category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർഷകപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് നിസംഗത: മാർ തോമസ് തറയിൽ
Contentചങ്ങനാശേരി: കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാരിന് ഗുരുതരമായ നിസംഗതയാണെന്നും ന്യായമായ അവകാശങ്ങൾക്കായി കർഷകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. നെല്ല് സംഭരണത്തിൽ ഇടനിലക്കാരുടെ കടന്നുകയറ്റം ഒഴിവാക്കുക, സംഭരിച്ച നെല്ലിന്റെ പ്രതിഫലം ഒരു മാസത്തിനുള്ളിൽ കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി കെഎസ്ആർടിസി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. അതിരൂപതാ വികാരി ജനറാൾ മോൺ. ആന്റണി എത്തക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറർ ജോസ് വെങ്ങാന്തറ, രാജേഷ് ജോൺ, ജേക്കബ് നിക്കോളാസ്, ടോമിച്ചൻ അയ്യ രുകുളങ്ങര, സി.ടി. തോമസ്, റോസിലിൻ കുരുവിള, ജിനോ ജോസഫ്, കെ.എസ്. ആ ന്റ്റണി, കുഞ്ഞ് കളപ്പുര, ചാക്കപ്പൻ ആൻ്റണി, സെബാസ്റ്റ്യൻ വർഗീസ്, സേവ്യർ കൊ ണ്ടോടി, സൈബി അക്കര, പി.സി കുഞ്ഞപ്പൻ, ജസി ആൻ്റണി, സിസി അമ്പാട്ട്, ജോ സി ഡൊമിനിക്ക്, സോണിച്ചൻ ആന്റണി, തോമസ് ഫ്രാൻസിസ്, കുഞ്ഞുമോൻ തുമ്പുങ്കൽ, ലാലി ഇളപ്പുങ്കൽ, കെ.ഡി ചാക്കോ, ഡോ.റുബിൾ രാജ്, വി.ജെ. ലാലി, മാത്യൂസ് ജോർജ്, ബീനാ ജോബി എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-10 10:38:00
Keywordsതറയിൽ
Created Date2025-04-10 10:38:49