Contents

Displaying 24501-24510 of 24933 results.
Content: 24949
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പൂര്‍ത്തീകരിച്ച് പോപ്മൊബീൽ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനകേന്ദ്രമാകും
Content: വത്തിക്കാൻ സിറ്റി: ഗാസയിലെ സാധാരണക്കാര്‍ക്ക് വേണ്ടി സ്വരമുയര്‍ത്തിയ ഫ്രാന്‍സിസ് പാപ്പ ഉപയോഗിച്ചിരിന്ന പോപ്മൊബീൽ പാപ്പയുടെ ആഗ്രഹ പ്രകാരം ദുരിതഭൂമിയിലെ കുഞ്ഞുങ്ങള്‍ക്ക് സാന്ത്വനകേന്ദ്രമാക്കുവാനുള്ള തീരുമാനം വത്തിക്കാന്‍ നടപ്പാക്കി. കാരിത്താസ് ജെറുസലേമാണ് ഫ്രാന്‍സിസ് പാപ്പയുടെ അവസാന ആഗ്രഹം പൂര്‍ത്തീകരിച്ച് ഗാസയിലെ കുട്ടികൾക്കു വേണ്ടിയുള്ള മൊബൈൽ ഹെൽത്ത് യൂണിറ്റായി മാറ്റുവാന്‍ ഇടപ്പെട്ടിരിക്കുന്നത്. രോഗങ്ങൾ തിരിച്ചറിയാനും പരിശോധിച്ച് ചികിൽസിക്കാനും ആവശ്യമായ വിവിധ സൗകര്യങ്ങളും ഒരുക്കിക്കൊണ്ടാണ് മൊബൈൽ ഹെൽത്ത് യൂണിറ്റ് സജ്ജമാക്കുന്നത്. ജീവൻ രക്ഷാ ഉപരണങ്ങൾ, വാക്‌സിനുകൾ എന്നിവയോടൊപ്പം മികച്ച വൈദ്യശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യവും ഇതില്‍ ഒരുക്കുന്നുണ്ട്. വേദനിക്കുന്നവരോട് പാപ്പ കാട്ടിയ അടുപ്പവും സ്നേഹവുമാണ് ഈ വാഹനം പ്രതിനിധീകരിക്കുന്നതെന്ന് കാരിത്താസ് ജെറുസലേമിന്റെ ജനറൽ സെക്രട്ടറി ആന്‍റണ്‍ അസ്‌ഫർ പറഞ്ഞു. ഗാസയിലെ ആരോഗ്യ സംവിധാനം ഏതാണ്ട് പൂർണ്ണമായും തകർന്നിരിക്കുന്ന സമയത്ത് ഇത് ജീവൻ രക്ഷിക്കുന്ന ഇടപെടലാണെന്ന് പദ്ധതിയെ പിന്തുണയ്ക്കുന്ന കാരിത്താസ് സ്വീഡന്റെ സെക്രട്ടറി ജനറൽ പീറ്റർ ബ്രൂൺ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. 2023 ഒക്ടോബറിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രായേലിനെ ആക്രമിച്ചതോടെ പുനരാരംഭിച്ച യുദ്ധത്തില്‍ മിക്കവാറും എല്ലാ ദിവസവും ഫ്രാൻസിസ് പാപ്പ ഗാസയിലെ ഹോളി ഫാമിലി ദേവാലയത്തിലേക്ക് ഫോണ്‍ ചെയ്യുമായിരിന്നു. അഞ്ഞൂറോളം വരുന്ന ഗാസയിലെ ക്രൈസ്തവ സമൂഹം ഹോളി ഫാമിലി ഇടവകയിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇസ്ലാം മതസ്ഥര്‍ ഉള്‍പ്പെടെ നിരവധി അക്രൈസ്തവര്‍ക്കും ഇവിടെ അഭയം ഒരുക്കിയിട്ടുണ്ട്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-05-11:54:03.jpg
Keywords: പാപ്പ
Content: 24950
Category: 1
Sub Category:
Heading: പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷണത്തിനായി ജീവനേകിയ സ്വിസ് ഭടന്മാരെ അനുസ്മരിക്കാന്‍ വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: പതിനാറാം നൂറ്റാണ്ടില്‍ പത്രോസിന്റെ പിൻഗാമിയുടെ സംരക്ഷണത്തിനായി സ്വജീവന്‍ സമര്‍പ്പിച്ച സ്വിസ് ഭടന്മാരെ അനുസ്മരിക്കാന്‍ വത്തിക്കാൻ. ക്ലെമെന്റ് ഏഴാമൻ പാപ്പയെ സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട 147 സ്വിസ് ഭടന്മാരുടെ അനുസ്മരണ ചടങ്ങ് നടത്തുവാനാണ് വത്തിക്കാന്‍ തയാറെടുക്കുന്നത്. നാളെ മെയ് ആറാം തീയതി ചൊവ്വാഴ്ച തികച്ചും സ്വകാര്യമായ ചടങ്ങാണ് വത്തിക്കാനിൽ ഒരുക്കിയിരിക്കുന്നത്. 