Contents

Displaying 24281-24290 of 24938 results.
Content: 24725
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ.ഡി. സെൽവരാജൻ അഭിഷിക്തനായി
Content: നെയ്യാറ്റിൻകര: നഗരസഭാ മൈതാനിയിൽ പ്രത്യേകം തയാറാക്കിയ പന്തലിൽ വിശ്വാസി സമുഹത്തിൻ്റെ പ്രാർത്ഥനകളുടെ സാന്നിധ്യത്തില്‍ നെയ്യാറ്റിൻകര രൂപതയുടെ പിന്തുടർച്ചാവകാശമുള്ള സഹമെത്രാനായി ബിഷപ്പ് ഡോ.ഡി. സെൽവരാജൻ അഭിഷിക്തനായി. നാല്‍പ്പതോളം ബിഷപ്പുമാരും മുന്നൂറിലധികം വൈദികരും സന്ന്യസ്തരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ വേദിയിലാണ് മെത്രാഭിഷേക ചടങ്ങുകൾ നടന്നത്. ഉച്ചയ്ക്ക് 3.30യോടെ സ്റ്റേഡിയത്തിലെത്തിയ ഡോ.സെൽവരാജനെയും ബിഷപ്പുമാരെയും കത്തിച്ച മെഴുകുതിരികൾ, ബൈബിൾ, അംശവടി എന്നിവ വഹിച്ച അൾത്താര ബാലന്മാരും വൈദികരും ചേർന്ന് പ്രദക്ഷിണമായി വേദിയിലേക്ക് ആനയിച്ചു. പ്രധാന കാർമികനായ നെയ്യാറ്റിൻകര രൂപത ബിഷപ്പ് ഡോ. വിൻസെൻ്റ് സാമുവൽ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങൾ അണിയിച്ചും മോൺ.ഡോ. ഡി. സെൽവരാജനെ ബിഷപ്പ് സ്ഥാനത്തേക്ക് ഉയർത്തി. ആർച്ച് ബിഷപ്പ് ലെയോപോൾഡോ ജിറെല്ലി വത്തിക്കാന്‍റെ പ്രതിനിധിയായി മെത്രാഭിഷേക ചടങ്ങിൽ പങ്കെടുത്തു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ രൂപതകളിൽനിന്നുള്ള മുപ്പതിലധികം ബിഷപ്പുമാർ സഹകാർമികരായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ഡോ.ലിയോപോൾഡോ ജിറേലി,സി.ബി.സി.ഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം, ബിഷപ്പുമാരായ ഡോ.സ്റ്റാൻലി റോമൻ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാത്യൂസ് മാർ പോളിക്കാർപ്പോസ് തുടങ്ങിയവർ പങ്കാളികളായി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ, എം.എൽ.എമാരായ എം.വിൻസെന്റ്, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ചാണ്ടി ഉമ്മൻ, കോൺഗ്രസ് നേതാക്കളായ വി.എസ്.ശിവകുമാർ, എൻ. ശക്തൻ, കേരള സർക്കാരിൻ്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസ് തുടങ്ങിയവർ പങ്കെടുത്തു. 1996 ൽ സ്‌ഥാപിതമായ രൂപതയുടെ ചരിത്രത്തിലെ രണ്ടാമത്തെ മെത്രാഭിഷേക ചടങ്ങുകളാണ് നടന്നത്. വലിയവിള ഇടവകാംഗമായ ഡോ. സെൽവരാജൻ 1987 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. 2000 ൽ ബെൽജിയത്തിലെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ നിന്നു കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് കരസ്‌ഥമാക്കിയ അദ്ദേഹത്തിന് 5 വിദേശ ഭാഷകളിൽ പ്രാവീണ്യമുണ്ട് . 2007 മുതൽ മെത്രാൻ്റെ ഉപദേശക സമിതി അംഗമായും 2008 മുതൽ രൂപത ചാൻസിലറായും 2011 മുതൽ രൂപതയുടെ ജുഡീഷ്യൽ വികാറായും സേവനം അനുഷ്‌ഠിച്ചു വരുന്നതിനിടെയാണ് ഡോ സെൽവരാജൻ സഹമെത്രാനായി ഉയർത്തപ്പെട്ടത്.
