Contents
Displaying 24511-24520 of 24933 results.
Content:
24959
Category: 1
Sub Category:
Heading: കോണ്‍ക്ലേവിന് ഇനി മണിക്കൂറുകള്‍ മാത്രം; പ്രാര്‍ത്ഥനയോടെ ആഗോള സമൂഹം
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് ഇന്നു തുടക്കമാകും. പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സിസ്റ്റൈന്‍ ചാപ്പലില്‍ പ്രാർത്ഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. തുടർന്ന് പരിശുദ്ധാത്മാവിനോടുള്ള പ്രാർത്ഥനാഗീതം ആലപിച്ചുകൊണ്ട് 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദ്ദിനാൾ ഇലക്‌ടർമാർ പ്രദക്ഷിണമായി സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിക്കും. തുടർന്ന് ആദ്യ വോട്ടെടുപ്പ് വൈകുന്നേരം 5.30ന് (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. ഇന്ത്യൻ സമയം രാത്രി പത്തരയോടെ ഫലം അറിയാനാകുമെന്നാണ് സൂചന. കോണ്‍ക്ലേവിന് മുന്നോടിയായി ഇന്നു പ്രാദേശികസമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ കർദ്ദിനാൾ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബാത്തിസ്‌ത റേയുടെ മുഖ്യകാർമികത്വത്തിൽ എല്ലാ കർദ്ദിനാൾമാരും പങ്കെടുക്കുന്ന വിശുദ്ധ കുർബാന നടക്കും. 'പ്രോ എലിജേന്തൊ പൊന്തീഫിച്ചെ' എന്ന പേരിലാണ് കോൺക്ലേവിനു മുന്നോടിയായുള്ള ഈ വിശുദ്ധ കുർബാന അർപ്പണം അറിയപ്പെടുന്നത്. ലത്തീൻ റീത്തിലെയും പൗരസ്ത്യ സഭകളിലെയും വോട്ടവകാശമുള്ള കർദ്ദിനാളുന്മാർ നിശ്ചിത വേഷങ്ങൾ അണിഞ്ഞതിനു ശേഷം പേപ്പൽ ഭവനത്തിലെ പൗളിൻ കപ്പേളയിൽ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുകൊണ്ടായിരിക്കും സിസ്റ്റൈന്‍ ചാപ്പലിലേക്ക് പ്രദക്ഷിണമായി നീങ്ങുക. സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയതിനു ശേഷം “വേനി ക്രെയാത്തോർ സ്പീരിത്തൂസ്” എന്ന റൂഹാക്ഷണ പ്രാർത്ഥനയെതുടർന്ന് കോൺക്ലേവിൻറെ നിബന്ധനകൾ അനുസരിച്ചുള്ള പ്രതിജ്ഞ കർദ്ദിനാളന്മാർ ചൊല്ലും. അതിനു ശേഷം ആയിരിക്കും വോട്ടെടുപ്പ്. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കോണ്‍ക്ലേവിനാണ് ഇന്നു തുടകമാകുന്നത്. ആരാകും പത്രോസിന്റെ അടുത്ത പിന്‍ഗാമി? നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-10:53:51.jpg
Keywords: കോണ്‍

24960
Category: 1
Sub Category:
Heading: 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദ്ദിനാളുമാര്‍; വേണ്ടത് മൂന്നില്‍ രണ്ടു ഭൂരിപക്ഷം
Content: വത്തിക്കാന്‍ സിറ്റി: ആരായിരിക്കും പത്രോസിന്റെ അടുത്ത പിന്‍ഗാമി? പ്രാര്‍ത്ഥനയുടെയും ആകാംക്ഷയുടെയും മണിക്കൂറുകള്‍. കോണ്‍ക്ലേവിനായി വത്തിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. പ്രാര്‍ത്ഥനയോടെ ലോകവും. 71 രാജ്യങ്ങളിൽ നിന്നുള്ള 133 കർദ്ദിനാളുമാരാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. മാനുഷിക തലത്തില്‍ ഈ ഇലക്ടർമാരുടെ മേൽ നിക്ഷിപ്തമാണ് പുതിയ മാര്‍പാപ്പ. എന്നാല്‍ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള പരിശുദ്ധ കത്തോലിക്ക സഭയ്ക്കു പരിശുദ്ധാത്മാവ് തന്നെ കാലഘട്ടത്തിന് ചേര്‍ന്ന പാപ്പയെ നല്‍കുമെന്നതാണ് യാഥാര്‍ത്ഥ്യം. കോണ്‍ക്ലേവില്‍ നടക്കുന്ന വോട്ടെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് 89 വോട്ടുകൾ, അതായത് മൂന്നിൽ രണ്ട് കർദ്ദിനാളുമാരുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ മാത്രമേ മാര്‍പാപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയുള്ളൂ. ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളു. ഇന്ന് തീരുമാനമായില്ലെങ്കില്‍ നാളെ വോട്ടെടുപ്പ് തുടരും. പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ആ പദവിയിൽ ഇരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. മാർപാപ്പയാവാൻ സമ്മതിക്കുകയാണെങ്കിൽ മുൻപുള്ള വിശുദ്ധന്മാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം. പിന്നീട് ആ പേരിലായിരിക്കും അറിയപ്പെടുക. തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ പരസ്യമായ സമ്മതം നല്‍കിയില്ലെങ്കില്‍ വോട്ടെടുപ്പ് വീണ്ടും തുടരും. വോട്ടെണ്ണിയ ശേഷം, എല്ലാ ബാലറ്റുകളും കത്തിക്കുന്നു. ബാലറ്റ് അനിശ്ചിതത്വത്തിലാണെങ്കിൽ, സിസ്റ്റൈൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനി കറുത്ത പുക പുറപ്പെടുവിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ വെളുത്ത പുകയും. മൂന്ന് ദിവസത്തെ വോട്ടെടുപ്പിന് ശേഷവും ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് ഒരു ധാരണയിലെത്താൻ വോട്ടർമാർ പരാജയപ്പെട്ടാൽ, പ്രാർത്ഥനയ്ക്കും സ്വതന്ത്ര ചർച്ചയ്ക്കും കർദ്ദിനാൾ പ്രോട്ടോ-ഡീക്കന്റെ (കർദിനാൾ ഡൊമിനിക് മാംബർട്ടി) നേതൃത്വത്തില്‍ ആത്മീയ വിചിന്തനത്തിനും ഒരു ദിവസം വരെ ഇടവേള അനുവദിക്കും. തുടര്‍ന്നും വോട്ടെടുപ്പ് തുടരും. നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-12:48:02.jpg

24961
Category: 1
Sub Category:
Heading: “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ”; കോണ്‍ക്ലേവിന് മുന്നോടിയായി ദിവ്യബലി ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് മുന്നോടിയായി വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലി ആരംഭിച്ചു. “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” (pro eligendo Pontifice) അഥവാ "റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" എന്നതാണ് ദിവ്യബലിയര്‍പ്പണത്തിന്റെ പ്രത്യേക പേര്. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ കര്‍ദ്ദിനാളുമാരും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുക്കുന്നുണ്ട്. വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി കര്‍ദ്ദിനാളുമാര്‍ പ്രദിക്ഷണമായാണ് അള്‍ത്താരയ്ക്കരികെ എത്തിയത്. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.30-നാണ് പ്രത്യേക ബലിയര്‍പ്പണം ആരംഭിച്ചത്. കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബത്തീസ്ത റേയുടെ മുഖ്യകാർമ്മികത്വത്തിലാണ് ബലിയര്‍പ്പണം നടക്കുന്നത്. 220 കർദ്ദിനാളന്മാർക്കു പുറമെ മെത്രാന്മാരും വൈദികരും സഹകാർമ്മികരാണ്. സീറോ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ചുബിഷപ്പായ കര്‍ദ്ദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദ്ദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി, കര്‍ദ്ദിനാള്‍ അന്തോണി പൂള എന്നിവര്‍ ഉള്‍പ്പെടെയുള്ളവരും മലയാളി വൈദികരും വിശ്വാസികളും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്നുണ്ട്. ഈ വിശുദ്ധ കുർബാനയ്ക്കു ശേഷം വത്തിക്കാന്‍ സമയം വൈകുന്നേരം 4.30-നായിരിക്കും പാപ്പയെ തിരഞ്ഞെടുക്കുന്ന “കോൺക്ലേവ്” ഔദ്യോഗികമായ തുടക്കമാകുക. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-14:20:30.jpg

24962
Category: 1
Sub Category:
Heading: കത്തോലിക്ക സഭയുടെ അടുത്ത പരമാധ്യക്ഷന്‍ ആരായിരിക്കും?
