള്ളുന്ന പെട്ടി ഉടനെ സീല്‍ ചെയ്യും. ഇന്ന് വെള്ളിയാഴ്ച വത്തിക്കാന്‍ സമയം രാത്രി 7 വരെയായിരിക്കും (ഇന്ത്യന്‍ സമയം ഇന്ന് രാത്രി 10.30 വരെ) പൊതുദര്‍ശന സമയം. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഇന്ന് പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ ( ഇന്ത്യന്‍ സമയം രാത്രി 11.30) പെട്ടി സീല്‍ ചെയ്യും. കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലായിരിക്കും പെട്ടി ഔദ്യോഗികമായി അടയ്ക്കുക. കർദ്ദിനാൾ തിരുസംഘത്തിന്റെ അധ്യക്ഷന്‍ ജിയോവന്നി ബാറ്റിസ്റ്റ റീ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, കർദ്ദിനാൾ റോജർ മഹോണി, കർദ്ദിനാൾ ഡൊമെനിക് മാംബെർട്ടി, കർദ്ദിനാൾ മൗറോ ഗാംബെറ്റി, കർദ്ദിനാൾ ബാൽഡാസാരെ റീന, കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി എന്നിവരും തെരഞ്ഞെടുക്കപ്പെട്ട വത്തിക്കാന്‍ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും. ഫ്രാൻസിസ് പാപ്പയുടെ മൃതശരീരം സൂക്ഷിച്ച പെട്ടി സിങ്ക് കൊണ്ട് നിർമ്മിച്ച മൂടി സ്ഥാപിക്കും. മൂടിയിൽ കുരിശും പാപ്പയുടെ പേരും അദ്ദേഹത്തിന്റെ ജീവിതകാലവും ഉള്‍പ്പെടെയുള്ളവ രേഖപ്പെടുത്തിയ ഫലകവും സ്ഥാപിക്കുമെന്നാണ് വിവരം. അതേസമയം പെട്ടി അടയ്ക്കുന്നതിന് മുന്‍പ് പാപ്പയെ അവസാനമായി ഒരു നോക്കുകാണുവാന്‍ പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് വത്തിക്കാനില്‍ മൃതസംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുക. അതുവരെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും പാപ്പയുടെ മൃതശരീരം സൂക്ഷിക്കുക.
Image: /content_image/News/News-2025-04-25-22:01:35.jpg

24902
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ അവസാനത്തെ മാര്‍പാപ്പ എന്ന് പറഞ്ഞവരോട്...!
Content: വിശുദ്ധനായ പാപ്പ ദൈവസന്നിധിയിലേക്കു പോകുമ്പോൾ പുതിയ പാപ്പയ്ക്കുവേണ്ടി ലോകം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഓർത്തിരിക്കേണ്ട ഒന്നുണ്ട്. പരിശുദ്ധ അമ്മയുടെ പേരിൽ പോലും വ്യാജം പ്രചരിപ്പിച്ചു ആവർത്തിച്ച് ആവർത്തിച്ചു ദുഷ്ടതകൾ മെനഞ്ഞെടുത്ത് വിശ്വാസികളെപ്പോലും വഴിതെറ്റിച്ച സംഘങ്ങളുടെ സാന്നിധ്യം. ഫ്രാന്‍സിസ് പാപ്പ അവസാനത്തെ പാപ്പ ആണെന്നും മറ്റൊരു സഭ ഉണ്ടാക്കുമെന്നും അവർ പറഞ്ഞു. ഏക ലോക സർക്കാരിനും അന്തിക്രിസ്തുവിന്റെ വരവിനും വഴിവെക്കുമെന്നും വിശ്വാസികളെല്ലാം അവതാളത്തിലാകുമെന്നും പറഞ്ഞു. ഏതോ വിശുദ്ധൻ പറഞ്ഞത്രേ, ഇത് അവസാനത്തെ മാർപാപ്പ ആണെന്ന്. ഇങ്ങനെ എന്തെല്ലാം കല്പിത കഥകൾ കേൾപ്പിച്ചു കേരളത്തിൽ അമ്പതിനായിരത്തോളം അനുഭാവികളെ സൃഷ്ടിക്കാൻ അവർക്കു കഴിഞ്ഞു. ഇന്നിതാ, ഒപ്പം നിന്നവരെല്ലാം ഒരു വിശുദ്ധനായിരുന്നു എന്ന് സാക്ഷിച്ചുകൊണ്ടു പാപ്പയുടെ ദേഹവിയോഗം. സഭയെ ദുർബലപ്പെടുത്താൻ വിശ്വാസികളെ ഇടയനിൽ നിന്നകറ്റുക എന്ന ഗൂഢതന്ത്രം പയറ്റുന്ന ശത്രുവിനെ തിരിച്ചറിയാൻ ഈ അവസരം ദൈവം അനുവദിച്ചിരിക്കുന്നു. പുതിയ പാപ്പാ വരുമ്പോൾ അവർ ഇനിയും വരും. മറ്റു പല പ്രവചന ഗ്രന്ഥങ്ങളും വിശ്വാസികളെ പറ്റിക്കാൻ പോരുന്ന