Image: /content_image/India/India-2025-03-26-10:23:30.jpg
Keywords: നെയ്യാറ്റി
Content: 24726
Category: 1
Sub Category:
Heading: 'ജീവന്റെ സുവിശേഷം' ചാക്രിക ലേഖനം പുറത്തിറക്കിയിട്ട് മുപ്പതുവര്‍ഷം
Content: വത്തിക്കാന്‍ സിറ്റി: മനുഷ്യ ജീവന്റെ മഹത്തായ മൂല്യത്തെ ലോകത്തിന് മുന്നില്‍ പ്രഘോഷിച്ച് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ എഴുതിയ “എവഞ്ചേലിയും വീത്തെ” അഥവാ ജീവൻറെ സുവിശേഷം ചാക്രികലേഖനം പുറത്തിറക്കിയിട്ട് മുപ്പതുവര്‍ഷം. 1995 മാർച്ച് 25-നാണ് അന്ന് പരിശുദ്ധ സഭയെ നയിക്കുകയായിരിന്ന വിശുദ്ധ രണ്ടാം ജോൺ പോൾ മാർപാപ്പ “എവഞ്ചേലിയും വീത്തെ” പുറത്തിറക്കിയത്. ചാക്രികലേഖനത്തിൻറെ മുപ്പതാം വാർഷിക ദിനമായ മാർച്ച് 25-ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം "ജീവൻ എപ്പോഴും ഒരു നന്മയാണ്. മനുഷ്യജീവൻറെ അജപാലനത്തിനായുള്ള പ്രക്രിയയ്ക്ക് തുടക്കംകുറിക്കൽ" എന്ന ശീർഷകത്തിൽ ഒരു അജപാലന സഹായി പുറപ്പെടുവിച്ചു. മാനവാന്തസ്സ് ഏറ്റവും ഗുരുതരമായി ലംഘിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും അല്‍മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ (ഡിക്കാസ്റ്ററി) അദ്ധ്യക്ഷനായ കർദ്ദിനാൾ കെവിൻ ഫാരെൽ പ്രസ്താവിച്ചു. മനുഷ്യ ജീവന്റെ അജപാലന പരിപോഷണ പ്രക്രിയ എങ്ങനെ ആരംഭിക്കാം എന്നതിനു സഹായകമായ രേഖയുടെ ആമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്. നിരവധി നാടുകൾ യുദ്ധത്തിൻറെയും വിധങ്ങളായ ആക്രമണങ്ങളുടെയും പിടിയിലമർന്നിരിക്കുകയാണ്. മനുഷ്യ ജീവന്റെ യഥാർത്ഥമായ അജപാലനത്തിന് രൂപമേകേണ്ടത് അനിവാര്യമായിരിക്കുന്നു. ഓരോ സ്ത്രീയുടെയും പുരുഷന്റെയും ജീവൻ എല്ലായ്പ്പോഴും ആദരിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. മെത്രാന്മാരും വൈദികരും സന്യാസീസന്യാസിനികളും അല്മായരും ഈ അജപാലന സഹായി, വായിക്കുകയും മനുഷ്യജീവൻറെ മൂല്യത്തെ ആദരിക്കുന്നതിന് പ്രവർത്തകരെയും പ്രബോധകരെയും മാതാപിതാക്കളെയും യുവ സമൂഹത്തെയും കുട്ടികളെയും ഉചിതമാംവിധം പരിശീലിപ്പിക്കാൻ കഴിയുന്ന മൗലികവും ഘടനാപരവുമായ അജപാലനപ്രക്രിയ വികസിപ്പിച്ചെടുക്കാൻ പരിശ്രമിക്കുകയും ചെയ്യണമെന്ന് അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗം വ്യക്തമാക്കി.
