Contents
Displaying 24361-24370 of 24938 results.
Content:
24807
Category: 18
Sub Category:
Heading: മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാം ജന്മദിനം ഇന്ന്
Content: പാലാ: പാലാ രൂപത ദ്വിതീയ മെത്രാൻ എമിരിറ്റസ് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 99-ാം ജന്മദിനം ഇന്ന്. രാവിലെ 6.30ന് ബിഷപ്പ് ഹൗസ് ചാപ്പലിൽ വിശുദ്ധ കുർബാന. ഉച്ചകഴിഞ്ഞ് മൂന്നിന് സമീപ ഇടവകകളിൽ നിന്നുള്ള 99 കുട്ടികളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കും. 99-ാം വയസിലേക്കു കടക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിന് പിറന്നാൾ ആശംസകളുമായി ഇന്നലെമുതൽ നിരവധി പേരാണ് ബിഷപ്പ് ഹൗസിൽ എത്തുന്നത്. 1927 ഏപ്രിൽ 10നാണ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ ജനിച്ചത്. ചങ്ങനാശേരി ബെർക്കുമാൻസ് കോളജ്, തൃശിനാപ്പള്ളി സെൻ്റ് ജോസഫ്‌സ് കോളജ്, മദ്രാസ് ലയോള കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം അദ്ദേഹം ചങ്ങനാശേരി സെ ന്റ് തോമസ് പെറ്റി സെമിനാരിയിൽ ചേർന്നു.തുടർന്ന് മംഗലാപുരം സെൻ്റ ജോസഫ്‌സ് മേജർ സെമിനാരി, റോം എന്നിവിടങ്ങളിൽ പഠിച്ചു. 1958 നവംബർ 23 ന് റോമിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് ഫിലോ സഫിയിൽ ഡോക്ടറേറ്റ് നേടി. 1962 ൽ തിരിച്ചെത്തി വടവാതുർ സെമിനാരിയിൽ പ്രഫസറായി സേവനം ചെയ്തു. 1973 ൽ പാലാ രൂപത സഹായ മെത്രാനായി നിയമിതനായി. 1973 ഓഗസ്റ്റ് 15ന് കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിൽനിന്നും മേൽപ്പട്ടം സ്വീകരിച്ചു. മാർ സെബാസ്റ്റ്യൻ വയലിൽ വിരമിച്ചപ്പോൾ പാലാ രൂപത ബിഷപ്പായി 1981 ഫെ ബ്രുവരി ആറിന് നിയമിതനായി. അനുഗ്രഹദായകമായ 23 വർഷത്തെ സേവനത്തി നു ശേഷം 2004 മേയ് രണ്ടിന് രൂപതയുടെ നേതൃത്വം മാർ ജോസഫ് കല്ലറങ്ങാട്ടിന് കൈമാറി.
Image: /content_image/India/India-2025-04-10-11:15:04.jpeg
Keywords: പാലാ