ഉദ്ധരണികളുമായി. പാവങ്ങളുടെ പാപ്പ ഇവരെ തിരിച്ചറിയാൻ സഹായിക്കുന്ന ദൈവത്തിന്റെ ഉപകരണമായിരുന്നു എന്ന സത്യം മാത്രം ധ്യാനിക്കാനാണ് ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നത്. പാപ്പയുടെ അന്ത്യകർമ്മങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ നമ്മൾ ഒരിക്കലും മറക്കാൻ പാടില്ലാത്ത യേശുവിന്റെ പ്രവചനം ഉണ്ട്. അതിന്മേൽ മറ്റൊരു പ്രവചനവും വെളിപാടും വാഴില്ല. സഭയ്‌ക്കെതിരെ നാരകീയ ശക്തികൾ പ്രബലപ്പെടില്ല എന്ന അവന്റെ വാക്കിന് മാറ്റമില്ല. യുഗാന്ത്യം വരെ കൂടെയുണ്ടെന്ന് വാക്കിനും. പിശാച് പോരാടും എന്ന് പറയാം, പക്ഷെ പ്രബലപ്പെടും എന്ന് ആര് പറഞ്ഞാലും അത് അവന്റെ പിണിയാളുകൾ മാത്രം. കാരണം പത്രോസിന്റെ സിംഹാസനം ഒരു പാറയാണെന്നു മാറ്റമില്ലാത്തവൻ പറഞ്ഞു. രണ്ടായിരം വർഷമായി മാറിപ്പോകാത്ത പത്രോസിന്റെ സിംഹാസനത്തിൽ ദൈവത്തിന്റെ കരം. വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുവനന്തപുരത്തുവന്നപ്പോൾ ഞാൻ ഉറക്കെ വിളിച്ച മുദ്രാവാക്യം ഒരിക്കൽ കൂടി പറഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പയുടെ ദൈവം ചൊരിഞ്ഞ നന്മകൾക്ക് നന്ദിപറഞ്ഞ്‌കൊണ്ടു നിർത്തട്ടെ, "വിവാ ഇൽ പാപ്പാ".
Image: /content_image/News/News-2025-04-26-00:17:46.jpg

24903
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം കാണാന്‍
Content: വത്തിക്കാനില്‍ അല്‍പ്പസമയത്തിനകം ആരംഭിക്കാന്‍ പോകുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ തത്സമയം ലഭ്യമാക്കുവാന്‍ ആഗോള മാധ്യമ നെറ്റുവര്‍ക്കുകള്‍ ഒന്നടങ്കം വത്തിക്കാനില്‍. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ നീളുന്ന നൂറ്റിഅന്‍പതോളം ലോക നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന അപൂര്‍വ്വ ചടങ്ങ് തത്സമയം ലഭ്യമാക്കുവാന്‍ ലോക മാധ്യമങ്ങള്‍ തയാറെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെയും ഇഡബ്ല്യുടിഎന്‍ വഴിയും ഇതര ചാനലുകളിലൂടെയും നവ മാധ്യമങ്ങളിലൂടെയും ലഭ്യമാകും. ഇന്നു ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ ഷെക്കെയ്ന ചാനലില്‍ പാപ്പയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങളുമായി പ്രത്യേക ടെലികാസ്റ്റിംഗ് നടത്തും. 12 മുതല്‍ 1.30 വരെയുള്ള സമയത്ത് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് സംസാരിക്കും. വത്തിക്കാനില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകളും ഇതിനിടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒന്നരയ്ക്കു ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങളും മലയാള പരിഭാഷ സഹിതമുള്ള വിവരണവും ഫാ. ഡെമിന്‍ തറയില്‍ പങ്കുവെയ്ക്കും. ഇവയെല്ലാം ഷെക്കെയ്ന യൂട്യൂബ് ചാനലിലും ടെലിവിഷനിലും തത്സമയം ലഭ്യമാക്കുന്നുണ്ട്. ഗുഡ്നസ്, ശാലോം ഉള്‍പ്പെടെയുള്ള കത്തോലിക്ക മാധ്യമങ്ങളും ലോകമെമ്പാടുമുള്ള വാര്‍ത്ത മാധ്യമങ്ങളും മൃതസംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. കത്തോലിക്ക ചാനലുകളിലൂടെ ശുശ്രൂഷ തത്സമയം കാണുന്നതായിരിക്കും അഭികാമ്യം.
Image: /content_image/News/News-2025-04-26-00:45:27.jpg
Keywords: തത്സമ

24904
Category: 1
Sub Category:
Heading: VIDEO | ഫ്രാൻസിസ് പാപ്പയുടെ മൃതശരീരമുള്ള പേടകം സീൽ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ
Content: പാവങ്ങളുടെ പാപ്പ എന്നാ അപര നാമത്തിൽ ലോകമെമ്പാടുമുള്ള സമൂഹത്തിന്റെ ഹൃദയങ്ങളിൽ ഇടം നേടിയ ഫ്രാൻസിസ് പാപ്പയ്ക്കു ഇന്ന് ലോകം വിട നൽകാൻ ഒരുങ്ങുന്നു. ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി (വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 11:30) പാപ്പയുടെ ഭൗതീക ശരീരം ഉൾകൊള്ളുന്ന പെട്ടി, കാമർലെംഗോ കര്‍ദ്ദിനാള്‍ കെവിൻ ഫാരെലിന്റെയും കര്‍ദ്ദിനാളുമാരുടെയും വത്തിക്കാനിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും നേതൃത്വത്തില്‍ സീല്‍ ചെയ്തപ്പോള്‍. കാണാം ദൃശ്യങ്ങൾ. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F1030718865689790%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p>
Image: /content_image/News/News-2025-04-26-07:28:40.jpg

24905
Category: 1
Sub Category:
Heading: പേടകം അടച്ചു, എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്; ഫ്രാന്‍സിസ് പാപ്പയ്ക്ക് അന്ത്യ യാത്രാമൊഴി നല്‍കാന്‍ ലോകം
Content: വത്തിക്കാൻ സിറ്റി: ലോക രാജ്യങ്ങളുടെ പ്രതിനിധികള്‍ എല്ലാവരും വത്തിക്കാനില്‍. മാധ്യമ ശ്രദ്ധ മൊത്തം വത്തിക്കാനിലേക്ക്. ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ലോകം അന്ത്യ യാത്രാമൊഴി നല്‍കാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാരം ഇന്ന് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിൽ നടത്തും. ഇന്നലെ വത്തിക്കാന്‍ സമയം രാത്രി 7നു (ഇന്ത്യന്‍ സമയം ഇന്നലെ രാത്രി 10.30) പൊതുദര്‍ശനം അവസാനിപ്പിച്ചു. മൃതസംസ്കാര ചടങ്ങിനുള്ള ഒരുക്കമായി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ രാത്രി എട്ടിന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പ്രാർത്ഥനകൾക്കിടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെല്‍ മൃതദേഹപേടകം അടച്ചു. കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവന്നി ബാറ്റിസ്റ്റ റീ സംസ്‌കാര ശുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും. സംസ്‌കാര ശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിൻ്റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. റികൺസിലിയേഷൻ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ‌്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരു ളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ ചടങ്ങായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചിട്ടുണ്ട്. അമ്പതോളം പേർ മാത്രമേ സെന്‍റ് മേരീസ് മേജര്‍ ബസിലിക്ക പള്ളിയ്ക്കകത്തെ സംസ്‌കാരകർമത്തിൽ സംബന്ധിക്കുകയുള്ളു. അതേസമയം, ഫ്രാൻസിസ് മാർപാപ്പയ്ക്കു വിടചൊല്ലാൻ ലോകമെങ്ങും നിന്നുള്ള നേതാക്കളും വിശ്വാസികളും വത്തിക്കാനിലേക്കു പ്രവഹിക്കുകയാണ്. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി ഇന്നലെ അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. 170 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇതില്‍ നൂറ്റിമുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്നലെ തന്നെ വത്തിക്കാനില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2025-04-26-07:46:31.jpg

24906
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയ്ക്കു ലോകത്തിന്റെ യാത്രാമൊഴി
Content: വത്തിക്കാൻ സിറ്റി: ലക്ഷങ്ങളെ സാക്ഷിയാക്കി നടന്ന മൃതസംസ്കാര ശുശ്രൂഷയ്ക്കും ദിവ്യബലിക്കും ശേഷം ഫ്രാൻസിസ് മാർപാപ്പയ്ക്കു അന്ത്യയാത്രാമൊഴി. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്റ്റ റേയാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ ലോക നേതാക്കളും വൈദികരും സന്യസ്തരും പതിനായിരകണക്കിന് വിശ്വാസികളും ചടങ്ങിനു സാക്ഷികളായി. വിവിധ മാധ്യമങ്ങളിലൂടെ തത്സമയം മൃതസംസ്കാര ശുശ്രൂഷകള്‍ കണ്ടതും ദശലക്ഷങ്ങളായിരിന്നു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരും പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ മുന്‍നിരയിലുണ്ടായിരിന്നു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് പാപ്പയുടെ ഭൗതികശരീരം എത്തിച്ചത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ നിന്ന് റോമിലെ തെരുവുകളിലൂടെയുള്ള പാപ്പയുടെ ശരീരവും വഹിച്ചുക്കൊണ്ടുള്ള വിലാപയാത്ര കടന്നുപോയ വഴികളിൽ ആയിരകണക്കിന് വിശ്വാസികൾ പ്രാർത്ഥനയോടെ നിലകൊണ്ടിരുന്നു. മാർപാപ്പയായിരിന്ന കാലത്ത് നൂറിലധികം തവണ സന്ദർശിച്ച ബസിലിക്കയിലേക്ക് പാപ്പ അന്ത്യയാത്ര നടത്തിയപ്പോൾ നിറകണ്ണുകളുമായാണ് വിശ്വാസികള്‍ നിന്നിരിന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കുശേഷം ഫ്രാൻസിസ് മാർപാപ്പയുടെ മരത്തില്‍ തീര്‍ത്ത മൃതദേഹമുള്ള പേടകം സെന്റ് മേരി മേജർ ബസിലിക്കയിൽ എത്തിച്ചു. തുടര്‍ന്നു ഔദ്യോഗിക നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കബറാടക്കി. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡൻ്റ് വ്ലാഡ്‌മിർ സെല ൻസി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളും വത്തിക്കാനില്‍ മൃതസംസ്കാര ശുശ്രൂഷകളില്‍ സംബന്ധിച്ചിരിന്നു.
Image: /content_image/News/News-2025-04-26-22:45:12.jpg

24907
Category: 1
Sub Category:
Heading: ഇന്ന് പുതുഞായര്‍; ആത്മീയനവീകരണം ആഹ്വാനം ചെയ്യുന്ന തിരുനാള്‍ ദിനം
