Contents
Displaying 24351-24360 of 24938 results.
Content:
24797
Category: 1
Sub Category:
Heading: ഒരു ദശാബ്ദക്കാലത്തെ തടവിനുശേഷം സിറിയയില്‍ കത്തോലിക്ക ഡീക്കന് മോചനം
Content: ഡമാസ്ക്കസ്: ഒരു ദശാബ്ദക്കാലത്തെ തടവിനുശേഷം സിറിയിലെ ഹോംസ് അതിരൂപതാംഗമായ കത്തോലിക്ക ഡീക്കന്‍ മോചിതനായി. തീവ്ര ഇസ്ളാമിക നിലപാടുള്ള അൽ-നുസ്ര ഫ്രണ്ട് വിമതര്‍ പിടികൂടിയ വിവാഹിതനും ഡീക്കനുമായ ജോണി ഫൗദ് ദാവൂദിനാണ് പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ മോചനം ലഭിച്ചിരിക്കുന്നത്. മാർച്ച് 2 ഞായറാഴ്ച മോചനം ലഭിച്ച ഡീക്കന്‍ ജോണിയുമായുള്ള അഭിമുഖം കാത്തലിക് ന്യൂസ് ഏജന്‍സിയുടെ കീഴിലുള്ള എസിഐ മെന എന്ന മാധ്യമം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചതോടെയാണ് പുറംലോകം വാര്‍ത്ത അറിയുന്നത്. യാതൊരു മുൻകൂർ അറിവുമില്ലാതെ പോകാൻ തയ്യാറെടുക്കാൻ ആവശ്യപ്പെടുകയായിരിന്നുവെന്നും സ്വതന്ത്രനാണെന്ന് വിശ്വസിക്കാന്‍ കഴിയാതെയാണ് അവിടെ നിന്ന്‍ മോചിതനായതെന്നും അദ്ദേഹം പറയുന്നു. ഇദ്ലിബ് ഗ്രാമപ്രദേശത്തുള്ള യാഖൂബിയ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലേക്ക് എന്നെ മാറ്റി. അവിടെ ഫ്രാൻസിസ്കൻ വൈദികനായ ഫാ. ലൂയിയും നാട്ടുകാരും എന്നെ ഊഷ്മളമായി സ്വീകരിച്ചു. അവിടെ നിന്നാണ് തന്റെ രൂപതാധ്യക്ഷനായ ബിഷപ്പ് ജേക്കബ് മുറാദിനെയും കുടുംബത്തെയും ബന്ധപ്പെട്ടത്. സന്തോഷത്താൽ നിലവിളിയോടെയാണ് കുടുംബാംഗങ്ങള്‍ മോചന വാര്‍ത്ത ശ്രവിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി. 2015 സെപ്റ്റംബറിലാണ് ഡീക്കന്‍ തീവ്രവാദികളുടെ കൈകളില്‍ അകപ്പെടുന്നത്. സിറിയൻ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതോടെ, ഏറ്റുമുട്ടലുകൾ കാരണം ഓൾഡ് ഹോംസിലെ ക്രിസ്ത്യൻ ജില്ലയായ ഹാമിദിയയിലെ വീട് അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിന്നു. സൈനിക സേവനമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. പല മുന്നണികൾക്കിടയിൽ ജോലി ചെയ്യേണ്ടി വന്നു. അവസാനത്തേത് ദുഹർ വിമാനത്താവളമായിരുന്നു. അവിടെ മാസങ്ങളോളം കഴിയേണ്ടി വന്നു. സാഹചര്യം ദാരുണമായിരുന്നു; ഭക്ഷണസാധനങ്ങൾ തീർന്നു, പുല്ലും ഇലകളും കഴിക്കാൻ നിർബന്ധിതരായി. വെള്ളം മലിനമായിരിന്നു. വിവിധ രോഗങ്ങൾ ബാധിച്ചു. 2015 സെപ്റ്റംബറിൽ വിമതർ വിമാനത്താവളം ആക്രമിച്ചു. 300 പേരിൽ 38 പേർ മാത്രമാണ് രക്ഷപ്പെട്ടത്. അല്‍ നൂസ്ര തീവ്രവാദികള്‍ തടവുകാരുടെ കൈമാറ്റം പ്രതീക്ഷിച്ചാണ് ഞങ്ങളെ കസ്റ്റഡിയിലെടുത്തത്, പക്ഷേ ഉദ്യോഗസ്ഥർ ഞങ്ങളുടെ കേസില്‍ ഗൗരവമായി സഹകരിച്ചില്ല. ഞങ്ങളുടെ കഷ്ടപ്പാടുകൾ വളരെ വലുതായിരുന്നു, ഏറ്റവും കഠിനമായ കാര്യം പുറം ലോകത്തിൽ നിന്ന് പൂർണ്ണമായി ഒറ്റപ്പെട്ടതായിരുന്നു, ആരുടെയും മനസ്സിനെ നശിപ്പിക്കാൻ പര്യാപ്തമായിരിന്നു അത്. മരിച്ചതുപോലെ അജ്ഞാതമായി ജീവിക്കുന്നത് വല്ലാത്ത നിരാശയ്ക്കു കാരണമായിരിന്നു. മതപരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ അവര്‍ താല്പര്യം കാണിച്ചിരുന്നു. എന്നാല്‍ അന്ധമായ മതഭ്രാന്ത് കാരണം ഞാൻ സംവാദത്തിൽ നിന്ന് മാറ്റി നിര്‍ത്തിയിരിന്നു. അവർക്ക് അവിശ്വാസി, ബഹുദൈവ വിശ്വാസി, നിരീശ്വരവാദി, കപടനാട്യക്കാരൻ തുടങ്ങിയ വാക്കുകൾ മാത്രമേ അറിയൂ. എന്നാല്‍ ഇസ്ലാമിക നിയമ സ്ഥാപനങ്ങളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള ബിരുദധാരികളുമായി ചർച്ച ചെയ്യുന്നത് ആസ്വാദ്യകരമായിരുന്നു, കാരണം തന്റെ വിശ്വാസത്തെ സംസാരിക്കാനും പ്രതിരോധിക്കാനും ഒരു പരിധിവരെ സ്വാതന്ത്ര്യം ലഭിച്ചു. "ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്" എന്ന് പറഞ്ഞുകൊണ്ട്, വാക്കുകളിൽ മാത്രമല്ല, ക്രിസ്തുവിന്റെ സ്ഥാനപതിയായി നിലക്കൊണ്ട അപ്പോസ്തലനായ പൗലോസിനെപോലെയാണ് കഴിഞ്ഞിരിന്നതെന്നും ഡീക്കന്‍ വെളിപ്പെടുത്തി. ദുരിതങ്ങള്‍ക്ക് നടുവിലും താന്‍ അനുഭവിച്ച, താന്‍ ചേര്‍ത്തുപിടിച്ച ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരുടെ മുന്നില്‍ പ്രഘോഷിക്കാന്‍ തയാറെടുക്കുകയാണ് ജോണി ഫൗദ്.

