Contents

Displaying 24291-24300 of 24938 results.
Content: 24736
Category: 1
Sub Category:
Heading: ഫാ. ഫാബിയോ അറ്റാർഡ് സലേഷ്യൻ സന്യാസ സമൂഹത്തിന്റെ 11-ാമത് തലവന്‍
Content: റോം: ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന വിശുദ്ധ ഡോൺ ബോസ്കോ സ്ഥാപിച്ച സലേഷ്യൻ സന്യാസ സമൂഹത്തിന്റെ 11-ാമത് റെക്ട‌ർ മേജറായി മാൾട്ടയിൽനിന്നുള്ള ഫാ. ഫാബിയോ അറ്റാർഡ് (66) തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ ടൂറിനടുത്ത് വോൾഡോക്കോയിൽ നടന്ന ജനറൽ ചാപ്റ്ററിലായിരുന്നു തെരഞ്ഞെടുപ്പ്. ജനറൽ ചാപ്റ്ററിനു പുറമേനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ റെക്‌ടർ മേജറാണ് ഫാ. ഫാബിയോ. റെക്ട‌ർ മേജറായിരുന്ന സ്പെയിനിൽനിന്നുള്ള കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിലെ വത്തിക്കാനിൽ സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രോ-പ്രീഫെക്‌ടായി കഴിഞ്ഞ ജനുവരിയിൽ തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് സ്ഥാനമൊഴിഞ്ഞതിനാലാണു പുതിയ നിയമനം. 1959 മാർച്ച് 23 ന് മാൾട്ടയിലെ ഗോസോയിൽ ജനിച്ച ഫാ. ഫാബിയോ അറ്റാർഡ് വിക്ടോറിയയിലാണ് വളർന്നത്. അവിടെയായിരിന്നു പബ്ലിക് പ്രൈമറി, സെക്കൻഡറി സ്കൂളുകളിൽ പഠനം. ഗോസോയിലെ മേജർ സെമിനാരിയിൽവൈദിക പഠനം നടത്തി. മാൾട്ടയിലെ ഡിങ്ലിയിലുള്ള സാവിയോ കോളേജ്, പൊന്തിഫിക്കൽ സലേഷ്യൻ യൂണിവേഴ്സിറ്റിയിൽ (യുപിഎസ്) നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം, റോമിലെ പ്രശസ്തമായ അക്കാദമിയ അൽഫോൻസിയാനയിൽ നിന്ന് ധാർമിക ദൈവശാസ്ത്രത്തിൽ ലൈസൻഷ്യേറ്റ് എന്നിവ നേടി. 1987 ജൂലൈ 4 ന് വൈദികനായി. സലേഷ്യൻ സന്യാസ സമൂഹത്തിന്റെ ജനറൽ കൗൺസിലിൽ യുവജന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള കൗൺസിലറായി ഫാ. ഫാബിയോ 12 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദിക ശുശ്രൂഷയിലെ അദ്ദേഹത്തിന്റെ തീക്ഷ്ണത മനസിലാക്കി 2018-ൽ ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്റെ അൽമായർക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയുടെ കൺസൾട്ടന്റായി അദ്ദേഹത്തെ നിയമിച്ചിരിന്നു. ലോകമെമ്പാടുമായി 136 രാജ്യങ്ങളിൽ യുവജന ശുശ്രൂഷ ചെയ്യുന്ന സലേഷ്യൻ സമൂഹത്തിന് 92 പ്രവിശ്യകളിലായി 13,750 സമർപ്പിത അംഗങ്ങളുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-28-08:47:41.jpg
Keywords: സലേഷ്യ
Content: 24737
Category: 1
Sub Category:
Heading: വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാന്‍; പാപ്പ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തോട് അനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്ന തിരുക്കര്‍മ്മങ്ങളുടെ ഔദ്യോഗിക സമയക്രമം വത്തിക്കാൻ പ്രസിദ്ധീകരിച്ചു. അതേസമയം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. ബൈലാറ്ററല്‍ ന്യൂമോണിയ ബാധിച്ച് 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം ഞായറാഴ്ചയാണ് പാപ്പയെ ഡിസ്ചാർജ് ചെയ്തത്. കുറഞ്ഞത് രണ്ട് മാസത്തേക്കെങ്കിലും പൂർണ്ണ വിശ്രമം നിർദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പാപ്പയുടെ നേരിട്ടുള്ള സാന്നിധ്യത്തിന് സാധ്യത