category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മ്യാൻമറിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍
Contentനയിപിഡോ: ആഭ്യന്തരയുദ്ധത്തിനു പിന്നാലെ വന്‍ നാശം വിതച്ച ഭൂകമ്പത്തില്‍ തകർന്ന മ്യാൻമറിലെ ഇരകളെ സഹായിക്കുന്നതിനായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ് ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സംഘടനകള്‍. മൂവായിരത്തിലധികം പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന പതിനായിരങ്ങള്‍ക്ക് ഭക്ഷണവും ശുദ്ധജലവും ലഭ്യമാക്കിയാണ് കാരിത്താസ് കൈത്താങ്ങ് നല്‍കുന്നത്. ഭക്ഷണത്തിൻറെയും മരുന്നിന്റെയും പാർപ്പിടങ്ങളുടെയും അടിയന്തിരാവശ്യമുണ്ടെന്നും മുറിവേറ്റവരും ഭവനരഹിതരുമായ ആയിരക്കണക്കിനാളുകൾ വഴിയാധാരമായിരിക്കുകയാണെന്നും കാരിത്താസ് വെളിപ്പെടുത്തി. ഇവര്‍ക്ക് ഇടയില്‍ സംഘടന സഹായമെത്തിക്കുകയാണ്. മണ്ടാലെയെയും മധ്യ മ്യാൻമറിലെ മറ്റ് പ്രദേശങ്ങളെയും ഭൂകമ്പത്തിന്റെ ഇരകളെ സഹായിക്കുന്നതിനായി വേൾഡ് വിഷന്‍ ഉള്‍പ്പെടെയുള്ള ക്രിസ്ത്യൻ സന്നദ്ധ സംഘടനകളും സജീവമായി രംഗത്തുണ്ട്. ദുരിതത്തിന്റെ വ്യാപ്തി അതിഭീകരമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരിന്നു. മാർച്ച് 28 വെള്ളിയാഴ്ചയാണ് മ്യാന്മാറിൽ പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-നു റിക്ടെർ സ്കെയിലിൽ 7. 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ കൃത്യമല്ലെങ്കിലും മൂവായിരത്തിലേറെ പേർക്ക് ജീവാപായം സംഭവിച്ചിട്ടുണ്ടെന്നു കരുതപ്പെടുന്നു. നാലായിരത്തിലേറേപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-04-04 09:38:00
Keywordsസന്നദ്ധ
Created Date2025-04-04 09:39:12