Image: /content_image/News/News-2025-04-07-17:33:18.jpg
Keywords: സിറിയ

24798
Category: 1
Sub Category:
Heading: യുക്രൈന് വീണ്ടും വത്തിക്കാന്റെ കരുതല്‍; നാല് ആംബുലൻസുകൾ കൂടി നൽകി
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കെടുതികളില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ കനത്ത വെല്ലുവിളികള്‍ നേരിടുന്ന യുക്രൈനിൽ ആരോഗ്യ പരിപാലനത്തിനും, അടിയന്തിര സഹായങ്ങൾക്കും വേണ്ടി വത്തിക്കാൻ നാല് ആംബുലൻസുകൾ കൂടി കൈമാറി. ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഉപവി പ്രവർത്തനങ്ങൾക്കായുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കോൺറാഡ് ക്രജേവ്സ്കി വാഹനങ്ങൾ നൽകുന്നതിനായി യുക്രൈനിൽ എത്തിച്ചേർന്നു. ജീവന്റെ വാതിലുകൾ യേശു നമ്മുടെ ജീവിതത്തിൽ തുറക്കുമ്പോൾ അതിനെ കൊട്ടിയടക്കുന്നതാണ് ഇന്ന് ലോകത്ത് പടർന്നുപിടിച്ചിരിക്കുന്ന യുദ്ധങ്ങളെന്നു ഫ്രാൻസിസ് പാപ്പ 2024-ലെ ഈസ്റ്റർ ദിനത്തിൽ ഊർബി എത്ത് ഓർബി സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞിരിന്നു. ഈസ്റ്ററിന്റെ പ്രകാശം അന്ധകാരത്തിന്റെ നിഴലുകളാൽ മറക്കപ്പെടുന്ന ഈ ദിനങ്ങളിൽ പുതിയൊരു ജീവിതത്തിന്റെ അടയാളമായിട്ടാണ് ആംബുലൻസുകൾ യുക്രൈനിലെ സാധാരണക്കാരുടെ ആവശ്യങ്ങൾക്കായി നൽകുവാൻ പാപ്പ ആഗ്രഹിക്കുന്നതെന്ന് വത്തിക്കാന്‍ പ്രസ്താവിച്ചു. മനുഷ്യ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ മെഡിക്കൽ ഉപകരണങ്ങളും ഉൾക്കൊള്ളുന്നവയാണ് ഈ ആംബുലൻസുകൾ. ദീർഘകാലത്തേക്ക് പഴക്കം കൂടാതെ സൂക്ഷിക്കാവുന്ന ഭക്ഷണസാധനങ്ങൾ, ജനറേറ്ററുകള്‍, വസ്ത്രങ്ങള്‍, സാമ്പത്തിക സഹായം ഉള്‍പ്പെടെ വിവിധ സഹായങ്ങള്‍ വത്തിക്കാന്‍ നേരത്തെ യുക്രൈന് കൈമാറിയിരിന്നു.സംഘർഷത്താൽ പീഡിപ്പിക്കപ്പെടുന്ന ജനങ്ങളോടൊപ്പം നിൽക്കാനും അവരോടൊപ്പം പ്രാർത്ഥിക്കാനും പ്രത്യാശയുടെ തീർത്ഥാടനത്തിനു ക്ഷണിക്കുന്ന ജൂബിലി വർഷത്തിൽ, ഫ്രാൻസിസ് പാപ്പയുടെ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