വിരളമാണെന്നാണ് സൂചന. ഏപ്രിൽ 13 ഓശാന ഞായറാഴ്ച രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് ജെറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയമായ പ്രവേശനത്തെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലിയോടെ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്ന് പേപ്പല്‍ മാസ്റ്റർ ഓഫ് സെറിമണി ആർച്ച് ബിഷപ്പ് ഡീഗോ റാവെല്ലി മാധ്യമങ്ങളെ അറിയിച്ചു. ഏപ്രിൽ 17 വ്യാഴാഴ്ച രാവിലെ 9:30 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ക്രിസം കുർബാന നടക്കും. ഈ സമയത്ത് വിശുദ്ധ തൈലങ്ങൾ കൂദാശ ചെയ്യുകയും വൈദികര്‍ തങ്ങളുടെ പൗരോഹിത്യ വ്രതം പുതുക്കുകയും ചെയ്യും. മുൻ വർഷങ്ങളിൽ, അന്ത്യഅത്താഴത്തിന്റെയും ദിവ്യകാരുണ്യ സ്ഥാപനത്തിന്റെയും സ്മരണയ്ക്കായി, ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ നിന്ന് റോമിലെ ജയിലിലേക്ക് യാത്ര ചെയ്തു, തടവുപുള്ളികളുടെ പാദങ്ങൾ കഴുകിയിരുന്നു. ഇത്തവണ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഫ്രാന്‍സിസ് പാപ്പ കാല്‍ കഴുകല്‍ ശുശ്രൂഷ നടത്തുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. എങ്കിലും വത്തിക്കാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ദുഃഖവെള്ളിയാഴ്ച, വൈകുന്നേരം 5 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർത്താവിന്റെ പീഡാനുഭവ ദിനം അനുസ്മരിച്ചു തിരുക്കര്‍മ്മങ്ങള്‍ നടക്കും. ഏപ്രിൽ 19 ദുഃഖ ശനിയാഴ്ച, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ തന്നെ ഈസ്റ്റർ ജാഗരണ പ്രാര്‍ത്ഥനയും നടത്തപ്പെടും. ഏപ്രിൽ 20, ഈസ്റ്റർ ഞായറാഴ്ച, രാവിലെ 10:30 ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ദിവ്യബലിയോടെ കർത്താവിന്റെ ഉയിര്‍പ്പ് തിരുനാള്‍ കൊണ്ടാടും. തിരുക്കര്‍മ്മങ്ങളില്‍ നേരിട്ടു പങ്കാളിത്തം ഉണ്ടാകാന്‍ സാധ്യത കുറവാണെങ്കിലും ഈസ്റ്റര്‍ ഞായറാഴ്ച പൂര്‍ണ്ണ ദണ്ഡവിമോചനമുള്ള ഉര്‍ബി ഏത് ഓര്‍ബി ആശീര്‍വാദം പാപ്പ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-28-09:21:21.jpg
Keywords: വിശുദ്ധ വാര
Content: 24738
Category: 18
Sub Category:
Heading: ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കി; ജാഗ്രത പുലർത്തണമെന്നു മാർ ജോസഫ് കല്ലറങ്ങാട്ട്
Content: കടുത്തുരുത്തി: ഗ്രാമങ്ങളിലും ലഹരി പിടിമുറുക്കിയതായും ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളിൽ വരെ മാരക ലഹരി എത്തിയെന്നും ഏല്ലാവരും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കാഞ്ഞിരത്താനം സെൻ്റ ജോൺസ് ഹൈസ്‌കൂളിൻ്റെ നവീകരിച്ച വിദ്യാലയത്തിന്റെ ആശീർവാദവും സമർപണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ രൂപങ്ങളിലും തരങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ലഹരി വ്യാപിക്കുകയാണ്. സമൂഹത്തെ കാർന്നുതിന്നുകയാണ് ലഹരി. സ്കൂളുകളിൽ ലഹരിക്കെതിരേ കുട്ടികൾക്ക് അവബോധം നൽകണം. അധ്വാനിക്കാതെ എളുപ്പത്തിൽ ഏങ്ങനെ പണമുണ്ടാക്കാം എന്ന് ചിന്തിക്കുന്നവർ കണ്ടുപിടിച്ച മാ ർഗമാണ് ലഹരി വിൽപന. ഇത്തരക്കാർ സമൂഹത്തെയും രാജ്യത്തെയും നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2025-03-28-09:33:00.jpg