24808
Category: 1
Sub Category:
Heading: ഭിന്നശേഷിക്കാർക്കു വേണ്ടി ദേവാലയങ്ങളില്‍ സൗകര്യങ്ങൾ ഒരുക്കുവാനുള്ള ആഹ്വാനവുമായി മാര്‍ ജോസ് പൊരുന്നേടം
Content: മാനന്തവാടി: ഭിന്നശേഷിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരും ശാരീരികമോ മാനസികമോ ആയ വെല്ലുവിളികൾ നേരിടുന്നവരുമായ സഹോദരങ്ങളുടെ സൗകര്യാർത്ഥം പള്ളി, പള്ളിമുറി, പാരിഷ് ഹാൾ, സ്‌കൂൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ സൗകര്യങ്ങൾ ഒരുക്കണമെന്ന ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം. ഏപ്രില്‍ മാസത്തിലെ സര്‍ക്കുലറിലാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. സഭാസമൂഹത്തിൽ, അധിക മൊന്നും ശ്രദ്ധിക്കപ്പെടാത്തതും ചർച്ച ചെയ്യപ്പെടാത്തതും അടിയന്തര ശ്രദ്ധ ആവശ്യമുള്ളതുമായ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വേണ്ടിയാണ് ഇതെഴുതുന്നതെന്ന ആമുഖത്തോടെയാണ് സര്‍ക്കുലര്‍ ആരംഭിക്കുന്നത്. സഭാസ്ഥാപനങ്ങൾ ഭിന്നശേഷിക്കാർക്ക് നൽകേണ്ട പ്രത്യേക പരിഗണനയെക്കുറിച്ചുള്ള പ്രബോധനം എല്ലാ മനുഷ്യരും ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ടവർ എന്ന നിലയിലുള്ള മനുഷ്യമഹത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഭിന്നശേഷിക്കാരെ സഭാജീവിതത്തിൽ സജീവമായി പ്രോത്സാഹിപ്പിക്കണമെന്നതാണ് സഭാപ്രബോധനം. ആരാധനാക്രമ ആഘോഷങ്ങളും സമൂഹ പ്രവർത്തനങ്ങളും ഉൾപ്പെടെ, സഭയുടെ ജീവിതത്തിൽ അവർക്ക് ക്രിയാത്മകമായി പങ്കെടുക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അവരുടെ കുടുംബങ്ങളെ പിന്തുണയ്‌ക്കേണ്ട ഉത്തരവാദിത്വം സഭാസമൂഹ ത്തിനുണ്ട്. അതുപോലെ പള്ളി, പള്ളിമുറി, പാരിഷ് ഹാൾ നമ്മുടെ പൊതു സ്ഥാപനങ്ങൾ തുടങ്ങിയവയിലെ സൗകര്യങ്ങൾ ഭിന്നശേഷിക്കാർക്കും പ്രയാസം കൂടാതെ പ്രാപ്യമാണെന്ന് ഉറപ്പാക്കണം. ഭിന്നശേഷിക്കാരുടെ പ്രത്യേകത പരിഗണിച്ചുള്ള അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സഭാംഗങ്ങളുടെ മനോഭാവം രൂപപ്പെടുത്തുന്ന തരത്തിലുള്ള പ്രബോധനങ്ങൾ സുവിശേഷ പ്രഘോ ഷണത്തിലും മതബോധന പരിപാടികളിലും ഉൾപ്പെടുത്തണം. അവരുടെ ആത്മീയരൂപീകരണത്തിൽ പൂർണ്ണമായും ഏർപ്പെടാനും അവർക്ക് ക്രിസ്തുവിനെ കണ്ടുമുട്ടാനും അവരെ അനുവദിക്കുന്ന ഉചിതമായ രീതികളും വസ്‌തുക്കളും വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്ക് സമൂഹത്തെ സമ്പന്നമാക്കാൻ കഴിയുന്ന അതുല്യമായ കഴിവുകളും വ്യക്തിപ്രഭാവവും ഉണ്ടെന്ന് സഭാപഠനങ്ങൾ എടുത്ത് പറയുന്നുണ്ട്. അവരുടെ അനുഭവങ്ങളും കാഴ്ച്‌ചപ്പാടുകളും വിലമതിക്കപ്പെടുകയും സഭാസമൂഹത്തിൻറെ ജീവിതവുമായി സംയോജിപ്പിക്കുകയും വേണം. വിശ്വാസത്തെയും സമൂഹത്തെയും സംബന്ധിക്കുന്ന കാര്യങ്ങളിൽ ആഴത്തിലുള്ള അറിവും ബോധ്യങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതാണ്. അവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്തുന്നതും ഐക്യദാർഢ്യത്തിന്റെയും പിന്തുണയുടെയും ഒരു സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാർക്ക് സഭാസമൂഹം തങ്ങളുടെ സ്വന്തമാണെന്ന ബോധം വളർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു മനോഭാവ മാണ് സഭാസമൂഹം വളർത്തിയെടുക്കേണ്ടത്. അവർ അംഗീകരിക്കപ്പെടുകയും വിലമതിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതായി അനുഭവപ്പെടുന്ന വിധത്തിൽ അവരെ ഉൾക്കൊള്ളുന്ന സമൂഹങ്ങൾ രൂപപ്പെടണം. മറ്റ് വാക്കുകളിൽ പറഞ്ഞാൽ അവരോടുള്ള നമ്മുടെ നിസ്സംഗ സമീപന രീതി മാറ്റണം. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന പ്രത്യേകതരം വാഹനങ്ങൾ കെട്ടിടത്തിന്റെ പരമാവധി അടുത്തുവരെ കൊണ്ടുവരാനുള്ള തരത്തിലുള്ള റോഡ്, അത്തരം വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിയമമനുസരിച്ച് അടയാളപ്പെടുത്തിയ പാർക്കിംഗ് സ്ഥലങ്ങൾ, ഭിന്നശേഷിക്കാർക്ക് അകത്തേക്ക് പ്രവേശിക്കാൻ പറ്റുന്ന രീതി യിലുള്ള റാമ്പ്, വീതി കൂടിയതും അടിഭാഗത്ത് കാൽ തട്ടി വീഴാതി രിക്കത്തക്ക രീതിയിൽ പടി വയ്ക്കാത്തതുമായ വാതിൽ എന്നിവ, വീൽചെയർ ഉരുട്ടി സ്വയം പ്രവേശിക്കാൻ പറ്റിയ വീതി കൂടിയ വാതിലോടുകൂടിയ ടോയ്ലറ്റ്, ലിഫ്റ്റ് ഉള്ളിടത്ത് കാഴ്‌ചശക്തി ഇല്ലാത്തവർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധം ബ്രെയിൽ ലിപിയിൽ അടയാളപ്പെടുത്തിയ നിയന്ത്രണ സംവിധാനങ്ങൾ, ഓരോ നിലയിലും എത്തുമ്പോൾ തിരിച്ചറിയാനായി അനൗൺസ്മെൻ്റ് സംവിധാനം തുടങ്ങിയവ ഒരുക്കണം. മേൽപ്പറഞ്ഞവയോടൊപ്പം ഇടവകകളിൽ പരിഗണിക്കപ്പടേണ്ട വിഷയമാണ് പൊതുപ്പണി, കുടിശ്ശിക എന്നിവയിൽ നിന്ന് ഭിന്നശേഷിക്കാർക്ക് ഒഴിവ് നൽകുന്ന കാര്യം. അതുപോലെ അവരുടെ പേരിൽ കുടിശ്ശിക എഴുതുന്നതിന്റെ സാംഗത്യവും. സ്വാഭാവികമായും നിർധനരായവരെയാണ് ഇവിടെ പരാമർശിക്കുന്നത്. കാഴ്ചയുള്ളവർക്കും കൈകൾക്ക് സ്വാധീനക്കുറവ് ഇല്ലാത്ത വർക്കും പൊതുപ്പണിക്ക് പകരം കമ്പ്യൂട്ടറിലുള്ള ഡേറ്റാ എൻട്രി, ഇടവകയുടെ മീഡിയാ പ്രവർത്തനവുമായി ബന്ധപ്പെട്ട എഡിറ്റിംഗ്, സമൂഹമാധ്യമങ്ങൾ വഴിയുള്ള വാർത്താബുള്ളറ്റിൻ തുടങ്ങിയ ജോലികൾ പരിഗണിക്കാവുന്നതാണ്. സംസാരശേഷിയും ശ്രവണശക്തിയും ഇല്ലാത്തവരും നമ്മുടെ സമൂഹത്തിൽ ഒട്ടനവധിയുണ്ട്. അങ്ങനെയുള്ള സഹോദരങ്ങൾക്ക് സജീവമായി വി. കുർബാനയിൽ പങ്കെടുക്കുന്നതിനും തിരുവചന സന്ദേശങ്ങൾ കേൾക്കുന്നതിനും ആംഗ്യഭാഷ പഠിച്ചിട്ടുള്ള ബഹുമാനപ്പെട്ട വൈദികരുടെയും മറ്റുള്ളവരുടെയും സഹായത്താൽ പ്രത്യേക ശുശ്രൂഷകൾ സംഘടിപ്പിക്കുന്ന കാര്യം ചിന്തിക്കേണ്ട താണ്. ഓരോ ഇടവകയിലും ഈ ശുശ്രൂഷ ലഭ്യമാക്കുന്നതിന് പകരം ഫൊറോനാ തലത്തിൽ വർഷത്തിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യമെങ്കിലും ഇത്തരം ശുശ്രൂഷകൾ സംഘടിപ്പിക്കുന്നത് ഉചിതമായിരിക്കുമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിച്ചു. സർക്കുലർ ഏപ്രിൽ 27 ഞായറാഴ്ച ഇടവക പള്ളികളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന മറ്റിടങ്ങളിലും വായിക്കും.
Image: /content_image/News/News-2025-04-10-12:10:10.jpg
Keywords: പൊരുന്നേ, മാനന്ത

