Contents
Displaying 24381-24390 of 24938 results.
Content:
24827
Category: 1
Sub Category:
Heading: വത്തിക്കാന്റെ സ്മാരക സംരക്ഷണ കമ്മീഷന് വനിതാ പ്രസിഡന്റ്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്റെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷന്റെ പ്രസിഡന്റായി വനിതയും പ്രൊഫസറുമായ എൽവിറ കജാനോയെ നിയമിച്ചു. റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിലെ ചരിത്ര- സാംസ്കാരിക പൈതൃക വിഭാഗത്തിലെ അധ്യാപികയായി സേവനം ചെയ്തു വന്നിരുന്ന പ്രൊഫസർ എൽവിറ കജാനോയെ വത്തിക്കാന്റെ കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള അധ്യക്ഷയായാണ് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയെത്രോ പരോളിൻ നിയമിച്ചിരിക്കുന്നത്. വത്തിക്കാൻ മ്യൂസിയങ്ങളുടെ മുൻ ഡയറക്ടറും 2017 ജനുവരി മുതൽ പ്രസിഡന്റുമായ പ്രൊഫസർ ഫ്രാഞ്ചെസ്‌കോ ബുറാനെല്ലിക്കു പകരമായിട്ടാണ് പ്രൊഫസർ എൽവിറ ചുമതലയേൽക്കുന്നത്. 1955 മെയ് 29ന് പാർമയിൽ ജനിച്ച എൽവിറ റോമിലെ ലാ സാപിയൻസ സർവകലാശാലയിൽ നിന്ന് വാസ്തുവിദ്യയിൽ ബിരുദവും ചരിത്രം, രൂപകൽപ്പന, ആര്‍ക്കിടെക്ചര്‍ മേഖലയില്‍ ഡോക്ടറേറ്റും നേടി. കേവലം അറ്റകുറ്റപ്പണി എന്ന നിലയിലല്ല, മറിച്ച് ചരിത്രത്തിന്റെ മുറിവുകൾ മായ്ക്കാതെ സംരക്ഷിക്കേണ്ടതിന്റെയും ഓരോ സ്മാരകവും നിശബ്ദമായി വഹിക്കുന്ന കാര്യങ്ങളെ ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകതയെ ചൂണ്ടിക്കാട്ടി നിരവധി രചനകൾ അവര്‍ നടത്തിയിരിന്നു. 1923 ജൂൺ 27-ന് പീയൂസ് പതിനൊന്നാമൻ പാപ്പയാണ് പരിശുദ്ധ സിംഹാസനത്തിലെ ചരിത്രപരവും കലാപരവുമായ സ്മാരകങ്ങളുടെ സംരക്ഷണത്തിനായുള്ള സ്ഥിരം കമ്മീഷൻ സ്ഥാപിച്ചത്. 2001-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ കീഴിൽ സാംസ്കാരിക പൈതൃക സംരക്ഷണ നിയമം നിലവിൽ വന്നതോടെ വത്തിക്കാൻ സിറ്റിയിലും വിദേശ പ്രദേശങ്ങളിലും നടത്തുന്ന എല്ലാ പുനരുദ്ധാരണ പ്രവർത്തനങ്ങൾ, പുതിയ നിർമ്മാണങ്ങൾ, പ്രദർശന പദ്ധതികൾ, സംരക്ഷണ ഇടപെടലുകൾ എന്നിവയിലും കമ്മീഷനു അഭിപ്രായവും നിര്‍ദ്ദേശവും പങ്കുവെയ്ക്കാന്‍ അവസരമുണ്ട്.
Image: /content_image/News/News-2025-04-14-12:37:29.jpg
Keywords: വനിത
24828
Category: 1
Sub Category:
Heading: ഫ്രാൻസില്‍ വിശ്വാസ കൊടുങ്കാറ്റ്; ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് 10,384 പേര്‍
Content: പാരീസ്: യൂറോപ്യന്‍ രാജ്യമായ ഫ്രാൻസില്‍ ഈസ്റ്ററിന് ജ്ഞാനസ്നാനം സ്വീകരിക്കാന്‍ ഒരുങ്ങുന്നത് 10,384 പേര്‍. 2024 ലെ കണക്കുകളെ അപേക്ഷിച്ച് പുതുതായി കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ 45% വർദ്ധനവാണ് ഉള്ളതെന്ന് ഫ്രഞ്ച് ബിഷപ്പ്സ് കോൺഫറൻസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇരുപത് വർഷങ്ങൾക്ക് മുമ്പ് സർവേ ആരംഭിച്ചതിനുശേഷം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ ഏറെയും യുവാക്കളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. കത്തോലിക്ക വിശ്വാസം പുല്‍കാന്‍ ഒരുങ്ങുന്നവരില്‍ 42% വിദ്യാർത്ഥികളും യുവ പ്രൊഫഷണലുകളും 18-25 പ്രായക്കാരുമാണ്. യുവജനങ്ങളാല്‍ നയിക്കപ്പെടുന്ന ഈ ആത്മീയ ഉണർവ് സഭയുടെ സുവിശേഷവൽക്കരണ മേഖലയിൽ ഉണ്ടായ പ്രധാന മാറ്റത്തെ പ്രതിനിധീകരിക്കുകയാണെന്ന് ഫ്രഞ്ച് മെത്രാന്‍ സമിതി വിലയിരുത്തി. ഇതോടൊപ്പം ജ്ഞാനസ്നാനം സ്വീകരിക്കുന്ന കൗമാരക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവുണ്ട്. 11 നും 17 നും ഇടയിൽ പ്രായമുള്ള 7,400-ലധികം കൗമാരക്കാർ ജ്ഞാനസ്നാന കൂദാശ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫ്രാൻസിലുടനീളമുള്ള രൂപതകളില്‍ ജ്ഞാനസ്നാനത്തിന് ഒരുങ്ങിയ കൗമാരക്കാരുടെ എണ്ണംവെച്ചു നോക്കുമ്പോള്‍ 33% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം രാജ്യത്തു വിഭൂതി ബുധനാഴ്ച നടന്ന വിവിധ വിശുദ്ധ കുർബാനകളിൽ അഭൂതപൂർവമായ പങ്കാളിത്തം കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കീഴിലുള്ള നാഷണൽ കാത്തലിക് രജിസ്റ്റർ റിപ്പോർട്ട് ചെയ്തിരിന്നു. ബ്രിട്ടനില്‍ 2018നും 2024നും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നു അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. യൂറോപ്പിലെ മറ്റിടങ്ങളിലും സമാനമായ പ്രതിഫലനം കാണുന്നത് ഭൂഖണ്ഡത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനമായാണ് പൊതുവേ വിലയിരുത്തുന്നത്.