Keywords: കല്ലറ
Content: 24739
Category: 18
Sub Category:
Heading: "കെസിബിസിയെ യോഗത്തിൽനിന്ന് ഒഴിവാക്കിയതെന്തിനെന്നു വ്യക്തമാക്കണം"
Content: കൊച്ചി: ലഹരി വിപത്തിനെതിരേ മുഖ്യമന്ത്രി 30ന് വിളിച്ചിരിക്കുന്ന സുപ്രധാന യോഗത്തെ പിന്തുണയ്ക്കുന്നെന്നും എന്നാൽ കെസിബിസി മദ്യവിരുദ്ധ സമിതിയെ യോഗത്തിൽനിന്ന് ഒഴിവാക്കിയതെന്തിനെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കണമെന്നും സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. കാൽ നൂറ്റാണ്ടിലധികമായി സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലും വിവിധ കൂട്ടായ്മ‌കളിലും ഗ്രാമങ്ങളിലും ലഹരിക്കെതിരേ ബോധവത്കരണ, ചികിത്സ, പ്രതികരണ പരിപാടികൾ നടത്തിവരുന്ന പ്രസ്ഥാനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കേണ്ടതില്ലെന്നതു സർക്കാർ നിലപാടാണോയെന്ന് വ്യക്തമാക്കണം. ഒഴുകിയെത്തുന്ന മാരക ലഹരിയുടെ ഉറവിടത്തെ തളയ്ക്കാനാകണം. മാതാപിതാക്കളും പൊതുസമൂഹവും ലഹരിവിഷയത്തിൽ ഭയപ്പാടോടെയാണു കഴിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾക്കുള്ള ആർജവമാണ് സർക്കാരിനു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/India/India-2025-03-28-09:39:20.jpg
Keywords: ലഹരി
Content: 24740
Category: 1
Sub Category:
Heading: സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു നൈജീരിയൻ വൈദികന്‍ കൂടി മോചിതനായി
Content: അബൂജ: ഇക്കഴിഞ്ഞ മാർച്ച് 23 ഞായറാഴ്ച സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ മോചിതനായി. ഒവേരി അതിരൂപതാംഗമായ ഫാ. ജോൺ ഉബേച്ചുവിനു മോചനം ലഭിച്ചതായി മാർച്ച് 26ന് ചാൻസലറും അതിരൂപതയുടെ സെക്രട്ടറിയുമായ ഫാ. പാട്രിക് സി. എംബാര മാധ്യമങ്ങളെ അറിയിച്ചു. ഇസോംബെയിലെ ഹോളി ഫാമിലി കത്തോലിക്ക ഇടവക വികാരിയാണ് ഫാ. ജോൺ. ഞായറാഴ്ച വൈകുന്നേരം, വൈദികരുടെ വാർഷിക ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ യാത്ര ചെയ്യുന്നതിനിടെ തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഒഗുട്ട ലോക്കൽ ഗവൺമെന്റ് ഏരിയയിലെ എജെമെക്വുരു റോഡിൽവെച്ചാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. ദൈവത്തിന്റെ അനന്തമായ കാരുണ്യത്തിനും നമ്മുടെ പ്രാർത്ഥനകൾക്കും ഉത്തരം നൽകിയതിനു നന്ദി പറയുകയാണെന്ന് അതിരൂപത പ്രസ്താവിച്ചു. ഫാ. ജോൺ ഉബേച്ചുവിനെ തട്ടിക്കൊണ്ടുപോയ അതേദിവസം തന്നെ മറ്റൊരു വൈദികനെ രക്ഷപ്പെടുത്തുവാന്‍ സുരക്ഷാസേനക്ക് കഴിഞ്ഞിരിന്നു. ഫാ. സ്റ്റീഫൻ എച്ചെസോണ എന്ന വൈദികനെയാണ് സായുധധാരികളില്‍ നിന്നു മോചിപ്പിച്ചത്. അനാംബ്ര സംസ്ഥാനത്തെ അനാച്ച ഏരിയയിലെ ഇച്ചിഡ പെട്രോൾ സ്റ്റേഷനിൽവെച്ച് ഫാ. എച്ചെസോണ തന്റെ കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയത്. വൈദികനെ പരിക്ക് കൂടാതെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞതായി സംസ്ഥാന പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ ടോച്ചുക്വു ഇകെംഗ പറഞ്ഞു. അതേസമയം 2025 വർഷാരംഭം മുതൽ ഇത് വരെ പന്ത്രണ്ട് വൈദികരെ അക്രമികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ കണക്ക്. ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു, സെമിനാരി വിദ്യാര്‍ത്ഥി ആൻഡ്രൂ പീറ്റർ എന്നിവരെ തട്ടിക്കൊണ്ടുപോയവർ കൊലപ്പെടുത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിൽ 145 കത്തോലിക്കാ വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്ന് നൈജീരിയയിലെ കത്തോലിക്കാ ബിഷപ്പുമാർ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരിന്നു. ഇതിൽ പതിനൊന്ന് വൈദികരും കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും പ്രധാനമായും നടത്തുന്നത് ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, ഐഎസ്ഡബ്ല്യുഎപി തുടങ്ങിയ ഇസ്ലാമിക/ജിഹാദി ഗ്രൂപ്പുകളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-28-17:08:46.jpg
Keywords: നൈജീ
Content: 24741
Category: 1
Sub Category:
Heading: ഇസ്രായേലില്‍ ഒരു വര്‍ഷത്തിനിടെ ക്രൈസ്തവര്‍ക്ക് നേരെ 111 ആക്രമണ സംഭവങ്ങള്‍
Content: ജെറുസലേം: വിശുദ്ധ നാടായ ഇസ്രായേലില്‍ ക്രൈസ്തവര്‍ക്ക് നേരെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 111 ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതായി പുതിയ റിപ്പോര്‍ട്ട്. റോസിംഗ് സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് എന്ന സംഘടന ഇന്നലെ വ്യാഴാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ കണക്ക് പ്രതിപാദിച്ചിരിക്കുന്നത്. 2024 ഒക്ടോബർ 17-ന്, ഒരു കപ്പൂച്ചിൻ സന്യാസി ജറുസലേമിലെ പാർക്കിലൂടെ നടക്കുമ്പോൾ, രണ്ട് കൗമാരക്കാരായ യഹൂദര്‍ അദ്ദേഹത്തിന്റെ നേരെ തുപ്പിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. കപ്പൂച്ചിൻ സന്യാസിയുടെ ഭാഗത്ത് നിന്ന് യാതൊരു രീതിയിലുമുള്ള പ്രകോപനം ഇല്ലാഞ്ഞിട്ടും ഇവര്‍ അധിക്ഷേപിക്കുകയായിരിന്നു. 46 ശാരീരിക ആക്രമണങ്ങൾ, 35 ദേവാലയ സ്വത്തുക്കൾക്ക് നേരെയുള്ള ആക്രമണങ്ങൾ, 13 അവഹേളന സംഭവങ്ങള്‍ എന്നിവയുൾപ്പെടെ 111 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറ്റവാളികളിൽ ഭൂരിഭാഗവും തീവ്ര ചിന്താഗതിയുള്ള യഹൂദരാണ്. ഇരകളിൽ ഭൂരിഭാഗവും ക്രൈസ്തവ പുരോഹിതരോ കുരിശ് ഉള്‍പ്പെടെ ദൃശ്യമായ ക്രിസ്ത്യൻ ചിഹ്നങ്ങൾ ഉപയോഗിച്ച വ്യക്തികളോ ആണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. കണക്ക് പൂര്‍ണ്ണമല്ലെന്നും തങ്ങൾക്ക് അറിയാത്ത നിരവധി കേസുകൾ ഇനിയും ഉണ്ടെന്ന് റോസിംഗ് സെന്ററിനു കീഴിലുള്ള ജെറുസലേം സെന്റർ ഫോർ ജൂവിഷ്-ക്രിസ്ത്യൻ റിലേഷൻസിന്റെ (ജെസിജെസിആർ) ഡയറക്ടർ ഹാന ബെൻഡ്കോവ്സ്കി പറഞ്ഞു. ഇസ്രായേലിലെ യഹൂദര്‍ക്കു, മൂന്നിൽ ഒരു ക്രിസ്ത്യാനി എന്ന നിലയ്ക്കു സ്വീകാര്യത കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന് വിശാലമായ അര്‍ത്ഥത്തില്‍ വിഷയത്തെ നോക്കികാണേണ്ടതുണ്ടെന്ന് ജെറുസലേം ആസ്ഥാനമായി പ്രവർത്തിക്കുന്ന കത്തോലിക്ക ജെസ്യൂട്ട് വൈദികനായ ഫാ. ഡേവിഡ് ന്യൂഹൗസ് പറഞ്ഞു. തീവ്ര ചിന്താഗതിയുള്ള യഹൂദര്‍ക്കു ക്രിസ്ത്യൻ വിശ്വാസ ചിഹ്നങ്ങളുമായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് മതപരമായ കാരണങ്ങളാലല്ല, മറിച്ച് ചരിത്രപരമായ കാരണങ്ങളാലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ഇസ്രായേലില്‍ 182,000 ക്രിസ്ത്യാനികൾ ഉണ്ടെന്നാണ് കണക്ക്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-28-19:08:26.jpg