Image: /content_image/News/News-2025-03-26-11:44:37.jpg
Keywords: ചാക്രിക
Content: 24727
Category: 1
Sub Category:
Heading: ചാൾസ് രാജാവും കാമില രാജ്ഞിയും ഫ്രാന്‍സിസ് പാപ്പയുമായുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ഡോക്ടർമാര്‍ രണ്ടു മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ച പശ്ചാത്തലത്തില്‍ ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാൻ സന്ദർശനം മാറ്റിവെച്ചു. ജൂബിലി ആഘോഷിക്കാൻ ഏപ്രിൽ ആദ്യം വത്തിക്കാൻ സന്ദർശിക്കാൻ ബ്രിട്ടീഷ് രാജാവും രാജ്ഞിയും പദ്ധതിയിട്ടിരുന്നു. എന്നാൽ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സന്ദർശനം മാറ്റിവച്ചതായി ഇന്നലെ ചൊവ്വാഴ്ച ബ്രിട്ടീഷ് രാജകുടുംബം പ്രഖ്യാപിക്കുകയായിരിന്നു. നേരത്തെ പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ച ഏപ്രിൽ 8 ന് നടത്താനായിരിന്നു നിശ്ചയിച്ചിരിന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദീർഘനേരം വിശ്രമവും സുഖവും ലഭിക്കുമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍, രാജാവിന്റെയും രാജ്ഞിയുടെയും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള സന്ദർശനം പരസ്പര സമ്മതത്തോടെ മാറ്റിവച്ചിരിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പയുടെ രോഗശാന്തിക്കായി ആശംസകള്‍ അറിയിക്കുന്നതായും ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിച്ചുകഴിഞ്ഞാൽ വത്തിക്കാനില്‍ അദ്ദേഹത്തെ സന്ദർശിക്കാൻ രാജാവും രാജ്ഞിയും ആഗ്രഹിക്കുന്നുണ്ടെന്നും രാജകുടുംബം വ്യക്തമാക്കി. 2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പയുമായുള്ള ചാള്‍സ് രാജകുമാരന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടക്കാന്‍ പോകുന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 88 വയസുള്ള ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 14 വെള്ളിയാഴ്ച മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിലായിരിന്നു. കഴിഞ്ഞ ഞായറാഴ്ച 38 ദിവസത്തിനു ശേഷമാണ് അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങിയത്.
Image: /content_image/News/News-2025-03-26-12:22:53.jpg
Keywords: പാപ്പ
Content: 24728
Category: 1
Sub Category:
Heading: കത്തോലിക്ക ആര്‍ച്ച് ബിഷപ്പിന് പാക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പ്രത്യേക മെഡലും ആദരവും
Content: ഇസ്ലാമാബാദ്: മതാന്തര സംവാദത്തിലും മത ഐക്യം പ്രോത്സാഹിപ്പിക്കുന്നതിലും രാഷ്ട്രത്തിന് നൽകിയ സേവനങ്ങളും പാക്കിസ്ഥാന്റെ സാമൂഹിക ക്ഷേമത്തിനും ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനും നൽകിയ സംഭാവനകളും പരിഗണിച്ച് കറാച്ചി ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദ്ദിനാൾ ജോസഫ് കൗട്ട്സിന് പാക്കിസ്ഥാൻ പ്രസിഡന്‍റിന്റെ ആദരവ്. "തംഘ-ഇ-ഇംതിയാസ്" മെഡലാണ് രാജ്യത്തെ പ്രസിഡന്‍റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യത്തിനായുള്ള പൊതുസേവനത്തിൽ മികവ് പുലർത്തുകയും രാഷ്ട്രം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുകയും ചെയ്ത സ്വദേശികളോ വിദേശികളോ ആയ പൗരന്മാർക്കാണ് മെഡൽ ഓഫ് എക്സലൻസ് അവാർഡ് നൽകുന്നത്. 