Contents

Displaying 24331-24340 of 24938 results.
Content: 24777
Category: 18
Sub Category:
Heading: ജബൽപൂരിൽ ക്രൈസ്‌തവർക്കു നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
Content: തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികര്‍ക്കും ക്രൈസ്‌തവർക്കു നേർക്കുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിഷയത്തിൽ ഇടപെടാനും അക്രമികൾക്കെതിരേ കൃത്യമായ നിയമനടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകണം. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനായി എത്തിയ മലയാളികളായ വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചതും അത്യന്തം ഹീനമാണ്. മണിപ്പുരിൽ ഉൾപ്പെടെ ഉണ്ടായിട്ടുള്ള സംഘർഷങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ ഉത്തരവാദപ്പെട്ടവർ ഇനിയും തയാറായിട്ടില്ല. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ പ്രതിച്ഛായ ലോകമാകെ ഇടിയുമ്പോൾ കൈയുംകെട്ടി നോക്കിനിൽക്കുന്ന സ മീപനമാണ് സ്വീകരിക്കുന്നത്. ഇത് തിരുത്താൻ തയാറാവണം. ജബൽപൂരിൽ ആക്രമണത്തിന് ഇരയായവർക്കു വേണ്ട എല്ലാ സഹായവും ചെയ്യാൻ അവിടത്തെ സംസ്ഥാന സർക്കാരും കേന്ദ്രവും തയാറാവണം. ആക്രമിക്കപ്പെട്ട മലയാളി വൈദികരോട് കേരള സമൂഹത്തിന്റെ ഐക്യദാർഢ്യം അറിയിക്കുന്നതായും മുഖ്യമന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
Image: /content_image/India/India-2025-04-04-09:18:59.jpg
Keywords: ജബല്‍
Content: 24778
Category: 1
Sub Category:
Heading: മ്യാൻമറിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍
Content: നയിപിഡോ: ആഭ്യന്തരയുദ്ധത്തിനു പിന്നാലെ വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സംഘടനകള്‍. മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കിയാണ് കാരിത്താസ് കൈത്താങ്ങ് നല്‍കുന്നത്. ഭക്ഷണത്തിൻറെയും മരുന്നിന്റെയും പാർപ്പിടങ്ങളുടെയും അടിയന്തിരാവശ്യമുണ്ടെന്നും മുറിവേറ്റവരും ഭവനരഹിതരുമായ ആയിരക്കണക്കിനാളുകൾ വഴിയാധാരമായിരിക്കുകയാണെന്നും കാരിത്താസ് വെളിപ്പെടുത്തി. ഇവര്‍ക്ക് ഇടയില്‍ സംഘടന സഹായമെത്തിക്കുകയാണ്. മണ്ടാലെയെയും മധ്യ മ്യാൻമറിലെ മറ്റ് പ്രദേശങ്ങളെയും ഭൂകമ്പത്തിന്റെ ഇരകളെ സഹായിക്കുന്നതിനായി വേൾഡ് വിഷന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. ദുരിതത്തിന്റെ വ്യാപ്തി അതിഭീകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. മാർച്ച് 28 വെള്ളിയാഴ്ചയാണ് മ്യാന്മാറിൽ പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-നു റിക്ടെർ സ്കെയിലിൽ 7. 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ കൃത്യമല്ലെങ്കിലും മൂവായിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. നാലായിരത്തിലേറേപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്.