Keywords: ഇസ്രായേ
Content: 24742
Category: 18
Sub Category:
Heading: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം: മോൺ. പയസ് മലേകണ്ടത്തിൽ
Content: മുവാറ്റുപുഴ: ലഹരിക്കെതിരേ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കോതമംഗലം രൂപത വികാരി ജനറാൾ മോൺ. പയസ് മലേകണ്ടത്തിൽ. ലഹരി വിപത്തിനെതിരേ കാരിത്താസ് ഇന്ത്യ, കേരളാ സോഷ്യൽ സർവീസ് ഫോറം, ടെമ്പറൻസ് കമ്മീഷൻ എന്നിവയുടെ നേതൃത്ത്വത്തിൽ കേരളത്തിലെ 32 രൂപതകളു ടെയും ആഭിമുഖ്യത്തിൽ നടക്കുന്ന സജീവം - ആൻ്റി ഡ്രഗ് കാമ്പയിൻ മധ്യകേരള സമ്മേളനം കോതമംഗലം രൂപതയുടെ ആതിഥേയത്തിൽ മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററിൽ സെൻ്ററിൽ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദേഹം. കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, സജീവം പ്രോജക്ട് കോതമംഗലം രൂപത കോ- ഓഡിനേറ്റർ ജോൺസൻ കറുകപ്പിള്ളിൽ, റാ ണിക്കുട്ടി ജോർജ്, ജോയിസ് മുക്കുടം, അലീന ജോസ് എന്നിവർ പ്രസംഗിച്ചു. വരാപ്പുഴ, എറണാകുളം - അങ്കമാലി, കൊച്ചി, കോട്ടപ്പുറം, മൂവാറ്റുപുഴ രൂപതകളുടെ യും സജീവം വോളൻ്റിയേഴ്‌സ് പരിപാടിയിൽ പങ്കെടുത്തു.
Image: /content_image/India/India-2025-03-29-10:38:45.jpg
Keywords: ലഹരി
Content: 24743
Category: 18
Sub Category:
Heading: 1000 കേന്ദ്രങ്ങളിൽ മയക്കുമരുന്ന് വിരുദ്ധ ജനകീയ പ്രതിരോധ സദസുകൾ സംഘടിപ്പിക്കുവാന്‍ കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: മയക്കുമരുന്ന് മുക്ത കേരളം എന്ന ലക്ഷ്യവുമായി കത്തോലിക്ക കോൺഗ്രസ് 1000 കേന്ദ്രങ്ങളിൽ നാളെ മയക്കുമരുന്ന് വിരുദ്ധ ജനകീയ പ്രതിരോധ സദസുകൾ സംഘടിപ്പിക്കുന്നു. പ്രതിരോധപ്രവർത്തനങ്ങൾക്കായി ലഹരി വിരുദ്ധ കർമസേനക ളും രൂപീകരിക്കും. വിദ്യാർഥികളുടെ ഇടയിൽ ലഹരി ഉപയോഗം വ്യാപകമായത് കൊലപാതകങ്ങളിലേക്ക് വരെ എത്തിച്ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ്, മയക്കുമരുന്ന് മരണമാണ് എന്ന സന്ദേശമുയർത്തി കത്തോലിക്ക കോൺഗ്രസ് പ്രതിരോധ സദസുകൾ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയ ഗുണ്ടകളെ വളർത്താൻ ലഹരി മാഫിയയെ പിന്തുണയ്ക്കുന്ന നയം രഹസ്യ മായി പല രാഷ്ട്രീയ യുവജന സംഘടനകളും എടുത്തുവരുന്നുണ്ട്. ഇത് കേരളത്തി ന്റെ നാശത്തിനാണ് എന്നും അതിൽനിന്ന് പിൻമാറി സർക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും ഒന്നിച്ച് പോരാടേണ്ട സമയമാണ് ഇതെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. സമരത്തിന്റെ രണ്ടാം ഘട്ടമായി വിവിധ കേന്ദ്രങ്ങളിൽ ബോധവത്കരണവും കർമ സേനയുടെ നേതൃത്വത്തിൽ നിയമപരമായ ഇടപെടലുകളും നടത്തും. ലഹരിക്കെതിരേ പോരാടുന്ന ഉദ്യോഗസ്ഥർക്ക് വേണ്ട പിന്തുണ കൊടുക്കും. ജനകീയ പ്രതിരോധ സദസിന് വിവിധ കേന്ദ്രങ്ങളിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ, രൂപത ഭാരവാ ഹികൾ നേതൃത്വം നൽകും. ഏപ്രിൽ 27 ന് പാലക്കാട് നടക്കുന്ന കത്തോലിക്ക കോൺഗ്രസ് മഹാറാലിയിൽ ലഹ രി മാഫിയയ്ക്കെതിരായ ജനകീയ മുന്നേറ്റം ഉണ്ടാകുമെന്നും പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോ സ്‌കുട്ടി ഒഴുകയിൽ എന്നിവർ പറഞ്ഞു.