Image: /content_image/News/News-2025-04-08-12:00:19.jpg
Keywords: യുക്രൈ

24799
Category: 18
Sub Category:
Heading: വിശുദ്ധവാരത്തിന് ഒരുക്കമായി നോമ്പുകാല ധ്യാനം ഇന്നു മുതല്‍ ഓണ്‍ലൈനില്‍
Content: ക്രിസ്തു നാഥന്റ ഉയിർപ്പുതിരുനാളിനായി ഒരുങ്ങുന്ന വലിയ ആഴ്ചയ്ക്കു തയാറെടുക്കുമ്പോള്‍ ആത്മീയമായി കൂടുതൽ ഒരുങ്ങുന്നതിനായി എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി ഒരുക്കുന്ന അനുഗ്രഹപ്രദമായ നോമ്പുകാല ധ്യാനം ഇന്നു മുതല്‍ ഓണ്‍ലൈനില്‍. പ്രശസ്ത വചന പ്രഘോഷകരായ റവ. ഡോ. റോയ് പാലാട്ടി സിഎംഐ (ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ), സി. ആൻ മരിയ SH (ബ്രിട്ടനിലെ സീറോ മലബാർ സഭയുടെ സുവിശേഷവൽക്കരണ ഡയറക്ടർ), ഫാ. ജോൺ കാട്ടാട്ട് വിസി (അമേരിക്കയിലെ ഡിവൈൻ പ്രാർത്ഥനാലയം), ബ്ര. തോമസ് പോൾ (ജർമനിയിലെ കിങ്ഡം മിനിസ്ട്രി സ്ഥാപകൻ) തുടങ്ങിയവരാണ് ധ്യാനം നയിക്കുക. ഇന്ന് ഏപ്രിൽ 8 ന് ആരംഭിക്കുന്ന ധ്യാനം ഏപ്രിൽ 11 നാണ് അവസാനിക്കുന്നത്. എല്ലാ ദിവസവും ഇന്ത്യൻ സമയം രാത്രി 8.30 pm മുതൽ 10.30 pm വരെ സൂമിലും, യൂട്യൂബിലുമായാണ് ഈ ധ്യാനം നടക്കുന്നത്. അനുഗ്രഹത്തിന്റെയും അഭിഷേകത്തിന്റെയും ഈ ധ്യാന അനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുകയാണെന്ന് എഫ്ഫാത്ത ഗ്ലോബൽ മിനിസ്ട്രി പ്രസ്താവിച്ചു. #{blue->none->b-> Join Zoom Meeting:}# ⧪ {{ https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09 -> https://us02web.zoom.us/j/7482567296?pwd=eE82ZytSUEd0bzRUdm1UazNrMmhqZz09}} Meeting ID: 748 256 7296 Passcode: 1010 ⧪ {{ Youtube Channel Link: -> https://www.youtube.com/@EphphathaGlobalMinistry }}
Image: /content_image/India/India-2025-04-08-12:36:05.jpg
Keywords: ഓണ്‍ലൈ

