category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകല്ലറയിലും ലാളിത്യം പാലിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാന്‍ സിറ്റി; ജീവിതത്തിൽ എപ്പോഴും ലാളിത്യവും, സാധാരണത്വവും പ്രകടിപ്പിച്ചിരുന്ന ഫ്രാൻസിസ് പാപ്പയുടെ ഭൗതീക ശരീരം അന്ത്യവിശ്രമം കൊള്ളുവാൻ ഒരുങ്ങുന്ന കല്ലറയും, ലളിതമായിരിക്കുമെന്നു വത്തിക്കാൻ. ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹപ്രകാരം തന്നെയാണ് അലങ്കാരങ്ങളും മറ്റ് എഴുത്തുകളും ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. കല്ലറ നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന മാർബിൾ, പാപ്പയുടെ മുത്തച്ഛന്റെ നാടായ ലിഗുരിയയിൽ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. എന്നാൽ അലങ്കാര പണികളൊന്നും കൂടാതെയുള്ള ആ മാർബിൾ കഷണത്തിൽ ഫ്രാൻസിസ്‌കൂസ് (FRANCISCUS) എന്ന ലത്തീൻ ഭാഷയിലുള്ള പേര് മാത്രമായിരിക്കും ആലേഖനം ചെയ്യപ്പെടുക. അതോടൊപ്പം തന്റെ ഔദ്യോഗിക മാലയിലെ കുരിശും മാർബിളിൽ പ്രതിഷ്ഠിക്കും. സാന്താ മരിയ മജോരെ ബസിലിക്കയിൽ, മാതാവിന്റെ അത്ഭുത ഐക്കൺ ചിത്രം, സാലൂസ് പോപ്പുലി റൊമാനി സ്ഥിതി ചെയ്യുന്ന വിശുദ്ധ പൗലോസിന്റെ ചാപ്പലിനും സ്‌ഫോർസ ചാപ്പലിനും നടുവിലുള്ള ഇടുങ്ങിയ ഒരു സ്ഥലത്താണ് ഫ്രാൻസിസ് പാപ്പയെ അടക്കം ചെയ്യുന്ന കല്ലറ സ്ഥിതി ചെയ്യുന്നത്. ഇത് വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള അൾത്താരയ്ക്ക് സമീപത്താണെന്നതും പ്രത്യേകതയാണ്. "തന്റെ മുത്തച്ഛന്റെ നാടായ ലിഗൂറിയയിലെ കല്ല്" കൊണ്ട് നിർമ്മിച്ച ഒരു ശവകുടീരത്തിൽ തന്നെ അടക്കം ചെയ്യാനുള്ള ആഗ്രഹം ഫ്രാൻസിസ് പാപ്പ, കർദ്ദിനാൾ റോളണ്ടാസ് മാക്രിക്കാസിനോട് നേരത്തെ തന്നെ അറിയിച്ചിരിന്നു. 1800 കളിലാണ്‌ ജോർജ്ജ് മരിയോ ബെർഗോഗ്ലിയോയുടെ അമ്മയായ റെജീന മരിയ സിവോറിയുടെ മുത്തച്ഛനായ വിൻചെൻസൊ ജിറോലമോ അർജന്റീനയിലേക്ക് കുടിയേറിയത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-26 09:56:00
Keywordsപാപ്പ
Created Date2025-04-25 17:20:09