24809
Category: 1
Sub Category:
Heading: കഴിഞ്ഞ ദിവസവും ഫ്രാന്‍സിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചു; നന്ദിയോടെ ഗാസ ഇടവക
Content: ഗാസ: രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്കിടെ തങ്ങളെ വിളിച്ച് സാന്ത്വനം പകരുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു നന്ദിയോടെ ഗാസയിലെ കത്തോലിക്ക ഇടവക. കഴിഞ്ഞ ദിവസങ്ങളിലും ഫ്രാൻസിസ് പാപ്പ തങ്ങളെ ഫോണിൽ വിളിച്ചുവെന്നും, സമാധാനത്തിനായുള്ള പാപ്പയുടെ അഭ്യർത്ഥനയ്ക്ക് തങ്ങൾ നന്ദിയുള്ളവരാണെന്നും ഗാസയിലെ തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി പറഞ്ഞു. രണ്ടു മാസത്തോളമായി ചികിത്സയിൽ തുടരുന്ന പാപ്പ വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിലേക്ക് തിരികെയെത്തിയതിന് ശേഷം ഗാസയിലെ ഇടവകയിലേക്ക് വിളിച്ചുവെന്നറിയിച്ച ഇടവകവികാരി, പരിശുദ്ധ പിതാവ് തങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെത്തിയ പാപ്പയെ കാണാൻ സാധിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഗാസ വികാരി, ഇപ്പോഴും ഗാസയിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നും, എന്നാൽ, പാപ്പയുടെ സാമീപ്യവും പ്രാർത്ഥനയും തങ്ങൾക്കൊപ്പമുണ്ടെന്നത് തങ്ങൾക്ക് സന്തോഷം പകരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇപ്പോഴുള്ള സായുധസംഘർഷങ്ങൾ തുടരുന്നിടത്തോളം, സമാധാനം അസാധ്യമായി തുടരും. ഗാസയിലെ ജീവിതം ചിന്തിക്കാനാകുന്നതിലുമപ്പുറം ദുർഘടമാണെന്ന് ഫാ. റൊമനെല്ലി വ്യക്തമാക്കി. ഇടവകയിലെ അഞ്ഞൂറ് അഭയാർത്ഥികളും ഇടവകയോടടുത്ത് താമസിക്കുന്ന ഇസ്ലാം മത വിശ്വാസികളും നിലവിൽ സുരക്ഷിതരാണെന്നും, എന്നാൽ ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെയുള്ള വസ്തുക്കൾ കുറഞ്ഞുവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഗാസ ഒരു തടവറയായി മാറിക്കഴിഞ്ഞു. ഇടവകയ്ക്കടുത്തുള്ള ക്രൈസ്തവരും അക്രൈസ്തവരുമായ നൂറുകണക്കിന് ആളുകളെ തങ്ങൾ സഹായിക്കുന്നുണ്ട്. ഏവർക്കും സമാധാനത്തിന്റെ ഒരു ഉപകരണമായി മാറാൻ ഈ ഇടവക ശ്രമിക്കുന്നുണ്ടെന്നും മനുഷ്യരുടെ അവകാശങ്ങൾ മാനിക്കപ്പെടണമെന്നും, ഇവിടെയുള്ള ഇരുപത്തിമൂന്ന് ലക്ഷത്തോളം പലസ്തീൻകാരും മനുഷ്യനാണെന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