Image: /content_image/News/News-2025-04-14-16:06:26.jpg
Keywords: ഈസ്റ്റര്‍
24829
Category: 18
Sub Category:
Heading: അജപാലന ശുശ്രൂഷയിൽ കൗമാരക്കാരെ സഹായിക്കാന്‍ മുതിര്‍ന്നവര്‍ക്കായി വർക് ഷോപ്പ്
Content: അജപാലന ശുശ്രൂഷയിൽ കൗമാരക്കാരെ ശ്രദ്ധയോടെ അനുഗമിക്കാനും അവരുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സഹായിക്കാനും വൈദികരെയും സമർപ്പിതരെയും അൽമാരെയും അധ്യാപകരെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വർക് ഷോപ്പ് സംഘടിപ്പിക്കുന്നു. പറോക് ഗവേഷണ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ മെയ് 10 - 11 (ശനി, ഞായർ) തീയതികളിൽ തൃശൂർ മുളയം മേരിമാതാ മേജർ സെമിനാരിയിൽവെച്ചാണ് പ്രോഗ്രാം നടത്തുന്നത്. Mentoring the Adolescents in Crisis എന്ന വിഷയത്തെ ആസ്പദമാക്കിയാണ് രണ്ട് ദിവസത്തെ വർക് ഷോപ്പ്. താമസിച്ചുള്ള ഈ പ്രോഗ്രാമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് പറോക് ഗവേഷണ കേന്ദ്രം പ്രസ്താവിച്ചു. ഏപ്രിൽ 25ന് മുമ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. സീറ്റുകൾ പരിമിതമാണ്. കൂടുതൽ വിവരങ്ങൾക്ക് പറോക് ഓഫിസിൽ വിളിക്കാവുന്നതാണ്. #{blue->none->b->REGISTRATION LINK: }# {{ https://forms.gle/oV9LpuCE4wYYYzVr7 -> https://forms.gle/oV9LpuCE4wYYYzVr7 }} ----------------------------------- ** Office: 8078030300 ** Fr. Taison Mandumpal 9495864589 ** Fr. Nithin Ponnary: 9496631511
Image: /content_image/India/India-2025-04-14-16:27:48.jpg
Keywords: കൗമാര
24830
Category: 1
Sub Category:
Heading: ഓശാന ഞായറാഴ്ച ഗാസയിലെ ഏക ക്രിസ്ത്യന്‍ ആശുപത്രിയ്ക്കു നേരെ ഇസ്രായേല്‍ ആക്രമണം
Content: ജെറുസലം: ഓശാന ഞായറാഴ്ചയായ ഇന്നലെ ഗാസയിലെ ഏക ക്രിസ്ത്യന്‍ ആതുരാലയമായ അൽ അഹ്‌ലി ക്രിസ്ത്യന്‍ ആശുപത്രിക്ക് നേരെ ഇസ്രയേൽ മിസൈലാക്രമണം നടത്തി. മിസൈൽ ആക്രമണത്തിൽ ആശുപത്രിയുടെ എമർജൻസി വാർഡ്, ഫാർമസി, അടുത്ത കെട്ടിടങ്ങൾ എന്നിവ തകർന്നെന്ന് ജെറുസലേം ആംഗ്ലിക്കന്‍ രൂപതയുടെ കീഴിലുള്ള ആശുപത്രിയുടെ ഡയറക്‌ടർ ഡോ. ഫാദൽ നയിം വെളിപ്പെടുത്തി. ആക്രമണത്തിന് 20 മിനിറ്റ് മുമ്പ്, ഇസ്രായേൽ സൈന്യം എല്ലാവരോടും ഉടൻ തന്നെ പരിസരം ഒഴിപ്പിക്കാൻ ഉത്തരവിട്ടിരുന്നതിനാല്‍ നൂറുകണക്കിന് രോഗികളെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ തിടുക്കത്തിൽ നടത്തിയ ഒഴിപ്പിക്കൽ പ്രക്രിയയുടെ ഫലമായി തലയ്ക്ക് പരിക്കേറ്റ ഒരു കുട്ടി ദാരുണമായി മരിച്ചു. ഇരട്ട മിസൈൽ ആക്രമണത്തെ ജെറുസലേം രൂപത അപലപിച്ചു. ഗാസയിലെ ആംഗ്ലിക്കൻ നിയന്ത്രണത്തിലുള്ള അഹ്‌ലി ആശുപത്രി, സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകളിലൂടെ ജീവിക്കുന്ന പാലസ്തീനികള്‍ക്ക് രോഗശാന്തിയും പരിചരണവും നൽകുന്ന സ്ഥലമായിരിന്നുവെന്നും ഓശാന ഞായറാഴ്ചയാണ് ഗാസയിലെ ഏക ക്രിസ്ത്യൻ ആശുപത്രിയ്ക്കു നേരെ ആക്രമണം നടന്നതെന്നും യോര്‍ക്ക് ആര്‍ച്ച് ബിഷപ്പ് സ്റ്റീഫൻ കോട്രെൽ പറഞ്ഞു. അസഹനീയമായ സാഹചര്യങ്ങളിൽ, 18 മാസത്തെ വിനാശകരമായ അക്രമം സഹിച്ച സാധാരണക്കാരെ ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും പരിചരിച്ചിരിന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജെറുസലേം രൂപതയിലെ പലസ്തീൻ സഹോദരീസഹോദരന്മാരുടെ ദുഃഖത്തിൽ ഞാൻ പങ്കുചേരുന്നു. ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും, ഒഴിപ്പിക്കലിനിടെ ദാരുണമായി മരിച്ച കുട്ടിയുടെ കുടുംബത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. വിശുദ്ധ വാരത്തിന്റെ തുടക്കത്തിൽ അക്രമം അവസാനിപ്പിക്കാനും പാലസ്തീനികൾക്കും ഇസ്രായേലികൾക്കും നീതി, സുരക്ഷ, സമാധാനം എന്നിവ ലഭിക്കുന്നതിന് വേണ്ടിയുള്ള ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ നിലവിളികളിൽ താനും പങ്കുചേരുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ മാർച്ച് 2ന് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനുശേഷം ഗാസയിലേക്ക് ഒരു സഹായവും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അവശ്യ മരുന്നുകളും, പരിക്കുകളും, മെഡിക്കൽ സാമഗ്രികളും ഉള്‍പ്പെടെയുള്ളവയ്ക്കു ക്ഷാമം നേരിടുകയാണ്. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ചര്‍ച്ചിലേക്ക് ഫ്രാന്‍സിസ് പാപ്പ അനുദിനം വിളിക്കുന്നുണ്ട്. വിശുദ്ധ നാടിന്റെ സമാധാനത്തിനായി ഫ്രാന്‍സിസ് പാപ്പ നിരവധി തവണ സ്വരമുയര്‍ത്തിയിരിന്നു.
Image: /content_image/News/News-2025-04-14-17:31:11.jpg
Keywords: ഗാസ
24831
Category: 18
Sub Category:
Heading: കള്ളന്മാരെപോലെ വന്ന് കുരിശ് തകർത്തു, സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതി: മാർ ജോർജ് മഠത്തിക്കണ്ടത്തില്‍
Content: ഇടുക്കി: തൊടുപുഴയ്ക്ക് അടുത്തുള്ള തൊമ്മൻകുത്ത് സെന്‍റ് തോമസ് പള്ളിയുടെ കീഴിൽ നാരങ്ങാനത്ത് സ്ഥാപിച്ച കുരിശ് വനപാലകർ തകർത്ത സംഭവത്തിൽ രൂക്ഷ വിമര്‍ശനവുമായി കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തില്‍. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്തും ചെയ്യാനുള്ള അനുവാദം നൽകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്ത് നടക്കുന്നത് കാട്ടുനീതിയാണെന്നും ബിഷപ്പ് പറഞ്ഞു. തൊമ്മൻകുത്ത് സെന്‍റ് തോമസ് ദേവാലയത്തിന്റെ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശ് തകർത്തതിൽ പ്രതിഷേധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം. കുരിശ് മാറ്റാൻ നിയമപരമായി പറയാമായിരുന്നു. അത് ചെയ്‌തില്ല. കുരിശിനെയും വിശ്വാസത്തെയും അവഹേളിക്കുകയായിരുന്നു. കള്ളന്മാരെ പോലെ വന്ന് കുരിശ് തകർത്തു. വിശ്വാസത്തെ അവഹേളിച്ചു. ഇതിൽ വനം വകുപ്പ് എത്രയും വേഗം പരിഹാരമുണ്ടാക്കണം. വനം വകുപ്പ് പ്രതികാരം ചെയ്യുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വനം വകുപ്പിന് എന്തും ചെയ്യാം. എവിടെയും കയറി ആളുകളെ ഉപദ്രവിക്കാം. സർക്കാരും രാഷ്ട്രീയക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരെ പേടിക്കുകയാണ്. നാട്ടിൽ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കുന്നില്ല. പണ്ടൊക്കെ വന്യജീവികളായിരുന്നു വനത്തിലെ പ്രശ്‌നക്കാർ. ഇപ്പോൾ അവരെക്കാൾ ഭയങ്കരൻമാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ. പട്ടയമില്ലാത്തതെല്ലാം വനഭൂമിയാണെങ്കിൽ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാകുമെന്നും മാർ മഠത്തിക്കണ്ടത്തില്‍ ആരോപിച്ചു.
