Contents
Displaying 24271-24280 of 24939 results.
Content:
24715
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ എന്ന് വത്തിക്കാനിലേക്ക് മടങ്ങും?; അനിശ്ചിതത്വം തുടരുന്നു
Content: വത്തിക്കാന്‍ സിറ്റി: ഫെബ്രുവരി 14 മുതൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ ഡിസ്ചാർജ് ചെയ്തു വത്തിക്കാനിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത. പാപ്പയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന സമയം ഇപ്പോഴും വ്യക്തമല്ലെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ കുറഞ്ഞതിനാല്‍ പകൽ സമയത്ത് പാപ്പയ്ക്കു ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ തെറാപ്പി നല്‍കുന്നത് കുറച്ചിട്ടുണ്ട്. എങ്കിലും നോൺ-ഇൻവേസിവ് മെക്കാനിക്കൽ വെന്റിലേഷനു പകരം ഇപ്പോൾ രാത്രിയിൽ ഉയർന്ന പ്രവാഹമുള്ള ഓക്സിജൻ ഉപയോഗിക്കുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. 88 വയസ്സുള്ള പാപ്പയ്ക്കൂ സമീപ ദിവസങ്ങളിൽ ആശുപത്രിയിൽ സന്ദർശകരാരും ഉണ്ടായിരുന്നില്ല. ശ്വസന, ശാരീരിക തെറാപ്പി, ചികിത്സ, ജോലി, പ്രാർത്ഥന എന്നിവയിലാണ് അദ്ദേഹം സമയം ചെലവഴിച്ചത്. ബൈലാറ്ററല്‍ ന്യുമോണിയ ഉൾപ്പെടെ ശ്വാസകോശ സംബന്ധമായ അണുബാധകൾ ബാധിച്ച് ഒരു മാസത്തിലേറെയായി പാപ്പ ആശുപത്രിയിൽ തുടരുകയാണ്. മാർപാപ്പയുടെ ആരോഗ്യനില സ്ഥിരമാണെന്നും പുരോഗതി കാണിക്കുന്നുണ്ടെന്നും പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് നേരത്തെ അറിയിച്ചിരിന്നു. അടുത്ത മെഡിക്കൽ ബുള്ളറ്റിൻ മാർച്ച് 24 തിങ്കളാഴ്ച പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ് ഓഫീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Image: /content_image/News/News-2025-03-22-12:54:33.jpg
Keywords: പാപ്പ

24716
Category: 1
Sub Category:
Heading: ജൂബിലി വർഷത്തിലെ മിഷ്ണറി രക്തസാക്ഷി അനുസ്മരണം മെയ് ഒന്‍പതിലേക്ക് മാറ്റി
Content: റോം: മാർച്ച് 24ന് നടക്കേണ്ടിയിരുന്ന രക്തസാക്ഷികളായ മിഷ്ണറിമാരെ അനുസ്മരിച്ചുള്ള അനുസ്മരണ പരിപാടിയും പ്രാർത്ഥനയും മെയ് 9നു എക്യൂമെനിക്കൽ സായാഹ്നപ്രാർത്ഥന പരിപാടിയുടെ ഒപ്പം നടത്തുവാൻ തീരുമാനിച്ചതായി റോം രൂപത. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിൽ, വിവിധ ക്രൈസ്തവ സഭകളിൽ ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയ്ക്കായി ജീവൻ നൽകേണ്ടിവന്നവരെ അനുസ്മരിക്കുവാനാണ് തീയതി മാറ്റിയതെന്ന് റോം വ്യക്തമാക്കി. എക്യൂമെനിക്കൽ പ്രാർത്ഥനാസയാഹ്നം നടക്കുന്ന മെയ് 9ന്, റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ബസിലിക്കയിൽവെച്ചായിരിക്കും ജൂബിലി വർഷത്തിലെ മിഷ്ണറി രക്തസാക്ഷി അനുസ്മരണപ്രാർത്ഥനകൾ നടക്കുക. 1993-ൽ ആരംഭിച്ച മിഷ്ണറി രക്തസാക്ഷി അനുസ്മരണദിനം നാളിതുവരെ മാർച്ച് 24-നാണ് ആചരിക്കപ്പെട്ടിരുന്നത്. ജൂബിലിയുടെ കൂടി പശ്ചാത്തലത്തിലാണ് ഈ വർഷത്തെ ചടങ്ങുകൾ എക്യൂമെനിക്കൽ പ്രാധാന്യത്തോടെ മെയ് മാസത്തിൽ നടത്താൻ റോം രൂപത തീരുമാനിച്ചത്. തിന്മയുടെ മുന്നിലും, വിശ്വാസത്താൽ ധൈര്യപ്പെട്ടും, പ്രത്യാശയുടെ വെളിച്ചത്തിലും, ക്രിസ്തുവിനോടും സുവിശേഷത്തോടുമുള്ള വിശ്വസ്തതയുടെ പേരിൽ കൊല്ലപ്പെട്ട കത്തോലിക്കാ, ഓർത്തഡോക്സ്, ഇവാഞ്ചലിക്കല്‍ സഭകളിൽനിന്നുള്ള ക്രൈസ്തവ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പ്രത്യേക സായാഹ്നപ്രാർത്ഥനകള്‍ അന്ന് നടക്കും. രക്തത്തിന്റെ എക്യൂമെനിസത്തെക്കുറിച്ച് ഫ്രാൻസിസ് പാപ്പ പലവട്ടം പ്രസ്താവനകൾ നടത്തിയതിന്റെയും, രണ്ടായിരത്തിൽ ജൂബിലി വർഷത്തിൽ, കൊളോസിയത്തിൽ വച്ച് നടന്ന വലിയ പ്രാർത്ഥനാസമ്മേളനത്തിൽ ഇതേക്കുറിച്ച് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ സംസാരിച്ചതിന്റെയും പശ്ചാത്തലത്തിലാണ് 2025-ലെ ജൂബിലി വർഷത്തിലെ രക്തസാക്ഷിഅനുസ്മരണപ്രാർത്ഥനാ ചടങ്ങുകൾ, എക്യൂമെനിക്കൽ പ്രാർത്ഥനകൾ നടക്കുന്നതുമായി ബന്ധപ്പെട്ട് ഒരുമിച്ച് നടത്താൻ റോം രൂപത തീരുമാനിച്ചതെന്നും വത്തിക്കാന്‍ ന്യൂസ് അറിയിച്ചു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-22-16:10:17.jpg