Content: ഫ്രാൻസിസ് പാപ്പയുടെ വേർപാടിന് ശേഷം, ലോകത്തിലെ മുഴുവൻ മാധ്യമങ്ങളുടെയും പ്രധാന വാർത്ത പുതിയ പാപ്പയും, ഇന്ന് മെയ് 7ന് ആരംഭിക്കുന്ന കോൺക്ലേവുമാണ്. അത് സ്വാഭാവികവുമാണ്. ലോകത്തിലെ ക്രൈസ്തവ ജനസംഖ്യ, കത്തോലിക്കരുടെ വിവിധ രാജ്യങ്ങളിലെ സാമൂഹികാവസ്ഥ, വത്തിക്കാൻ രാജ്യത്തിന്റെ സവിശേഷതയെല്ലാം ഈ വാർത്താ പ്രാധാന്യത്തിന്റെ കാരണങ്ങളാണ്. പോപ്പ് എന്ന നാമത്തിൽ അറിയപ്പെടുന്ന സാർവത്രിക കത്തോലിക്ക സഭയുടെ പരമാധ്യക്ഷന് ഭൂമിയിൽ വലിയ പ്രാധാന്യം ലഭിക്കാറുണ്ട്. അത് വത്തിക്കാൻ എന്ന ചെറിയ രാജ്യത്തിന്റെ അധ്യക്ഷനായതുകൊണ്ടല്ല. വിശ്വാസികളുടെ പോപ്പ് യേശുക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതിനിധിയാണ്. കത്തോലിക്ക സഭയിലെ വ്യക്തിസഭകളുടെ അധ്യക്ഷന്മാരെയും, കർദ്ദിനാളുമാർ, മെത്രാൻമാർ എന്നിവരെയും നിയമിക്കുന്നതും പ്രഖ്യാപിക്കുന്നതും പോപ്പ് ആണ്. സഭയിലെ എല്ലാ തിരുസംഘങ്ങളുടെയും,സമർപ്പിത സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രധാന ആചാര്യൻ പോപ്പ് ആണ്. എല്ലാ അധികാരങ്ങളുടെയും പ്രധാന കേന്ദ്രം പോപ്പിൽ എത്തിനിൽക്കുന്നു. പോപ്പ് ഒരു കാര്യത്തിൽ തീരുമാനം എടുത്താൽ അതിൽ പിന്നെ മാറ്റമില്ല, അതിന് മുകളിൽ അപ്പീൽ ഇല്ല. പാപ്പയാണ് സഭയുടെ വലിയ പിതാവും അവസാന വാക്കും. പാപ്പയ്ക്ക് വിധേയമാണ് സകല അധികാരങ്ങളും. വിശുദ്ധമായ ദൈവിക സംവിധാനത്തിന്റെ ദൃശ്യമായ അടയാളമാണ് വത്തക്കാനിലെ പോപ്പ്. പാപ്പ പറയുന്നത് അറിയുവാൻ എക്കാലവും ലോകം വലിയ താല്പര്യം പ്രകടിപ്പിക്കുന്നു. ആയുധങ്ങളല്ല ദൈവവചനവും, വിശുദ്ധ പാരമ്പര്യങ്ങളും, സഭയുടെ എഴുതപ്പെട്ട നിയമങ്ങളും, ചാക്രിക ലേഖനങ്ങളും, കർദ്ദിനാൾ തിരുസംഘവും സഭയെ നയിക്കുന്നു. #{blue->none->b->എന്തുകൊണ്ട് പോപ്പ് വാർത്തകളിൽ നിറയുന്നു? }# വാർത്തകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് വിവാദമായി അവതരിപ്പിക്കുമ്പോഴാണ്. അതുകൊണ്ട് പലപ്പോഴും നിലവിലില്ലാത്ത കാര്യങ്ങൾ ഊഹിച്ചും, വിവിധ താല്പര്യങ്ങളുടെ പേരിലും പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പും വാർത്തകളിൽ വലിയ സ്ഥാനം പിടിക്കുന്നു. മുമ്പ് സ്വീകരിച്ച നിലപാടുകൾ, വേറിട്ട പ്രവർത്തന ശൈലി, നയങ്ങൾ, പ്രസ്താവനകൾ, പ്രവർത്തിക്കുന്ന രാജ്യം, വഹിക്കുന്ന പദവികൾ എല്ലാം പരിഗണിച്ചാണ് പാപ്പായാകുവാൻ സാധ്യതയുള്ളവരുടെ പേരുകൾ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്. അതിലെ പേരുകളിൽ നിന്നും ഉചിതമായ കർദ്ദിനാളിനെ തിരഞ്ഞെടുക്കൂവാനും സാധ്യതയുണ്ട്. കാരണം അവർ കർദ്ദിനാൾ തിരുസംഘത്തിന് സുപരിചിതരാണ്. പോപ്പ് എന്ന ഭരണ കേന്ദ്രം, ഏകാധിപതിയെപ്പോലെ ഭരിക്കുന്ന സമിതിയോ സംവിധാനമോ അല്ല കത്തോലിക്ക സഭയ്ക്ക് ഉള്ളത്. അത് ലോകം തിരിച്ചറിയുന്ന വസ്തുതയാണ്. പോപ്പ് കാലം ചെയ്തപ്പോഴും സഭയുടെ വത്തിക്കാനിലെ സാർവത്രിക സഭയുടെ മുഴുവൻ സംവിധാനങ്ങളും, വിവിധ രാജ്യങ്ങളിലെയും രൂപത, ഇടവക സംവിധാനങ്ങളും പതിവുപോലെ ശാന്തമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വ്യക്തിയല്ല, ശക്തമായ മികച്ച ഒരു സംവിധാനമാണ് ഭരണകാര്യങ്ങൾക്ക്, സഭാ രീതിയിൽ പറഞ്ഞാൽ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നത്. പരിശുദ്ധാത്മാവ് സഭയെ നയിക്കുന്നുവെന്ന് സഭാംഗങ്ങൾ വിശ്വസിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ പാപ്പമാർ നിയമിച്ച 252 കർദിനാൾമാർ ഇപ്പോഴുണ്ട്. ഇവരിൽ പലരും അവരുടെ രാജ്യ ങ്ങളിലെ മെത്രാൻ സമിതികളുടെ പ്രധാന ചുമതകൾ വഹിക്കുന്നവരാണ്. ചിലർ ചില സ്വയാധിക്കാര സഭകളുടെ അധ്യക്ഷൻ മാരുമാണ്. രൂപതകളുടെ അധ്യക്ഷന്മാർ, സന്യാസ സഭകളിലെ അംഗങ്ങൾ എല്ലാം ഉൾപ്പെടുന്നു. രൂപതാ ഭരണത്തിൽ നിന്നും വിരമിച്ചവരും ഉണ്ട്. ഞാൻ ഇത് എഴുതുന്നത് വത്തിക്കാനിൽ ഇരുന്നുകൊണ്ടാണ്. മുമ്പ് വന്നത് 2024 ഡിസംബറിൽ ആയിരുന്നു. അന്ന് ഡിസംബര്‍ 7 ന് ഫ്രാൻസിസ് പാപ്പയെ അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് കാണുവാനും, ആശിർവാദം സ്വീകരിക്കുവാനും സാധിച്ചു. ഒരു പോപ്പ് ആദ്യമായി എന്റെ നെറ്റിയിൽ കൈവെച്ച് അനുഗ്രഹിച്ചു, കരങ്ങളിൽ പിടിച്ചു ശുശ്രുഷകൾക്ക് ആശംസകൾ അറിയിച്ചു. അത് എങ്ങനെ മറക്കും. കർദ്ദിനാൾ മാർ ജോർജ് കുവക്കാട്ട് പിതാവും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സ്ഥാനോരോഹണത്തിന്റെ ഭാഗമായിരുന്നു അന്നത്തെ സന്ദർശനം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വേർപാട് അറിഞ്ഞപ്പോൾ വളരെ ത്യാഗം സഹിച്ച് ഇവിടെ എത്തിയത്. ഏപ്രിൽ 24 മുതൽ വത്തിക്കാനിൽ ഉണ്ട്. ഇവിടെ എല്ലാം വളരെ ഭംഗിയായി നടക്കുന്നു. ഒരു പോപ്പിന്റെ കുറവ് എങ്ങും കാണാറില്ല. എന്നാൽ സഭയ്ക്ക് ഒരു സ്ഥിരം നാഥനെ വേണം. അനുദിനം സഭയ്ക്ക് നേതൃത്വം നൽകുവാൻ. സാർവത്രിക സഭയ്ക്ക് കാലത്തിന് അനുയോജ്യമായ ദർശനം നൽകുവാൻ, ലോകത്തിന് ധാർമികതയുടെ വെളിച്ചം നൽകുവാൻ നമുക്ക് ഉടനെ ഒരു പാപ്പയെ ലഭിക്കും. ഇന്ന് മെയ് 7- ന് കോൺക്ലേവ് ആരംഭിക്കുന്നു. നമ്മുടെ പ്രാർത്ഥനകൾക്ക് ദൈവം മറുപടി നൽകും. കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ കർദ്ദിനാളുമാരും ദിവസവും, ഏപ്രിൽ 26 മുതൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുകയും, വിചിന്തനങ്ങൾ, വിലയിരുത്തൽ നടത്തുകയായിരുന്നു. ആരായിയിരിക്കണം പുതിയ പോപ്പ് എന്ന് ചർച്ചകൾ നടത്തിയിട്ടില്ല. അത് കോൺക്ലേവിലും ഉണ്ടാകില്ല. അങ്ങനെ ഒരു പതിവ് കത്തോലിക്ക സഭയിലില്ല. അതിന്റെ ആവശ്യവും ഇല്ല. പുതിയ പാപ്പ ആദ്യമായി വന്ന് സംസാരിക്കുന്ന വാതിൽ ഇന്നലെ റെഡ് കർട്ടനിട്ട് അലങ്കരിച്ചിരിക്കുന്നു. ഇന്ന് രാവിലെ 10 മണിക്ക് സെന്റ്. പീറ്റേഴ്സ് ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ കോൺക്ലേവിന് പോകുന്ന മുഴുവൻ കർദ്ദിനാളുമാരും പങ്കെടുത്തു. നിരവധി വിശ്വാസികൾ വിവിധ രാജ്യങ്ങളിൽ നിന്നും എത്തിയത് കണ്ടു. എനിക്കും പങ്കെടുക്കുവാൻ ഭാഗ്യം ലഭിച്ചു. ദൈവത്തിന് സ്തുതി. യാതൊരു ആശങ്കയും കർദിനാൾ മാരുടെ മുഖത്തോ, ഇവിടെയുള്ളവിശ്വാസികളിലോ, ഉദ്യോഗസ്തററി ലൊ കാണുവാൻ കഴിഞ്ഞില്ല. എല്ലാവര്‍ക്കും വലിയ പ്രതീക്ഷ, സന്തോഷം. സഭയെ നയിക്കുന്നത് കർത്താവായ ഈശോ ആണ്. ഈശോയുടെ തുടർച്ചയാണ് സഭ. ഈ കാലഘട്ടത്തിന് യോജിച്ച വിശുദ്ധ പത്രോസ് ആരായിരിക്കണമെന്ന് പരിശുദ്ധാത്മാവ് വെളിപ്പെടുത്തും. ആ വിശുദ്ധ വ്യക്തിയിലേയ്ക്ക് എത്തുമ്പോൾ വെളുത്ത പുകയിലൂടെ ആ സന്തോഷം ലോകം അറിയും. ഇന്ന് വൈകിട്ട് 5: 30 ന് (വത്തിക്കാന്‍ സമയം) ആദ്യ സന്ദേശം നമുക്ക് ലഭിക്കും. ഏറെ മണിക്കൂറുകൾ, ദിവസം കാത്തിരിക്കാതെ നമുക്ക് സഭയുടെ നാഥനെ, ഏറ്റവും ഉചിതമായ വലിയ പിതാവിനെ ലഭിക്കും. കാത്തിരിക്കാം, കാതോർത്തിരിക്കാം. (ലേഖകനായ സാബു ജോസ് സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയാണ്). ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-14:41:06.jpg
Keywords: കോണ്‍, വത്തിക്കാ

24963
Category: 1
Sub Category:
Heading: ഇന്നത്തെ വോട്ടെടുപ്പില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തില്ലെങ്കില്‍ അടുത്ത നടപടി ക്രമം ഇങ്ങനെ..!