50 വർഷത്തിലേറെയായി രാജ്യത്ത് മതാന്തര സംവാദവും സാമൂഹിക ഐക്യവും പ്രോത്സാഹിപ്പിക്കുന്ന അറിയപ്പെടുന്ന എക്യുമെനിക്കൽ കേന്ദ്രമായ റാവൽപിണ്ടിയിലെ ക്രിസ്ത്യൻ സ്റ്റഡീസ് സെന്ററിന്റെ തലവനായ ആദ്യത്തെ കത്തോലിക്കനാണ് കർദ്ദിനാൾ ജോസഫ് കൗട്ട്സ്. മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ സേവനവും വ്യത്യസ്ത വിശ്വാസങ്ങളെ ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം നൽകിയ പങ്കും എല്ലാ പാക്കിസ്ഥാനികൾക്കും പ്രചോദനമാണെന്ന് പാക്കിസ്ഥാൻ പ്രസിഡന്റ് അലി സർദാരി പറഞ്ഞു, രാജ്യത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള കർദ്ദിനാളിന്റെ പ്രതിബദ്ധത പ്രസിഡന്‍റ് ഊന്നിപ്പറഞ്ഞു. മാർച്ച് 23 ന് ഇസ്ലാമാബാദിൽ ചടങ്ങിൽ, വിവിധ സാമൂഹിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന നൂറിലധികം ആളുകൾക്ക് വിവിധ അവാര്‍ഡുകള്‍ നൽകി. 1945-ലാണ് അദ്ദേഹത്തിന്റെ ജനനം. 1971 ൽ ലാഹോര്‍ രൂപത വൈദികനായി അഭിഷിക്തനായി. 1988 ൽ പാക്കിസ്ഥാനിലെ ഹൈദരാബാദ് ബിഷപ്പായി നിയമിതനായ അദ്ദേഹം 1990 ൽ ഹൈദരാബാദ് രൂപതയുടെ നേതൃത്വം ഏറ്റെടുത്തു. 1998 ൽ ഫൈസലാബാദ് രൂപതയുടെ തലവനായി നിയമിക്കപ്പെട്ടു. 2012 ൽ കറാച്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനം നിയമിച്ചു. 2018ലെ കൺസിസ്റ്ററിയിൽ ഫ്രാൻസിസ് മാർപാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫ് കൗട്ട്സിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തിയത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-26-12:49:58.jpg
Keywords: പാക്ക
Content: 24729
Category: 1
Sub Category:
Heading: ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി; ട്രംപിന് കുരിശ് സമ്മാനിച്ച് ഗ്രീക്ക് ആർച്ച് ബിഷപ്പ്
Content: വാഷിംഗ്ടണ്‍ ഡി‌സി: മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയിലെ ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ്. ഗ്രീക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പരിപാടിയില്‍ ട്രംപിനു ആര്‍ച്ച് ബിഷപ്പ് കുരിശ് സമ്മാനിച്ചു. തന്റെ ജന്മസ്ഥലമായ ഇന്ന് ഇസ്താംബുൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിൾ എന്ന മനോഹരമായ നഗരം സ്ഥാപിച്ച് നിർമ്മിച്ച മഹാനായ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനെയാണ് ട്രംപ് ഓർമ്മിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കോൺസ്റ്റന്റൈനെ ഒരിക്കൽ നയിച്ചതുപോലെ ഈ കുരിശ് നിങ്ങളെയും നയിക്കട്ടെ. അത് അമേരിക്കയെ അജയ്യമാക്കട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ എക്സിക്യൂട്ടീവ് ഉത്തരവു വഴി ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ടാസ്‌ക് ഫോഴ്‌സിനെ, സ്വദേശത്തും വിദേശത്തും മതസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിശ്വാസികളെ യഥാർത്ഥത്തിൽ സംരക്ഷിക്കുന്ന നിയമം ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, അങ്ങനെ അവർക്ക് സമാധാനപരമായി അവരുടെ വിശ്വാസം പിന്തുടരാന്‍ കഴിയുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സമ്മാനിച്ച കുരിശ് സ്വീകരിച്ച ട്രംപ്, ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമവും ശത്രുതയും അവസാനിപ്പിക്കാനുള്ള തന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ഉദ്ധരിച്ചു. വിശ്വാസികളായവരെ ലക്ഷ്യമിടുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ യാതൊന്നും തങ്ങൾ അനുവദിക്കില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി നിയമനിർമ്മാതാക്കൾ, നയതന്ത്രജ്ഞർ, ഗ്രീക്ക് അമേരിക്കൻ നേതാക്കൾ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളിൽ വൈറ്റ് ഹൗസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ട്രംപിന് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കോപ്റ്റിക് ക്രൈസ്തവര്‍, അർമേനിയക്കാർ, അസീറിയക്കാർ, കൽദായർ, മാരോണൈറ്റുകൾ തുടങ്ങിയ ഗ്രൂപ്പുകളുടെ ഇടയില്‍ ട്രംപിന് ഇന്നു വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-26-18:57:26.jpg
Keywords: ട്രംപ
Content: 24731
Category: 18
Sub Category:
Heading: കള്ളക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം രാജപാതയിലൂടെ നടക്കും: മാർ മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: മാർ ജോർജ് പുന്നക്കോട്ടിൽ പിതാവുൾപ്പെടെയുള്ളവർക്കെതിരേ വനംവകുപ്പ് രജിസ്റ്റർ ചെയ്‌ത കള്ളക്കേസുകൾ പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾക്കൊപ്പം താനും രാജപാതയിലൂടെ നടക്കുമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു. മാർ പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കുമെതിരേ വനംവകുപ്പും പോലീസും രജിസ്റ്റർ ചെയ്ത‌ കള്ളക്കേസുകൾ പിൻവലിക്കണമെന്നും രാജപാത ജനങ്ങൾക്ക് തുറന്നുനൽകണമെന്നും ആവശ്യപ്പെട്ട് കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധാഗ്‌നി റാലിയുടെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനംവകുപ്പ് അവകാശലംഘനവും ക്രൂരതയും തുടർന്നാൽ പുന്നക്കോട്ടിൽ പിതാവ് പണ്ട് വാഹനത്തിൽ യാത്ര ചെയ്യുകയും പ്രതിഷേധയാത്രയിൽ പങ്കെടുത്തു നടക്കു കയും ചെയ്ത വഴിയിലൂടെ താനും നടക്കും. വേണ്ടിവന്നാൽ ജയിൽവാസം ഉൾപ്പെടെ അതിന്റെ പേരിലുള്ള എന്തു പ്രത്യാഘാതവും നേരിടാൻ തയാറാണ്. 89 കാരനായ പിതാവ് ഒരിക്കലും തനിച്ചാകില്ല. രൂപതയും വിശ്വാസിസമൂഹവും താനും ഒറ്റക്കെട്ടായി കൂടെയുണ്ടാകും. അത് അറസ്റ്റ് വരിക്കാനാണെങ്കിലും ജയിലിലേക്കാണെങ്കിലും പിന്മാറില്ല-മാർ മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി. കോതമംഗലത്തു നടത്തിയ പ്രതിഷേധാഗ്‌നിയിൽ ആയിരങ്ങൾ ആവേശപൂർവം പങ്കെടുത്തു. കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്ക്വയറിനു സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളിൽനിന്നായി വൈദികരും സ ന്യസ്തരും വിശ്വാസികളും ഉൾപ്പെടെയുള്ളവർ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധാഗ്‌നി കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടം, ആന്റണി ജോൺ എംഎൽഎ, അഡ്വ. എ.ജെ. ദേവസ്യ, ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ്, സിജുമോൻ കെ. ഫ്രാൻസിസ്, ഫാ. അരുൺ വലിയതാഴത്ത്, റവ.ഡോ. തോമസ് ജെ. പറയിടം എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2025-03-27-09:21:07.jpg
Keywords: മഠത്തി
Content: 24732
Category: 1
Sub Category:
Heading: 'പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്' രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കും