Image: /content_image/India/India-2025-04-15-10:46:19.jpg
Keywords: മഠത്തി, കുരിശ്
24832
Category: 13
Sub Category:
Heading: ഭാരതത്തിന് അഭിമാനമായി കേരളത്തില്‍ നിന്നും വീണ്ടുമൊരു പുണ്യപുഷ്പം; മദർ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: വരാപ്പുഴ: കേരളത്തിലെ ആദ്യ സന്യാസിനിയും കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ് (സിടിസി ) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയുമായ ദൈവദാസി മദർ ഏലീശ്വയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍ണ്ണായക ഘട്ടം പൂര്‍ത്തിയായി. ധന്യയായ മദര്‍ ഏലീശ്വയുടെ മാധ്യസ്ഥ്യത്താല്‍ സംഭവിച്ച അദ്ഭുതം വൈദ്യശാസ്ത്രപരമായും ദൈവശാസ്ത്രപരമായും കാനോനികമായും വിശുദ്ധര്‍ക്കായുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയോഗിക്കുന്ന വിദഗ്ധര്‍ അംഗീകരിച്ചതു ഫ്രാന്‍സിസ് പാപ്പയ്ക്കു സമര്‍പ്പിച്ചതിന് പാപ്പ സ്ഥിരീകരണം നല്‍കിയതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്ക് മദർ ഏലീശ്വ ഉയര്‍ത്തപ്പെടുന്നതിന് വഴി തെളിഞ്ഞിരിക്കുന്നത്. 1831 ഒക്ടോബർ 15ന് കേരളത്തിൽ വരാപ്പുഴ വികാരിയേറ്റിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ക്രൂസ് മിലാ ഗ്രസ് ഇടവകയിലെ സമ്പന്നമായ കപ്പിത്താൻ കുടുംബത്തിൽ തൊമ്മൻ - താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ആദ്യ പുത്രിയായാണ് ഏലീശ്വയുടെ ജനനം. ബാല്യം മുതൽ പ്രാർത്ഥനയിലും സുകൃതങ്ങളിലും വേരൂന്നിയ ആത്മീയത സ്വന്തമാക്കിയ ഏലിശ്വ ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അനുകമ്പ പ്രകടിപ്പിച്ചിരിന്നു. കുട്ടിക്കാലം മുതല്‍ അവള്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ വലിയ ഭക്തയായിരുന്നു. ജീവിതാവസാനം വരെ മാതാവിന്റെ തിരുസ്വരൂപം പൂക്കള്‍കൊണ്ട് അലങ്കരിച്ചു. മരിയന്‍ ആത്മീയതയെ നിരന്തരം സാക്ഷ്യപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാതാപിതാക്കന്മാരുടെ ആഗ്രഹപ്രകാരം 1847ൽ വറീത് എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവര്‍ക്ക് അന്ന എന്ന കുഞ്ഞ് പിറന്നു. എന്നാൽ ഒന്നര വർഷത്തിനു ശേഷം വറീത് രോഗം ബാധിച്ച് കിടപ്പിലാവുകയും താമസിയാതെ മരണപ്പെടുകയും ചെയ്തു. രണ്ടാം വിവാഹത്തിന് വിസമ്മതിച്ച ഏലിശ്വ, ഏകാന്തതയിലും ദീർഘനേരത്തെ പ്രാർത്ഥനകളിലും വീടിനടുത്തുള്ള പാവങ്ങളെ സഹായിക്കുന്നതിലും ആശ്വാസം കണ്ടെത്തി. ദിവ്യകാരുണ്യ നാഥനോടുള്ള ഭക്തിയും, ഏകാന്ത ധ്യാനവും അവളെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഇറ്റാലിയൻ വൈദീകനും കർമ്മലീത്ത മിഷ്ണറിയുമായിരുന്ന ഫാ. ലെയോപോൾഡ് ഒ.സി.ഡിയായിരിന്നു അവളുടെ ആത്മീയ ഗുരു. അദ്ദേഹത്തില്‍ നിന്നു ലഭിച്ച ആത്മീയ പരിശീലനം ഏലീശ്വയിൽ സന്യാസ ജീവിതത്തിലേക്കുള്ള അതിതീവ്രമായ ആഗ്രഹത്തെ ജ്വലിപ്പിക്കുകയായിരിന്നു. ഇത് അവളെ ആദ്യത്തെ തദ്ദേശീയ സന്യാസിനീ സമൂഹമായ നിഷ്പാദുക കർമ്മലീത്ത മൂന്നാം സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചു. 1866 ഫെബ്രുവരി 13-നാണ് കേരളത്തിലെ തദ്ദേശിയ പ്രഥമ സന്യാസിനി സമൂഹത്തിന് മദർ ഏലീശ്വ രൂപം നൽകിയത്. മദർ ഏലിശ്വായോടൊപ്പം സഹോദരി ത്രേസ്യയും മകൾ അന്നയും സമർപ്പിത വഴി സ്വീകരിച്ചു. തന്റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വന്ന കഠിന വഴികളെ പ്രാർത്ഥനയിലൂടെയും എളിമയിലൂടെയും മദർ ഏലിശ്വ അതിജീവിച്ചു. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുകയും, പെൺകുട്ടികൾക്ക് വേണ്ടി ബോർഡിംഗ് സ്കൂൾ ആരംഭിക്കുകയും ചെയ്തുകൊണ്ട് കേരളത്തിൽ സ്ത്രീ നവോത്ഥാനത്തിനായി മദർ എലീശ്വ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി. കേരളത്തിലെ ആദ്യത്തെ കോൺവെന്റ് സ്കൂളും ബോർഡിംഗ് ഹൗസും പെൺകുട്ടികൾക്കായി അനാഥാലയവും സ്ഥാപിച്ചത് മദർ എലീശ്വയായിരിന്നു. ദൈവത്തെ മാത്രം സ്നേഹിച്ച് ദൈവം അല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന് വിളിച്ചുപറഞ്ഞ് തന്റെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളെയും ദൈവാരാധനയാക്കി മദർ ഏലീശ്വ മാറ്റി. 1913 ജൂലൈ 18നു ഭൂമിയിലെ തന്റെ ദൗത്യം പൂര്‍ത്തിയാക്കി അവള്‍ സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. വരാപ്പുഴ സ്വദേശിനിയായ മദര്‍ ഡാഫ്നി സിടിസി സുപ്പീരിയര്‍ ജനറലായിരിക്കെ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ഡാനിയേല്‍ അച്ചാരുപറമ്പിലാണ് നാമകരണ നടപടികള്‍ക്കായി വിശുദ്ധര്‍ക്കായുള്ള റോമിലെ കാര്യാലയത്തിന്റെ അനുമതി തേടിയത്. 2008 മേയ് 30ന് ആര്‍ച്ച്ബിഷപ് അച്ചാരുപറമ്പില്‍ ഏലീശ്വാമ്മയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2023 നവംബര്‍ എട്ടാം തീയതി വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ഡോ. മാർസെലോ സെമറാരോ ഫ്രാൻസിസ് പാപ്പയുമായി നടത്തിയ കൂടികാഴ്ചയ്ക്കു പിന്നാലെ ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പ അംഗീകരിച്ച് ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിന്നു. റോമിലെ തെരേസ്യന്‍ കാര്‍മല്‍ ഡിസ്‌കാല്‍സ്ഡ് കാര്‍മലൈറ്റ്സ് ജനറല്‍ കൂരിയയില്‍ കര്‍മലീത്തരുടെ വിശുദ്ധപദ നാമകരണത്തിനായുള്ള പോസ്റ്റുലേറ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ കിയെസ ഒസിഡിയാണ് ധന്യയായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള റോമിലെ നടപടികള്‍ ഏകോപിപ്പിക്കുന്നത്.
Image: /content_image/News/News-2025-04-15-11:19:39.jpg
Keywords: ഏലീശ്വ
24833
Category: 1
Sub Category:
Heading: വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ..!
Content: 'സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും'. ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബെനഡിക്ടിൻ സന്യാസിക്ക് ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് 'ഇൻ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ' എന്ന ഗ്രന്ഥം. ഫാ. അലക്‌സാണ്ടർ പൈകട സി.എം.ഐ, ടി. ദേവപ്രസാദ് എന്നിവർ ചേർന്ന് ഈ പുസ്തകം മലയാളത്തിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. 'ഈശോയുടെ വക്ഷസ്സിൽ' എന്നാണ് 'ഇൻ സിനു ജേസു' എന്നതിന്റെ അർത്ഥം. ഈ ഗ്രന്ഥത്തിലെ 2010 മാർച്ച് ഒന്നാം തീയതി തിങ്കളാഴ്ചയിലെ കുറിപ്പ് വലിയ ആഴ്ചയിൽ നമ്മുടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ സഹായകമാണ്. 'സഹിക്കുക ആരാധിക്കുക' എന്ന ശീർഷകത്തിലാണ് സന്ദേശം ആരംഭിക്കുന്നത്. 'നിന്റെ ഹൃദയത്തിൽ എരിഞ്ഞു കാണാൻ ഞാൻ ആഗ്രഹിക്കുന്ന രണ്ടു സ്‌നേഹ പ്രകടനങ്ങളാണ് സഹനവും ആരാധനയും. എന്നോടുള്ള സ്‌നേഹത്തിൽ സഹിക്കുക, എന്നോടുള്ള സ്‌നേഹം കൊണ്ട് ആരാധിക്കുക. എന്റെയും എന്റെ പിതാവിന്റെയും കണ്ണുകളിൽ സഹനത്തിന് മൂല്യം നൽകുന്നത് സ്‌നേഹമാണ്. ആരാധന എനിക്ക് വിലപിടിപ്പുള്ളതാക്കുന്നതും എന്റെ ഹൃദയത്തിന് പ്രീതികരമാക്കുന്നതും സ്‌നേഹമാണ്. ഇതാണ് നിന്റെ ദൈവവിളി- എപ്പോഴും സ്‌നേഹത്തിൽ സഹിക്കുക, ആരാധിക്കുക.' (പേജ് 269). ഓശാന പാടി വലിയ ആഴ്ചയിലേക്ക് പ്രവേശിച്ച നമുക്കുവേണ്ട അടിസ്ഥാന മനോഭാവങ്ങളാണ് സഹനവും ആരാധനയും. അവ തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹമാണ്. സ്‌നേഹത്തിൽ നിറഞ്ഞ വ്യക്തിക്കു മാത്രമേ സഹനവും ആരാധനയും അർത്ഥവത്താക്കാനാകൂ. ദൈവത്തെ സ്‌നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരങ്ങൾ സഹനത്തിലും ആരാധനയിലും പ്രതിഫലിക്കുമ്പോൾ അവയ്ക്ക് ദൈവതിരുമുമ്പിൽ ഏറെ മൂല്യമുണ്ട്. അവ ജീവിതത്തിൽ പരിവർത്തനത്തിന്റെ നിഴലാട്ടം നമുക്ക് അനുഭവവേദ്യമാക്കിത്തരും. സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും. സ്വീഡനിലെ വിശുദ്ധ ബ്രിജിത്ത പലപ്പോഴും 'ക്രൂശിതനോട് ചേർന്ന് എന്റെ സ്‌നേഹം ക്രൂശിക്കപ്പെട്ടു,' എന്ന് പറയുമായിരുന്നു. ക്രൂശിതനായ ഈശോയോടുള്ള സ്‌നേഹംകൊണ്ട് ഹൃദയം നിറയുമ്പോൾ സഹനങ്ങൾ ചോദിച്ചു വാങ്ങാൻ തുടങ്ങും, ദൈവം അനുവദിക്കുന്ന സഹനങ്ങൾ ഹൃദയപൂർവം നിറവേറ്റുമ്പോൾ അത് ആരാധനയായി മാറും. 'ഇൻ സിനു ജേസു' വീണ്ടും ഓർമിപ്പിക്കുന്നതുപോലെ, 'ഞാൻ അനുവദിക്കുന്നതും മനസാകുന്നതുമായ സഹനങ്ങൾ സ്വീകരിക്കുക. അങ്ങനെ ക്ഷമയിലൂടെ നീ എന്റെ പീഡാനുഭവത്തിൽ പങ്കാളിയാവുകയും നിന്നെ ഭരമേൽപ്പിച്ച ദൗത്യം പൂർത്തിയാക്കുകയും ചെയ്യും,' (പേജ് 270) വലിയ ആഴ്ചയിൽ തിരുസഭ നമ്മെ വിളിക്കുന്നത് ക്രൂശിതന്റെ വക്ഷസ്സിൽ തല ചായിച്ചിരിക്കാനും അവനോടുള്ള സ്‌നേഹത്തിൽ സഹിക്കാനും ആരാധനയിൽ അവനോടൊപ്പമാകാനുമാണ്. അതിനായി ഈ അതിവിശുദ്ധ ദിനങ്ങളിൽ നമുക്കു പ്രത്യേകം ശ്രദ്ധിക്കാം.
Image: /content_image/News/News-2025-04-15-11:34:53.jpg
Keywords: വിശുദ്ധ
24834
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന ധര്‍മ്മത്തിന് വാണിജ്യ സ്വഭാവമരുത്, വിവിധ നിയോഗങ്ങളുമായി ബലിയര്‍പ്പിക്കുന്നതിന് നിബന്ധനകള്‍: പുതിയ ഡിക്രിയുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: തിരുസഭയിൽ വിശുദ്ധ കുര്‍ബാന ധര്‍മ്മം (കുർബാനപ്പണം) സംബന്ധിച്ച് കൂടുതൽ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുവാനും വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടെ പുതിയ ഡിക്രി പുറത്തിറക്കി. നിലവിലുള്ള ചട്ടങ്ങൾ പുതുക്കുന്ന ഈ പുതിയ ഡിക്രി ഈസ്റ്റര്‍ ദിനത്തില്‍ പ്രാബല്യത്തില്‍ വരും. വിശുദ്ധ കുർബാനയുടെ നിയോഗത്തിനായി വിശ്വാസികൾ വൈദികർക്ക് നൽകിവന്നിരുന്ന കുർബാനപ്പണം തുടർന്നും നൽകാമെങ്കിലും, ഇതിന് വാണിജ്യകൈമാറ്റത്തിന്റെ സ്വഭാവമുണ്ടാകരുതെന്ന് പുതിയ മാനദണ്ഡങ്ങൾ എടുത്തുപറയുന്നു. പാവപ്പെട്ടവരുടെ നിയോഗങ്ങൾക്കായി കുർബാനപ്പണം കൈപ്പറ്റാതെ വിശുദ്ധ ബലിയർപ്പിക്കുന്നതിന് പുതിയ ഡിക്രി വൈദികരോട് ആഹ്വാനം ചെയ്യുന്നുണ്ട്. വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന പതിവ് ഇനിമുതൽ കൂടുതൽ കൃത്യമായ നിബന്ധനകളോടെ മാത്രമേ പാടുള്ളു എന്ന് ഡിക്കാസ്റ്ററി ഓർമ്മിപ്പിക്കുന്നു. ഇത്തരം കുർബാനകളിലേക്ക് പണം സ്വീകരിക്കുമ്പോൾ, വിശ്വാസികളോട് ഇതേക്കുറിച്ച് വ്യക്തമായി അറിയിക്കണമെന്നും, അവരുടെ സ്വതന്ത്ര്യമായ സമ്മതത്തോടെ മാത്രമേ വിവിധ നിയോഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശുദ്ധബലിക്കായി അവരുടെ സംഭാവന സ്വീകരിക്കാവൂ എന്നും ഡിക്രി അനുശാസിക്കുന്നു. വിശുദ്ധ കുർബാനയർപ്പണത്തിനായി സംഭാവന നൽകുന്ന വിശ്വാസികൾ, തങ്ങളുടേതായ ത്യാഗം ഏറ്റെടുക്കുന്നതുവഴി കൂടുതലായി വിശുദ്ധബലിയോട് ചേരുകയും, അതോടൊപ്പം സഭയുടെ ആവശ്യങ്ങളോട് സഹകരിക്കുകയും, സഭയിൽ ശുശ്രൂഷ ചെയ്യുന്നവരുടെ പരിപാലനത്തിനായി തങ്ങളുടെ സംഭാവന നൽകുകയുമാണ് ചെയ്യുന്നതെന്ന് ഡിക്രി ഓര്‍മ്മിപ്പിക്കുന്നു. വിശുദ്ധ കുർബാന നിയോഗത്തിലേക്കായി ഓരോ വ്യക്തികളും നൽകുന്ന സംഭാവനയ്ക്ക് ഓരോ വിശുദ്ധ ബലി വീതം അർപ്പിക്കപ്പെടണമെന്ന ചട്ടം പാലിക്കപ്പെടുക, വിവിധ നിയോഗങ്ങളോടെ ഒരു വിശുദ്ധ ബലിയർപ്പിക്കുന്ന അധികമായ പതിവ് കുറയ്ക്കുക എന്നീ ഉദ്ദേശങ്ങളും പുതിയ ഡിക്രിക്ക് പിന്നിലുണ്ട്. കുർബാനയുടെ നിയോഗാർത്ഥം സംഭാവന സ്വീകരിക്കുമ്പോൾ, അത് കൃത്യമായി രേഖപ്പെടുത്തപ്പെടുന്നുവെന്നും, അതനുസരിച്ചുള്ള വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ മെത്രാന്മാർക്കും വികാരിമാർക്കുമുള്ള കടമയെയും ഡിക്രി പരാമർശിക്കുന്നുണ്ട്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെ ഡിക്കാസ്റ്ററി പ്രീഫെക്ട് കർദ്ദിനാൾ യു ഹെവുങ് സിക്, സെക്രട്ടറി ആർച്ച് ബിഷപ്പ് അന്ത്രെസ് ഗബ്രിയേൽ ഫെറാദ മൊറെയ്റ എന്നിവർ ഒപ്പിട്ട് പ്രസിദ്ധീകരിച്ച പുതിയ ഡിക്രി ഏപ്രിൽ 20 ഈസ്റ്റർദിനത്തിൽ പ്രാബല്യത്തിൽ വരും.
Image: /content_image/News/News-2025-04-15-15:56:37.jpg
Keywords: കുര്‍ബാ
24835
Category: 1
Sub Category:
Heading: യുദ്ധത്തിന്റെ ഭീഷണിയിലും ജെറുസലേമിലെ ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത് നാലായിരത്തോളം തീര്‍ത്ഥാടകര്‍
Content: ജെറുസലേം: വിശുദ്ധ നാടിനെ ആശങ്കയുടെ മുള്‍മുനയിലാക്കി നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ - ഹമാസ് യുദ്ധത്തിനിടെയിലും ഒലിവ് മലയിൽ നിന്ന് പഴയ ജറുസലേമിലേക്കുള്ള പരമ്പരാഗത ഓശാന ഞായറാഴ്ച പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്ന് ആയിരകണക്കിന് തീര്‍ത്ഥാടകര്‍. മഴ ഭീഷണിയായിരിന്നെങ്കിലും നാലായിരത്തോളം തീര്‍ത്ഥാടകര്‍ പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നു. ജെറുസലേമിൽ നിന്നും ഗലീലിയിൽ നിന്നുമുള്ള ക്രൈസ്തവരും, വെസ്റ്റ് ബാങ്കിൽ നിന്നുള്ള വിശ്വാസികളും, വിദേശ നയതന്ത്രജ്ഞരും, എൻജിഒ ജീവനക്കാരും, വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നുള്ളവരും, പ്രവാസി തൊഴിലാളികളുമായിരുന്നു ഓശാന പ്രദിക്ഷണത്തില്‍ പങ്കുചേര്‍ന്നത്. ജെറുസലേം പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബല്ല അടക്കമുള്ളവര്‍ നേതൃത്വം നല്‍കി. ഇത്തവണ ഓശാന ഞായര്‍ പ്രദിക്ഷണം അത്ര സന്തോഷകരമല്ലായെന്ന കാര്യം അറിഞ്ഞുക്കൊണ്ട് തന്നെയാണ് കൗമാരക്കാരായ കുട്ടികളെയും ഭാര്യയെയും ചേര്‍ത്തു താന്‍ പങ്കെടുത്തതെന്ന് നസ്രത്തിൽ നിന്നുള്ള ബാട്രിസ് പറഞ്ഞു. സാഹചര്യം പ്രതികൂലമാണെങ്കിലും ശുഭപ്രതീക്ഷ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പങ്കുചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ ധാരാളം തീർത്ഥാടകർ ഉണ്ടായിരുന്നപ്പോൾ അത് കൂടുതൽ സന്തോഷകരമായിരുന്നു. പത്ത് വർഷം മുമ്പ് ഈ റോഡുകൾ നിറഞ്ഞു കവിഞ്ഞിരിന്നു. എപ്പോഴും പ്രതീക്ഷ നിലനിർത്തുകയും സാഹചര്യം മെച്ചപ്പെടുമെന്ന് വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. തീർത്ഥാടകരെ നയിക്കുവാന്‍ ഇത്തവണയും ക്രിസ്ത്യൻ സ്കൗട്ട്സ് സംഘം മുന്‍നിരയിലുണ്ടായിരിന്നു. യുദ്ധ പശ്ചാത്തലത്തില്‍ ബാൻഡ് ഉപകരണങ്ങൾ വായിക്കാതെ സ്തുതിഗീതങ്ങൾ ആലപിച്ചുക്കൊണ്ടായിരിന്നു പ്രദിക്ഷണം. ഈന്തപ്പനയുടെ ഓലകൾ വീശി തീർത്ഥാടകർ ജറുസലേമിലെ ഒലിവ് പർവതത്തിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ദേവാലയമായ ബെത്ഫാഗിൽ നിന്ന് അസെൻഷൻ മൊണാസ്ട്രിയിലേക്കും അവിടെ നിന്ന് ഗെത്സമേന്‍ തോട്ടത്തിലൂടെ കടന്നു പഴയ നഗരത്തിലും എത്തി. ലയൺസ് ഗേറ്റിനടുത്തുള്ള സെന്റ് ആൻ പള്ളിയിലാണ് ഓശാന പ്രദിക്ഷണം സമാപിച്ചത്. യുദ്ധത്തിന്റെ ഭീഷണികള്‍ക്കിടയിലും വിശുദ്ധവാരത്തില്‍ പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ക്രൈസ്തവര്‍.