Image: /content_image/News/News-2025-04-10-13:08:53.jpg
Keywords: ഗാസ

24810
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ച് ബ്രിട്ടീഷ് രാജകുടുംബം
Content: വത്തിക്കാന്‍ സിറ്റി: ഇംഗ്ലണ്ടിലെ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ പാപ്പയുടെ സ്വകാര്യ വസതിയായ സാന്താ മാര്‍ത്തയിലെത്തിയാണ് ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ചാൾസ് രാജാവും കാമില രാജ്ഞിയും കൂടിക്കാഴ്ച നടത്തിയത്. വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികള്‍ക്ക് പാപ്പ ആശംസ നേര്‍ന്നു. ആരോഗ്യം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന ആശംസ ദമ്പതികള്‍ പങ്കുവെച്ചു. ഇതേ ആശംസ ഫ്രാന്‍സിസ് പാപ്പയും പങ്കുവെച്ചു. സമീപ മാസങ്ങളിൽ രണ്ട് രാഷ്ട്രത്തലവന്മാരും ആരോഗ്യ പ്രതിസന്ധി നേരിട്ടവരാണ്. ചാള്‍സ് രാജാവിന് കഴിഞ്ഞ വര്‍ഷം കാൻസർ സ്ഥിരീകരിച്ചിരിന്നു. നീണ്ട മുപ്പത്തിയെട്ട് ദിവസം റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ ശേഷമാണ് പാപ്പ ഇപ്പോള്‍ വത്തിക്കാനില്‍ മടങ്ങിയെത്തിയിരിക്കുന്നത്. 20 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ ഫോട്ടോ വത്തിക്കാന്‍ ഇന്ന് രാവിലെയാണ് പുറത്തുവിട്ടത്. ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികവും രാജാവിന്റെ പിതാവ് എഡിൻബർഗിലെ ഫിലിപ്പിന്റെ നാലാം മരണ വാർഷിക ദിനവുമായ ഇന്നലെ പത്താം തീയതിയാണ് കൂടിക്കാഴ്ച നടന്നതെന്ന് ശ്രദ്ധേയമാണ്. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരിന്നു. 2017-ലും 2019-ലും ചാള്‍സ് രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. "സമാധാനത്തിൻ്റെ മനുഷ്യൻ" എന്നാണ് ഫ്രാൻസിസ് മാർപാപ്പ ചാൾസ് രാജാവിനെ വിശേഷിപ്പിച്ചത്. 2000-ല്‍ നടന്ന മഹാജൂബിലി വർഷത്തിൽ എലിസബത്ത് രാജ്ഞി വത്തിക്കാനില്‍ സന്ദര്‍ശനം നടത്തി ജൂബിലി ആഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തിയിരിന്നു.

Image: /content_image/News/News-2025-04-10-16:53:51.jpg
Keywords: ബ്രിട്ടീഷ്, രാജ

24811
Category: 1
Sub Category:
Heading: 'തമ്പുരാന്‍': തിന്മയെ ആഘോഷമാക്കുന്ന ഇക്കാലത്ത് ഓര്‍മ്മപ്പെടുത്തലുമായി ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം
Content: പൈശാചികമായ പല തിന്മകളെയും മഹത്വവത്ക്കരിക്കുന്ന പ്രവണത ദൃശ്യമാധ്യമങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതയ്ക്കുള്ള ആഹ്വാനവുമായി നിര്‍മ്മിച്ച മലയാളം ക്രിസ്ത്യന്‍ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ തക്കല സാന്‍ ജോസ് പ്രോവിന്‍സ് നിര്‍മ്മിച്ച 'തമ്പുരാന്‍' എന്ന ഷോര്‍ട്ട് ഫിലിമാണ് ശ്രദ്ധ നേടുന്നത്. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ കേന്ദ്രമാക്കി ലില്ലിപുട്ട് മീഡിയയുടെ ബാനറില്‍ ഫാ. റോബിന്‍സ് കുഴികോടിലാണ് ഹൃസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സമ്പന്നതയില്‍ കഴിഞ്ഞിരിന്ന കുടുംബത്തില്‍ പെട്ടെന്നുണ്ടായ തകര്‍ച്ചയും ഏറ്റുപറച്ചിലുമാണ് ഈ ഹൃസ്വചിത്രത്തിന്റെ ഇതിവൃത്തം. പതിനഞ്ചു മിനിറ്റ് ദൈര്‍ഖ്യമുള്ള ഈ ഹൃസ്വചിത്രം സംവിധായകനായ ഫാ. റോബിന്‍സിന്റെ യൂട്യൂബ് ചാനലില്‍ മാത്രം മൂന്നു ദിവസത്തിനകം മുക്കാല്‍ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. ചിത്രത്തില്‍ വൈദികനായി അഭിനയിച്ചിരിക്കുന്ന ഫാ. ലിൻസ് മുണ്ടക്കലിന്റെ യൂട്യൂബ് ചാനലിലും എണ്ണായിരത്തോളം കാഴ്ചക്കാരുണ്ട്. അനുദിനം ചിത്രത്തിന് കാഴ്ചക്കാര്‍ വര്‍ദ്ധിക്കുകയാണ്. പി എ ജെയിംസ്, ബിജു മലയിൽ, , മിനി റോയ്, ലിസ്സി മോനിച്ചൻ, ഫഹദ് ഫൈറൂസ്, മനോ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡീക്കന്‍ ജോര്‍ജ്ജു ജോണി.
Image: /content_image/News/News-2025-04-10-18:30:03.jpg
Keywords: ഫിലിം, ഹൃസ്വ