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവിന് ഒരുക്കമായുള്ള വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് സമാപനമായി. ഇന്നു പ്രാദേശികസമയം വൈകുന്നേരം 4.30ന് (ഇന്ത്യൻ സമയം രാത്രി എട്ട്) സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാർത്ഥനയോടെ കോൺക്ലേവ് ഔദ്യോഗികമായി തുടങ്ങും. ആദ്യദിവസമായ ഇന്നു വൈകുന്നേരം ഒരു റൗണ്ട് മാത്രമേ വോട്ടെടുപ്പ് ഉണ്ടാകുകയുള്ളു. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ ഇന്നു പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുത്തില്ലെങ്കില്‍ പിന്നീടുള്ള നടപടി ക്രമം എങ്ങനെയായിരിക്കും? വത്തിക്കാന്‍ ന്യൂസ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ; ഇന്നു വോട്ടെടുപ്പില്‍ പുതിയ പാപ്പയെ തെരഞ്ഞെടുക്കാന്‍ കഴിയുന്നില്ലെങ്കിൽ, വ്യാഴാഴ്ച വീണ്ടും പ്രാർത്ഥനകളും വോട്ടെടുപ്പും നടക്കും. ഇതനുസരിച്ച് നാളെ രാവിലെ 7.45-ന് സാന്താ മാർത്തയിൽനിന്ന് അപ്പസ്തോലിക കൊട്ടാരത്തിലേക്ക് യാത്രയാകുന്ന കർദ്ദിനാളുമാർ വിശുദ്ധ പൗലോസിന്റെ ചാപ്പലിൽ രാവിലെ 8.15ന് പ്രഭാതപ്രാർത്ഥനയും വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടത്തും. തുടർന്ന് സിസ്റ്റൈൻ ചാപ്പലിൽ വച്ച് 9.15-ന് രണ്ടാം യാമപ്രാർത്ഥനയും തുടർന്ന് വോട്ടെടുപ്പുകളും നടക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് 10.30-നോ 12-നോ വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരാൻ സാധ്യതയുണ്ട്. ഈ വോട്ടെടുപ്പുകളിലും ഒരാളെ തിരഞ്ഞെടുക്കാനായില്ലെങ്കിൽ 12.30-ന് ഉച്ചഭക്ഷണത്തിനായി കർദ്ദിനാൾമാർ തിരികെ സാന്താ മർത്തയിലേക്ക് പോകും. നാലും അഞ്ചും പ്രാവശ്യത്തെ വോട്ടെടുപ്പുകൾക്കായി വ്യാഴാഴ്ച വൈകുന്നേരം 3.45-നായിരിക്കും കർദ്ദിനാളുമാർ വീണ്ടും അപ്പസ്തോലിക കൊട്ടാരത്തിലേക്കെത്തുക. ഉച്ചകഴിഞ്ഞുള്ള പ്രഥമവോട്ടെടുപ്പ് വൈകുന്നേരം 4.30-നായിരിക്കും. വോട്ടെടുപ്പിന്റെ ഫലമനുസരിച്ച് വൈകുന്നേരം 5.30-നും 7-നും വോട്ടിന്റെ ഫലം വ്യക്തമാക്കുന്ന പുകയുയരും. തുടർന്ന് സായാഹ്നപ്രാർത്ഥനകൾ നടക്കും. 7:30ന് കർദ്ദിനാളുമാർ തിരികെ സാന്താ മാർത്തയിലേക്ക് യാത്രയാകും. വ്യാഴാഴ്ച രാവിലെയും ഉച്ചകഴിഞ്ഞും നടക്കുന്ന ആദ്യ വോട്ടെടുപ്പുകളിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ ഒരാളെ തിരഞ്ഞെടുക്കാൻ സാധിച്ചില്ലെങ്കിൽ രണ്ടാമത്തെ വോട്ടെടുപ്പുകൾക്ക് ശേഷമായിരിക്കും പുകയുയരുകയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് മേധാവി മത്തെയോ ബ്രൂണി അറിയിച്ചു. കോൺക്ലേവിന്റെ ഭാഗമായി സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന പ്രാർത്ഥനകൾ ലത്തീൻ ഭാഷയിലായിരിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-16:12:15.jpg
Keywords: പാപ്പ, കോണ്‍

24964
Category: 1
Sub Category:
Heading: "റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" ദിവ്യബലി | VIDEO