1527-ൽ, റോം കൊള്ളയടിക്കപ്പെട്ട വേളയില്‍ അന്ന് പാപ്പയായിരുന്ന ക്ലെമെന്റ് ഏഴാമനെ ചാൾസ് അഞ്ചാമൻ രാജാവിന്റെ സേനയിൽനിന്ന് സംരക്ഷിക്കുന്നതിനിടെ 147 സ്വിസ് ഭടന്മാര്‍ കൊല്ലപ്പെടുകയായിരിന്നു. ഫ്രാൻസിസ് പാപ്പയുടെ വിയോഗത്തിന്റെയും വത്തിക്കാനിൽ നടന്നുവരുന്ന കർദ്ദിനാള്‍ സമ്മേളനങ്ങളുടെയും കോൺക്ലേവിന്റെയും പശ്ചാത്തലത്തിൽ തികച്ചും സ്വകാര്യമായ ചടങ്ങുകളായിരിക്കും വത്തിക്കാനിൽ ഇതുമായി ബന്ധപ്പെട്ട് നടക്കുക. സാധാരണയായി ഈ ദിവസത്തിൽ അതാത് കാലത്തെ മാര്‍പാപ്പമാര്‍ സ്വിസ്സ് ഗാർഡുകൾക്ക് കൂടിക്കാഴ്ച അനുവദിക്കുകയും സന്ദേശം നൽകുകയും ചെയ്യാറുണ്ട്. സ്വിസ്സ് ഗാർഡുകളുടെ താവളത്തിലുള്ള പ്രത്യേക ഇടത്ത് രാവിലെ 11 മണിക്കായിരിക്കും ചടങ്ങുകളെന്ന് പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ ഓഫീസ് പത്രക്കുറിപ്പ് വഴി അറിയിച്ചു. പാപ്പയ്ക്കുവേണ്ടി ജീവൻ വെടിഞ്ഞ സ്വിസ്സ് പടയാളികൾക്കായുള്ള സ്മാരകത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ ആരംഭിക്കുക. പൊന്തിഫിക്കൽ സ്വിസ്സ് ഗാർഡുകളുടെ കമാൻഡർ കേണൽ ക്രിസ്റ്റോഫ് ഗ്രാഫ് പ്രഭാഷണം നടത്തും. തുടർന്ന്, പരിശുദ്ധ പിതാവിന്റെ സംരക്ഷണത്തിന് വേണ്ടി ജീവനേകിയ തങ്ങളുടെ മുൻഗാമികളുടെ ജീവത്യാഗത്തിന് സ്വിസ്സ് പടയാളികൾ ആദരാജ്ഞലി അർപ്പിക്കും. സാധാരണയായി പാപ്പയുടെ മുന്‍പാകെ സ്വിസ് ഭടന്മാര്‍ സത്യപ്രതിജ്ഞ ചൊല്ലുന്നതും ഇതേ ദിവസമായിരിന്നു. ഇത്തവണ മാര്‍പാപ്പയുടെ അഭാവത്തില്‍ ചടങ്ങ് പിന്നീട് നടത്തുവാനാണ് തീരുമാനം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-05-13:35:20.jpg
Keywords: പാപ്പ
Content: 24951
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാള്‍ പൗരോഹിത്യം സ്വീകരിച്ചിട്ട് 20 വര്‍ഷം
Content: മെല്‍ബണ്‍/ വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായ മൈക്കോള ബൈചോക്ക് സിഎസ്ആർ പൗരോഹിത്യം സ്വീകരിച്ചിട്ട് 20 വര്‍ഷം. പൗരസ്ത്യസഭയായ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭാംഗമായ കർദ്ദിനാള്‍ മൈക്കോള തിരുപ്പട്ടം സ്വീകരിച്ചതിന്റെ ഇരുപതാം വാര്‍ഷികം ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് ലളിതമായി ആചരിച്ചത്. പത്രോസിന്റെ അടുത്ത പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ ഇലക്ടർ കൂടിയാണ് മൈക്കോള ബൈചോക്ക്. ഓസ്‌ട്രേലിയയിൽ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം കോണ്‍ക്ലേവില്‍ പങ്കുചേരുന്നതിനായി വത്തിക്കാനില്‍ തുടരുകയാണ്. 1980-ൽ പടിഞ്ഞാറൻ യുക്രൈനിലെ ടെർനോപിലിലാണ് ബൈചോക്ക് ജനിച്ചത്. 1997 ജൂലൈയിൽ അദ്ദേഹം റിഡംപ്റ്റോറിസ്റ്റു സമൂഹത്തില്‍ ചേർന്നു. യുക്രൈനിലും പോളണ്ടിലും വൈദിക പരിശീലനം പൂര്‍ത്തിയാക്കി അവിടെ അദ്ദേഹം പാസ്റ്ററൽ തിയോളജിയിൽ ലൈസൻസ് നേടി. 