category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവഖഫ് വിഷയം സാമുദായികമല്ല, സാമൂഹിക നീതിയുടെ വിഷയം: മാർ ജോസഫ് പാംപ്ലാനി
Contentകോഴിക്കോട്: വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാൻ സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വഖഫ് വിഷയം സാമുദായികമല്ല; സാമുഹികനീതിയുടെ വിഷയമായാണ് കണക്കാക്കുന്നത്. വഖഫിന്റെ പേരിൽ ഒറ്റപ്പെടുത്താനുള്ള നീക്കം ചെറുക്കും. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് തീറെഴുതി കൊടുത്ത ജനതയല്ല ക്രൈസ്‌തവരെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്‌തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ പാംപ്ലാനി. സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. ബില്ലിനെ പിന്തുണ യ്ക്കാൻ എംപിമാരോട് ആവശ്യപ്പെട്ടതിന് വർഗീയമായി ചിന്തിക്കാൻ തുടങ്ങിയെന്ന് അധിക്ഷേപിക്കുകയാണ്. വലിയ വെല്ലുവിളികളാണ് ക്രൈസ്‌തവ സമുദായം നേരിട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു സമരപ്രഖ്യാപനം തന്നെയാണ്. സമരം ചെയ്യാനിറങ്ങുക അത്രമേൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. സമരം ചെയ്യാനിറങ്ങി എന്നത് വസ്‌തുതയാണെങ്കിൽ വച്ചകാൽ പിന്നോട്ടില്ല. ഉത്തരവാദപ്പെട്ടവർ അത് മനസിലാക്കിയാൽ അവർക്കു നന്ന്. ക്രൈസ്‌തവ സമുദായത്തിന് അർഹമായത് നൽകിയേ മതിയാവൂ. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എ ന്നത് ശരിയല്ല. അത് തിരുത്തേണ്ടതാണ്. അതാണ് നിലപാട്. മുഖ്യമന്ത്രി പിണറായി വിജയൻ വളരെ ഇച്ഛാശക്തിയുള്ള ആളാണ്. കാര്യപ്രാപ്തിയു ള്ളയാളാണ്. എന്നാൽ ഒന്ന് ചോദിക്കുന്നു, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റി പ്പോർട്ട് ഇതുവരെ പുറത്തുവിടാത്തത് എന്തുകൊണ്ടാണ്. ഇത് ക്രിസ്ത്യൻ സമുദായ ത്തോടുള്ള അവഹേളനമല്ലെങ്കിൽ പിന്നെ എന്താണ്? ഇനിയും റിപ്പോർട്ട് വെളിച്ചം കണ്ടില്ലെങ്കിൽ രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമാകും. ഇതുവരെ രാഷ്ട്രീയ പാർട്ടികൾ ഫിക്‌സഡ് ഡെപ്പോസിറ്റായി കരുതിയ വോട്ടുകൾ നഷ്ടപ്പെടുമെന്ന് ഓർത്താൽ നന്ന്. വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ ഒരു കാര്യം പറയാം. കൃഷിയിടത്തിൽ എത്തുന്ന പന്നികളെ ഇനി കാട്ടുപന്നികളായി കണക്കാക്കില്ല. യഥേഷ്ടം കൈകാര്യം ചെയ്യും. കർഷകരുടെ വീടുകളിൽ എത്തി ചട്ടിയുടെ മൂടി തുറക്കുന്ന പരിപാടി ഇനി നടക്കില്ല. വന്യജീവി പ്രതിരോധസേനയെ തന്നെ ഇതിനായി നിയോഗിക്കും. ഇവർക്ക് അനധികൃതമായി കൃഷിയിടത്തിൽ എത്തുന്ന വനപാലകരെ പ്രതിരോധിക്കേണ്ടിവരും. ജബൽപൂരിൽ വൈദികർക്ക് നേരേയുണ്ടായ ആക്രമണത്തിലും ആർച്ച് ബിഷപ്പ് പ്രതികരിച്ചു. ജബൽപൂരിൽ വൈദികന് മാത്രമല്ല അടിയേറ്റത്. ഭാരതത്തിന്റെ മതേതരത്വ ത്തിന്റെ തിരുമുഖത്താണെന്ന് അദ്ദേഹം കുട്ടിച്ചേർത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-06 07:18:00
Keywordsപാംപ്ലാ
Created Date2025-04-06 07:19:13