Content: കോണ്‍ക്ലേവിന് മുന്നോടിയായി ഇന്ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാന അർപ്പണം. “പ്രോ എലിജേന്തൊ പൊന്തീഫിച്ചെ” അഥവാ "റോമൻ പൊന്തിഫിന്റെ തിരഞ്ഞെടുപ്പിനായി" നിയോഗാർത്ഥം സമർപ്പിച്ച ദിവ്യബലിയിൽ കർദ്ദിനാൾ സംഘത്തിൻറെ തലവൻ കർദ്ദിനാൾ ജിയോവാന്നി ബത്തീസ്ത റേ മുഖ്യകാർമ്മികനായി. വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍, കോണ്‍ക്ലേവിൽ വോട്ടവകാശമുള്ളവരും വോട്ടവകാശം ഇല്ലാത്തവരുമായ ഇരുനൂറിലധികം കര്‍ദ്ദിനാളുമാരും നിരവധി മെത്രാന്മാരും വൈദികരും വിശ്വാസികളും സംബന്ധിച്ചു. കാണാം ദൃശ്യങ്ങൾ.

Image: /content_image/News/News-2025-05-07-18:09:31.jpg

24965
Category: 1
Sub Category:
Heading: കോണ്‍ക്ലേവ് ആരംഭിച്ചു; ഇത് പ്രാര്‍ത്ഥനയുടെ മണിക്കൂറുകള്‍
Content: വത്തിക്കാന്‍ സിറ്റി; ആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് തുടക്കമായി. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിയോടെ പേപ്പൽ ഭവനത്തിലെ പൗളിൻ ചാപ്പലിൽ നിന്ന്, സകലവിശുദ്ധരുടെയും ലുത്തീനിയ ആലപിച്ചുക്കൊണ്ട് കര്‍ദ്ദിനാളുമാര്‍ സിസ്റ്റൈന്‍ ചാപ്പലിലേക്ക് എത്തി. 71 രാജ്യങ്ങളിൽനിന്നുള്ള 133 കർദ്ദിനാൾ ഇലക്‌ടർമാർ പ്രദക്ഷിണമായാണ് സിസ്റ്റൈൻ ചാപ്പലിലേക്ക് പ്രവേശിച്ചത്. ഓരോരുത്തര്‍ക്കും പ്രത്യേകം ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിന്നു. സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയതിനു ശേഷം “വേനി ക്രെയാത്തോർ സ്പീരിത്തൂസ്” എന്ന റൂഹാക്ഷണ പ്രാർത്ഥന ഗീതം ആലപിച്ചു. തുടർന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന ഇപ്രകാരമായിരിന്നു, “അങ്ങയുടെ സഭയെ നയിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന പിതാവേ, അങ്ങയുടെ ദാസന്മാർക്ക് വിവേകത്തിന്റെയും സത്യത്തിന്റെയും സമാധാനത്തിന്റെയും ആത്മാവിനെ നൽകണമേ, അങ്ങനെ അവർ അങ്ങയുടെ ഇഷ്ടം അറിയാനും പൂർണ്ണ ഭക്തിയോടെ അങ്ങയെ സേവിക്കാനും പരിശ്രമിക്കും. ഞങ്ങളുടെ കർത്താവായ ക്രിസ്തുവിലൂടെ. ആമേൻ.” ( ഈ ന്യൂസ് അപ്ഡേറ്റു ചെയ്യുന്ന സമയം 08:30നു സത്യപ്രതിജ്ഞ നടക്കുന്നു). ഇവയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ലഭ്യമാക്കിയിട്ടുണ്ട്. ആദ്യ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം (ഇന്ത്യൻ സമയം രാത്രി 9ന്) നടക്കും. സിസ്റ്റൈൻ ചാപ്പലിന് മുകളിൽ സ്ഥാപിച്ച പുകക്കുഴലിലേക്കാണ് ഇനി സര്‍വ്വ കണ്ണുകളും. കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്. വോട്ടെടുപ്പിനു ശേഷവും കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്. ഇന്ത്യൻ സമയം ഇന്നു രാത്രി പത്തരയോടെ ആദ്യ ഫലം അറിയാനാകുമെന്നാണ് സൂചന. നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{blue->none->b->പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രാർത്ഥന }# പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, തിരുസ്സഭയെ നയിക്കുകയും ഭരിക്കുകയും ചെയ്‌തതിനുശേഷം ഞങ്ങളിൽ നിന്നു വേർപിരിഞ്ഞുപോയ ഫ്രാൻസിസ് മാർപാപ്പായെ, സ്വർഗ്ഗരാജ്യത്തിൽ മഹത്ത്വത്തിന്റെ കിരീടമണിയിക്കണമേ. മിശിഹായുടെ പ്രതിനിധിയും സഭയുടെ തലവനുമായി, പുതിയ മാർപാപ്പായെ തെരഞ്ഞെടുക്കുവാൻ പോകുന്ന ഈ ഘട്ടത്തിൽ, സഭാ നേതൃത്വത്തിന്റെ മേൽ പരിശുദ്ധാത്മാവിനെ ആവസിപ്പിക്കണമേ. ശ്ലീഹന്മാരുടെ ഗണത്തിലേക്ക് മത്തിയാസിനെ തെരഞ്ഞെടുക്കുവാൻ വേണ്ടി, പരി. കന്യകാമാതാവിൻ്റെ സംരക്ഷണയിൽ സമ്മേളിച്ചു പ്രാർത്ഥിച്ച അപ്പസ്തോലന്മാരെ അങ്ങയുടെ പരിശുദ്ധാരൂപിയിൽ നിറച്ചതുപോലെ, കർദ്ദിനാൾ തിരുസ്സംഘത്തിലെ ഓരോ അംഗത്തെയും, ദിവ്യചൈതന്യംകൊണ്ടു നിറയ്ക്കണമേ. ലോകം മുഴുവൻറെയും മനഃസാക്ഷിയും വഴികാട്ടിയുമായി വർത്തിക്കേണ്ട തിരുസ്സഭയെ പഠിപ്പിക്കുവാനും വിശുദ്ധീകരിക്കുവാനും ഭരിക്കുവാനും നയിക്കുവാനും വേണ്ടി, വിജ്ഞാനവും വിശുദ്ധിയും കഴിവും വിവേകവുമുള്ള സഭാതലവനെ തെരഞ്ഞെടുക്കുന്നതിന് അവർക്കു പ്രചോദനമരുളണമേ. അങ്ങനെ അങ്ങയുടെ ദിവ്യപ്രേരണയാൽ തെരഞ്ഞെടുക്കപ്പെടുന്ന പുതിയ മാർപാപ്പായെ സഭാസന്താനങ്ങളും ലോകം മുഴുവനും സർവ്വാത്മനാ അംഗീകരിക്കുവാനും അനുസരിക്കുവാനും, അങ്ങു തന്നെ ഇടയാക്കുകയും ചെയ്യണമേ. ആമേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-07-20:42:23.jpg

24966
Category: 1
Sub Category:
Heading: സിസ്റ്റൈന്‍ ചാപ്പലിന് മുകളില്‍ കറുത്ത പുക; തെരഞ്ഞെടുപ്പ് ഫലമായില്ല, കോണ്‍ക്ലേവ് തുടരും
Content: വത്തിക്കാന്‍ സിറ്റി: ലോകം ആകാംക്ഷയോടെ കാത്തിരിന്ന പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ റൌണ്ട് വോട്ടെടുപ്പിൽ ഫലമില്ല. മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന വോട്ടെടുപ്പു പ്രക്രിയയിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇറ്റാലിയൻ സമയം ഒൻപതു മണിയോടെ (ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 12.30) സിസ്റ്റൈന്‍ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്. കറുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുകയാണെങ്കിൽ മാർപാപ്പയെ തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയുടെ ധ്യാനഗുരുവായിരുന്ന കർദിനാൾ കാന്താലമെസേ പങ്കു വച്ച ധ്യാനചിന്തകൾക്കു പിന്നാലെയായിരുന്നു ആദ്യ വോട്ടെടുപ്പ്, കോൺക്ലേവിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് അധ്യക്ഷത വഹിച്ചത്. വത്തിക്കാന്‍ സമയം എഴുമണി മുതല്‍ ഏകദേശം നാല്‍പ്പതിനായിരത്തോളം പേരാണ് ഫലമറിയുവാന്‍ ഏറെ പ്രാര്‍ത്ഥനയോടെ വത്തിക്കാന്‍ ചത്വരത്തില്‍ കാത്തിരിന്നതെന്ന് വത്തിക്കാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യൻ സമയം രാത്രി പത്തരയോടെ ആദ്യ ഫലം അറിയാനാകുമെന്നാണ് ലഭിച്ചിരിന്ന വിവരമെങ്കിലും രണ്ടു മണിക്കൂറുകള്‍ക്കു ശേഷമാണ് മാർപാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുക പുറത്തുവന്നത്. ഇന്ന് വോട്ടെടുപ്പ് വീണ്ടും തുടരും. വോട്ടവകാശമുള്ള 133 കർദ്ദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്. 89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ വിശുദ്ധ പത്രോസിന്റെ അടുത്ത പിന്‍ഗാമിയാകും. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-01:16:03.jpg

24967
Category: 9
Sub Category:
Heading: യുകെ മലയാളികള്‍ക്ക് സുവര്‍ണ്ണാവസരം; ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ മെയ് 10ന്