2003 ഓഗസ്റ്റ് 17-ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. 2005 മെയ് 3-ന് ലിവിവിലെ യുക്രൈന്‍ കത്തോലിക്കാ അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. തിരുപ്പട്ടം സ്വീകരിക്കുമ്പോള്‍ അദ്ദേഹത്തിന് വെറും 25 വയസ്സായിരുന്നു പ്രായം. 2020 മുതൽ മെൽബണിലെ യുക്രൈന്‍ രൂപതയുടെ അധ്യക്ഷ പദവി തുടരുന്ന അദ്ദേഹത്തെ 2024 ഡിസംബർ 7ന് ഫ്രാൻസിസ് മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തുകയായിരിന്നു. 2025-ലെ പേപ്പല്‍ കോൺക്ലേവിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്ന ഖ്യാതിയോടെയാണ് അദ്ദേഹം വോട്ടെടുപ്പിന് ഒരുങ്ങുന്നത്. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ അദ്ധ്യക്ഷനും കീവ് ആർച്ച് ബിഷപ്പുമായ സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് തിരുപ്പട്ട സ്വീകരണത്തിന്റെ ആശംസകള്‍ നേര്‍ന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-05-15:59:52.jpg
Keywords: പാപ്പ
Content: 24952
Category: 1
Sub Category:
Heading: നൈജീരിയയില്‍ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർ മരിച്ചു
Content: എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ ഏഴ് കപ്പൂച്ചിൻ സന്യാസിമാർക്കു ദാരുണാന്ത്യം. മെയ് 3ന് എനുഗു സ്റ്റേറ്റിൽ നിന്ന് ക്രോസ് റിവർ സ്റ്റേറ്റിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഉണ്ടായ റോഡപകടത്തിലാണ് ഇവര്‍ക്ക് ജീവൻ നഷ്ടമായത്. പതിമൂന്ന് സന്യാസിമാര്‍ സഞ്ചരിച്ച വാഹനമാണ് ദാരുണമായ അപകടത്തിൽപ്പെട്ടത്. ആറ് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പരിക്കേറ്റവരെ വിദഗ്ദ ചികിത്സാര്‍ത്ഥം എനുഗുവിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. നൈജീരിയയിലെ കപ്പൂച്ചിൻ സമൂഹത്തിന്റെ ഉത്തരവാദിത്വമുള്ള ബ്രദർ ജോൺ-കെന്നഡി, സന്യാസിമാരുടെ മരണ വാര്‍ത്ത സ്ഥിരീകരിച്ചു. ബ്രദർ. സോമാഡിന ഇബെ-ഒജുലുഡു ഒഎഫ്എം, ബ്രദർ ചിനെഡു ന്വാചുക്വു ഒഎഫ്എം, ബ്രദർ. മാർസെൽ എസെൻവാഫോർ, , ബ്രദർ. ജെറാൾഡ് ന്യൂവോഗീസ് ഒഎഫ്എം, ബ്രദർ കിംഗ്സ്ലി ന്യൂസോസു ഒഎഫ്എം, ബ്രദർ. വിൽഫ്രഡ് അലെക്കെ ഒഎഫ്എം ബ്രദർ. ചുക്വുഡി ഒബ്യൂസ് എന്നിവരാണ് മരണപ്പെട്ടത്. സന്യാസിമാരുടെ അപ്രതീക്ഷിത വിയോഗത്തില്‍ കപ്പൂച്ചിന്‍ സന്യാസ സമൂഹം പ്രാര്‍ത്ഥന യാചിച്ചു. പ്രാർത്ഥനയിൽ ഐക്യപ്പെടാൻ ബ്രദർ ജോൺ കെന്നഡി ആഹ്വാനം ചെയ്തു. ഇവരുടെ ആത്മാക്കളെ ദൈവത്തിന്റെ കരുണാമയമായ സ്നേഹത്തിൽ സമർപ്പിക്കുകയാണെന്നും മൃതസംസ്കാരത്തിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ക്രോസ് റിവർ ഗവർണർ ബാസി ഒട്ടു കപ്പൂച്ചിന്‍ വൈദിക വിദ്യാര്‍ത്ഥികളുടെ ആകസ്മിക മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-05-21:31:36.jpg
Keywords: നൈജീ
