category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് നന്ദി; ട്രംപിന് കുരിശ് സമ്മാനിച്ച് ഗ്രീക്ക് ആർച്ച് ബിഷപ്പ്
Contentവാഷിംഗ്ടണ്‍ ഡി‌സി: മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമേരിക്കയിലെ ഗ്രീക്ക് ഓർത്തഡോക്സ് അതിരൂപതയിലെ ആർച്ച് ബിഷപ്പ് എൽപിഡോഫോറോസ്. ഗ്രീക്ക് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന പരിപാടിയില്‍ ട്രംപിനു ആര്‍ച്ച് ബിഷപ്പ് കുരിശ് സമ്മാനിച്ചു. തന്റെ ജന്മസ്ഥലമായ ഇന്ന് ഇസ്താംബുൾ എന്നറിയപ്പെടുന്ന കോൺസ്റ്റാന്റിനോപ്പിൾ എന്ന മനോഹരമായ നഗരം സ്ഥാപിച്ച് നിർമ്മിച്ച മഹാനായ റോമൻ ചക്രവർത്തി കോൺസ്റ്റന്റൈനെയാണ് ട്രംപ് ഓർമ്മിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. കോൺസ്റ്റന്റൈനെ ഒരിക്കൽ നയിച്ചതുപോലെ ഈ കുരിശ് നിങ്ങളെയും നയിക്കട്ടെ. അത് അമേരിക്കയെ അജയ്യമാക്കട്ടെയെന്നും ആര്‍ച്ച് ബിഷപ്പ് ആശംസിച്ചു. ഫെബ്രുവരിയിൽ പുറത്തിറങ്ങിയ എക്സിക്യൂട്ടീവ് ഉത്തരവു വഴി ക്രൈസ്തവ വിരുദ്ധ പക്ഷപാതം ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ടാസ്‌ക് ഫോഴ്‌സിനെ, സ്വദേശത്തും വിദേശത്തും മതസ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പാണ് അദ്ദേഹം വിശേഷിപ്പിച്ചത്. വിശ്വാസികളെ യഥാർത്ഥത്തിൽ സംരക്ഷിക്കുന്ന നിയമം ടാസ്‌ക് ഫോഴ്‌സ് ഉറപ്പാക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു, അങ്ങനെ അവർക്ക് സമാധാനപരമായി അവരുടെ വിശ്വാസം പിന്തുടരാന്‍ കഴിയുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് സമ്മാനിച്ച കുരിശ് സ്വീകരിച്ച ട്രംപ്, ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമവും ശത്രുതയും അവസാനിപ്പിക്കാനുള്ള തന്റെ എക്സിക്യൂട്ടീവ് ഉത്തരവിനെ ഉദ്ധരിച്ചു. വിശ്വാസികളായവരെ ലക്ഷ്യമിടുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ യാതൊന്നും തങ്ങൾ അനുവദിക്കില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി. നിരവധി നിയമനിർമ്മാതാക്കൾ, നയതന്ത്രജ്ഞർ, ഗ്രീക്ക് അമേരിക്കൻ നേതാക്കൾ എന്നിവർ പരിപാടിയില്‍ പങ്കെടുത്തു. മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ സമൂഹങ്ങളിൽ വൈറ്റ് ഹൗസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ട്രംപിന് പിന്തുണ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കോപ്റ്റിക് ക്രൈസ്തവര്‍, അർമേനിയക്കാർ, അസീറിയക്കാർ, കൽദായർ, മാരോണൈറ്റുകൾ തുടങ്ങിയ ഗ്രൂപ്പുകളുടെ ഇടയില്‍ ട്രംപിന് ഇന്നു വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/23220 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=bXtkpIAYhvU&t=337s
Second Video
facebook_link
News Date2025-03-26 18:56:00
Keywordsട്രംപ
Created Date2025-03-26 18:57:26