24800
Category: 1
Sub Category:
Heading: ബിഷപ്പ് ജോസ് ഡി സഹഗുൻ; ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പ്
Content: മെക്സിക്കോ സിറ്റി: നിലവില്‍ ലോകത്തില്‍ ജീവിച്ചിരിക്കുന്ന കത്തോലിക്ക മെത്രാന്മാരില്‍ ഏറ്റവും പ്രായം കൂടിയ ബിഷപ്പ് എന്ന ഖ്യാതി 103 വയസ്സുള്ള മെക്സിക്കൻ ബിഷപ്പിന് സ്വന്തം. കത്തോലിക്ക സഭയുടെ ചരിത്രത്തിന്റെ ജീവിക്കുന്ന സാക്ഷിയായി മെക്സിക്കൻ ബിഷപ്പ് ജോസ് ഡി ജെസൂസ് സഹഗുൻ ഡി ലാ പാരയാണ് ശ്രദ്ധ നേടുന്നത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക ബിഷപ്പും, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ നിയമിച്ച ജീവിച്ചിരിക്കുന്നവരില്‍ അവസാനത്തെ ബിഷപ്പുമാണ് അദ്ദേഹം. 1922 ജനുവരി ഒന്നിനു മിക്കോവാക്കൻ സംസ്ഥാനത്തെ ചെറിയ മുനിസിപ്പാലിറ്റിയായ കോട്ടീജയിലാണ് അദ്ദേഹം ജനിച്ചത്. 1946 മെയ് 26-ന് അദ്ദേഹം വൈദികനായി അഭിഷിക്തനായി. പൗരോഹിത്യ പട്ടം സ്വീകരിച്ച് പതിനഞ്ച് വർഷത്തിന് ശേഷം, ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ അദ്ദേഹത്തെ ഹിഡാൽഗോ സംസ്ഥാനത്തെ പുതുതായി സൃഷ്ടിക്കപ്പെട്ട ടുല രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കുകയായിരിന്നു. 24 വർഷക്കാലം, അദ്ദേഹം രൂപതയുടെ നെടുംതൂണായി പ്രവര്‍ത്തിച്ചു. 1985-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ ലാസറോ കാർഡെനാസ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി നിയമിച്ചു. ഹിഡാൽഗോയിൽ സേവനമനുഷ്ഠിച്ച അതേ സമർപ്പണത്തോടെ, വളർന്നുവരുന്ന പ്രദേശത്തെ വിശ്വാസി സമൂഹത്തെ മേയിക്കാൻ അദ്ദേഹം തന്റെ ജന്മനാടായ മിക്കോവാക്കനിലേക്ക് മടങ്ങി. 1993 വരെ അദ്ദേഹം അവിടെ തുടർന്നു. 1993 മെയ് 3-ന് വിരമിച്ച ബിഷപ്പിന് 2022 ജനുവരിയിൽ 100 വയസ്സ് തികഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്ത നിലവില്‍ ജീവിച്ചിരിക്കുന്ന നാല് ബിഷപ്പുമാരിൽ ഒരാളാണ് അദ്ദേഹം.

Image: /content_image/News/News-2025-04-08-14:26:28.jpg
Keywords: പ്രായ

24801
Category: 1
Sub Category:
Heading: ഒരു മണിക്കൂറില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ എഴുതി പൂര്‍ത്തീകരിച്ചു; കോട്ടയ്ക്കുപുറം ദേവാലയം തീര്‍ത്തത് പുതുചരിത്രം
Content: അതിരമ്പുഴ: ബൈബിൾ പകർത്തി എഴുതുന്നതില്‍ പുതുചരിത്രം സൃഷ്ടിച്ച് ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള അതിരമ്പുഴ കോട്ടയ്ക്കുപുറം സെൻ്റ് മാത്യുസ് ദേവാലയം. ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മഹാ ജുബിലി വർഷാചരണത്തിന്റെ ഭാഗമായി ആയിരത്തോളം ഇടവകാംഗങ്ങൾ ഒന്നിച്ചു നിന്നപ്പോൾ ഒരു മണിക്കൂറിനുള്ളിൽ ബൈബിൾ എഴുതി പൂർത്തിയാക്കിയതാണ് ചരിത്രമായി മാറിയിരിക്കുന്നത്. വചനത്തിന്റെ വെളിച്ചം എന്നര്‍ത്ഥമുള്ള സുറിയാനി പദമായ 'മെൽസാദ് നുഹ്റ' എന്ന പേരിൽ കോട്ടയ്ക്കുപുറം സെന്‍റ് മാത്യുസ് പള്ളിയിൽ നടത്തിയ പരിപാടിയുടെ ഭാഗമായി പ്രായഭേദമന്യേ വിശ്വാസികള്‍ ഒരുഹൃദയവും ഒരു ആത്മാവുമായി ഒന്നിച്ചുകൂടുകയായിരിന്നു. ആറു വയസ്സ് മുതൽ 84 വയസ്സു വരെയുള്ളവർ ബൈബിൾ പകർത്തിയെഴുതാൻ ഒന്നു ചേർന്നിരുന്നു. ഇടവകയിലെ വൈദികർ ചേർന്ന് വചനം എഴുതി പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു വിശ്വാസികൾ എല്ലാവരും ഓരോ അധ്യായം വീതം എഴുതി. ചിലർ ഒന്നിലധികം അധ്യായങ്ങള്‍ എഴുതി. ഒരു മണിക്കുറിനുള്ളിൽ 1334 അധ്യായങ്ങൾ പൂർത്തിയാക്കി. ശാരീരിക അസ്വസ്ഥതകൾ മൂലം പള്ളിയിൽ എത്തിച്ചേരാൻ കഴിയാത്ത ഇരുന്നൂറിലധികം മുതിർന്നവർ വീടുകളിൽ ഇരുന്നും ബൈബിൾ പകർത്തിയെഴുതിയെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ ഗ്രന്ഥം പകര്‍ത്തിയെഴുതുവാന്‍ ഓരോരുത്തരും ബൈബിള്‍ കൊണ്ടുവന്നിരിന്നു. 1074 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പഴയ നിയമവും 260 അധ്യായങ്ങൾ ഉൾക്കൊള്ളുന്ന പുതിയ നിയമവും ഒരു മണിക്കുറിനുള്ളിൽ പൂര്‍ത്തീകരിക്കുകയായിരിന്നു. മഹാജൂബിലി വര്‍ഷത്തിന്റെ കേന്ദ്രമെന്നത് ദൈവവചനമാണെന്നും വചനത്തിലേക്ക് തിരികെപോകുവാനുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനമാണ് വിശുദ്ധ ഗ്രന്ഥം എഴുതുന്ന ഉദ്യമത്തിന് പ്രചോദനമായതെന്നും രണ്ടുമാസമായി ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നുണ്ടായിരിന്നുവെന്നും തോമസ് തെക്കേമുറിയില്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥം ചരിത്രം കുറിച്ച് ഒരുമണിക്കൂര്‍ക്കൊണ്ട് എഴുതി തീര്‍ത്ത കോട്ടയ്ക്കുപുറം സെന്‍റ് മാത്യുസ് പള്ളി ദൃശ്യ മാധ്യമങ്ങളില്‍ ഇടം നേടിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ കൈയടിയാണ് ലഭിക്കുന്നത്.