Content: അനേകരുടെ ജീവിതങ്ങളില്‍ വലിയ അത്ഭുതങ്ങളും അടയാളങ്ങളും സമ്മാനിച്ച അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ മെയ് 10നു ബർമിങ്ഹാം ബെഥേൽ സെന്‍ററിൽ വീണ്ടും നടക്കും. പതിനായിരങ്ങളെ സത്യ വിശ്വാസത്തിലേക്ക് നയിച്ച പ്രമുഖ വചനപ്രഘോഷകനായ സെഹിയോന്‍ മിനിസ്ട്രീസ് സ്ഥാപക ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. ഷൈജു നടുവത്താനിയിലും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ജപമാല, വി. കുർബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും ഫ. സോജി ഓലിയ്ക്കലിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രിസ്തീയ വിശ്വാസത്തിന്റെ പുനരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. രാവിലെ എട്ടു മുതല്‍ വൈകീട്ട് 4 വരെയാണ് കണ്‍വെന്‍ഷന്‍. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. യുകെയിൽ എത്തിച്ചേർന്നിട്ടുള്ള പുതിയ കുടുംബങ്ങൾക്ക് സെക്കൻഡ് സാറ്റർഡേ ശുശ്രൂഷകളെ പരിചയപ്പെടുത്തി കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഈ അനുഗ്രഹീത സുവിശേഷവേലയിൽ പങ്കാളികളാകുവാനും വിവിധ നിയോഗങ്ങളുമായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നവര്‍ക്കു യേശുനാമത്തിൽ രക്ഷ പ്രാപിക്കുന്നതിനും അനോയിറ്റിംഗ് ഫയര്‍ കാത്തലിക് മിനിസ്ട്രി ഈ കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നു. > വിശദ വിവരങ്ങള്‍ക്ക്: +44 7414 747573. > +44 7878 149670, +44 7809 827074 > #{blue->none->b-> അഡ്രസ്സ്;}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Events/Events-2025-05-08-10:27:45.jpg
Keywords: കണ്‍

24968
Category: 1
Sub Category:
Heading: പാക്ക് ഷെല്ലാക്രമണത്തിൽ കാശ്മീരിലെ കത്തോലിക്ക സ്‌കൂളിനും കോൺവെന്റിനും നാശനഷ്ടം
Content: ശ്രീനഗർ: പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിൽ ജമ്മു കാശ്മീരിലെ പുഞ്ച് ജില്ലയിൽ കത്തോലിക്ക സ്‌കുളിനും കോൺവെന്റിനും നാശനഷ്ടം. ഷെല്ലുകൾ പതിച്ച് വീടുകൾ തകർന്ന് പുഞ്ചിലെ ക്രൈസ്റ്റ് സ്‌കുളിലെ രണ്ടു വിദ്യാർഥികൾ മരിച്ചതായും ഇവരുടെ മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റതായും ഷെല്ലാക്രമണം തുടരുന്ന സാഹചര്യത്തിൽ വൈദികരും സിസ്റ്റേഴ്‌സും പ്രദേശവാസികളും ഭുഗർഭകേന്ദ്രത്തിൽ അഭയം തേടിയിരിക്കുകയാണെന്നും ജമ്മു ബിഷപ്പ് ഡോ. ഐവാൻ പെരേര പറഞ്ഞു. ഇന്നലെ രാവിലെ ആറിനും ഏഴിനുമിടയിലാണ് ഷെല്ലുകൾ പതിച്ചത്. സിഎംഐ സന്യാസ സമൂഹത്തിന്റെ കീഴിലുള്ള ക്രൈസ്റ്റ് സ്‌കൂളിലും ഷെല്ല് പതിച്ചെങ്കിലും അവധിയായതിനാൽ അപകടം ഒഴിവായി. സ്ഥലത്തെ സിഎംസി കോൺവന്റ്റിനു നേർക്കും ഷെല്ലാക്രമണമുണ്ടായി. സംഭവത്തി ൽ കോൺവന്റിനു മുകളിലെ വാട്ടർ ടാങ്കും സോളാർ പാനലുകളും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ തകർന്നു. പുലർച്ചെ 2.30 മുതൽ വൈദ്യുതിയും മൊബൈൽ ബന്ധവും നിലച്ചതിനാൽ ദുരിതത്തിലാണ്. സ്ഥിതിഗതികൾ സാധാരണനിലയിലാകാനും സമാധാനത്തിലേക്ക് തിരിച്ചുവരാനും എല്ലാവരുടെയും പ്രാർത്ഥനാസഹായം തേടുകയാണെന്നും ബിഷപ്പ് ഡോ. ഐവാൻ പെരേര കൂട്ടിച്ചേര്‍ത്തു. 2023-ലെ കണക്കുകള്‍ പ്രകാരം ജമ്മു ശ്രീനഗര്‍ കത്തോലിക്ക രൂപതയുടെ കീഴില്‍ 8783 കത്തോലിക്ക വിശ്വാസികളാണുള്ളത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-08-11:04:37.jpg
Keywords: പാക്ക