Keywords: രക്തസാ

24717
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05
Content: ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു, ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു തുടങ്ങീയ വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷത്തിലെ ഭാഗങ്ങളെ കുറിച്ചു ഒരിജന്‍, വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ അപ്രേം, വിശുദ്ധ ബീഡ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ഈശോ ഏകാന്തതയില്‍ പ്രാര്‍ത്ഥിക്കുന്നു - മര്‍ക്കോസ് 1: 35-39 }# (ലൂക്കാ 4,42-44) 35 അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്കു പോയി. അവിടെ അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 36 ശിമയോനും കൂടെയുണ്ടായിരുന്നവരും അവനെ തേടിപ്പുറപ്പെട്ടു. 37 കണ്ടെത്തിയപ്പോള്‍ അവര്‍ പറഞ്ഞു: എല്ലാവരും നിന്നെ അന്വേഷിക്കുന്നു. 38 അവന്‍ പറഞ്ഞു: നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു പോകാം. അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനാണു ഞാന്‍ വന്നിരിക്കുന്നത്. 39 സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടും പിശാചുക്കളെ പുറത്താക്കിക്കൊണ്ടും അവന്‍ ഗലീലിയിലുടനീളം സഞ്ചരിച്ചു. **************************************************************** ➤ #{red->none->b-> ഒരിജന്‍: }# ഈശോ പ്രാര്‍ത്ഥിച്ചു; പ്രാര്‍ത്ഥനയില്‍ യാചിച്ചതെല്ലാം ലഭിക്കുകയും ചെയ്തു. പ്രാര്‍ത്ഥനകൂടാതെതന്നെ ഇവയെല്ലാം നേടാമായിരുന്നിരിക്കെ അവന്‍ പ്രാര്‍ത്ഥിച്ചെങ്കില്‍ നമുക്കാര്‍ക്കും പ്രാര്‍ത്ഥനയെ അവഗണിക്കാനാവില്ല. മര്‍ക്കോസ് എഴുതുന്നു. ''പ്രഭാതത്തില്‍, അതിരാവിലെ അവന്‍ എഴുന്നേറ്റ് വിജനതയിലേക്കു പോയി അവിടെ പ്രാര്‍ത്ഥിച്ചു'' (മര്‍ക്കോ 1,35). ലൂക്കാ എഴുതുന്നു: ''അവന്‍ ഒരിടത്തു പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു: ''ഗുരോ, ഞങ്ങളെയും പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുക'' (ലൂക്കാ 11,1). മറ്റൊരിടത്ത് ''അവന്‍ രാത്രിമുഴുവന്‍ ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു'' (ലൂക്കാ 6,12) എന്നും കാണുന്നു. ഈശോയുടെ പ്രാര്‍ത്ഥന യോഹന്നാന്‍ രേഖപ്പെടുത്തുന്നുണ്ട്: ''ഇതു അരുള്‍ ചെയ്തതിനുശേഷം ഈശോ തന്റെ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്കുയര്‍ത്തി പറഞ്ഞു: ''പിതാവേ, സമയമായിരിക്കുന്നു. പുത്രന്‍ അവിടുത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് പുത്രനെ മഹത്ത്വപ്പെടുത്തണമേ'' (യോഹ 17,1). ''അങ്ങെന്നെ എപ്പോഴും ശ്രവിക്കുമെന്ന് എനിക്കറിയാം'' (യോഹ 11,42), എന്ന് കര്‍ത്താവ് പറഞ്ഞിട്ടുള്ളതായും ഇതേ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിരന്തരം പ്രാര്‍ത്ഥിക്കുന്നവന്‍ നിരന്തരം ശ്രവിക്കപ്പെടുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത് (On prayer 13.1). ➤ #{red->none->b-> വിശുദ്ധ ആഗസ്തീനോസ്: }# ഒരാള്‍ എത്രതന്നെ സമര്‍ത്ഥനും ജ്ഞാനിയുമാണെങ്കിലും ഓര്‍മ്മകളുടെ ക്രമം നിയന്ത്രിക്കുക എന്നത് അയാളുടെ കഴിവിന്റെ പരിധിയില്‍പ്പെടുന്ന കാര്യമല്ല. ഓരോ കാര്യത്തെയുംകുറിച്ചുള്ള ഓര്‍മ്മ നമ്മുടെ സ്മൃതിപഥത്തിലേക്ക് വെറുതെ കടന്നുവരികയാണ്; നമ്മുടെ ഇച്ഛയനുസരിച്ചല്ല. ഓരോ സുവിശേഷകന്റെയും സ്മരണയിലേക്ക് വരാന്‍ ദൈവമനുവദിച്ച കാര്യങ്ങളെ അതാതിന്റെ ക്രമത്തില്‍ ഓരോരുത്തരും വിവരിച്ചുവെന്ന് വിചാരിക്കുകയാണ് യുക്തിഭദ്രം (Harmony of the Gospels21.51). _______________________________________________ ♦️ #{blue->none->b-> വചനഭാഗം: ഈശോ കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു? - മര്‍ക്കോസ് 1: 40-45 }# (മത്താ 8,1-4) (ലൂക്കാ 5,12-16) 40 ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും. 41 അവന്‍ കരുണ തോന്നി കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ. 42 തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. 43 ഈശോ അവനെ കര്‍ശനമായി താക്കീതുചെയ്തു പറഞ്ഞയച്ചു: 44 നീ ഇതേപ്പറ്റി ആരോടും ഒന്നും സംസാരിക്കരുത്. എന്നാല്‍ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിച്ചു കൊടുക്കുക. മോശയുടെ കല്‍പനയനുസരിച്ചു ജനങ്ങള്‍ക്കു സാക്ഷ്യത്തിനായി ശുദ്ധീകരണക്കാഴ്ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക. 45 എന്നാല്‍, അവന്‍ പുറത്തുചെന്ന് വളരെക്കാര്യങ്ങള്‍ പ്രഘോഷിക്കാനും ഇതു പ്രസിദ്ധമാക്കാനും തുടങ്ങി. തന്‍മൂലം, പിന്നീട് പട്ടണത്തില്‍ പരസ്യമായി പ്രവേശിക്കാന്‍ ഈശോയ്ക്കു സാധിച്ചില്ല. അവന്‍ പുറത്ത് വിജനപ്രദേശങ്ങളില്‍ തങ്ങി. ➤ #{red->none->b-> ഒരിജന്‍: }# കുഷ്ഠരോഗിയ സ്പര്‍ശിക്കുന്നത് നിയമം നിരോധിച്ചിരുന്നിട്ടും അവിടുന്ന് അവനെ തൊട്ടു. ''ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധമാണ്'' (തീത്തോ 1,15) എന്നു കാണിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തത്. എന്തെന്നാല്‍, ഒരുവനിലുള്ള അശുദ്ധി മറ്റൊരാളിലേക്കു പകരുകയോ ബാഹ്യമായ അശുദ്ധി ഹൃദയശുദ്ധിയെ കളങ്കപ്പെടുത്തുകയോ ചെയ്യുന്നില്ല. നമുക്ക് എളിമയുടെ മാതൃക നല്‍കാനാണ് ഈശോ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ശരീരത്തിലെ മുറിവുകളുടെയോ അതിലെ നിറഭേദങ്ങളുടെയോ പേരില്‍ ആരെയും നമ്മള്‍ തള്ളിക്കളയുകയോ വെറുക്കുകയോ ഗതികെട്ടവരെന്ന് മുദ്രകുത്തുകയോ ചെയ്യരുതെന്ന് അവിടുന്ന് പഠിപ്പിച്ചു. സ്പര്‍ശിക്കാനായി അവിടുന്ന് കൈനീട്ടിയപ്പോള്‍ത്തന്നെ കുഷ്ഠം വിട്ടകന്നു. കര്‍ത്താവിന്റെ കരം കുഷ്ഠമുള്ള ശരീരത്തിലല്ല, സുഖമാക്കപ്പെട്ട ശരീരത്തിലാണ് പതിച്ചതെന്ന് തോന്നത്തക്കവിധം അത്രവേഗം സൗഖ്യം സംഭവിച്ചു. ആത്മാവില്‍ കുഷ്ഠമോ ഹൃദയത്തില്‍ കുറ്റത്തിന്റെ വ്യാധിയോ ബാധിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അവന്‍ പറയട്ടെ: ''കര്‍ത്താവേ, അങ്ങേയ്ക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും'' (Fragments on Mathew 2.2.3). ➤ #{red->none->b-> വിശുദ്ധ ക്രിസോസ്‌തോം: }# ''എനിക്ക് മനസ്സുണ്ട്, നിനക്കു ശുദ്ധിയുണ്ടാകട്ടെ'' എന്നു പറയുക മാത്രമല്ല ഈശോ ചെയ്തത്, മറിച്ച്, ''കൈനീട്ടി അവനെ സ്പര്‍ശിക്കുകയും ചെയ്തു''. താന്‍ നിയമത്തിന്റെ കരത്തിന്‍ കീഴല്ല, നിയമം തന്റെ കൈകളിലാണ് എന്ന് കാണിക്കാനാണ് അവന്‍ കുഷ്ഠരോഗിയെ സ്പര്‍ശിച്ചത്. ഇനി മുതല്‍ ഹൃദയശുദ്ധിയുള്ളവര്‍ക്ക് ഒന്നും അശുദ്ധമല്ല (തീത്തോ 1,15). ദാസനെന്ന നിലയിലല്ല, നാഥനെന്ന നിലയ്ക്കാണ് താന്‍ സുഖപ്പെടുത്തുന്നതെന്ന് അവിടുന്ന് ഇതുവഴി വെളിവാക്കി. കുഷ്ഠം അവിടുത്തെ കൈകളെ മലിനപ്പെടുത്തിയില്ല, മറിച്ച് കുഷ്ഠം ബാധിച്ച ശരീരം അവിടുത്തെ കൈകളാല്‍ സൗഖ്യം പ്രാപിച്ചു (Gospel of St Matthew, Homily 25.2). ➤ #{red->none->b-> വിശുദ്ധ അപ്രേം: }# കൈനീട്ടി സ്പര്‍ശിക്കുന്നതുവഴി ഈശോ നിയമത്തെ അസാധുവാക്കുന്നു. കുഷ്ഠരോഗിയെ സമീപിക്കുന്നവന്‍ അശുദ്ധനാകുമെന്ന് നിയമത്തില്‍ എഴുതപ്പെട്ടിരുന്നു. മനുഷ്യപ്രകൃതിയുടെ ന്യൂനതകളെ താന്‍ പരിഹരിച്ചതുകൊണ്ട് അത് നല്ലതാണെന്ന് അവിടുന്ന് തെളിയിച്ചു. പുരോഹിതരുടെ പക്കലേക്ക് കുഷ്ഠരോഗിയെ അയച്ചുകൊണ്ട് പൗരോഹിത്യത്തെ അവിടുന്ന് ഉയര്‍ത്തിപ്പിടിച്ചുവെന്നും സൗഖ്യത്തിന് നന്ദിയായി കാഴ്ച സമര്‍പ്പിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടുവെന്നും (മത്താ 8,4; മര്‍ക്കോ 1,44; ലൂക്കാ 5,14) നമ്മള്‍ കാണുന്നു. മോശയുടെ നിയമത്തിന് അവിടുന്ന് വിധേയനാകുന്നതിന്റെ അടയാളമായി ചിലര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. കുഷ്ഠരോഗത്തെ സംബന്ധിച്ച് നിരവധി നിയമങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവ തീര്‍ത്തും പ്രയോജനരഹിതങ്ങളായിരുന്നു. മിശിഹാ വന്ന് തന്റെ വചനത്താല്‍ സൗഖ്യംനല്‍കിക്കൊണ്ട് കുഷ്ഠരോഗം സംബന്ധിച്ച് നിലനിന്ന കല്പനകളെ അപ്രസക്തമാക്കി (Commentary on Tatians Diatessaron). ➤ #{red->none->b-> വിശുദ്ധ ബീഡ്: }# ഈ അത്ഭുതത്തെക്കുറിച്ച് നിശബ്ദനായിരിക്കാന്‍ ഈശോ ആവശ്യപ്പെട്ടു. എങ്കിലും അത് ദീര്‍ഘകാലം നിശബ്ദതയില്‍ മറയ്ക്കപ്പെട്ടില്ല. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കാര്യത്തിലും ഇത് ശരിയാണ്. തങ്ങള്‍ നിറവേറ്റിയ കടമകള്‍ അറിയപ്പെടാതിരിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എങ്കിലും മറ്റുള്ളവരുടെ പ്രയോജനത്തിനായി അവയെ ദൈവപരിപാലന വെളിച്ചത്തു കൊണ്ടുവരുന്നു (Exposition on the Gospel of Mark 1.1.45). (....തുടരും). ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 -> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 -> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 -> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 -> https://www.pravachakasabdam.com/index.php/site/news/24561}} ********** {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-22-17:52:06.jpg
Keywords: സഭാപിതാക്ക

24718
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഇന്ന് ആശുപത്രി വിടും; രണ്ടു മാസത്തേക്ക് വിശ്രമം
Content: വത്തിക്കാൻ സിറ്റി: ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയാ യി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർ പാപ്പയെ ഇന്ന് ഡിസ്‌ചാർജ് ചെയ്യും. ഉച്ചയ്ക്കായിരിക്കും ഡിസ്‌ചാർജ് ചെയ്യുക. ഇതിനു മുന്നോടിയായി വിശ്വാസികൾക്ക് ആശീർവാദം നൽകും. ആശുപത്രിയുടെ ജാലകത്തിങ്കൽ നിന്നായിരിക്കും വിശ്വാസികൾക്ക് ആശീർവാദം നൽകുകയെന്ന് വത്തിക്കാൻ അറിയിച്ചു. ഇതിനു മുന്നോടിയായി ത്രികാല ജപവുമുണ്ടായിരിക്കും. ത്രികാല ജപത്തിനുശേഷമുള്ള സന്ദേശം നൽകില്ല. പകരം മുൻകൂട്ടി തയാറാക്കിയ സന്ദേശത്തിൻ്റെ പ്രിന്റ് വിശ്വാസികൾക്കു വിതരണം ചെയ്യും. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. പാപ്പായുടെ ആരോഗ്യകാര്യങ്ങൾ നോക്കുന്ന ഡോ. ലൂയിജി കാർബോണെ, വത്തിക്കാൻ പ്രസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി, ജെമെല്ലി ആശുപത്രിയിൽ പാപ്പായുടെ ചികിത്സാസംബന്ധിയായ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ ഡോ. സേർജിയോ അൽഫിയേരി എന്നിവരാണ് ഇന്നലെ മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം, പാപ്പായുടെ ആരോഗ്യവിവരങ്ങളും ഡിസ്ചാർജ്ജും സംബന്ധിച്ച കാര്യങ്ങൾ പങ്കുവച്ചത്. ലോകം മുഴുവൻ കാത്തിരുന്ന സന്തോഷവാർത്ത നൽകുന്നു എന്ന വാക്കുകളോടെയാണ് ഡോ. അൽഫിയേരി, പാപ്പായുടെ ഡിസ്ചാർജ് സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചത്. ഇരു ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ചതിനെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കുറവുണ്ടെങ്കിലും വത്തിക്കാനിലെ വസതിയായ സാന്താ മാർത്തായിലും പാപ്പായുടെ ചികിത്സകൾ തുടരേണ്ടിവരുമെന്ന് ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെ ല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Image: /content_image/News/News-2025-03-23-07:34:12.jpg

24719
Category: 18
Sub Category:
Heading: ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത് വനംവകുപ്പ്; വ്യാപക പ്രതിഷേധം