Image: /content_image/News/News-2025-04-08-16:37:36.jpg
Keywords: ബൈബി

24802
Category: 1
Sub Category:
Heading: തന്റെ വീഴ്ച മറച്ചുവെയ്ക്കാന്‍ കത്തോലിക്ക സന്യാസിനിയ്ക്കെതിരെ വിദ്യാര്‍ത്ഥിനിയുടെ വ്യാജ കേസ്; ഛത്തീസ്ഗഡ് മതപരിവര്‍ത്തന കേസിലെ സത്യാവസ്ഥ ഇങ്ങനെ
Content: റായ്പൂര്‍: ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ 'നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്' കത്തോലിക്ക സന്യാസിനിയ്ക്കെതിരെ കേസ് എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കോളേജ് മാനേജ്മെന്‍റ്. കോട്ടയം സ്വദേശിയും നഴ്സിങ് കോളജ് പ്രിന്‍സിപ്പലുമായി സിസ്റ്റര്‍ ബിന്‍സിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വ്യക്തമാക്കിക്കൊണ്ടാണ് ഹോളിക്രോസ് സന്യാസിനി സമൂഹം രംഗത്ത് വന്നിരിക്കുന്നത്. പഠനത്തില്‍ തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വിദ്യാർത്ഥിനി കരുതിക്കൂട്ടി നടത്തിയ ശ്രമമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന കേസെന്ന് കുങ്കുരി ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. #{blue->none->b-> ഹോളിക്രോസ് നഴ്‌സിംഗ് കോളേജ് പുറത്തുവിട്ട പ്രസ്താവനയില്‍ നിന്ന് }# ഛത്തീസ്ഗഡ് സംസ്ഥാനത്തെ കുങ്കുരിയിൽ സ്ഥിതിചെയ്യുന്ന ഹോളിക്രോസ് നഴ്‌സിംഗ് കോളേജിന്റെ പ്രിൻസിപ്പാളുമായി ബന്ധപ്പെട്ടുയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സംബന്ധിച്ച വിശദീകരണം നൽകാൻ കോളേജ് മാനേജ്‌മെന്റ് നിർബ്ബന്ധിതരായിരിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണ്. ഒരു വിദ്യാർത്ഥിനിയെ ക്രിസ്തുമതത്തിലേക്ക് മതപരിവർത്തനം ചെയ്യാൻ പ്രിൻസിപ്പാൾ നിർബന്ധിച്ചെന്നും ആ ആവശ്യം വിദ്യാർത്ഥിനി നിരസിച്ചതിന്റെ പേരിൽ അവൾ പീഡനത്തിനിരയായെന്നും അവളെ അവസാന പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചെന്നുമാണ് ചില തൽപരകക്ഷികൾ ആരോപിക്കുന്നത്. ഞങ്ങൾ ഈ ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു. മറ്റൊരു മാധ്യമ റിപ്പോർട്ടിൽ, ഒരു ജീവനക്കാരന്റെ മകനെതിരായ കോടതികേസുമായി ബന്ധപ്പെട്ട് പ്രിൻസിപ്പാൾ വിദ്യാർത്ഥിനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായി ആരോപിക്കുന്നു. പ്രസ്തുത വിദ്യാർത്ഥിനി 2022-ൽ പ്രവേശനം നേടിയയാളും രേഖകൾ പ്രകാരം കേസ് 2021-ൽ തന്നെ അവസാനിച്ചുവെന്നതും വ്യക്തമാണെന്നിരിക്കെ ഈ ആരോപണവും അടിസ്ഥാനരഹിതമാണ്. മതപരിവർത്തന ആരോപണത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിദ്യാർത്ഥിനിയെ സംബന്ധിച്ച്, രേഖകൾ പ്രകാരം ഹാജർ വളരെ കുറവായിരിക്കുകയും പ്രാക്ടിക്കൽ പരീക്ഷകൾക്കും അസൈൻമെന്റുകൾക്കും ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തിട്ടുണ്ട്. വിട്ടുപോയിട്ടുള്ള അസൈൻമെന്റുകൾ പൂർത്തിയാക്കാമെന്ന് 2025 ജനുവരി 15-ന് അവൾ രേഖാമൂലം എഴുതി നൽകിയിരുന്നെങ്കിലും റിമൈൻഡറുകൾ പലതും നൽകിയിട്ടും അത് അവൾക്ക് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. തനിക്ക് പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും ആ വിദ്യാർത്ഥിനി കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഈ ആരോപണം എന്ന് ഞങ്ങൾ കരുതുന്നു. ഞങ്ങളുടെ സ്ഥാപന നേതൃത്വത്തിന്റെ സത്യസന്ധതയിലും മൂല്യാധിഷ്ഠിത സമീപനങ്ങളിലും ഉറച്ചു നിൽക്കുന്നതോടൊപ്പം, അധ്യാപനത്തിലെയും നടത്തിപ്പിലെയും ഉയർന്ന നിലവാരം തുടർന്നും കാത്തുസൂക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മുന്നിൽ ഈ സ്ഥാപനമോ നേതൃത്വമോ തളരുകയില്ല എന്ന് പ്രഖ്യാപിക്കുന്നു. ⧪ {{ സത്യസന്ധമായ ക്രൈസ്തവ വാര്‍ത്തകള്‍ അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-04-08-17:50:04.jpg
Keywords: വ്യാജ, സത്യ