Content: 24953
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത മതാധ്യാപക ദിനം ആചരിച്ചു
Content: പ്രസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റൺ റീജിയണിൻ്റെ ആതിഥേയത്വത്തിൽ ചോർലിയിൽവച്ച് നടന്നു. ആയിരത്തോളം അധ്യാപകർ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത കാറ്റകിസം കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആൻറണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയർ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീർത്ഥാടകർ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു. രൂപതാ കാറ്റക്കിസം കമ്മീഷൻ നേതൃത്വം നൽകിയ അധ്യാപക സംഗമത്തിന് പ്രസ്റ്റൺ റീജണൽ ഡയറക്ടർ ജോസഫ് കിരാന്തടത്തിൽ സ്വാഗതവും റീജണൽ സെക്രട്ടറി ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വർഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടൻ റീജണിൽ വച്ച് നടത്തപ്പെടുന്നതാണ്.
Image: /content_image/Events/Events-2025-05-06-11:01:31.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 24954
Category: 1
Sub Category:
Heading: നാളെ എല്ലാ ഇടവകകളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തണം: സിബിസിഐയുടെ ആഹ്വാനം
Content: ന്യൂഡൽഹി: പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് ആരംഭിക്കുന്ന നാളെ എല്ലാ രൂപതകളിലും ഇടവകകളിലും പ്രത്യേക പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും നടത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാൻ സമിതി (സിബിസിഐ ). രാജ്യത്തെ എല്ലാ ബിഷപ്പുമാരെയും, വൈദികരെയും, സന്യാസ സമൂഹങ്ങളെയും, വിശ്വാസികളെയും അഭിസംബോധന ചെയ്തു സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുറത്തിറക്കിയ സര്‍ക്കുലറിലാണ് പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിരിക്കുന്നത്. വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതിന് ക്രിസ്‌തുവിന്റെ യഥാർഥ ഇടയനും ജ്ഞാനിയും ധീരനുമായ ഒരു മാർപാപ്പയെ ലഭിക്കാൻ സഭാ മക്കൾ പ്രാർത്ഥിക്കണമെന്നു വാർത്തക്കുറിപ്പിലൂടെ സിബിസിഐ പ്രസിഡന്റ് ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ കോളേജിന് പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശം ലഭിക്കുന്നതിനായാണ് പ്രാർത്ഥിക്കേണ്ടത്. ഇത് ആഗോള കത്തോലിക്കാ സഭയ്ക്കും ഗൗരവമേറിയതും കൃപ നിറഞ്ഞതുമായ നിമിഷമാണെന്നു ആർച്ച് ബിഷപ്പ് എഴുതി. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വിശ്വാസവും പങ്കുവെയ്ക്കലും കൊണ്ട് നമ്മെ നയിക്കുന്ന ഒരു വിശുദ്ധനും, ജ്ഞാനിയും, ധീരനുമായ പാപ്പയെ യഥാർത്ഥ ഇടയനെ - നൽകി കർത്താവ് സഭയെ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് തീക്ഷ്ണമായി പ്രാർത്ഥിക്കാം. വിശ്വാസികളെ ഇക്കാര്യം അറിയിക്കണമെന്നും പ്രാർത്ഥനാ കൂട്ടായ്മകള്‍ ഭക്തിയോടെയും ആദരവോടെയും നടത്തണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ഈ നിർണായക സമയങ്ങളില്‍ ഭാരത കത്തോലിക്കാ സഭ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളോടൊപ്പം ചേരുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-06-11:18:25.jpg