Image: /content_image/India/India-2025-03-29-10:56:18.jpg
Keywords: കോണ്‍
Content: 24744
Category: 1
Sub Category:
Heading: കാപ്പിറ്റോള്‍ മന്ദിരത്തില്‍ 'കറുത്ത കുര്‍ബാന' നടത്തുന്നതിന് ചുക്കാന്‍ പിടിച്ച സംഘാടകനെ അറസ്റ്റ് ചെയ്തു
Content: കന്‍സാസ്: അമേരിക്കന്‍ സംസ്ഥാനമായ കൻസാസിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പരസ്യമായി പൈശാചിക ആരാധനയായ കറുത്ത കുര്‍ബാന നടത്തുന്നതിന് ചുക്കാന്‍ പിടിച്ച സംഘാടകനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടിയ തിന്മയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി നിരവധി ക്രൈസ്തവ വിശ്വാസികള്‍ ഇവിടെയുണ്ടായിരിന്നു. പ്രതിഷേധം ഉയര്‍ത്തിയ ഒരാളുടെ മുഖത്ത് അടിച്ചതിനെ തുടര്‍ന്നാണ് മൈക്കൽ സ്റ്റുവർട്ട് എന്ന സാത്താനിക ആരാധനയുടെ സംഘാടകനെ അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ 'എക്സ്' ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രാദേശിക വാർത്താ ഏജൻസിയായ WIBW-പുറത്തുവിട്ട വീഡിയോയിൽ, മൈക്കൽ സ്റ്റുവർട്ട് കാപ്പിറ്റോളില്‍ കൈകൾ ഉയർത്തി പൈശാചിക വാക്കുകള്‍ മന്ത്രിക്കുന്നതും നിരവധി പ്രതിഷേധക്കാർ ഇത് അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുന്നതും ദൃശ്യമാണ്. മുമ്പ് ഗവർണർ ലോറ കെല്ലി എല്ലാ പ്രതിഷേധക്കാരെയും കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. കാപ്പിറ്റോൾ കെട്ടിടത്തിന്റെ വാതിലുകളിൽ എത്തിയപ്പോൾ, നിയമപാലകർ അദ്ദേഹത്തെ തടഞ്ഞില്ലെങ്കിലും പ്രകടനം നടത്താൻ കഴിയില്ലെന്ന് അറിയിച്ചു. എന്നാല്‍ കെല്ലിയുടെ ഉത്തരവ് ലംഘിച്ച് കാപ്പിറ്റോളില്‍ പ്രവേശിക്കാനുള്ള തന്റെ ഉദ്ദേശ്യം സ്റ്റുവർട്ട് നിരവധി തവണ പരസ്യമായി ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരുന്നു. കെട്ടിടത്തിൽ പ്രവേശിച്ച് സാത്താനിക പ്രാര്‍ത്ഥനകള്‍ നടത്താനാണ് ഇദ്ദേഹം തീരുമാനിച്ചത്. ഇതിന് പോലീസ് തടയിടുകയായിരിന്നു. </p> <blockquote class="twitter-tweet" data-media-max-width="560"><p lang="en" dir="ltr">Satanic Grotto leader Michael Stewart starts his demonstration, punches Marcus Schroeder after Schroeder attempts to take Stewart&#39;s materials, and is detained by Capitol Police.<br><br> Grace Hills/Kansas Reflector <a href="https://t.co/GY3mGrQd9P">pic.twitter.com/GY3mGrQd9P</a></p>&mdash; Sherman Smith (@sherman_news) <a href="https://twitter.com/sherman_news/status/1905672644097388851?ref_src=twsrc%5Etfw">March 28, 2025</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> അതേസമയം സംഘാടകനെ അറസ്റ്റ് ചെയ്തെങ്കിലും സ്റ്റുവർട്ട് നിർത്തിയ ഇടത്തുനിന്ന് മറ്റ് രണ്ട് സാത്താനിസ്റ്റുകൾ ആക്രമണം നടത്താൻ ശ്രമിച്ചുവെന്നും അവരെ കസ്റ്റഡിയിലെടുത്തുവെന്നും കൻസാസ് റിഫ്ലക്ടർ റിപ്പോര്‍ട്ട് ചെയ്യുന്നു. സാത്താനിസ്റ്റ് ഗ്രൂപ്പിലെ അംഗങ്ങൾക്കെതിരെ പോലീസ് എന്ത് കുറ്റം ചുമത്തുമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കത്തോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തെ പരിഹസിക്കാനും അവഹേളിക്കാനും രൂപകൽപ്പന ചെയ്ത "കറുത്ത കുര്‍ബാന"യെ അപലപിച്ചുകൊണ്ട് സംസ്ഥാനത്തെ കത്തോലിക്കാ നേതാക്കൾ സമാധാനപരമായ പ്രതിഷേധത്തിനും പ്രാർത്ഥനയ്ക്കും ആഹ്വാനം ചെയ്തിരിന്നു. പരിഹാരമായി കൻസാസ് സിറ്റി ആർച്ച് ബിഷപ്പ് ജോസഫ് നൗമാൻ, കാപ്പിറ്റോളിന് നേരെ എതിർവശത്തുള്ള കത്തോലിക്കാ പള്ളിയിൽ ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുർബാനയും നയിച്ചിരിന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-29-11:56:32.jpg
Keywords: സാത്താ, പൈശാ
Content: 24745
Category: 1
Sub Category:
Heading: മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആയിരത്തിലധികം പേർ കൊല്ലപ്പെടുകയും ഏഷ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ശക്തമായ ഭൂകമ്പത്തിൽ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ ജീവഹാനിയിലും വ്യാപകമായ നാശനഷ്ടങ്ങളിലും ദുഃഖം പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, മരിച്ചവരുടെ ആത്മാക്കൾക്കായി പ്രാർത്ഥനകൾ അർപ്പിക്കുകയും ദുരിതമനുഭവിക്കുന്ന എല്ലാവരോടും തന്റെ ആത്മീയ അടുപ്പം ഉറപ്പ് വാഗ്ദാനം ചെയ്തും രംഗത്ത് വന്നു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനാണ് പാപ്പയെ പ്രതിനിധീകരിച്ച് അനുശോചന സന്ദേശം അയച്ചത്. മ്യാൻമറിലെ കത്തോലിക്ക സമൂഹങ്ങളെയും ഭൂകമ്പം ബാധിച്ചു. പൊന്തിഫിക്കൽ മിഷൻ സൊസൈറ്റികളുടെ റിപ്പോർട്ട് പ്രകാരം, മണ്ഡാലയിലെ നിരവധി പള്ളികൾക്ക് നാശനഷ്ടമുണ്ടായി. സെന്റ് മൈക്കിൾസ് കത്തോലിക്കാ ഇടവകയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നും ഷാൻ സംസ്ഥാനത്തിന്റെ തലസ്ഥാനമായ ടൗങ്ഗിയിലുള്ള സെന്റ് ജോസഫ്സ് കത്തീഡ്രലിനും കേടുപാടുകൾ സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്. ഭവനരഹിതരായവരെ പിന്തുണയ്ക്കാൻ പ്രാദേശിക സഭാ നേതാക്കൾ വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു. പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്. ദുരന്തത്തില്‍ മരണം ആയിരം കടന്നുവെന്ന് ഇന്ന് രാവിലെ തന്നെ സ്ഥിരീകരണമുണ്ടായിരിന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അധിക്യതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചിൽ തുടരുകയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-29-14:04:27.jpg
Keywords: പാപ്പ