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ച് വന്‍ വിജയമായ ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ “ദി റിസറക്ഷൻ ഓഫ് ദി ക്രൈസ്റ്റ്” ഓഗസ്റ്റിൽ നിർമ്മാണം ആരംഭിക്കുമെന്ന് റോമിലെ സിനിസിറ്റ സ്റ്റുഡിയോയുടെ സിഇഒ മാനുവേല കാസിയാമനി. മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത് ഐക്കൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന അടുത്ത ചിത്രമായ ‘ദി റിസറക്ഷൻ ഓഫ് ക്രൈസ്റ്റ്’ ഈ വരുന്ന ഓഗസ്റ്റിൽ ഇറ്റലിയിലെ സിനിസിറ്റയിൽ ചിത്രീകരിക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്നും ഇതിന് വലിയ ഒരുക്കങ്ങള്‍ ആവശ്യമാണെന്നും ഇറ്റാലിയൻ പത്രമായ ഇൽ സോൾ 24 ഓറിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പോഡ്‌കാസ്റ്റ് അവതാരകനായ ജോ റോഗനുമായുള്ള അഭിമുഖത്തിൽ സംവിധായകന്‍ ഗിബ്‌സൺ പ്രതീക്ഷ പ്രകടിപ്പിച്ചു. സംഭവക്കഥ ശരിയായി പറയാൻ മാലാഖമാരുടെ പതനത്തിൽ നിന്ന് ആരംഭിക്കണമെന്ന് കരുതുകയാണെന്നു അദ്ദേഹം പറഞ്ഞു. അത് എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ചിത്രീകരിക്കുന്ന രീതിയില്‍ ആളുകളിൽ വിഷയവും വികാരങ്ങളും എങ്ങനെ ഉണർത്താമെന്നും ആശയങ്ങളുണ്ടെന്ന് ഞാൻ കരുതുന്നു. വളരെക്കാലമായി ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇത് എളുപ്പമായിരിക്കില്ല, ഇതിന് ധാരാളം ആസൂത്രണം ആവശ്യമാണ്. എനിക്ക് അത് ചെയ്യാൻ കഴിയുമെന്ന് പൂർണ്ണമായും ഉറപ്പില്ല; പക്ഷേ താന്‍ അത് ചെയ്യാൻ ശ്രമിക്കുമെന്നും മെൽ ഗിബ്‌സൺ പറഞ്ഞു. യേശുവിന്റെ വേഷം കൈക്കാര്യം ചെയ്ത ജിം കാവിയേസലിനെ യേശുവായി വീണ്ടും അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ആദ്യ സിനിമ പുറത്തിറങ്ങി 20 വർഷത്തിലേറെയായി എന്ന വസ്തുത നിലനില്‍ക്കുന്നതിനാല്‍ സി‌ജി‌ഐ ഡീ-ഏജിംഗ് പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടിവരുമെന്നും ഗിബ്സൺ പങ്കുവെച്ചു. 2004-ല്‍ മെല്‍ ഗിബ്സന്‍ സംവിധാനം ചെയ്ത ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’ ചിത്രം സിനിമാ ചരിത്രത്തിലെ നാഴികകല്ലായിരുന്നു. 30 ദശലക്ഷം ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച സിനിമ ആഗോള തലത്തില്‍ 611 ദശലക്ഷം ഡോളറാണ് വാരികൂട്ടിയത്. 370.8 ദശലക്ഷം ഡോളറിന്റെ കളക്ഷനുമായി വടക്കേ അമേരിക്കയില്‍ ആര്‍ റേറ്റഡ് ചിത്രങ്ങളില്‍ ഏറ്റവും വലിയ തുക സ്വന്തമാക്കിയ ചിത്രം കൂടിയാണ് ‘പാഷന്‍ ഓഫ് ക്രൈസ്റ്റ്’. ഇതിന്റെ രണ്ടാം ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രൈസ്തവ ലോകം. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-27-10:08:54.jpg
Keywords: യേശു
Content: 24733
Category: 1
Sub Category:
Heading: പേപ്പല്‍ വസതിയില്‍ ഫ്രാന്‍സിസ് പാപ്പയ്ക്കു ചികിത്സ തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ഒരു മാസത്തിലധികം ആശുപത്രിയില്‍ കഴിഞ്ഞ ഫ്രാന്‍സിസ് പാപ്പയ്ക്കു വത്തിക്കാനിലെത്തിയ ശേഷവും ചികിത്സകൾ തുടരുകയാണെന്ന് വത്തിക്കാൻ പ്രസ് ഓഫീസ്. കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് സങ്കീർണ്ണമായ രോഗാവസ്ഥയിലൂടെ കടന്നുപോയ പാപ്പയ്ക്ക്, വത്തിക്കാനിലെ സാന്താ മാർത്തായിൽ ചികിത്സയും ഫിസിയോതെറാപ്പിയും നൽകിവരുന്നുണ്ടെന്നും കഴിഞ്ഞ ദിവസവും പാപ്പ ഇവിടെയുള്ള ഒരു ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ സഹകാർമ്മികനായെന്നും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. നിലവിൽ പുറത്തുനിന്നുള്ള ആർക്കും സന്ദർശനം അനുവദിക്കുന്നില്ല. അടുത്ത ആഴ്ചകളിലെ പാപ്പായുടെ പരിപാടികൾ സംബന്ധിച്ച് തീരുമാനങ്ങൾ ആയിട്ടില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഫ്രാൻസിസ് പാപ്പ തിരികെ വത്തിക്കാനിലെത്തിയെങ്കിലും, മുൻപ് അറിയിച്ചിരുന്നതുപോലെ രണ്ടുമാസത്തേക്കു എങ്കിലും ചികിത്സയോടുകൂടിയ വിശ്രമത്തിലായിരിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് നേരത്തെ അറിയിച്ചിരിന്നു. ജൂബിലിയുമായോ, വലിയ ആഴ്ചയിലെ കർമ്മങ്ങളുമായോ ബന്ധപ്പെട്ടോ പരിപാടികളിൽ പാപ്പായുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിൽ തീരുമാനങ്ങൾ ഒന്നും ആയിട്ടില്ല. പാപ്പായുടെ ആരോഗ്യസ്ഥിതിയിലുള്ള മാറ്റമനുസരിച്ചായിരിക്കും മുന്നോട്ടുള്ള തീരുമാനങ്ങളെന്ന് പ്രസ് ഓഫീസ് വ്യക്തമാക്കി. സാന്താ മാർത്തായിലെ രണ്ടാം നിലയിലുള്ള ചാപ്പലിൽ അർപ്പിക്കപ്പെട്ട വിശുദ്ധ കുർബാനയിൽ പാപ്പ സഹകാർമ്മികനായെന്നും ചൊവ്വാഴ്‍ച ഉച്ചയോടെ പരിശുദ്ധസിംഹാസനത്തിന്റെ പ്രസ് ഓഫീസ് പത്രപ്രവർത്തകരെ അറിയിച്ചു. മരുന്നുകൾക്കും ഫിസിയോതെറാപ്പിക്കും പുറമെ, ആശുപത്രിയിലെ അവസാനദിവസങ്ങളിൽ നല്കിയിരുന്നതുപോലെ പാപ്പായ്ക്ക് ഈ ദിവസങ്ങളിൽ സാന്താ മാർത്തായിൽ വച്ചും ഓക്സിജൻ നൽകുന്നുണ്ടെന്നും, എന്നാൽ നേരത്തെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ അളവിൽമാത്രമാണ് ഇപ്പോൾ ഇത് നൽകുന്നതെന്നും പ്രസ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-27-13:27:28.jpg
Keywords: പാപ്പ
Content: 24734
Category: 1
Sub Category:
Heading: ഡിജിറ്റല്‍ മീഡിയയ്ക്കു നോമ്പ്; നാളെ പ്രത്യേക ആചരണം നടത്താന്‍ അമേരിക്കന്‍ രൂപത
Content: വിർജീനിയ: അമേരിക്കന്‍ തലസ്ഥാനമായ വിർജീനിയയിലെ അർലിംഗ്ടൺ രൂപതയില്‍ ഡിജിറ്റല്‍ മീഡിയ നോമ്പില്‍ പങ്കുചേരാന്‍ സഭാനേതൃത്വത്തിന്റെ ആഹ്വാനം. നാളെ മാർച്ച് 28ന്, രൂപതയില്‍ "ഡയോസിഷ്യന്‍ ഡേ ഓഫ് അൺപ്ലഗ്ഗിംഗ്" എന്ന പേരില്‍ ഡിജിറ്റൽ മീഡിയ ഉപവാസം നടത്തുവാനാണ് സഭാനേതൃത്വം വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. മൊബൈല്‍ സ്ക്രീൻ സമയം അഥവാ ഡിജിറ്റൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം മനഃപൂർവ്വം ഒഴിവാക്കി നോമ്പുകാല ഉപവാസ അച്ചടക്കമായി ആചരിക്കുവാനും അങ്ങനെ ദൈവത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുമാണ് ഈ അമേരിക്കന്‍ രൂപത തീരുമാനിച്ചിരിക്കുന്നത്. മിക്ക ആളുകളും ഒരു ദിവസം രണ്ട് മണിക്കൂറിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടെന്ന പഠനത്തെ ചൂണ്ടിക്കാണിച്ച സഭാനേതൃത്വം, ഇത് അനേകം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും പറഞ്ഞു. ദൈവത്തോടൊപ്പമുള്ളതിനേക്കാൾ കൂടുതൽ സമയം നമ്മുടെ ഉപകരണങ്ങൾക്കൊപ്പമാണോ നമ്മൾ ചെലവഴിക്കുന്നത്? നമ്മുടെ സമൂഹങ്ങൾക്കുള്ളിൽ വ്യക്തിബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനേക്കാൾ കൂടുതൽ സമയം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നുണ്ടോ? നാം ഭക്ഷണത്തിൽ നിന്നോ ആഡംബരങ്ങളിൽ നിന്നോ ഉപവസിക്കുമ്പോൾ, ദൈവത്തിനായി നാം ഇടം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ഉപവാസം ദൈവത്തിനായുള്ള നമ്മുടെ ആവശ്യത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും അവിടുന്നുമയുള്ള ബന്ധത്തിലേക്ക് നമ്മെ തിരികെ കൊണ്ടുവരികയും ചെയ്യുന്നു. നമ്മുടെ സമൂഹങ്ങളിൽ പരസ്പരം ബന്ധങ്ങൾ പുതുക്കാനും ഉപവാസം നമ്മെ ക്ഷണിക്കുന്നു. മാർച്ച് 28ന് സ്ക്രീൻ സമയത്തിന് പകരം ഏർപ്പെടാനുള്ള ബദൽ പ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങളും രൂപത പുറപ്പെടുവിച്ചിട്ടുണ്ട്. വിശുദ്ധ കുർബാനയിൽ പങ്കെടുക്കൽ, ദിവ്യകാരുണ്യത്തിന് മുന്നില്‍ ഒരു വിശുദ്ധ മണിക്കൂർ ആചരണം, ഒരാൾക്കോ ​​ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കോ ​​വേണ്ടി ജപമാലയോ ദിവ്യകാരുണ്യ ജപമാലയോ സമര്‍പ്പിക്കല്‍, വിശുദ്ധ ബൈബിള്‍/ മതബോധനഗ്രന്ഥം / ആത്മീയ പുസ്തകം വായിക്കൽ, കുരിശിന്റെ വഴിയില്‍ പങ്കുചേരല്‍ എന്നിവ ഉൾപ്പെടെയുള്ള ആത്മീയകൃത്യങ്ങളില്‍ പങ്കുചേരുന്നതു അനുഗ്രഹപ്രദമാണെന്നും രൂപത പ്രസ്താവിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-27-15:49:35.jpg
Keywords: അമേരിക്ക
Content: 24735
Category: 1
Sub Category:
Heading: തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം തോട്ടമായിരിന്നു; വിശുദ്ധ ബൈബിളിലെ വിവരണം സ്ഥിരീകരിച്ച് ഗവേഷകര്‍
Content: ജെറുസലേം: വിശുദ്ധ നാടായ ജെറുസലേമില്‍ യേശുവിനെ അടക്കം ചെയ്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹോളി സെപൽക്കർ ദേവാലയം നിലനിന്നിരിന്ന സ്ഥലം തോട്ടമായിരിന്നുവെന്ന്‍ ഗവേഷകരുടെ കണ്ടെത്തല്‍. വിശുദ്ധ ബൈബിളില്‍ പറയുന്ന കാര്യം സ്ഥിരീകരിച്ചുക്കൊണ്ടാണ് ഗവേഷകര്‍ രംഗത്തുവന്നിരിക്കുന്നത്. തിരുക്കല്ലറ ദേവാലയത്തിന്റെ അടിയിൽ നടത്തിയ ഖനനത്തിൽ പുരാവസ്തു ഗവേഷകർ ഒരു പുരാതന തോട്ടത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. "അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു" (യോഹന്നാൻ 19:41) എന്ന വചനം അടിവരയിട്ട് സ്ഥിരീകരിക്കുന്നതാണ് കണ്ടെത്തല്‍. ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് ഒലിവ് മരങ്ങളും മുന്തിരിവള്ളികളും ഇവിടെ ഉണ്ടായിരുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ദേവാലയ നവീകരണത്തിന്റെ ഭാഗമായി നടത്തിയ ഖനനത്തിലൂടെ നടത്തിയ കണ്ടെത്തല്‍ വിശുദ്ധ ഗ്രന്ഥത്തിലെ ഓരോ വാചകവും അടിവരയിട്ട് സ്ഥിരീകരിക്കുന്നതാണെന്ന് വീണ്ടും വെളിപ്പെടുത്തുകയാണ്. ആർക്കിയോബൊട്ടാണിക്കൽ, പൂമ്പൊടി വിശകലനം വഴിയാണ് ഒലിവ് മരങ്ങളുടെയും മുന്തിരിവള്ളികളുടെയും അവശിഷ്ടങ്ങൾ തിരിച്ചറിഞ്ഞത്. റോമിലെ സാപിയൻസ സർവകലാശാലയിലെ പ്രൊഫസർ ഫ്രാൻസെസ്ക റൊമാന സ്റ്റാസോളയുടെ നേതൃത്വത്തിൽ നേരത്തെ ആരംഭിച്ച പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് ഖനനം ആരംഭിച്ചത്. ലാ സപിയൻസ സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പുരാവസ്തു സംഘത്തിന് ഒരേസമയം തറയ്ക്ക് കീഴിലുള്ള മുഴുവൻ പ്രദേശവും കുഴിച്ചെടുക്കാൻ കഴിഞ്ഞിരിന്നില്ല. വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള ഗവേഷണ ഖനനത്തിനിടെ, ബസിലിക്കയുടെ തറയ്ക്ക് താഴെ കുഴിച്ച സംഘം മൺപാത്രങ്ങൾ, എണ്ണ വിളക്കുകൾ, ശ്മശാനം എന്നിവ ഉൾപ്പെടെ മണ്ണിന്റെ സാമ്പിളുകളിൽ നിന്ന് കണ്ടെത്തിയിരിന്നു. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് തിരുകല്ലറ ദേവാലയം പണികഴിപ്പിച്ചത്. ഏഴാം നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ ആക്രമണത്തിലും, 1003-ലെ ഫാറ്റിമിഡ്സ് ആക്രമണത്തിലും ഭാഗികമായി നശിപ്പിക്കപ്പെട്ട ദേവാലയം പതിനൊന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് പുനര്‍നിര്‍മ്മിച്ചത്. ദശലക്ഷകണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും ഈ പുണ്യ ദേവാലയം സന്ദര്‍ശിക്കുവാന്‍ എത്താറുള്ളത്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-27-16:58:12.jpg
Keywords: തിരുക്കല്ലറ