Keywords: സി‌ബി‌സി‌ഐ
Content: 24955
Category: 1
Sub Category:
Heading: ഉദ്യോഗസ്ഥരും കോൺക്ലേവ് ജീവനക്കാരും സത്യപ്രതിജ്ഞ നടത്തി; ലോകം ഉറ്റുനോക്കുന്ന കോണ്‍ക്ലേവ് നാളെ മുതല്‍
Content: വത്തിക്കാൻ സിറ്റി: പത്രോസിന്റെ അടുത്ത പിന്‍ഗാമിയെ തെരഞ്ഞെടുക്കുവാനുള്ള കോണ്‍ക്ലേവ് നാളെ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ ആരംഭിക്കും. ഇന്നലെ മെയ് 5 തിങ്കളാഴ്ച വൈകുന്നേരം 5:30ന് അപ്പസ്തോലിക് കൊട്ടാരത്തിലെ പൗളിൻ ചാപ്പലിൽ, വരാനിരിക്കുന്ന കോൺക്ലേവിൽ നിര്‍ണ്ണായകമായ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും രഹസ്യ സത്യപ്രതിജ്ഞ ചെയ്തു. 1996 ഫെബ്രുവരി 22 ന് പോപ്പ് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ച അപ്പസ്തോലിക് ഭരണഘടന യൂണിവേഴ്‌സി ഡൊമിനിക്കി ഗ്രെഗിസ് അനുശാസിക്കുന്നതു അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് സത്യപ്രതിജ്ഞ നടന്നത്. കാമർലെംഗോ കർദ്ദിനാൾ കെവിൻ ജോസഫ് ഫാരെൽ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ മൂന്ന് കർദ്ദിനാൾ സഹായികളും അംഗീകാരം ലഭിച്ച കോണ്‍ക്ലേവിലെ ജീവനക്കാരും വൈദികരും അല്‍മായരും ഏറ്റുചൊല്ലി. കര്‍ദ്ദിനാള്‍ കോളേജിന്റെ സെക്രട്ടറി, പൊന്തിഫിക്കൽ ആരാധനക്രമങ്ങളുടെ ചുമതലയുള്ള മാസ്റ്റർ, പേപ്പല്‍ ചടങ്ങുകളുടെ മാസ്റ്റർ, കോൺക്ലേവിൽ അദ്ദേഹത്തെ സഹായിക്കാൻ തിരഞ്ഞെടുത്ത അധ്യക്ഷൻ, പേപ്പല്‍ സങ്കീര്‍ത്തിയില്‍ നിയമിക്കപ്പെട്ട രണ്ട് അഗസ്റ്റീനിയൻ സന്യാസിമാർ, ഡോക്ടർ, നഴ്‌സുമാര്‍, അപ്പസ്തോലിക് കൊട്ടാരത്തിലെ ലിഫ്റ്റ് ഓപ്പറേറ്റർമാർ, ഭക്ഷണത്തിനും സേവനങ്ങൾക്കും ശുചീകരണത്തിനും ഉത്തരവാദികളായ ജീവനക്കാർ, സാങ്കേതിക സേവന ജീവനക്കാർ, കാസ സാന്താ മാർത്തയിൽ നിന്ന് അപ്പസ്തോലിക് കൊട്ടാരത്തിലേക്ക് വോട്ടർമാരെ കൊണ്ടുപോകുന്നതിന് ഉത്തരവാദികളായവർ, സിസ്റ്റൈൻ ചാപ്പലിന് സമീപം നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട പൊന്തിഫിക്കൽ സ്വിസ് ഗാർഡിലെ കേണലും മേജറും, വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സുരക്ഷാ സേവനങ്ങളുടെയും സിവിൽ പ്രൊട്ടക്ഷന്റെയും ഡയറക്ടർ, അദ്ദേഹത്തിന്റെ ചില സഹകാരികൾ എന്നിവരാണ് പ്രതിജ്ഞ ഏറ്റുച്ചൊല്ലിയത്. സത്യപ്രതിജ്ഞയുടെ പ്രാധാന്യത്തെക്കുറിച്ച് നിർദ്ദേശം നല്‍കിയതിന് ശേഷമാണ് ചടങ്ങ് നടന്നത്. ശേഷം കർദ്ദിനാൾ ഫാരെലിന്റെ സാന്നിധ്യത്തിൽ, രേഖകളില്‍ ഇവര്‍ ഒപ്പുവെച്ചു. മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗുമായും സൂക്ഷ്മപരിശോധനയുമായും നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും പൂർണ്ണ രഹസ്യം നിലനിർത്തുമെന്ന ഗൗരവമേറിയ വാഗ്ദാനം സത്യപ്രതിജ്ഞയിൽ ഉൾപ്പെടുത്തിയിരിന്നു. ഓഡിയോ, വീഡിയോ റെക്കോർഡിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്കും സത്യപ്രതിജ്ഞ വേളയില്‍ ഇവര്‍ സ്ഥിരീകരിച്ചു. മാർപാപ്പ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ രഹസ്യസ്വഭാവത്തിനും പവിത്രതയ്ക്കും യോജിച്ച വിധം സഭയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണ് എല്ലാ സഹായ ഉദ്യോഗസ്ഥരും എടുത്ത സത്യപ്രതിജ്ഞയെന്ന് ആഗോള തലത്തില്‍ നിരീക്ഷിക്കപ്പെടുന്നു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-06-12:17:54.jpg
Keywords: കോണ്‍ക്ലേ
Content: 24956
Category: 1
Sub Category:
Heading: കോൺക്ലേവിനിടെ വത്തിക്കാനില്‍ മൊബൈല്‍ സിഗ്നലുകൾ നിർജ്ജീവമാകും
Content: വത്തിക്കാന്‍ സിറ്റി; നാളെ മെയ് 7 പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയ്ക്കു ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ രഹസ്യാത്മകത തുടരാന്‍ നടപടികള്‍ തുടര്‍ന്ന് വത്തിക്കാന്‍. പ്രദേശത്ത് നിലവിലുള്ള മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ സിഗ്നലിന്റെ എല്ലാ ട്രാൻസ്മിഷൻ സംവിധാനങ്ങളും നിർജ്ജീവമാക്കുമെന്ന് വത്തിക്കാൻ ഗവർണറേറ്റ് നഗരത്തിലെ താമസക്കാരെയും ജീവനക്കാരെയും അറിയിച്ചു. രഹസ്യ ബാലറ്റുകളിലൂടെ സിസ്റ്റൈൻ ചാപ്പലിൽ സ്വകാര്യമായി നടത്തുന്ന കോൺക്ലേവിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്ന് പുതിയ പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം, മൊബൈൽ ഓപ്പറേറ്റർമാരുടെ സാങ്കേതികവിദ്യ അനുവദിക്കുന്ന പരമാവധി വേഗതയിൽ സിഗ്നൽ പുനഃസ്ഥാപിക്കും. അതേസമയം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കർദ്ദിനാൾമാരും റോമിലെത്തിയതായി ഇന്നലെ വത്തിക്കാൻ അറിയിച്ചിരിന്നു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കോണ്‍ക്ലേവിനു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-06-14:31:00.jpg
Keywords: കോണ്‍ക്ലേ
Content: 24957
Category: 1
Sub Category:
Heading: കോണ്‍ക്ലേവ് തയാറെടുപ്പിനിടെ റോമില്‍ പൗരോഹിത്യ വസന്തം; 23 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ലോകം മുഴുവന്‍ അടുത്ത കോൺക്ലേവിന് റോമിലേക്ക് ഉറ്റുനോക്കുന്നതിനിടെ പേപ്പല്‍ ബസിലിക്കകളിൽ ഒന്നായ സെന്റ് പോൾ ബസിലിക്കയിൽ 23 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചു. ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാരാണ് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. മെക്സിക്കോയിൽ നിന്ന് 9 ഡീക്കന്മാര്‍, കൊളംബിയയിൽ നിന്ന് 3 ഡീക്കന്മാര്‍, ജർമ്മനി, ബ്രസീൽ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്ന് 2 ഡീക്കന്മാര്‍, അമേരിക്ക, സ്പെയിന്‍, ഫ്രാന്‍സ്, അർജന്റീന, എൽ സാൽവഡോര്‍ എന്നിവങ്ങളില്‍ നിന്ന് ഓരോ ഡീക്കന്മാര്‍ വീതമാണ് തിരുപ്പട്ടം സ്വീകരിച്ചത്. മെക്സിക്കോയിലെ കാൻകുൻ-ചേതുമൽ രൂപത അധ്യക്ഷനായ ബിഷപ്പ് മോൺ. പെഡ്രോ പാബ്ലോയാണ് മുഖ്യകാര്‍മ്മികനായത്. തീക്ഷ്ണതയും അടിത്തറയും ഉള്ളവരും, ധൈര്യശാലികളും, അലംഭാവം ഇല്ലാത്തവരും, സജീവമായിരിക്കുന്നവരും ദൗത്യത്തിന് തങ്ങളുടെ എല്ലാം എങ്ങനെ നൽകണമെന്ന് അറിയുന്നവരുമായ വൈദികരെയാണ് സഭ ആവശ്യപ്പെടുന്നതെന്നു മോൺ. പെഡ്രോ പാബ്ലോ പറഞ്ഞു. ദൈവവിളി പ്രാർത്ഥനയിൽ ജനിക്കുന്നുവെന്നും പ്രാർത്ഥനയിൽ പക്വത പ്രാപിക്കുന്നുവെന്നും പ്രാർത്ഥനയിൽ ഫലം ചൂടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

El obispo ordenante es Monseñor Pedro Pablo Elizondo, LC, obispo de Cancún-Chetumal pic.twitter.com/tIOSAcP0hL
— Legionarios de Cristo (@LegiondeCristo) May 3, 2025

കത്തോലിക്കാ സഭയുടെ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫാരെലിന്റെ കാര്‍മ്മികത്വത്തിലായിരിന്നു ചടങ്ങ് നടക്കേണ്ടിയിരിന്നത്. എന്നാല്‍ കോണ്‍ക്ലേവില്‍ സഭയുടെ നിർണായക സമയത്ത് തന്റെ ഓഫീസിന്റെ വിവിധങ്ങളായ ചുമതലകളുമായി കർദ്ദിനാൾ കെവിൻ തിരക്കിലായ പശ്ചാത്തലത്തില്‍ ബിഷപ്പ് മോൺ. പെഡ്രോയെ നിയമിക്കുകയായിരിന്നു. 2024 അവസാനത്തോടെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് സമൂഹത്തില്‍ 1309 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ 1,033 പേർ വൈദികരാണ്. മെക്സിക്കോയില്‍ നിന്നാണ് ഈ സന്യാസ സമൂഹത്തിന് ഏറ്റവും കൂടുതൽ വൈദികരുള്ളത്. 406 വൈദികരാണ് ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് സമൂഹത്തിനായി മെക്സിക്കോയില്‍ നിന്നു തിരുപ്പട്ടം സ്വീകരിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-05-06-15:48:42.jpg
Keywords: കോണ്‍ക്ലേ
Content: 24958
Category: 1
Sub Category:
Heading: സിസ്റ്റൈന്‍ ചാപ്പല്‍ സുസജ്ജം; വത്തിക്കാന്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ | Video
Content: ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോണ്‍ക്ലേവിന് നാളെ തുടക്കമാകുമ്പോള്‍ സര്‍വ്വകണ്ണുകളും വത്തിക്കാനിലേക്കാണ്. വോട്ടെടുപ്പ് നടക്കുന്ന സിസ്റ്റൈന്‍ ചാപ്പല്‍ എല്ലാ ക്രമീകരണങ്ങളോടും കൂടി പൂര്‍ണ്ണസജ്ജമായി കഴിഞ്ഞിരിക്കുന്നു. 133 കര്‍ദ്ദിനാളുമാര്‍ക്കായി ഇരിപ്പിടവും മറ്റ് സജ്ജീകരണങ്ങളും തയാര്‍. ഇന്ന്‍ (മെയ് 6, 2025 ) അല്‍പ്പസമയം മുന്‍പ് വത്തിക്കാന്‍ പുറത്തുവിട്ട സിസ്റ്റൈന്‍ ചാപ്പലിനകത്തെ ദൃശ്യങ്ങള്‍ കാണാം.

Image: /content_image/News/News-2025-05-06-21:22:04.jpg
Keywords: കോണ്‍ക്ലേ