Image: /content_image/News/News-2025-04-15-16:52:41.jpg
Keywords: ജെറുസ
24836
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വിശുദ്ധവാര പ്രദിക്ഷണങ്ങള്‍ക്ക് വിലക്ക്
Content: മനാഗ്വേ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം തുടർച്ചയായ മൂന്നാം വർഷവും വിശുദ്ധവാര പ്രദിക്ഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിശുദ്ധവാരത്തില്‍ തെരുവുകളിലൂടെ ഇറങ്ങി വിശുദ്ധവാരത്തില്‍ പ്രദിക്ഷണം നടത്താറുണ്ടായിരിന്നുവെന്നും എന്നാൽ ഇപ്പോൾ ഞങ്ങൾ അങ്ങനെ ചെയ്യുന്നതിനു നിയന്ത്രണം നിലനില്‍ക്കുകയാണെന്നും മനാഗ്വയിലെ മാർക്കോസ് എന്ന ഇടവകക്കാരൻ 'കോൺഫിഡൻഷ്യൽ' പത്രത്തോട് വെളിപ്പെടുത്തി.ഇപ്പോള്‍ പള്ളിക്കുള്ളിലാണ് തങ്ങള്‍ കുരിശിന്റെ വഴി പ്രാർത്ഥന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്കരാഗ്വേയിൽ വിശുദ്ധവാരത്തിൽ പ്രദിക്ഷണം തടയാൻ സ്വേച്ഛാധിപത്യ ഭരണകൂടം 14,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരിന്നു. പ്രദിക്ഷണത്തിന് ഏര്‍പ്പെടുത്തിയ വിലക്കിന് പുറമേ വൈദികര്‍ നടത്തുന്ന പ്രസംഗങ്ങളിലും മറ്റും 'സർക്കാരിനെതിരെ' ഒന്നും പരാമർശിക്കരുത്' എന്ന വിലക്കും ഏര്‍പ്പെടുത്തിയതായി നിക്കരാഗ്വേൻ ഗവേഷകയും രാജ്യത്തെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ തുറന്നുക്കാട്ടുകയും ചെയ്യുന്ന മാർത്ത പട്രീഷ്യ വെളിപ്പെടുത്തി. ദൈവം തന്റെ ജനങ്ങളുടെ കഷ്ടപ്പാടുകൾ കാണുന്നുണ്ടെന്നും നിക്കരാഗ്വേയെ മോഷ്ടിച്ച സ്വേച്ഛാധിപതികളെ യേശു അട്ടിമറിക്കാൻ പോകുകയാണെന്നും അമേരിക്കയിലെ അയോവയിലെ സേവനം ചെയ്യുന്ന നിക്കരാഗ്വേൻ വൈദികനായ ഫാ. നിൽസ് ഹെർണാണ്ടസ് പറഞ്ഞു. അതേസമയം നിക്കരാഗ്വേയിലെ സഭയ്‌ക്കെതിരെ ഒർട്ടേഗ ഭരണകൂടം ആരംഭിച്ച വിശ്വാസപരമായ പീഡനങ്ങൾക്കിടയിലും, വിശുദ്ധവാരത്തിന്റെ ആരംഭം മുതല്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ ഇടവകകളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് നാടുകടത്തപ്പെട്ട നിക്കരാഗ്വൻ പത്രപ്രവർത്തകൻ എസ്പിനോസ പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. നിക്കരാഗ്വേയിലെ ക്രൈസ്തവരുടെ വിശ്വാസം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ പൗരന്മാരെ പിന്തുണച്ചതാണ് പ്രസിഡന്‍റ് ഡാനിയേൽ ഒർട്ടേഗയെ ചൊടിപ്പിച്ചത്. ഇത് സഭയ്ക്കു മേല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ കത്തോലിക്ക സമൂഹം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
Image: /content_image/News/News-2025-04-15-17:49:57.jpg
Keywords: നിക്കരാഗ്വേ