Image: /content_image/News/News-2025-04-04-09:39:12.jpg
Keywords: സന്നദ്ധ
Content: 24779
Category: 1
Sub Category:
Heading: ഹെയ്തിയിൽ രണ്ട് കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു
Content: പോർട്ട്-ഓ-പ്രിൻസ്: ഹെയ്തിയിൽ സായുധ സംഘം നടത്തിയ ആക്രമണത്തില്‍ 2 കത്തോലിക്ക സന്യാസിനികള്‍ കൊല്ലപ്പെട്ടു. സിസ്റ്റര്‍ ഇവാനെറ്റ് ഒനെസെയര്‍, സിസ്റ്റര്‍ ജീൻ വോൾട്ടയര്‍ എന്നിവരാണ് ഗുണ്ടാസംഘം നടത്തിയ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിൽ ഗുണ്ടാസംഘങ്ങള്‍ അക്രമം വിതയ്ക്കുന്നത് തുടരുകയാണ്. വിവ്രെ എൻസെംബിൾ (കൺവിവിർ) എന്നറിയപ്പെടുന്ന ഗുണ്ടാ സഖ്യത്തിലെ അംഗങ്ങൾ നടത്തിയ ആക്രമണത്തിലാണ് സന്യാസിനികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടതെന്നു പോർട്ട്-ഔ-പ്രിൻസിലെ ആർച്ച് ബിഷപ്പ് മാക്സ് ലെറോയ് മെസിഡോർ ബുധനാഴ്ച പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനെ അറിയിച്ചു. സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസ് ഓഫ് ദി ചൈൽഡ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട സന്യസ്തര്‍. തിങ്കളാഴ്ച, വിവ്രെ എൻസെംബിൾ സംഘ സഖ്യം പോർട്ട്-ഔ-പ്രിൻസിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള മിറെബലൈസ് എന്ന പട്ടണത്തെ ആക്രമിക്കുകയായിരിന്നുവെന്ന് ഹെയ്തിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരീബിയൻ രാജ്യത്തെ വലയം ചെയ്യുന്ന പ്രതിസന്ധിയുടെ ഗൗരവം കാണിക്കുന്നതാണ് ആക്രമണമെന്ന് ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഫ്രിറ്റ്സ് അൽഫോൺസ് ജീന്‍ പറഞ്ഞു. ഹെയ്തി എപ്പിസ്കോപ്പൽ കോൺഫറൻസ് (CEH) വക്താവ് ഫാ. മാർക്ക് ഹെൻറി സിമിയോൺ സംഭവത്തെ അപലപിച്ചു. ആക്രമണത്തില്‍ എല്ലാ തടവുകാരും രക്ഷപ്പെട്ടുവെന്നും കൊള്ളക്കാർ നഗരം കൈവശപ്പെടുത്തിയിരിക്കുകയാണെന്നും പ്രാദേശിക ബിഷപ്പ് മെസിഡോർ വെളിപ്പെടുത്തി. നിലവിലെ അക്രമ സാഹചര്യം സഭാജീവിതത്തെ ബാധിച്ചിരിക്കുകയാണ്. പോർട്ട്-ഔ-പ്രിൻസ് അതിരൂപതയിലെ ഇരുപത്തിയെട്ട് ഇടവകകൾ അടച്ചിട്ടിരിക്കുകയാണെന്നും ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഏകദേശം നാല്പതോളം ഇടവകകൾ കുറഞ്ഞ കാര്യക്ഷമതയിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. അരാജകത്വവും ക്രിമിനൽ സംഘങ്ങളുടെ തുടർച്ചയായ ആക്രമണങ്ങളെയും തുടർന്ന് കനത്ത അരക്ഷിതാവസ്ഥ നേരിടുന്ന രാജ്യമാണ് ഹെയ്തി.

Image: /content_image/News/News-2025-04-04-14:51:04.jpg
Keywords: ഹെയ്തി
Content: 24780
Category: 1
Sub Category:
Heading: ഇന്ത്യൻ വംശജനായ കത്തോലിക്ക വൈദികന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
Content: സെനെക്ക, കൻസാസ്: ഇന്ത്യൻ വംശജനായ കത്തോലിക്ക വൈദികന്‍ അമേരിക്കന്‍ സംസ്ഥാനമായ കൻസാസില്‍ വെടിയേറ്റ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ഫാ. അരുൾ കരസാലയാണ് ഇന്നലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കൻസാസിലെ സെനെക്കയിലുള്ള സെന്റ് പീറ്റർ & പോൾ കത്തോലിക്ക ദേവാലയത്തോട് അനുബന്ധിച്ചുള്ള റെക്ടറിയില്‍ വെടിയേറ്റ് മരിച്ചത്. കൻസാസിലെ സെന്റ് മേരീസിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ദേവാലയം വൈദികന്റെ മരണം സ്ഥിരീകരിച്ചു. വിശദാംശങ്ങൾ അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തുവെന്നാണ് സൂചന. ഫാ. കരസാലയുടെ മരണത്തിൽ കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫാ. അരുളിന്റെ ദാരുണമായ മരണവാർത്ത പങ്കുവെക്കുന്നതിൽ ഹൃദയംഭേദകമായ വേദനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇരുപത് വർഷത്തിലേറെയായി അതിരൂപതയെ വിശ്വസ്തതയോടെ സേവിച്ച അർപ്പണബോധമുള്ള തീക്ഷ്ണതയുള്ള വൈദികനായിരുന്നു ഫാ. കരസാലയെന്ന് ആർച്ച് ബിഷപ്പ് അനുസ്മരിച്ചു. വൈദികനെ അനുസ്മരിച്ച് ആർച്ച് ബിഷപ്പ് നൗമാൻ ദിവ്യബലിയും അര്‍പ്പിച്ചു. ഫാ. അരുൾ കരസാലയുടെ മരണ വാര്‍ത്തയില്‍ കൻസാസ് സ്പീക്കർ ഡാൻ ഹോക്കിൻസ് ദുഃഖം പ്രകടിപ്പിച്ചു. 1994-ൽ തെലങ്കാനയിലെ കടപ്പ രൂപത വൈദികനായി അഭിഷിക്തനായ ഫാ. കരസാല, ഹൈദരാബാദ് സ്വദേശിയായിരിന്നു. ആർച്ച് ബിഷപ്പ് ജെയിംസ് പി. കെലെഹറിന്റെ ക്ഷണപ്രകാരം 2004ൽ അദ്ദേഹം അമേരിക്കയിലെ കൻസാസിലേക്ക് താമസം മാറി. 2011 ൽ യുഎസ് പൗരത്വം സ്വീകരിച്ചു. വർഷങ്ങളായി, ഒനാഗയിലെ സെന്റ് വിൻസെന്റ് ഡി പോൾ, കോർണിംഗിലെ സെന്റ് പാട്രിക് എന്നിവയുൾപ്പെടെ കൻസാസില്‍ നിരവധി ഇടവകകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരിന്നു.

Image: /content_image/News/News-2025-04-04-16:44:50.jpg
Keywords: അമേരിക്ക, വൈദിക
Content: 24781
Category: 18
Sub Category:
Heading: ജബൽപൂരിൽ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം; പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു
Content: ന്യൂഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ തീവ്ര ഹിന്ദുത്വവാദികള്‍ മർദിച്ച സംഭവത്തിൽ പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു. സംഭവം നടന്ന് നാല് ദിവസത്തിനു ശേഷമാണ് മധ്യപ്രദേശ് പോലീസ് കേസെടുക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മർദനമേറ്റ വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നിസംഗതയ്ക്കെതിരെ പാര്‍ലമെന്റിലും പ്രതിഷേധം ഉയര്‍ന്നിരിന്നു. പോലീസിന്റെ കൺമുന്നിൽ അക്രമം നടന്ന് നാലുദിവസത്തിനുശേഷം ഇന്നലെ കണ്ടാലറിയാവുന്ന ഏതാനും പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു‌വെങ്കിലും അക്രമികളിൽ ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. കേസിനെക്കുറിച്ച് വിശദീകരിക്കാൻ ജബൽപൂർ എസ്‌പി സതീഷ് കുമാർ തയാറായതുമില്ലായെന്നത് ശ്രദ്ധേയമാണ്. ജബൽപൂർ രൂപതയ്ക്ക് കീഴിലുള്ള മണ്ഡ്‌ല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജുബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം. ഹിന്ദുത്വസംഘടനയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും അവരെ ഒംതി പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതോടെ വിശ്വാസികളുടെ യാത്ര തടസപ്പെട്ടു. ഏതാനും സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ജബൽപുർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകൂട്ടം ഹിന്ദു സംഘടനയുടെ പ്രവർത്തകർ പുരോഹിതരെയും മര്‍ദ്ദിക്കുകയായിരിന്നു. ജയ് ശ്രീരാം വിളിയോടെയായിരിന്നു അതിക്രമം. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Image: /content_image/India/India-2025-04-05-10:39:26.jpg
Keywords: ജബൽപൂ
Content: 24782
Category: 1
Sub Category:
Heading: അമേരിക്കയിൽ കത്തോലിക്ക പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം
Content: ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ പ്രോലൈഫ് പ്രവര്‍ത്തകയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്ക് സിറ്റിയിൽ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന പ്രവര്‍ത്തകയുമായി വീഡിയോ അഭിമുഖം നടത്തുന്നതിനിടെ കത്തോലിക്കാ പ്രോ-ലൈഫ് ആക്ടിവിസ്റ്റായ സവാന ക്രാവനു നേരെ ആക്രമണം ഉണ്ടാകുകയായിരിന്നു. ചർച്ചയ്ക്കിടെ കോപാകുലയായ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന വ്യക്തി മുഖത്തിനിട്ട് അടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. തന്നെ ആക്രമിച്ച സ്ത്രീ ഗർഭഛിദ്രത്തെ അനുകൂലിക്കുന്ന നിലപാടിൽ ആവേശഭരിതയായിരുന്നുവെന്ന് സവാന വെളിപ്പെടുത്തി. വർഷങ്ങളായി പ്രോലൈഫ് വക്താവായി പ്രവർത്തിക്കുന്ന വ്യക്തിയാണ് സവാനാ. സവാനയുടെ ഭർത്താവ് ഹെൻറിയാണ് ഗര്‍ഭഛിദ്ര അനുകൂല നിലപാടുള്ള സ്ത്രീയിൽ നിന്നു കൂടുതൽ ആക്രമണങ്ങളിൽ നിന്ന് അവളെ രക്ഷപ്പെടുത്തിയത്. ദമ്പതികൾ പോലീസിനെ വിളിച്ചെങ്കിലും സ്ത്രീയെ കണ്ടെത്താനായില്ല. പ്രോലൈഫ് സംഘടനയായ ലൈവ് ആക്ഷൻ പ്രസിഡന്റ് ലില റോസ് ഉള്‍പ്പെടെയുള്ളവര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ചു പ്രതിഷേധം അറിയിച്ചിട്ടുണ്ട്. റോസ് പങ്കിട്ട മറ്റൊരു ഒരു ചിത്രത്തിൽ ആക്രമണത്തിന് ശേഷം സവാനയുടെ മുഖത്ത് നിന്ന് രക്തം ഒഴുകിയതു ദൃശ്യമാണ്. തുന്നലുകൾ ഉണ്ടെന്നും ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്നും സവാന ആന്റാവോ വ്യാഴാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അറിയിച്ചു.
Image: /content_image/News/News-2025-04-05-11:02:03.jpg
Keywords: പ്രോലൈ
Content: 24783
Category: 1
Sub Category:
Heading: ടെക്സാസില്‍ അധ്യാപകർക്കു പ്രാർത്ഥിക്കാന്‍ അനുവാദം നല്‍കുന്ന ബിൽ പാസാക്കി
Content: ടെക്സാസ്: അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും പൊതുവിദ്യാലയങ്ങളിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ പ്രാർത്ഥിക്കാനോ വിശ്വാസപരമായ പ്രസംഗത്തിൽ ഏർപ്പെടാനോ അനുവദിക്കുന്ന ബില്ല് ടെക്സാസിലെ നിയമനിർമ്മാതാക്കൾ പാസാക്കി. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള ചേംബറിൽ 22-9 പാർട്ടി-ലൈൻ വോട്ടോടെ പാസാക്കിയ ബില്‍ 'SB 965' എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളില്‍ ഒരു ജീവനക്കാരന് ഡ്യൂട്ടിയിലായിരിക്കുമ്പോൾ വിശ്വാസപരമായ പ്രസംഗത്തിനോ പ്രാർത്ഥന നടത്തുന്നതിനോ ഉള്ള അവകാശം അതാത് വിദ്യാഭ്യാസ ജില്ലയോ സ്കൂളോ ഏതെങ്കിലും സംസ്ഥാന സർക്കാർ സ്ഥാപനമോ ലംഘിക്കരുതെന്നു അനുശാസിക്കുന്നതാണ് ബില്‍. റിപ്പബ്ലിക്കൻ സംസ്ഥാന സെനറ്റർ ടാൻ പാർക്കറാണ് നിയമനിർമ്മാണ ബില്‍ അവതരിപ്പിച്ചത്. 'SB 965' നിയമമായാല്‍ ഏതൊരു സ്കൂൾ ജീവനക്കാരനും വിദ്യാർത്ഥികളോടൊപ്പം പ്രാർത്ഥനയിലോ വചനവിചിന്തനത്തിലോ പങ്കുചേരാനും നേതൃത്വം നല്‍കാനും അവസരമുണ്ടാകും. ബില്ലിനെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര്‍ത്തിരിന്നു. പൊതു സ്കൂൾ ജീവനക്കാരുടെ മതസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്ന യു.എസ്. സുപ്രീം കോടതിയുടെ നിലപാടുമായി യോജിക്കുന്നതാണ് 'എസ്‌ബി 965' എന്ന് പാർക്കർ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈസ്തവ വിശ്വാസത്തിന് മുന്‍തൂക്കം നല്‍കുന്ന മറ്റ് ബില്ലുകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. എല്ലാ ക്ലാസ് മുറികളിലും പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കുവാനും സ്കൂൾ ദിവസങ്ങളിൽ പ്രാർത്ഥനയോ ബൈബിൾ വായനയോ അനുവദിക്കുവാനും അവസരം നല്‍കുന്ന ബില്ലുകള്‍ അവതരിപ്പിക്കാനാണ് സെനറ്ററുമാര്‍ നീക്കം നടത്തുന്നത്.