Content: കോതമംഗലം: ആലുവ-മുന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ടു നടത്തിയ ജനമുന്നേറ്റ യാത്രയിൽ പങ്കെടുത്ത കോതമംഗലം രൂപത മുൻ ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ വനംവകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ചു കടന്നെന്നു ചൂണ്ടിക്കാട്ടിയാണ് പൂയംകുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കേസെടുത്തത്. യാത്രയിൽ പങ്കെടുത്ത ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, നാല് വൈദികർ തുടങ്ങി 24 പേർക്കെതിരേയും മറ്റു കണ്ടാലറിയാവുന്നവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. വനപാലകരുടെ ജോലി തടസപ്പെടുത്തൽ, പൊതുമുതൽ ന ശിപ്പിക്കൽ എന്നീ വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തേ പൊതുജനങ്ങൾ ഉപയോഗിച്ചിരുന്ന ആലുവ- മൂന്നാർ രാജപാതയിൽ സ ഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നും അന്യായമായി വഴിയടച്ചു യാത്ര തടസപ്പെ ടുത്തുന്നതിൽനിന്ന് വനംവകുപ്പ് പിന്മാറണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ജനമുന്നേറ്റ യാത്ര. മലയോരഗ്രാമങ്ങളിലെ സ്ത്രീകളുൾപ്പെടെ മൂവായിരത്തിലധികം പേർ പങ്കെടുത്ത യാത്രയിൽ കുട്ടമ്പുഴ, കീരംപാറ പഞ്ചായത്തുകളും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സഹകരിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. നിസഹായരായ ജനത്തിൻ്റെ നിലവിളി അവഗണിക്കുന്ന ക്രൂരതയും ഇല്ലാത്ത അധി കാരം സ്ഥാപിക്കാനുള്ള വനംവകുപ്പിൻ്റെ ശ്രമവും വച്ചുപൊറുപ്പിക്കാനാകില്ലെന്ന് കോതമംഗലം രൂപത ഐക്യ ജാഗ്രതാ സമിതി യോഗം മുന്നറിയിപ്പ് നൽകി. രാജപാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ഞായറാഴ്ച നടത്തിയ ജനകീയ യാത്രയിൽ പങ്കെടുത്തത്. അവരോടൊപ്പം ചേർന്നു കാൽ നട യാത്ര ചെയ്ത് ബിഷപ്പിനെതിരേയാണു കേസ്. നാടിന്റെ വികസനത്തിനും വനംവകുപ്പിൻ്റെ റോഡ് കൈയേറ്റത്തിനുമെതിരേ പ്രതി ഷേധസൂചകമായാണ് ജനമുന്നേറ്റ യാത്ര സംഘടിപ്പിച്ചത്. വനംവകുപ്പിന്റെയും വന്യ മൃഗങ്ങളുടെയും ക്രൂരതയും കടന്നുകയറ്റവും മൂലം തങ്ങൾക്ക് അവകാശപ്പെട്ട പട്ട യഭൂമിയിൽ സ്വൈരജീവിതം നഷ്‌ടപ്പെട്ട ജനതയാണു പ്രതിഷേധിച്ചത്. രാജഭരണകാലത്ത് നിർമിച്ചതും അക്കാലം മുതൽ വാഹനഗതാഗതം നടന്നിരുന്നതു മായ പഴയ ആലുവ- മുന്നാർ റോഡ് വനംവകുപ്പ് അനധികൃതമായി കൈയേറിയിരിക്കുന്ന സാഹചര്യത്തിലാണ് പൊതുജനം പ്രതിഷേധസമരവുമായി രംഗത്തിറങ്ങിയത്. റോഡിൽ ബാരിക്കേഡ് നിർമിച്ച് വാഹനഗതാഗതം തടയുകയും പൊതുജനത്തിനു പ്രവേശനം നിഷേധിക്കുകയും ചെയ്‌തതു വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. മാങ്കുളം, ആനക്കുളം പ്രദേശത്തുനിന്ന് ഒരു മണിക്കൂറുകൊണ്ട് കോതമംഗലത്ത് എത്തിച്ചേരാവുന്ന റോഡാണ് രാജപാത. വലിയ കയറ്റങ്ങളോ കൊടുംവളവുകളോ ഗർത്തങ്ങളോ ഇല്ലാത്ത റോഡാണ് വനംവകുപ്പ് അനധിക്യതമായി അടച്ചത്. പൊതുമരാമത്ത് രേഖകളും രാജഭരണകാലത്തെ രേഖകളും പ്രകാരം രാജപാത റോഡ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ പാലങ്ങളും അതിരുകല്ലുകളുമുള്ള വഴിയിലുടെ നടന്നതിനു കേസെടുക്കാൻ വനംവകുപ്പിന് അധികാരമില്ല. സമരത്തിൽ പങ്കെടുത്ത ഒരാൾപോലും വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയിട്ടില്ല. റോഡിലുടെ നടക്കുക മാത്രമാണു ചെയ്തത്. ജനവിരുദ്ധ നടപടികളും കള്ളക്കേസുമായി മുന്നോട്ടു പോകാനാണ് വനംവകുപ്പിന്റെയും സർക്കാരിന്റെയും തീരുമാനമെങ്കിൽ അതിശക്തമായ സമരത്തിന് രൂപത നേതൃത്വം നൽകുമെന്നും കോതമംഗലം ബിഷപ്‌സ് ഹൗസിൽ ചേർന്ന അടിയന്തരയോഗം മുന്നറിയിപ്പ് നൽകി. ഐക്യ ജാഗ്രതാ സമിതി ഡയറക്ടർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, അഡ്വ. സിസ്റ്റർ ജോസിയ, സണ്ണി കടുത്താഴെ, സ്‌മിത പുളിക്കൽ, അബി കാഞ്ഞിരപ്പാറ എന്നിവർ പ്ര സംഗിച്ചു.
