category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഫ്രാൻസിസ് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷകള്‍ തത്സമയം കാണാന്‍
Contentവത്തിക്കാനില്‍ അല്‍പ്പസമയത്തിനകം ആരംഭിക്കാന്‍ പോകുന്ന ഫ്രാന്‍സിസ് പാപ്പയുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ തത്സമയം ലഭ്യമാക്കുവാന്‍ ആഗോള മാധ്യമ നെറ്റുവര്‍ക്കുകള്‍ ഒന്നടങ്കം വത്തിക്കാനില്‍. യു‌എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ നീളുന്ന നൂറ്റിഅന്‍പതോളം ലോക നേതാക്കള്‍ ഒരുമിച്ച് പങ്കെടുക്കുന്ന അപൂര്‍വ്വ ചടങ്ങ് തത്സമയം ലഭ്യമാക്കുവാന്‍ ലോക മാധ്യമങ്ങള്‍ തയാറെടുത്ത് കഴിഞ്ഞു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ ന്യൂസിന്റെ യൂട്യൂബ് ചാനലിലൂടെയും ഇ‌ഡബ്ല്യു‌ടി‌എന്‍ വഴിയും ഇതര ചാനലുകളിലൂടെയും നവ മാധ്യമങ്ങളിലൂടെയും ലഭ്യമാകും. ഇന്നു ഇന്ത്യന്‍ സമയം രാവിലെ 11 മുതല്‍ ഷെക്കെയ്ന ചാനലില്‍ പാപ്പയുടെ മൃതസംസ്കാരവുമായി ബന്ധപ്പെട്ട വിവരങ്ങളുമായി പ്രത്യേക ടെലികാസ്റ്റിംഗ് നടത്തും. 12 മുതല്‍ 1.30 വരെയുള്ള സമയത്ത് പ്രമുഖ ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍, ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. ഡോ. ടോം ഓലിക്കരോട്ട് എന്നിവര്‍ ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിച്ച് സംസാരിക്കും. വത്തിക്കാനില്‍ നിന്നുള്ള തത്സമയ റിപ്പോര്‍ട്ടുകളും ഇതിനിടെ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഒന്നരയ്ക്കു ആരംഭിക്കുന്ന മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ ദൃശ്യങ്ങളും മലയാള പരിഭാഷ സഹിതമുള്ള വിവരണവും ഫാ. ഡെമിന്‍ തറയില്‍ പങ്കുവെയ്ക്കും. ഇവയെല്ലാം ഷെക്കെയ്ന യൂട്യൂബ് ചാനലിലും ടെലിവിഷനിലും തത്സമയം ലഭ്യമാക്കുന്നുണ്ട്. ഗുഡ്നസ്, ശാലോം ഉള്‍പ്പെടെയുള്ള കത്തോലിക്ക മാധ്യമങ്ങളും ലോകമെമ്പാടുമുള്ള വാര്‍ത്ത മാധ്യമങ്ങളും മൃതസംസ്ക്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്. കത്തോലിക്ക ചാനലുകളിലൂടെ ശുശ്രൂഷ തത്സമയം കാണുന്നതായിരിക്കും അഭികാമ്യം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=52SIMhKGfx8&ab_channel=ShekinahNews
Second Videohttps://www.youtube.com/watch?v=WKCrieyrgaE&ab_channel=EWTN
facebook_link
News Date2025-04-26 11:53:00
Keywordsതത്സമ
Created Date2025-04-26 00:45:27