Image: /content_image/News/News-2025-04-05-15:29:51.jpg
Keywords: ടെക്സാ
Content: 24784
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി; വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ അനിശ്ചിതത്വം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം വത്തിക്കാനില്‍ വിശ്രമജീവിതം തുടരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യാവസ്ഥയില്‍ വീണ്ടും പുരോഗതി. ഫ്രാൻസീസ് പാപ്പായുടെ ആരോഗ്യം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പരിശുദ്ധ സിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം ഇന്നലെ വെള്ളിയാഴ്ച വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പയുടെ ശ്വസന -ചലന സംബന്ധമായ കാര്യങ്ങൾ അല്പം കൂടി മെച്ചപ്പെട്ടിട്ടുണ്ട്. രോഗാണുബാധയെ സംബന്ധിച്ച സൂചകങ്ങളില്‍ നേരിയ പുരോഗതി കാണിക്കുന്നതായി സമീപ ദിവസങ്ങളിൽ നടത്തിയ രക്തപരിശോധനകളില്‍ വ്യക്തമായിട്ടുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. മരുന്ന് ചികിത്സ, ചലന-ശ്വസന ചികിത്സ എന്നിങ്ങനെ വിവിധതരം ചികിത്സകൾ തുടരുന്നു. ഓക്സിജൻ നല്കുന്നത് നേരിയതോതിൽ കുറച്ചിട്ടുണ്ട്. പകൽ സമയത്ത് സാധാരണ രീതിയിലും രാത്രിയിൽ ആവശ്യമായി വരുന്ന പക്ഷം ഉയർന്ന പ്രവാഹത്തോടെയും ഓക്സിജൻ നല്കുന്നുണ്ട്. പാപ്പയുടെ ജോലിസംബന്ധമായ കാര്യങ്ങൾ നിര്‍വ്വഹിക്കുന്നുണ്ടെന്ന് വാർത്താകാര്യാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്നലെ വെള്ളിയാഴ്ച പോൾ ആറാമൻ ഹാളില്‍ പേപ്പല്‍ പ്രഭാഷകന്‍ ഫാ. റൊബേർത്തൊ പസോളീനി നടത്തിയ നോമ്പുകാലധ്യാന പ്രസംഗം, പാപ്പ, ദൃശ്യമാദ്ധ്യമത്തിലൂടെ ശ്രവിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച വിശുദ്ധ രണ്ടാം ജോൺപോൾ മാർപാപ്പയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ അർപ്പിച്ച ദിവ്യബലിയിലും ഓണ്‍ലൈനായി ഫ്രാന്‍സിസ് പാപ്പ പങ്കുചേര്‍ന്നിരിന്നു. അതേസമയം വിശുദ്ധവാര തിരുക്കർമ്മങ്ങളില്‍ പാപ്പയുടെ പങ്കാളിത്തം സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഫെബ്രുവരി 14-ന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് റോമിലെ അഗസ്തീനോ ജെമല്ലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫ്രാൻസിസ് പാപ്പ മുപ്പത്തിയെട്ടു ദിവസത്തെ ചികിത്സകള്‍ക്ക് ശേഷമാണ് ആശുപത്രി വിട്ട് വത്തിക്കാനിൽ തിരിച്ചെത്തിയത്.

