Content | വത്തിക്കാന്‍ സിറ്റി; നാളെ മെയ് 7 പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയ്ക്കു ആരംഭിക്കുന്ന കോണ്‍ക്ലേവില്‍ രഹസ്യാത്മകത തുടരാന്‍ നടപടികള്‍ തുടര്‍ന്ന് വത്തിക്കാന്‍. പ്രദേശത്ത് നിലവിലുള്ള മൊബൈൽ ഫോൺ ടെലികമ്മ്യൂണിക്കേഷൻ സിഗ്നലിന്റെ എല്ലാ ട്രാൻസ്മിഷൻ സംവിധാനങ്ങളും നിർജ്ജീവമാക്കുമെന്ന് വത്തിക്കാൻ ഗവർണറേറ്റ് നഗരത്തിലെ താമസക്കാരെയും ജീവനക്കാരെയും അറിയിച്ചു. രഹസ്യ ബാലറ്റുകളിലൂടെ സിസ്റ്റൈൻ ചാപ്പലിൽ സ്വകാര്യമായി നടത്തുന്ന കോൺക്ലേവിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മധ്യ ബാൽക്കണിയിൽ നിന്ന് പുതിയ പാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം, മൊബൈൽ ഓപ്പറേറ്റർമാരുടെ സാങ്കേതികവിദ്യ അനുവദിക്കുന്ന പരമാവധി വേഗതയിൽ സിഗ്നൽ പുനഃസ്ഥാപിക്കും. അതേസമയം കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന 133 കർദ്ദിനാൾമാരും റോമിലെത്തിയതായി ഇന്നലെ വത്തിക്കാൻ അറിയിച്ചിരിന്നു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ കോണ്‍ക്ലേവിനു വേണ്ടി പ്രാര്‍ത്ഥന തുടരുകയാണ്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|