24803
Category: 1
Sub Category:
Heading: അമേരിക്കയിലെ ബധിര കത്തോലിക്കരുടെ പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് സമാപനം
Content: മേരിലാന്‍റ്: അമേരിക്കയിലുടനീളമുള്ള കത്തോലിക്ക ബധിര സമൂഹത്തിനായുള്ള ചരിത്രത്തിലെ ആദ്യത്തെ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മേരിലാൻഡില്‍ ഒരുമിച്ച് കൂടിയത് ഇരുനൂറിലധികം പേര്‍. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യാനാപോളിസിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബധിര കത്തോലിക്കാ ദിവ്യകാരുണ്യ കോൺഗ്രസ് നടന്നത്. ഏപ്രിൽ 4-6 തീയതികളിൽ മേരിലാൻഡിലെ എമിറ്റ്‌സ്‌ബർഗിലുള്ള സെന്റ് എലിസബത്ത് ആൻ സെറ്റൺ തീര്‍ത്ഥാടന ദേവാലയത്തില്‍ നടന്ന പരിപാടി ബധിര സമൂഹത്തിനു വലിയ വിശ്വാസ അനുഭവമായി. ആംഗ്യഭാഷയിലായിരുന്നു ആരാധന, കുർബാന, കുമ്പസാരം, കൂട്ടായ്മ തുടങ്ങീ എല്ലാ പരിപാടികളും ശുശ്രൂഷകളും നടന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ബധിര സമൂഹത്തിൽ നിന്നുള്ളവരെ കൂടുതൽ ആകർഷിക്കുന്നതിനാണ് ദിവ്യകാരുണ്യ കോൺഗ്രസ് രൂപകൽപ്പന ചെയ്തതെന്ന് ബധിര ദിവ്യകാരുണ്യ കോൺഗ്രസിന്റെ സംഘാടകയായ സിസ്റ്റർ കാത്‌ലീൻ മോണിക്ക ഷിപാനി പറഞ്ഞു.യുഎസിലെ ബധിര കത്തോലിക്കാ സമൂഹത്തിന് ഇടയില്‍ സേവനം ചെയ്യുന്ന പത്തില്‍ താഴെ ബധിര പുരോഹിതന്മാരാണ് ഉള്ളത്. ബാൾട്ടിമോർ അതിരൂപതയിൽ ബധിരരായ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയുടെ ചാപ്ലിൻ ആയി സേവനമനുഷ്ഠിക്കുന്ന ഫാ. ഡെപ്സിക്കിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. അമേരിക്കൻ ആംഗ്യഭാഷയിൽ (ASL) പരിമിതമായ സേവനങ്ങൾ ലഭ്യമായതിനാൽ 96% ബധിരരും പള്ളിയിൽ പോകുന്നില്ലെന്ന് സർവേയില്‍ കണ്ടെത്തിയതായി ഡെപ്സിക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. പരിപാടി ഏറെ അനുഗ്രഹീതമായിരിന്നുവെന്ന് ഫിലാഡൽഫിയ അതിരൂപതയുടെ ബധിര അപ്പസ്തോലേറ്റിലെ ചാപ്ലയിനും അമേരിക്കൻ ആംഗ്യഭാഷയിൽ പ്രാവീണ്യവുമുള്ള ഫാ. സീൻ ലൂമിസ് പറഞ്ഞു. ബധിരർ, കേൾവിക്കുറവുള്ളവർ, അന്ധതയും കേള്‍വിക്കുറവും മൂലം ബുദ്ധിമുട്ടുള്ളവര്‍, ബധിര ശുശ്രൂഷയിൽ പ്രവർത്തിക്കുന്നവര്‍ തുടങ്ങിയവർ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് പരിപാടി നടന്നത്.