Content: മരണത്തിന്റെ നിഴൽവീണ താഴ്‌വരകൾക്കുമപ്പുറം ജീവന്റെ പറുദീസ മനുഷ്യർക്ക് വാഗ്ദാനം ചെയ്യുന്നതാണല്ലോ ഉയിർപ്പുതിരുനാൾ. ഈശോയുടെ ഉയിർപ്പിന്റെ ചൈതന്യം അതിന്റെ പൂർണ്ണതയിൽ തുടർന്നുള്ള ഏഴു ദിവസങ്ങളിലും നാം അനുസ്മരിക്കുകയുണ്ടായി. ഈ ആഘോഷങ്ങളുടെ എട്ടാം ദിനം അതായത് ഉയിർപ്പു കഴിഞ്ഞുവരുന്ന ഞായറാഴ്ചയെ പാരമ്പര്യമായി നാം പുതുഞായർ എന്നാണ് വിളിക്കുക. ചരിത്രത്തിന്റെ കേന്ദ്രമായിത്തീർന്നുകൊണ്ട്, ഉത്ഥാനത്തിലൂടെ മനുഷ്യവംശത്തെ നവീകരിച്ചുകൊണ്ട്, മനുഷ്യരാശിയോടൊത്തു എന്നും വസിച്ചുകൊണ്ട് ഇന്നും ക്രിസ്തു ജീവിക്കുന്നു എന്നാണ് ഈ പുതുഞായറാഴ്ച നാം പ്രഘോഷിക്കുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നതുപോലെ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ക്രിസ്തുവിന്റെ ഉത്ഥാനമാണ്. ക്രിസ്തു മരിച്ചവരിൽ നിന്നും ഉത്ഥാനം ചെയ്തിട്ടില്ലെങ്കിൽ നമ്മുടെ പ്രസംഗവും,വിശ്വാസവും വ്യർത്ഥമാണെന്ന അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രതിധ്വനിക്കുന്നത് ക്രിസ്ത്യാനികളെന്ന നാമധേയത്തിന് അർഥം നൽകുന്ന ഘടകം തന്നെ ക്രിസ്തുവിന്റെ ഉത്ഥാനമെന്നതാണ്. ഈ തിരുനാളിന്റെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതാണ്, ഏഴുദിവസം നീണ്ടുനിൽക്കുന്ന ഈസ്റ്റർ അനുസ്മരണം. പാശ്ചാത്യസഭകൾ ഇവയെ എട്ടു ദിവസങ്ങളുടെ ആഘോഷം എന്നാണ് വിളിക്കുന്നതെങ്കിൽ പൗരസ്ത്യപരമ്പര്യ സഭകളിൽ ഈ ആഴ്ചയെ പ്രകാശത്തിന്റെ വാരം എന്നാണ് വിളിക്കുന്നത്.തുടർന്ന് വരുന്ന ഞായറാഴ്‌ചയ്‌ക്കും ഈ രണ്ടുസഭകളിലും വളരെയധികം പ്രാധാന്യം ഉണ്ട്. ലത്തീൻ സഭ ഈ ഞായറാഴ്ചയെ ദൈവ കരുണയുടെ ഞായർ എന്ന് സംബോധന ചെയ്യുമ്പോൾ, പൗരസ്ത്യ പാരമ്പര്യത്തിൽ ഈ ഞായർ പുതുഞായർ എന്നും നവീകരണ ഞായർ എന്നും തോമസ് ഞായർ എന്നുമൊക്കെ അറിയപ്പെടുന്നു. ദൈവത്തിന് മനുഷ്യമക്കളോട് തോന്നിയ കരുണയുടെ ആഴമാണ് പെസഹാരഹസ്യങ്ങളുടെ അന്തഃസത്ത. ഈശോയുടെ മനുഷ്യജന്മത്തിന് പരിശുദ്ധ കന്യകാമറിയത്തെ തിരഞ്ഞെടുക്കുന്നതും, ബെത്ലെഹെമിലെ കാലിത്തൊഴുത്തിൽ അവനായി തൊട്ടിലൊരുക്കുന്നതും, പരസ്യജീവിതകാലത്ത് അനേകർക്ക് സാമീപ്യമേകിയതും, നമ്മുടെ പാപങ്ങൾക്ക് പരിഹാരമായി സ്വയം കുരിശു വഹിച്ചതും, മൂന്നാണികളിൽ മരണം വരിച്ചതും അവസാനം നിത്യജീവന്റെ സ്രോതസ്സായി ഉയിർത്തെഴുന്നേറ്റതും ഈ ദൈവീക കരുണയുടെ മൂർത്തീഭാവമാണ്. കർത്താവേ നിന്നിൽ ഞാൻ ശരണപ്പെടുന്നുവെന്ന് ഹൃദയം തുറന്ന് പറയുവാൻ ഉത്ഥിതൻ നമ്മെ ക്ഷണിക്കുന്ന ഞായർ കൂടിയാണിത്.