Image: /content_image/India/India-2025-03-23-07:47:00.jpg
Keywords: വന, വന്യ

24720
Category: 1
Sub Category:
Heading: വിശുദ്ധ കുര്‍ബാന ബലമേകി; ഇംഗ്ലീഷിലും മലയാളത്തിലും ബൈബിള്‍ കൈയെഴുത്തു പ്രതിയുമായി യുകെ മലയാളി
Content: ഇംഗ്ലീഷിലും മലയാളത്തിലും ബൈബിള്‍ സ്വന്തം കൈപ്പടയില്‍ എഴുതി തീര്‍ത്തുക്കൊണ്ട് യുകെ മലയാളിയുടെ ദൈവവചനസാക്ഷ്യം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാംഗമായ സൈമണ്‍ സേവ്യര്‍ കോച്ചേരിയാണ് ബ്രിട്ടണിലെ പ്രവാസ ജീവിതത്തിനിടെ ദൈവവചനത്തിന് സാക്ഷ്യം നല്‍കിക്കൊണ്ട് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടക്കൊണ്ട് എഴുതിപൂര്‍ത്തീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രോട്ടോ സിൻജെലൂസായ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ഡയറക്ടറായിരിക്കുന്ന ചീം ലണ്ടനിലെ വിശുദ്ധ ജോണ്‍ മരിയ വിയാനി മിഷൻ അംഗമാണ് ഇദ്ദേഹം. രണ്ടു പ്രാവശ്യം ബൈബിള്‍ എഴുതിയപ്പോഴും മുടക്കം കൂടാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞിരിന്നുവെന്നും വിശുദ്ധ ബലിയാണ് എഴുതാന്‍ ബലം നല്‍കിയതെന്നും മിഷന്‍ ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷി കൂടിയായ സൈമണ്‍ പങ്കുവെയ്ക്കുന്നു. 2018 സെപ്റ്റംബര്‍ 8നു അച്ചാച്ചന്റെ പിറന്നാള്‍ ദിനത്തിലാണ് വിശുദ്ധ ഗ്രന്ഥം സ്വന്തം കൈപ്പടയില്‍ എഴുതി പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം ആദ്യമായി മനസില്‍ രൂപപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. ബൈബിള്‍ കൂടുതലായി വായിക്കാനും പഠിക്കാനും അങ്ങനെ പ്രാര്‍ത്ഥിക്കാനും സഹായിക്കുമെന്ന ചിന്തയില്‍ നിന്നാണ് ഈ ഉദ്യമത്തിനു തുടക്കമിടുന്നത്. 2018 സെപ്റ്റംബർ 16 തീയതി മുതൽ 2019 ഏപ്രിൽ 2 വരെ കേവലം ഇരുനൂറു ദിവസം കൊണ്ട് മലയാളത്തിൽ ബൈബിൾ പകർത്തി പൂര്‍ത്തീകരിക്കുവാന്‍ സൈമണിന് കഴിഞ്ഞു. എട്ടുമണിക്കൂറോളം തുടര്‍ച്ചയായി ബൈബിള്‍ എഴുതിയ ദിവസങ്ങള്‍ ഇതിനിടയില്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മലയാളം ബൈബിള്‍ കൈപ്പടയില്‍ എഴുതിയപ്പോള്‍ ലഭിച്ച വിശ്വാസ അനുഭവവും ആത്മസംതൃപ്തിയും ഇംഗ്ലീഷ് ബൈബിള്‍ എഴുതുവാന്‍ ഈ യുകെ പ്രവാസിക്ക് പ്രചോദനമായി. 2024 ഓഗസ്റ്റ് 19 മുതലാണ് ഇംഗ്ലീഷ് ബൈബിള്‍ കൈപ്പടയില്‍ എഴുതുവാന്‍ ആരംഭിച്ചതെന്ന് അദ്ദേഹം പറയുന്നു. 212 ദിവസം കൊണ്ട് ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 18) ഇംഗ്ലീഷിൽ ബൈബിൾ പൂര്‍ണ്ണമായി കൈപ്പടയില്‍ എഴുതി പകർത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു. ജീവിതപങ്കാളി റോസമ്മയോടൊപ്പം വിശ്വാസപരിശീലന അധ്യാപകനായി 10 വര്‍ഷത്തോളം സേവനം ചെയ്ത സൈമണ്‍ ഇന്നു 34 അള്‍ത്താര ശുശ്രൂഷകര്‍ക്ക് പരിശീലനം നല്‍കിക്കൊണ്ടും കത്തോലിക്ക വിശ്വാസത്തിന് സാക്ഷ്യമേകുകയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ കറുകച്ചാല്‍ കൂത്രപള്ളി സെന്‍റ് മേരീസ് പള്ളിയാണ് മാതൃ ഇടവക. സൈമണിന്റെ മൂത്തമകന്‍ ഡീക്കന്‍ ടോണി റോമില്‍ വൈദിക പഠനം നടത്തുകയാണ്. ഇളയമകന്‍ ടോം മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-23-07:55:24.jpg
Keywords: ബൈബി

24721
Category: 18
Sub Category:
Heading: ലഹരി വിരുദ്ധ ഞായര്‍: കുരിശിന്റെ വഴിയുമായി ഇരിങ്ങാലക്കുട രൂപത
Content: മദ്യം, മയക്കമരുന്ന്, രാസലഹരി അക്രമകൊലപാതകങ്ങൾക്ക് എതിരെ മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നു. മദ്യ വിരുദ്ധ സമിതി സെൻ്റ് തോമസ് കത്തിഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയില്‍ പ്രവര്‍ത്തകരെ കൂടാതെ നിരവധി വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു. രാവിലെ മദ്യ-ലഹരി വിരുദ്ധ ഞായർ ആചരണത്തിന് തുടക്കം കുറിച്ച് തിരി തെളിച്ചു. കാഴ്ച്ച സമർപ്പണം, ദിവ്യബലി എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ റവ.ഫാ.മോൺ. വിൽസൺ ഈരത്തറ സന്ദേശം നല്‍കി. കെസിബിസി സര്‍ക്കുലര്‍ വായിച്ചു. മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ റവ. ഫാ. റോബിൻ പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. റവ. ഫാ. ബെൽഫിൻകോപ്പുള്ളി, അന്തോണകുട്ടി ചെതലൻ, ജോബി പള്ളായി, കൈക്കാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2025-03-23-15:35:52.jpg
Keywords: ഇരിങ്ങാല

24722
Category: 18
Sub Category:
Heading: വനം വകുപ്പിന്റെ നടപടികൾ തിരുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: പൊതുജന സമരങ്ങൾക്കെതിരായുള്ള വനം വകുപ്പിന്റെ നടപടികൾ തിരുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ. പൗരന്മാരുടെ നിയമപരമായ അവകാശങ്ങൾക്കെതിരായുള്ള വനം വകുപ്പിന്റെ നിലപാടുകളും പ്രവർത്തനങ്ങളും അടിയന്തരമായി തിരുത്താൻ സർക്കാർ തയ്യാറാകേണ്ടതുണ്ട്. കേരളത്തിൽ പലയിടങ്ങളിലും പൊതുജനങ്ങളുടെ സുരക്ഷിതമായ ജീവനും മാന്യമായ ജീവിതത്തിനും നിയമാധിഷ്ഠിതമായ സ്വത്തിനും എതിരായുള്ള വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ്പ് ജോർജ് പുന്നക്കോട്ടിലും ബഹുമാന്യരായ ജനപ്രതിനിധികളും ഉൾപ്പെടെയുള്ള വ്യക്തികൾക്ക് എതിരായിട്ടുള്ള കേസുകളെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുവാൻ ഈ വകുപ്പിനെ ഇനിയും അനുവദിക്കരുത്. സ്ഥലവാസികളായ പൊതുജനങ്ങളെ ശ്രവിക്കുകയോ, വന്യമൃഗങ്ങളിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളിൽ ക്രിയാത്മകമായി ഇടപ്പെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്. വനം-വന്യ ജീവി നിയമങ്ങളുടെ നടപ്പാക്കൽ എന്ന പേരിൽ അധികാര ദുർവിനിയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതാണ്. ആലുവ-മൂന്നാർ രാജപാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള പൊതുജനമുന്നേറ്റ യാത്രയിൽ പങ്കെടുത്തതിന്റെ പേരിലും, വനംവകുപ്പിന്റെ കടന്നുകയറ്റങ്ങൾക്കെതിരായും സംഘടിപ്പിക്കപ്പെട്ട സമാനമായ എല്ലാ ജനകീയ പ്രതിഷേധസമരങ്ങൾക്കുമെതിരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വനംവകുപ്പ് എടുത്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കാനും ഞങ്ങൾ സർക്കാറിനോട് അഭ്യർത്ഥിക്കുന്നു. വനംവകുപ്പ് പൊതുജനവിരുദ്ധ വകുപ്പാകാതിരിക്കാനുള്ള നടപടികളും ജാഗ്രതയും സർക്കാർ പുലർത്തേണ്ടതുമാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, വൈസ് ചെയർമാൻമാരായ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ , ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI എന്നിവര്‍ പ്രസ്താവിച്ചു.