Image: /content_image/News/News-2025-04-05-17:00:12.jpg
Keywords: പാപ്പ
Content: 24785
Category: 1
Sub Category:
Heading: ഒഡീഷയിൽ കത്തോലിക്ക വൈദികര്‍ക്ക് ക്രൂര മര്‍ദ്ദനം; അപലപിച്ച് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി
Content: ജൂബ (ഒഡീഷ): കിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ ഒഡീഷയില്‍ മലയാളി ഉള്‍പ്പെടെ 2 കത്തോലിക്ക വൈദികര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ബെർഹാംപൂർ രൂപതയ്ക്ക് കീഴിലുള്ള ജൂബയിലെ ഔർ ലേഡി ഓഫ് ലൂർദ് ഇടവകയിൽ നടന്ന അക്രമ സംഭവത്തിന്റെ വാര്‍ത്ത ഒഡിയ ചാനലായ സമർത്ഥ ന്യൂസ് പ്രസിദ്ധീകരിച്ചതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. മലയാളി വൈദികനായ ഫാ. ജോഷി ജോര്‍ജ്ജും ഫാ. ദയാനന്ദുമാണ് ആക്രമണത്തിന് ഇരയായത്. ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ദേവാലയ പരിസരത്ത് കയറി പള്ളിയിലും പരിസരത്തും ഉണ്ടായിരിന്നവരെ മർദിക്കാൻ തുടങ്ങുകയായിരിന്നുവെന്ന് ഫാ. ജോഷി പറയുന്നു. ഞായറാഴ്ച കുർബാനയ്ക്ക് ഒരുക്കമായി പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന ഏതാനും പെൺകുട്ടികളെ ജോഷ്ന റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആദ്യം മർദ്ദിച്ചു. സഹായം അഭ്യർത്ഥിച്ചുകൊണ്ട് മൂന്ന് പെൺകുട്ടികൾ വൈദിക മുറിയിലേക്ക് ഓടിക്കയറി. ഫാ. ജോർജും സഹായി ഫാ. ദയാനന്ദ് നായക്കും അവരുടെ മുറികളിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പോലീസ് അവരെ മർദ്ദിച്ചു. വൈദികരെ വലിച്ചിഴച്ചു കൊണ്ടുപോകുകയും അപമാനിക്കുകയും ചെയ്തതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കഞ്ചാവ് വേട്ട എന്ന മറയില്‍ എത്തിയ പോലീസ് വൈദികര്‍ക്ക് നേരെ മതപരിവര്‍ത്തനം ആരോപിക്കുകയായിരിന്നു. പാക്കിസ്ഥാനില്‍ നിന്നു ക്രൈസ്തവ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഇവിടെ വന്നിരിക്കുകയാണെന്നും അവർക്കിടയിൽ മോശം പഠിപ്പിക്കലുകൾ നടത്തുകയാണെന്നുമുള്ള ആക്രോശത്തോടെയായിരിന്നു ആക്രമണം. തങ്ങള്‍ ആരെയും മതം മാറ്റിയിട്ടില്ലെന്നും ദരിദ്രർക്ക് വിദ്യാഭ്യാസം മാത്രമാണ് നൽകുന്നതെന്നു പറഞ്ഞുവെങ്കിലും പോലീസ് പിന്‍വാങ്ങിയില്ല. പോലീസ് സംഘം ഫാ. ജോഷിയുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും മുറിയിൽ നിന്ന് 40,000 രൂപ തട്ടിയെടുത്തുവെന്നും ഒഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാ. നായക്കിന്റെ ജന്മദിനത്തിലായിരിന്നു ആക്രമണം. നായക്കിനെ അന്ന് വൈകുന്നേരം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ ഭയം കാരണം കഴിഞ്ഞില്ലായെന്നും ഫാ. ജോർജ് സമർത്ഥ ന്യൂസ് ചാനലിനോട് പറഞ്ഞു. വൈദികർ ഉൾപ്പെടെയുള്ള കത്തോലിക്കർക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ ആക്രമണം ദൗർഭാഗ്യകരവും നീതീകരിക്കാനാവാത്തതുമാണെന്ന് ഭാരത കത്തോലിക്ക മെത്രാന്‍ സമിതി വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് മാറ്റേഴ്‌സ് ഇന്ത്യയോട് പറഞ്ഞു. സംഭവം പോലീസിലും സാധാരണക്കാരിലും അവിശ്വാസം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഫാ. റോഡ്രിഗസ് ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. ബി‌ജെ‌പിയാണ് ഒഡീഷ ഭരിക്കുന്നത്.

Image: /content_image/News/News-2025-04-05-17:53:06.jpg
Keywords: ഒഡീഷ
Content: 24786
Category: 18
Sub Category:
Heading: വഖഫ് വിഷയം സാമുദായികമല്ല, സാമൂഹിക നീതിയുടെ വിഷയം: മാർ ജോസഫ് പാംപ്ലാനി
Content: കോഴിക്കോട്: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വഖഫ് വിഷയം സാമുദായികമല്ല; സാമുഹികനീതിയുടെ വിഷയമായാണ് കണക്കാക്കുന്നത്. വഖഫിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്‌തവരെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്‌തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പാംപ്ലാനി. സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. ബില്ലിനെ പിന്തുണ യ്ക്കാൻ എംപിമാരോട് ആവശ്യപ്പെട്ടതിന് വർഗീയമായി ചിന്തിക്കാൻ തുടങ്ങിയെന്ന് അധിക്ഷേപിക്കുകയാണ്. വലിയ വെല്ലുവിളികളാണ് ക്രൈസ്‌തവ സമുദായം നേരിട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സമരപ്രഖ്യാപനം തന്നെയാണ്. സമരം ചെയ്യാനിറങ്ങുക അത്രമേൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. സമരം ചെയ്യാനിറങ്ങി എന്നത് വസ്‌തുതയാണെങ്കിൽ വച്ചകാൽ പിന്നോട്ടില്ല. ഉത്തരവാദപ്പെട്ടവർ അത് മനസിലാക്കിയാൽ അവർക്കു നന്ന്. ക്രൈസ്‌തവ സമുദായത്തിന് അർഹമായത് നൽകിയേ മതിയാവൂ. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എ ന്നത് ശരിയല്ല. അത് തിരുത്തേണ്ടതാണ്. അതാണ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ ഇച്ഛാശക്തിയുള്ള ആളാണ്. കാര്യപ്രാപ്തിയു ള്ളയാളാണ്. എന്നാൽ ഒന്ന് ചോദിക്കുന്നു, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റി പ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ടാണ്. ഇത് ക്രിസ്ത്യൻ സമുദായ ത്തോടുള്ള അവഹേളനമല്ലെങ്കിൽ പിന്നെ എന്താണ്? ഇനിയും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമാകും. ഇതുവരെ രാഷ്ട്രീയ പാർട്ടികൾ ഫിക്‌സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഓർത്താൽ നന്ന്. വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ ഒരു കാര്യം പറയാം. കൃഷിയിടത്തിൽ എത്തുന്ന പന്നികളെ ഇനി കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും. കർഷകരുടെ വീടുകളിൽ എത്തി ചട്ടിയുടെ മൂടി തുറക്കുന്ന പരിപാടി ഇനി നടക്കില്ല. വന്യജീവി പ്രതിരോധസേനയെ തന്നെ ഇതിനായി നിയോഗിക്കും. ഇവർക്ക് അനധികൃതമായി കൃഷിയിടത്തിൽ എത്തുന്ന വനപാലകരെ പ്രതിരോധിക്കേണ്ടിവരും. ജബൽപൂരിൽ വൈദികർക്ക് നേരേയുണ്ടായ ആക്രമണത്തിലും ആർച്ച് ബിഷപ്പ് പ്രതികരിച്ചു. ജബൽപൂരിൽ വൈദികന് മാത്രമല്ല അടിയേറ്റത്. ഭാരതത്തിന്റെ മതേതരത്വ ത്തിന്റെ തിരുമുഖത്താണെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
Image: /content_image/India/India-2025-04-06-07:19:13.jpg
Keywords: പാംപ്ലാ