ഈ ആശ്രയബോധവും, സ്നേഹവും, ശരണവുമാണ് ഒരു ക്രിസ്ത്യാനിയെ യഥാർത്ഥത്തിൽ ഒരു പുതിയ മനുഷ്യനാക്കി മാറ്റുന്നത്. നമ്മിലുള്ള പാപമനുഷ്യനെ ഉരിഞ്ഞുമാറ്റിക്കൊണ്ട് പുതിയ മനുഷ്യനായി ക്രിസ്തുവിൽ ജീവിക്കാനുള്ള വിളിയാണ് പൗരസ്ത്യ പാരമ്പര്യത്തിൽ നവീകരണ ഞായർ. ഇതിന് പാരമ്പര്യം നമുക്ക് നൽകുന്ന മാതൃക നമ്മുടെ ഭാരതത്തിലെ വിശ്വാസത്തിന്റെ പിതാവായ തോമാശ്ലീഹായാണ്. സിറോമലബാർ സഭയിൽ ഏറെ ആഘോഷപൂർവമാണ് ഈ തിരുനാൾ ആഘോഷിക്കുന്നത്. "എന്റെ കർത്താവേ എന്റെ ദൈവമേ" എന്ന് പറഞ്ഞുകൊണ്ട് ക്രിസ്തുവിലുള്ള തന്റെ വിശ്വാസവും സ്നേഹവും അതിന്റെ പൂർണ്ണതയിൽ പ്രകടമാക്കിയ വിശുദ്ധ തോമാശ്ലീഹായുടെ മക്കൾ എന്ന നിലയിൽ, തങ്ങളുടെ പിതാവിന്റെ വിശ്വാസ പ്രഖ്യാപന ദിനമായിട്ടുകൂടിയാണ് ഈ പുതുഞായർ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ദൈവീക കരുണയെ തിരിച്ചറിയുകയും, അവന്റെ കരുണാർദ്രമായ സ്നേഹത്തിനു തങ്ങളെ തന്നെ വിട്ടുകൊടുക്കുന്നവരുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിയുന്ന വചനങ്ങളാണ് "എന്റെ കർത്താവേ എന്റെ ദൈവമേ" എന്ന ഹ്രസ്വമായ പ്രാർത്ഥന. ഈ പ്രാർത്ഥനയിലേക്ക് നമ്മെ ക്ഷണിക്കുന്നതാണ് ഇന്ന് നമ്മൾ വായിച്ചു കേട്ട വചന ഭാഗങ്ങൾ. പഴയനിയമവും, പുതിയനിയമവും ഒരുപോലെ കൂട്ടായ്മയിൽ നമ്മെ ഒന്നിപ്പിക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തിന്റെ അഭിലാഷം വെളിപ്പെടുത്തുന്നു. ഈ ദൈവീക അഭിലാഷത്തിനു ജനം നൽകുന്ന മറുപടിയും, ജീവിതചര്യകളും വെളിവാക്കുന്നതോടൊപ്പം ഇനിയുള്ള കാലത്തിലും മനുഷ്യർ എപ്രകാരമാണ് ദൈവത്തോട് ചേർന്നുനിന്നു ജീവിക്കേണ്ടതെന്നു പഠിപ്പിക്കുകയും ചെയ്യുന്നു. പഴയനിയമത്തിൽ നിന്നുള്ള ആദ്യവായനയിൽ ഏശയ്യാപ്രവാചകൻ ഇസ്രായേൽ ജനതയെ ഓർമ്മിപ്പിക്കുന്നത് ജീവന്റെ ഉറവയിൽ നിന്നും ദാഹജലം ഉൾക്കൊള്ളുവാൻ നമ്മെ തന്നെ വിട്ടുകൊടുക്കണമെന്നതാണ്. എന്നാൽ ഈ ദാഹജലം ഉൾക്കൊള്ളുവാൻ അധർമ്മവും, ദുഷ്ടചിന്താഗതികളും ഉപേക്ഷിക്കണമെന്നും പ്രവാചകൻ ജനതയെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ പാപങ്ങളും, മാനുഷികമായ കുറവുകളും കണക്കിലെടുക്കാതെ ക്ഷമിക്കുന്ന കാരുണ്യവാനായ ദൈവത്തെയാണ് ജീവന്റെ ഉറവയെന്ന് പ്രവാചകൻ വിളിക്കുന്നത്. ഇത് തന്നെയാണ് കർത്താവിന്റെ ഉത്ഥാനത്തിന്റെ ചൈതന്യവും.മരണത്തെ ജയിച്ചവൻ എന്നന്നേക്കുമായി നിത്യജീവന്റെ ഉറവ നമുക്ക് പകർന്നു നൽകുന്നതിനെ പറ്റിയുള്ള പ്രവചനമാണ് ഏശയ്യാപ്രവാചകന്റെ ഈ വചനങ്ങളിൽ വെളിവാകുന്നത്. ഈ നിത്യജീവന്റെ ദാഹജലം ഉൾക്കൊള്ളുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനതയുടെ പിന്തുടർച്ചക്കാരെയാണ് രണ്ടാമത്തെ വായനയിലൂടെ പരിചയപ്പെടുത്തുന്നത്. ദൈവത്തിങ്കലേക്കുള്ള ബന്ധം ദൃഢമാകുന്നത് കൂട്ടായ്‌മയുടെ അനുഭവത്തിൽനിന്നുമാണെന്ന് അപ്പസ്തോലപ്രവർത്തനങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കാരണം 'കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവൻ കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുകയില്ലല്ലോ.'(1 യോഹ 4 .20). ഈശോയുടെ ഉത്ഥാനത്തിന്റെ മഹനീയമായ അനുഭവത്തിലേക്ക് പ്രവേശിക്കണമെങ്കിൽ തീർച്ചയായും നമ്മുടെ സഹോദരങ്ങളോട് ചേർന്നുള്ള ഒരു ജീവിതം നയിച്ചേ തീരൂ.