Image: /content_image/News/News-2025-04-09-15:42:18.jpg
Keywords: അമേരിക്ക

24804
Category: 1
Sub Category:
Heading: അഭയാർത്ഥി നയം; അമേരിക്കന്‍ മെത്രാന്മാർ സർക്കാരുമായുള്ള സഹകരണ കരാര്‍ അവസാനിപ്പിച്ചു
Content: വാഷിംഗ്ടണ്‍ ഡിസി: അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനുള്ള പരിപാടികൾ നിറുത്തിവച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂട നടപടിയുടെ പശ്ചാത്തലത്തില്‍ സർക്കാരുമായുള്ള സഹകരണ കരാറുകൾ പുതുക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി. അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനും അഭയാർത്ഥി പദ്ധതികൾക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച പശ്ചാത്തലവും കണക്കിലെടുത്താണ് ഖേദകരമായ തിരുമാനം എടുക്കാൻ സര്‍ക്കാര്‍ നിർബന്ധിതമായതെന്ന് മെത്രാൻ സംഘം തിങ്കളാഴ്ച പ്രസ്താവിച്ചു. അക്രമത്തിലും പീഡനങ്ങളിലും നിന്ന് സഹോദരങ്ങളെ രക്ഷിക്കുന്നതിന് പറ്റിയ ഏറ്റവും ഉചിതമായ വഴികളെക്കുറിച്ച് പുനരാലോചിക്കേണ്ടിയിരിക്കുന്നുവെന്ന് മെത്രാന്മാർ കുറിച്ചു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ അനേകം സഹോദരീസഹോദരന്മാർക്ക് ഗുണകരമായ ജീവൻ രക്ഷാ പദ്ധതികൾ നടപ്പിലാക്കാൻ അമേരിക്കൻ ഐക്യനാടുകളുടെ സർക്കാരുമായുള്ള പങ്കാളിത്തം വർഷങ്ങളായി സഹായകമായിട്ടുണ്ടെന്നു മെത്രാൻസംഘത്തിൻറെ അദ്ധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ലിയോ അനുസ്മരിച്ചു. സർക്കാരിൻറെ ഭാഗത്തുനിന്നുള്ള സാമ്പത്തികസഹായം തികയാതെ വരുമ്പോൾ ദൈവജനത്തിൻറെ ഉദാരമായ സഹായത്തോടെയാണ് അജപാലന പരിചരണത്തിൻറെയും ഉപവിയുടെയുമായ ഈ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാലര പതിറ്റാണ്ടുകളായി അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനും മാതാപിതാക്കള്‍ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചവരോ, കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞ പ്രായപൂർത്തിയാകാത്തവരെ ആയ ആളുകളെ പിന്തുണയ്ക്കാനും അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രത്യേകമായി ഇടപ്പെട്ടിരിന്നു. ഈ ലക്ഷ്യം പരിഗണിച്ചു ബൈഡൻ ഭരണകാലത്ത്, ഗവൺമെന്റ് 100 മില്യൺ ഡോളറിന്റെ സഹായം പ്രതിവർഷം മെത്രാന്‍ സമിതിക്ക് അനുവദിച്ചിരിന്നു. എന്നാല്‍ അധികാരത്തില്‍ വന്നതോടെ അഭയാര്‍ത്ഥി വിഷയത്തില്‍ കാര്‍ക്കശ്യമായ നിലപാടാണ് ട്രംപ് സ്വീകരിച്ചത്. ട്രംപിന്റെ അഭയാര്‍ത്ഥി വിരുദ്ധ നയം ഏറ്റവും അധികം ബാധിക്കുന്നത് ക്രൈസ്തവരെയാണെന്ന് അടുത്തിടെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഭ്രൂണഹത്യ വിരുദ്ധ നിലപാടിലൂടെയും ക്രിസ്തീയ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്നതിലും കത്തോലിക്ക സഭാനേതൃത്വത്തിന് ഡൊണാള്‍ഡ് ട്രംപ് സ്വീകാര്യനാണെങ്കിലും അഭയാര്‍ത്ഥി വിഷയത്തില്‍ കാണിക്കുന്ന കടുംപിടുത്തത്തില്‍ ശക്തമായ എതിര്‍പ്പുണ്ട്.