24812
Category: 1
Sub Category:
Heading: വെറോനിക്കയുടെ തൂവാല വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു
Content: വത്തിക്കാന്‍ സിറ്റി: കാല്‍വരിയിലേക്കുള്ള പീഡാസഹന യാത്രയില്‍ ഈശോയുടെ തിരുമുഖം തുടച്ച വെറോനിക്കയുടെ തൂവാല വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ചു. നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ചയായ ഏപ്രില്‍ 6നാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ തിരുശേഷിപ്പ് പ്രദര്‍ശിപ്പിച്ചത്. ഈശോയുടെ തിരുമുഖം തുടയ്ക്കപ്പെട്ട വെറോനിക്കയുടെ തൂവാലയുടെ വിവിധ പതിപ്പുകൾ ഉണ്ടെന്ന് പ്രചരണമുണ്ടെങ്കിലും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത് ഏഴാം നൂറ്റാണ്ട് മുതൽ നിലവിലുള്ള 1300 വർഷത്തിലേറെയായി സംരക്ഷിക്കുന്ന തൂവാലയാണ്. ഈശോയുടെ തിരുമുഖം ഒപ്പിയെടുക്കപ്പെട്ട തിരുതൂവാല കാണുവാന്‍ നിരവധി പേരാണ് വത്തിക്കാനിലെത്തിയത്. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ആർച്ച്‌പ്രീസ്റ്റ് ഇറ്റാലിയൻ കർദ്ദിനാൾ മൗറോ ഗാംബെറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ദിവ്യബലിയോട് അനുബന്ധിച്ചാണ് തിരുശേഷിപ്പ് പ്രദര്‍ശനവും നടന്നത്. നിരവധി വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തു. പ്രധാന അൾത്താരയ്ക്ക് വെറോണിക്കയുടെ രൂപത്തിന് സമീപം സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് വര്‍ഷത്തില്‍ ഒരിക്കലാണ് പ്രദര്‍ശനം നടക്കുന്നത്.

Image: /content_image/News/News-2025-04-10-19:46:28.jpg
Keywords: തിരുശേ

24813
Category: 18
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം; കെസിവൈഎം ധർണ നടത്തി
Content: കൊച്ചി: രാജ്യത്തുടനീളം ക്രിസ്ത്യൻ മിഷ്ണറിമാർക്കെതിരേ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ തുടരുന്ന മൗനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം സംസ്ഥാനസമിതിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫീസുകൾക്കുമുന്നിൽ ധർണ നടത്തി. സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കെസി വൈഎം സംസ്ഥാന പ്രസിഡൻ്റ് എബിൻ കണിവയലിൽ നിർവഹിച്ചു. അഭിഷേക് പുന്നാംതടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ മേലേമുറിയിൽ, ഡൊമിനിക് തോമസ്, ജിബിൻ പയസ്, സിസ്റ്റർ ലിജി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-04-11-07:33:37.jpg
Keywords: കെസിവൈഎം

24814
Category: 18
Sub Category:
Heading: പുതിയ മദ്യനയം; സര്‍ക്കാര്‍ ജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണി മുഴക്കുകയാണെന്ന് ബിഷപ്പ് ജോഷ്വാ ഇഗ്‌നാത്തിയോസ്
Content: മാവേലിക്കര: ഡ്രൈ ഡേകളിൽ പ്രത്യേക ലൈസൻസ് ഫീസ് ഈടാക്കി, മദ്യം വിളമ്പാൻ ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അനുമതി നൽകുന്ന, 2025-2026 സാമ്പത്തിക വർഷത്തേക്ക് സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയം അടിയന്തരമായി പിൻവലിക്കണമെന്ന് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു. നിലവിലുള്ള ഒന്നാം തീയതിയിലെ മദ്യനിരോധനം മദ്യമുതലാളിമാർക്ക് വേണ്ടി അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാരിൻ്റേത്. ഘട്ടം ഘട്ടമായി മദ്യലഭ്യതയും ഉപയോഗവും കുറച്ചു കൊണ്ടുവരുവാൻ പ്രകടന പത്രികയിൽ വാഗ്‌ദാനം നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി പുതിയ മദ്യനയം മൂലം പൊതുജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണി മുഴക്കുകയാണ്. യുവതലമുറയെ ഭീതിജനകമായ വിധം നശിപ്പിക്കുന്ന മദ്യ-മയക്കുമരുന്ന് വിപത്തിന് ഒത്താശ നൽകുകയാണ് പുതിയ മദ്യനയം. സംസ്ഥാനത്തിന്റെ വിഭവ ശേഷി വർദ്ധിപ്പിക്കുവാൻ ഗുണകരമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട സർക്കാർ സംവിധാനം മദ്യവ്യാപനത്തിന് കുട്ട് നിൽക്കുന്നത് അത്യന്തം ആപൽക്കരമാണെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
Image: /content_image/India/India-2025-04-11-07:43:59.jpg
Keywords: മദ്യ

24815
Category: 1
Sub Category:
Heading: പാന്‍റ്സും ഷാളും ധരിച്ച് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
Content: വത്തിക്കാന്‍ സിറ്റി: ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമവും ചികിത്സയും തുടരുന്ന ഫ്രാൻസിസ് മാർപാപ്പ രണ്ടാം തവണയും വിശ്വാസികള്‍ക്ക് മുന്നില്‍ എത്തി. ഇന്നലെ വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വീൽചെയറിൽ അപ്രതീക്ഷിതമായി എത്തുകയായിരിന്നു. സോഷ്യൽ മീഡിയയിൽ വൈറല്‍ ആയ വീഡിയോ ദൃശ്യങ്ങളില്‍ തന്റെ പതിവ് വേഷമല്ല പാപ്പ ധരിച്ചിരിക്കുന്നത്. വെളുത്ത കസോക്കും തൊപ്പിയും ഇല്ലാതെ ഇരുണ്ട പാന്റും വരയുള്ള ഷാളും ധരിച്ചാണ് ബസിലിക്കയിലേക്ക് വീല്‍ ചെയര്‍ മുഖാന്തിരം പാപ്പ ആപ്രതീക്ഷിതമായി വന്നെത്തിയത്.

El Papa Francisco realizó una visita sorpresa a la Basílica de San Pedro en silla de ruedas mientras utilizaba su cánula de oxígeno. Era la primera vez que se le veía sin su vestimenta papal.
: @cruxstationalis pic.twitter.com/BgG4g2nuDW
— ACI Prensa (@aciprensa) April 10, 2025

ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച് നിരവധി പേര്‍ തീര്‍ത്ഥാടനം നടത്തുന്നതിനിടെയാണ് പാപ്പ ദേവാലയത്തിലൂടെ കടന്നുപോയത്. വിശുദ്ധ പയസ് പത്താമന്റെ ശവകുടീരത്തിനു സമീപം അദ്ദേഹം അല്പസമയം മൗനമായി ഇരുന്നു. ബസിലിക്കയിൽ സന്നിഹിതരായിരുന്ന നിരവധി വിശ്വാസികളെയും വിനോദസഞ്ചാരികളെയും, സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരെയും അഭിവാദ്യം ചെയ്യാനും അദ്ദേഹം സന്ദര്‍ശനം ഉപയോഗിച്ചു. സന്ദർശനത്തിനുശേഷം, പാപ്പ കാസ സാന്താ മാർത്തയിലെ തന്റെ വസതിയിലേക്ക് പിന്‍വാങ്ങി. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും വരും ദിവസങ്ങളില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Image: /content_image/News/News-2025-04-11-09:45:39.jpg
Keywords: പാപ്പ

