category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലഹരി വിരുദ്ധ ഞായര്‍: കുരിശിന്റെ വഴിയുമായി ഇരിങ്ങാലക്കുട രൂപത
Contentമദ്യം, മയക്കമരുന്ന്, രാസലഹരി അക്രമകൊലപാതകങ്ങൾക്ക് എതിരെ മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന നടന്നു. മദ്യ വിരുദ്ധ സമിതി സെൻ്റ് തോമസ് കത്തിഡ്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയില്‍ പ്രവര്‍ത്തകരെ കൂടാതെ നിരവധി വിശ്വാസികളും വൈദികരും സന്യസ്തരും പങ്കെടുത്തു. രാവിലെ മദ്യ-ലഹരി വിരുദ്ധ ഞായർ ആചരണത്തിന് തുടക്കം കുറിച്ച് തിരി തെളിച്ചു. കാഴ്ച്ച സമർപ്പണം, ദിവ്യബലി എന്നിവ നടന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ റവ.ഫാ.മോൺ. വിൽ‌സൺ ഈരത്തറ സന്ദേശം നല്‍കി. കെ‌സി‌ബി‌സി സര്‍ക്കുലര്‍ വായിച്ചു. മദ്യ വിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ റവ. ഫാ. റോബിൻ പാലാട്ടി മുഖ്യപ്രഭാഷണം നടത്തി. ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. റവ. ഫാ. ബെൽഫിൻകോപ്പുള്ളി, അന്തോണകുട്ടി ചെതലൻ, ജോബി പള്ളായി, കൈക്കാരന്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-23 15:32:00
Keywordsഇരിങ്ങാല
Created Date2025-03-23 15:35:52