Image: /content_image/India/India-2025-03-23-15:42:49.jpg
Keywords: ജാഗ്രത

24723
Category: 1
Sub Category:
Heading: ഒടുവില്‍ വിശ്വാസികൾക്കു മുന്നില്‍ ഫ്രാൻസിസ് പാപ്പ; പ്രാര്‍ത്ഥനയ്ക്കു നന്ദിയര്‍പ്പിച്ച ശേഷം വത്തിക്കാനിലേക്ക് മടങ്ങി
Content: റോം: നീണ്ട 37 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. പാപ്പ ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് അദ്ദേഹം പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ കണ്ടത്. വീൽചെയറിൽ പാപ്പ ജനാലയ്ക്കരികിലെത്തിയപ്പോഴേക്കും വിവ പാപ്പ വിളികളും കരഘോഷങ്ങളും കൊണ്ട് ആശുപത്രി പരിസരം ശബ്ദമുഖരിതമായിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2456156464722669%2F&show_text=true&width=380&t=0" width="380" height="591" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> "ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി." - ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വാദം നല്കി വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് പാപ്പ റൂമിലേക്ക് മടങ്ങിയത്. പാപ്പ ശ്വസനത്തിന് ഒത്തിരിയേറെ ബുദ്ധിമുട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരിന്നു ദൃശ്യങ്ങള്‍. ആശീര്‍വാദം നല്‍കിയ ശേഷം പാപ്പ ശ്വസനത്തിനും മറ്റും ബുദ്ധിമുട്ട് നേരിടുന്നത് മാധ്യമങ്ങളിലൂടെ ആയിരങ്ങള്‍ വീക്ഷിച്ചു. മാർപാപ്പയ്ക്കു സംസാരിക്കാൻ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്‌ടർമാർ നേരത്തെ പറഞ്ഞിരുന്നു. വൈകാതെ പരിശുദ്ധ പിതാവിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പാപ്പയുടെ ആഗ്രഹപ്രകാരം സാന്താ മരിയ ബസിലിക്കയിലേക്ക് കൊണ്ടുപോയി. അവിടെ പ്രസിദ്ധമായ സാലുസ് പോപ്പുലി റൊമാനിയുടെ ഐക്കണിന് മുന്നിൽ പുഷ്പം അർപ്പിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്നു ഫെബ്രുവരി 14 മുതൽ റോമിലെ ആശുപത്രിയിലായിരുന്നു മാർപാപ്പ. ആശുപത്രി ചാപ്പലിൽ കുർബാനയിൽ പങ്കെടുക്കുന്നതിന്റെ ചിത്രം കഴിഞ്ഞയാഴ്ച വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു. അതേസമയം ആശുപത്രി വിറ്റെങ്കിലും അടുത്ത 2 മാസം ഫ്രാന്‍സിസ് പാപ്പയ്ക്കു പരിപൂർണ വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/23220 }}
Image: /content_image/News/News-2025-03-23-18:16:38.jpg

24724
Category: 18
Sub Category:
Heading: ജോസഫ് മാർ ഗ്രിഗോറിയോസ് ഇനി ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവാ
Content: ബെയ്റൂട്ട് (ലെബനോൻ): യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കായായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിച്ചു. അന്ത്യോഖ്യാ സഭാ പാരമ്പര്യമനുസരിച്ച് അദ്ദേഹം ഇനി ശ്രേഷ്ഠ കാതോലിക്കാ മാർ ബസേലിയോസ് ജോസഫ് ബാവാ എന്നപേരിൽ അറിയപ്പെടും. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് കാതോലിക്കായെ വാഴിക്കുന്ന ശുശ്രൂഷകളിൽ മുഖ്യകാർമികത്വം വഹിച്ചത്. ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിനടുത്ത് അച്ചാനെയിലെ പാത്രിയാർക്കാ അരമനയോടു ചേർന്നുള്ള സെൻ്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് പാത്രിയാർക്കാ കത്തീഡ്രലിൽ ഇന്നലെയായിരുന്നു കാതോലിക്കാ വാഴിക്കൽ ചടങ്ങുകൾ നടന്നത്. തുടർന്ന് പാത്രിയാർക്കീസ് ബാവാ കാതോലിക്കായെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. പൗരാണിക വിശ്വാസാചാരങ്ങളുടെ തനിമയോടെ, പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചല വിശ്വാസ പ്രഖ്യാപനമായി മാറിയ ചടങ്ങിൽ ആഗോള സുറിയാനി സഭയിലെ രണ്ടാം സ്ഥാനക്കാരൻ എന്ന പദവിയിലേക്കുകൂടിയാണ് കാതോലിക്കാ ബാവാ ഉയർത്തപ്പെട്ടത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 8.30നാണ് ശുശ്രൂഷ കൾ തുടങ്ങിയത്. സഭയിലെ വിവിധ മേലധ്യക്ഷന്മാർ സഹകാർമികരായിരുന്നു. ഇതര സഭകളിലെ മേ ലധ്യക്ഷന്മാരും പുരോഹിതരും ഇന്ത്യയിൽനിന്ന് കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും നൂറുകണക്കിന് വിശ്വാസികളും ശ്രേഷ്ഠ കാതോലിക്കായുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സന്ധ്യാപ്രാർഥനയോടെ ആരംഭിച്ച ചടങ്ങ് രണ്ടു മണിക്കൂർ നീണ്ടു. ഇന്ന് ആഗോള സുറിയാനി സഭയുടെ സൂനഹദോസ് ബെയ്റൂട്ടിൽ ചേരും.
Image: /content_image/India/India-2025-03-26-09:31:43.jpg
Keywords: സുറിയാ