24816
Category: 1
Sub Category:
Heading: മ്യാൻമറില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മറ്റൊരു കത്തോലിക്ക ദേവാലയം കൂടി തകര്‍ന്നു
Content: ഹഖ: വടക്കുപടിഞ്ഞാറൻ മ്യാൻമറിലെ സംസ്ഥാനമായ ചിൻ രൂപതയിലെ ഫലാം പട്ടണത്തിലെ ക്രിസ്തരാജന്റെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയം സൈന്യത്തിന്റെ വ്യോമാക്രമണത്തിൽ തകർന്നു. സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്നു വൈദ്യുതിയും ടെലിഫോൺ ലൈനുകളും തടസം നേരിടുന്ന ഹഖ രൂപത പരിധിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ ദേവാലയത്തിന്റെ മേല്‍ക്കൂരയും മറ്റും പൂര്‍ണ്ണമായി തകര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ ഏകദേശം ആയിരത്തോളം വരുന്ന കത്തോലിക്കാ സമൂഹത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കഠിനാധ്വാനത്തിന്റെ ഫലമായി നിർമ്മിച്ച ദേവാലയമായിരിന്നു നിമിഷ നേരം കൊണ്ട് സൈന്യം തകര്‍ത്തത്. 75 വർഷമായി നിലനിന്നിരുന്ന ചെറിയ ചാപ്പലിന് പകരമായി, കഴിഞ്ഞ വർഷം നവംബറിലാണ് ദേവാലയം കൂദാശ ചെയ്തത്. ആഭ്യന്തരയുദ്ധത്തിനിടയിൽ പ്രാർത്ഥിക്കാനും കൂദാശകളില്‍ പങ്കുചേരാനും തങ്ങള്‍ക്ക് സ്വന്തമായ ഒരു ഇടം എന്ന നിലയിലായിരിന്നു ദേവാലയത്തെ നോക്കികണ്ടിരിന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഫലാൻ പട്ടണത്തെച്ചൊല്ലി നടന്ന ഏറ്റുമുട്ടലുകളുടെ ഭാഗമായാണ് ഏപ്രിൽ 8-ന് പള്ളിയിൽ ബോംബാക്രമണം നടന്നതെന്ന് സൂചനയുണ്ട്. പട്ടണം നിയന്ത്രിക്കുന്ന സൈന്യവും, ചിൻ സ്റ്റേറ്റിൽ സൈനിക ഭരണകൂടത്തിനെതിരെ ഉയർന്നുവന്ന പ്രാദേശിക സായുധ സംഘമായ ചിൻലാൻഡ് ഡിഫൻസ് ഫോഴ്‌സും (സിഡിഎഫ്) തമ്മിൽ ഒന്‍പത് മാസമായി പോരാട്ടം നടക്കുന്നുണ്ട്. സിഡിഎഫ് പോരാളികൾ പട്ടണം വളഞ്ഞതോടെ കടുത്ത പോരാട്ടത്തിനു സൈന്യം തുടക്കം കുറിക്കുകയായിരിന്നു. ആക്രമണത്തില്‍ നിരവധി വീടുകളും പൊതു കെട്ടിടങ്ങളും ആരാധനാലയങ്ങളും നാമാവശേഷമായി. അടുത്തിടെ രാജ്യത്തു വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സജീവമായി രംഗത്തുണ്ട്. ഇതിനിടെയാണ് സൈന്യത്തിന്റെ ആക്രമണത്തില്‍ ദേവാലയം തകര്‍ക്കപ്പെട്ടത്. മാർച്ച് 16 ഞായറാഴ്ച, വിശുദ്ധ പാട്രിക്കിൻറെ തിരുന്നാളിൻറെ തലേന്ന് ബാമോയിലുള്ള സെന്റ് പാട്രിക്സ് കത്തീഡ്രല്‍ ദേവാലയം മ്യാൻമർ സൈന്യം അഗ്നിയ്ക്കിരയാക്കിയിരിന്നു. മാർച്ച് മൂന്നാം തീയതി ബാൻമാവ് രൂപതയുടെ സെന്റ് മൈക്കിൾസ് ഇടവകയിലെ അജപാലനകേകേന്ദ്രവും സൈന്യം തകർത്തു. ചിൻ സ്റ്റേറ്റിലെ മനുഷ്യാവകാശ സംഘടന പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2021 ൽ ആഭ്യന്തരയുദ്ധത്തിനിടെ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ 67 പള്ളികൾ ചിൻ സ്റ്റേറ്റിൽ നശിപ്പിക്കപ്പെട്ടിരിന്നു.

Image: /content_image/News/News-2025-04-11-16:24:10.jpg
Keywords: മ്യാന്‍