Image: /content_image/News/News-2025-04-09-17:58:29.jpg
Keywords: അഭയാര്‍, ട്രംപ

24805
Category: 1
Sub Category:
Heading: ബ്രിട്ടനില്‍ നിശബ്ദമായ പുനരുജ്ജീവനം; ദേവാലയങ്ങളിലെത്തുന്ന ക്രൈസ്തവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: ലണ്ടന്‍: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ബ്രിട്ടന്‍ വ്യതിചലിച്ചുവെന്ന പ്രചരണങ്ങള്‍ക്കിടെ ദേവാലയങ്ങള്‍ അതിജീവനത്തിന്റെ പാതയിലെന്നു സൂചനയുമായി പുതിയ റിപ്പോര്‍ട്ട്. ബൈബിൾ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ടില്‍ ദേവാലയങ്ങളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിക്കൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ദേവാലയ പങ്കാളിത്തത്തെക്കുറിച്ച് 13,000-ത്തിലധികം ആളുകളിൽ സർവേ നടത്തിയപ്പോള്‍ ലഭിച്ചിരിക്കുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2018നും 2024നും ഇടയിൽ എല്ലാ പ്രായക്കാർക്കും ഇടയിൽ ദേവാലയത്തിലെത്തുന്നവരുടെ എണ്ണം അന്‍പതു ശതമാനത്തിലേറെ വർദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 1997 മുതൽ 2012 വരെ ജനിച്ച തലമുറയായ ജനറേഷൻ ഇസഡ് വിഭാഗത്തില്‍ ദേവാലയ പ്രാതിനിധ്യം ഇക്കാലയളവില്‍ നാലിരട്ടിയായി വർദ്ധിച്ചു. നാലു ശതമാനത്തില്‍ നിന്ന് 16% ആയതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. 2018-ൽ സമാനമായ ഒരു സാമ്പിൾ ഗ്രൂപ്പിന്റെ പഠനവുമായി താരതമ്യം ചെയ്താണ് പുതിയ റിപ്പോര്‍ട്ട്. ദേവാലയങ്ങളില്‍ പോകുന്നവരിൽ ഭൂരിഭാഗവും പ്രായമായവരും വെളുത്തവരും സ്ത്രീകളുമാണെന്നും എന്നാല്‍ എല്ലാ വംശങ്ങളിൽ നിന്നുമുള്ള ധാരാളം ചെറുപ്പക്കാരുടെ എണ്ണം ഇപ്പോള്‍ കാണുന്നുണ്ടെന്നും ബൈബിൾ സൊസൈറ്റിയിലെ ഗവേഷണ ഡയറക്ടർ ഡോ. റിയാനൻ മക്അലീർ പറഞ്ഞു. ഏറ്റവും കൂടുതൽ ദേവാലയങ്ങളില്‍ പോകുന്നവരില്‍ ഏറെയും 65 വയസ്സിനു മുകളിലുള്ളവരായിരിന്നു. എന്നാല്‍ യുവജനങ്ങളുടെ പ്രാതിനിധ്യം ഏറിവരുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതേസമയം ബ്രിട്ടനില്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പുനരുജ്ജീവനമെന്ന നിലയിലാണ് പുതിയ റിപ്പോര്‍ട്ടിനെ പൊതുവേ വിശേഷിപ്പിക്കുന്നത്.

Image: /content_image/News/News-2025-04-09-19:14:39.jpg
Keywords: ബ്രിട്ട

24806
Category: 18
Sub Category:
Heading: കർഷകപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് നിസംഗത: മാർ തോമസ് തറയിൽ
Content: ചങ്ങനാശേരി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും ന്യായമായ അവകാശങ്ങൾക്കായി കർഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. നെല്ല് സംഭരണത്തിൽ ഇടനിലക്കാരുടെ കടന്നുകയറ്റം ഒഴിവാക്കുക, സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഒരു മാസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറർ ജോസ് വെങ്ങാന്തറ, രാജേഷ് ജോൺ, ജേക്കബ് നിക്കോളാസ്, ടോമിച്ചൻ അയ്യ രുകുളങ്ങര, സി.ടി. തോമസ്, റോസിലിൻ കുരുവിള, ജിനോ ജോസഫ്, കെ.എസ്. ആ ന്റ്റണി, കുഞ്ഞ് കളപ്പുര, ചാക്കപ്പൻ ആൻ്റണി, സെബാസ്റ്റ്യൻ വർഗീസ്, സേവ്യർ കൊ ണ്ടോടി, സൈബി അക്കര, പി.സി കുഞ്ഞപ്പൻ, ജസി ആൻ്റണി, സിസി അമ്പാട്ട്, ജോ സി ഡൊമിനിക്ക്, സോണിച്ചൻ ആന്റണി, തോമസ് ഫ്രാൻസിസ്, കുഞ്ഞുമോൻ തുമ്പുങ്കൽ, ലാലി ഇളപ്പുങ്കൽ, കെ.ഡി ചാക്കോ, ഡോ.റുബിൾ രാജ്, വി.ജെ. ലാലി, മാത്യൂസ് ജോർജ്, ബീനാ ജോബി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-10-10:38:49.jpg
Keywords: തറയിൽ