category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ജബൽപൂരിൽ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണം; പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു
Contentന്യൂഡൽഹി: ജബൽപൂരിൽ മലയാളി വൈദികരെ തീവ്ര ഹിന്ദുത്വവാദികള്‍ മർദിച്ച സംഭവത്തിൽ പ്രതിഷേധത്തിന് ഒടുവില്‍ പോലീസ് കേസെടുത്തു. സംഭവം നടന്ന് നാല് ദിവസത്തിനു ശേഷമാണ് മധ്യപ്രദേശ് പോലീസ് കേസെടുക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്‌തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് മർദനമേറ്റ വൈദികർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കേസെടുത്തത്. കേന്ദ്ര സംസ്ഥാന ഭരണകൂടത്തിന്റെ നിസംഗതയ്ക്കെതിരെ പാര്‍ലമെന്റിലും പ്രതിഷേധം ഉയര്‍ന്നിരിന്നു. പോലീസിന്റെ കൺമുന്നിൽ അക്രമം നടന്ന് നാലുദിവസത്തിനുശേഷം ഇന്നലെ കണ്ടാലറിയാവുന്ന ഏതാനും പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു‌വെങ്കിലും അക്രമികളിൽ ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല. കേസിനെക്കുറിച്ച് വിശദീകരിക്കാൻ ജബൽപൂർ എസ്‌പി സതീഷ് കുമാർ തയാറായതുമില്ലായെന്നത് ശ്രദ്ധേയമാണ്. ജബൽപൂർ രൂപതയ്ക്ക് കീഴിലുള്ള മണ്ഡ്‌ല ഇടവകയിലെ ഒരുകൂട്ടം കത്തോലിക്ക വിശ്വാസികൾ ജുബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു അക്രമം. ഹിന്ദുത്വസംഘടനയുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ വിശ്വാസികളെ തടയുകയും അവരെ ഒംതി പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയുമായിരുന്നു. ഇതോടെ വിശ്വാസികളുടെ യാത്ര തടസപ്പെട്ടു. ഏതാനും സമയത്തിനുശേഷം വിശ്വാസികളെ പോലീസ് വിട്ടയച്ചെങ്കിലും വീണ്ടും മറ്റൊരിടത്ത് തടയുകയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ജബൽപുർ വികാരി ജനറൽ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജും വിശ്വാസികൾക്ക് സഹായവുമായി എത്തി. എന്നാൽ ഒരുകൂട്ടം ഹിന്ദു സംഘടനയുടെ പ്രവർത്തകർ പുരോഹിതരെയും മര്‍ദ്ദിക്കുകയായിരിന്നു. ജയ് ശ്രീരാം വിളിയോടെയായിരിന്നു അതിക്രമം. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-05 10:38:00
Keywordsജബൽപൂ
Created Date2025-04-05 10:39:26