ഈ കൂട്ടായ്‍മയുടെ സാക്ഷ്യമാണ് പങ്കുവയ്ക്കുന്ന ജീവിത ശൈലി. തന്റെ ശരീരവും രക്തവും നമുക്കായി പങ്കുവച്ചവന്റെ മക്കളായ നമുക്ക് കൂട്ടായ്മയിലുള്ള പങ്കുവയ്ക്കലിലൂടെ മാത്രമേ ഉത്ഥിതനിൽ നവീകരിക്കപ്പെട്ട ഒരു ജീവിതം സാധ്യമാവുകയുള്ളൂ.നാം വായിച്ചു കേട്ട വചനത്തിന്റെ ആദ്യഭാഗം നമ്മുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ്: "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും, ഒരാത്മാവും ആയിരുന്നു.ആരും തങ്ങളുടെ വസ്തുക്കൾ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം പൊതുസ്വത്തായിരുന്നു." (അപ്പ.പ്ര 4,32) തുടർന്ന് ഈ കൂട്ടായ്മയുടെ രഹസ്യവും വെളിപ്പെടുത്തുന്നുണ്ട്; അപ്പസ്തോലന്മാർ കർത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു വലിയ ശക്തിയോടെ സാക്ഷ്യം നൽകി. അവരെല്ലാവരുടെയും മേൽ കൃപാവരം സമൃദ്ധമായി ഉണ്ടായിരുന്നു.(അപ്പ.പ്ര 4,33) ഇന്നും ഈശോയുടെ ഉത്ഥാനത്തിനു നാം സാക്ഷ്യം വഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവന്റെ കൃപാവരത്തിൽ കൂട്ടായ്മയുടെ അനുഭവം നാം ആയിരിക്കുന്ന ചെറുതും വലുതുമായ സമൂഹങ്ങളിൽ പകർന്നു കൊടുക്കുവാൻ നമുക്ക് സാധിക്കും. അതിനാൽ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കണമെന്നും, അവന്റെ ഉത്ഥാനത്തിന്റെ ഫലങ്ങളായ രക്ഷയും, പാപമോചനവും നമ്മുടെ ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് മറ്റുള്ളവർക്ക് മാതൃകകൾ ആകണമെന്നും രണ്ടുവായനകളുടെയും തുടർച്ചയായി പൗലോസ് അപ്പസ്തോലനും നമ്മെ ഓർമ്മിപ്പിക്കുന്നു. സഭയിലുള്ള നമ്മുടെ കൂട്ടായ്മയെ എടുത്തു പറയുന്ന പൗലോസ് ശ്ലീഹ സഭയുടെ ശിരസ്സായ ക്രിസ്തുവിൽ നാം നേടുന്ന അനുരഞ്ജനവും അടിവരയിട്ടു പറയുന്നു. ഇന്നത്തെ തിരുനാളായ പുതുഞായറിന്റെ മഹത്വവും ഇതുതന്നെയാണ്. പന്ത്രണ്ടു പേരിൽ ഒരുവനായ തോമസിന്റെ സംശയം മനസിലാക്കിയ ഈശോ അവനെ ക്ഷണിക്കുന്നത് കുരിശിൽ താനേറ്റെടുത്ത വിലാവിന്റെ അനുരഞ്ജനം അനുഭവിക്കുവാൻ വേണ്ടിയാണ്. ഇവിടെയാണ് സംശയം സ്നേഹത്തിലൂടെ വളർന്നു വിശ്വാസപ്രഘോഷണമായി രൂപാന്തരപ്പെടുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ ശക്തമായ ക്രിസ്തു സാക്ഷ്യമാണ് ഇന്നത്തെ സുവിശേഷത്തിന്റെ പ്രതിപാദ്യവിഷയം. ഒന്നാമതായി, ആഴ്ചയുടെ ആദ്യദിവസം ഈശോ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടുകൊണ്ട് അവർക്ക് പലവിധമായ ദൗത്യങ്ങൾ നൽകുന്നതാണ് സുവിശേഷത്തിന്റെ ആദ്യഭാഗം. തോമാശ്ലീഹാ സന്നിഹിതനല്ലാതിരുന്ന ആ വേദിയിൽ ദൗത്യം നൽകുക മാത്രമല്ല, ആ ദൗത്യം പൂർത്തീകരിക്കുവാനായി പരിശുദ്ധാത്മാവിനെ കൊടുക്കുന്നു. പാപങ്ങൾ ക്ഷമിക്കുവാനും, ബന്ധിതരെ മോചിപ്പിക്കുവാനും അനുഗ്രഹം നൽകുന്നു. ചുരുക്കിപ്പറഞ്ഞാൽ, പിന്നീട് സംഭവിക്കേണ്ട എല്ലാ കാര്യങ്ങളും ആദ്യദിനം തന്നെ, ആദ്യ പ്രത്യക്ഷീകരണത്തിൽ തന്നെ നൽകുകയാണ്. ഉത്ഥാനം ചെയ്ത കർത്താവിനെ നേരിട്ട് കണ്ടതിന്റെ സന്തോഷ മൂർദ്ധന്യതയിൽ ഇരിക്കുമ്പോഴാണ് തോമസ് കടന്നുവരുന്നത്. പൊടുന്നനെ തങ്ങളുടെ ക്രിസ്തു ദർശനം വെളിപ്പെടുത്തുന്ന ശിഷ്യന്മാരുടെ മുൻപിൽ ഞാനിതു വിശ്വസിക്കുകയില്ല എന്ന് പറഞ്ഞ തോമസിനെ നമുക്ക് അവിശ്വാസത്തിന്റെ വഞ്ചന നിറഞ്ഞ കണ്ണുകളോടെ കാണുവാൻ സാധിക്കുകയില്ല. കാരണം കതകടച്ചതും, ഭീതിയാൽ കരഞ്ഞതും, പഴയ ജീവിതങ്ങളിലേക്ക് തിരികെ പോകുവാനുള്ള വെമ്പലുകളുമൊക്കെ മറ്റുള്ളവരിൽ കണ്ടപ്പോൾ സ്വാഭാവികമായും തോമസും വിചാരിച്ചുകാണും, സർവശക്തനായ ഈശോ പ്രത്യക്ഷപ്പെട്ടു എന്ന് പറയുന്നത് വാസ്തവമല്ലായെന്ന്. ക്രിസ്തു ഉത്ഥിതനായി എന്ന്, സന്തോഷമായ, പ്രത്യാശ നിറഞ്ഞ, ധൈര്യം പകരുന്ന വാർത്തയ്ക്കു മുൻപിൽ അപ്പസ്തോലന്മാരുടെ ധൈര്യക്കുറവാകാം തോമസിനെ സംശയാലുവാക്കിയത് പിന്നീട് എട്ടു ദിവസങ്ങൾക്കു ശേഷം വീണ്ടും ഈശോ പ്രത്യക്ഷപ്പെടുമ്പോൾ അവൻ ആദ്യം വിളിക്കുന്നത് തോമസിനെയാണ്. കണ്ടമാത്രയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിട്ടുണ്ടാവണം. ഈശോയുടെ അടുത്തേക്ക് പോകാതെ അവിടെ മുട്ടുകുത്തി ആകാശം കേൾക്കുമാറുച്ചത്തിൽ, ഈ സൃഷ്ടപ്രപഞ്ചം കുലുങ്ങുമാറുച്ചത്തിൽ തന്റെ സർവ ശക്തിയുമെടുത്തു അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു: “എന്റെ കർത്താവേ, എന്റെ ദൈവമേ…!” ആ വിശ്വാസ പ്രഖ്യാപനത്തിൽ സ്വർഗം സന്തോഷിച്ചിട്ടുണ്ടാകണം! ഭൂമി കോരിത്തരിച്ചിട്ടുണ്ടാകണം! അന്നുവരെ കേൾക്കാൻ കഴിയാതിരുന്ന ഒരു വിശ്വാസ പ്രഘോഷണം കേട്ട് സൂര്യചന്ദ്രനക്ഷത്രാദികൾ നിശ്ചലമായി നിന്നിട്ടുണ്ടാകണം! ആ മുറിവുകൾ പരിശോധിക്കാൻ അദ്ദേഹം പോയില്ല. അവിടുത്തെ പാർശ്വത്തിൽ സ്പർശിക്കാനും പോയില്ല. കാരണം, അവനോടുകൂടെ നമുക്കും പോയി മരിക്കാം എന്നുപറഞ്ഞവന് അറിയാമായിരുന്നു ക്രിസ്തു ഉത്ഥിതനായി എന്ന്. അവനോടുകൂടെ മൂന്നുവർഷം നടന്ന തോമസിന് അറിയാമായിരുന്നു, മാനവകുലത്തിന്റെ വഴിയായ ക്രിസ്തു, ജീവനായ ക്രിസ്തു, സത്യമായ ക്രിസ്തു ഉത്ഥിതനായി എന്ന്, ഇന്നും ജീവിക്കുന്ന ദൈവമാണ് എന്ന്. പകരം വയ്ക്കാനാകാത്ത ക്രിസ്തു സാക്ഷ്യത്തിന്റെ ആൾരൂപമാണ് വിശുദ്ധ തോമാശ്ലീഹാ! പ്രിയമുള്ളവരേ, ഈ പുതുഞായർ ദിവസം, ഇപ്രകാരം തോമാശ്ലീഹായെ പോലെ എതിർസാക്ഷ്യങ്ങളെ വകവയ്ക്കാതെ ക്രിസ്തുവിന്റെ ഉത്ഥാന അനുഭവം വ്യക്തിപരമായി രുചിച്ചറിയുവാൻ നമുക്ക് സാധിക്കണം. “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നുള്ള നമ്മുടെ വിശ്വാസപ്രഘോഷണത്തിലാണ് നമ്മുടെ ക്രൈസ്തവജീവിതങ്ങൾ ഫലം ചൂടുന്നത്. ദുഃഖം നിറഞ്ഞ, നിരാശ മാത്രം അവശേഷിച്ച, രോഗം മാത്രം കൂട്ടിനുണ്ടായിരുന്ന ഭൂതകാലത്തിൽ ഉത്ഥിതനായ ക്രിസ്തുവിനെ കാണാൻ, “എന്റെ കർത്താവേ എന്റെ ദൈവമേ”യെന്നു ഏറ്റുപറയുവാൻ നമുക്ക് സാധിച്ചിട്ടില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് ആരംഭിക്കാം.
Image: /content_image/News/News-2025-04-27-09:06:44.jpg
Keywords: ഞായ