category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്; ലെയോ പതിനാലാമൻ പാപ്പയുടെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
Contentവത്തിക്കാന്‍ സിറ്റി: പുതിയ പാപ്പയെ തെരഞ്ഞെടുത്തുവെന്ന ഔദ്യോഗിക ഫലസൂചനയായി വെളുത്ത പുക പുറത്തുവന്ന് ഒരു മണിക്കൂറിന് ശേഷമാണ് പുതിയ മാർപാപ്പ ലെയോ പതിനാലാമൻ സ്‌ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തിയത്. വത്തിക്കാന്‍ ചത്വരത്തില്‍ പതിനായിരങ്ങള്‍ ആര്‍പ്പുവിളികളോടെയും ഹര്‍ഷാരവത്തോടെയും കൈയടികളുമായും നിലക്കൊണ്ടു. പാപ്പ പറയുന്ന ആദ്യ വാചകത്തിനുള്ള കാത്തിരിപ്പും ഓരോരുത്തരുടെയും മുഖത്ത് ദൃശ്യമായിരിന്നു. എഴുതിത്തയാറാക്കിയ പ്രസംഗവുമായി എത്തിയ ലെയോ പതിനാലാമൻ മാർപാപ്പ ബാല്‍ക്കണിയില്‍ നിന്നു പറഞ്ഞ ആദ്യ വാചകം മറ്റൊന്നുമല്ലായിരിന്നു. "നിങ്ങള്‍ക്കു സമാധാനം". പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ അജഗണത്തിനുവേണ്ടി ജീവൻ നൽകിയ നല്ല ഇടയനായ ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ ആദ്യ ആശംസയാണിത്. സമാധാനത്തിന്റെ ഈ ആശംസ നിങ്ങളുടെ ഹൃദയങ്ങളിൽ പ്രവേശിക്കാനും, നിങ്ങളുടെ കുടുംബങ്ങളിലും, അവർ എവിടെയായിരുന്നാലും എല്ലാ ആളുകളിലും, എല്ലാ ജനതകളിലും, ഭൂമിയിലും എത്തിച്ചേരാനും ഞാൻ ആഗ്രഹിക്കുന്നു. ഇതാണ് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം. നമ്മെയെല്ലാം നിരുപാധികം സ്നേഹിക്കുന്ന ദൈവത്തിൽ നിന്നാണ് സമാധാനം, എളിമയും സ്ഥിരോത്സാഹവും വരുന്നത്. ദുർബലമെങ്കിലും ഫ്രാൻസിസ് പാപ്പയുടെ ശക്തമായ ശബ്ദ‌ം ഇപ്പോഴും നമ്മുടെ കാതുകളിലുണ്ട്. അദ്ദേഹം റോമിനെ ആശീർവദിച്ചു. ആ ഈസ്റ്റർ ദിനത്തിൽ രാവിലെ പാപ്പ ആശീർവദിച്ചതു റോമിനെ മാത്രമല്ല, ലോകത്തെയാകമാനമാണ്. ആ ആശീർവാദം തുടരാൻ എന്നെ അനുവദിക്കുക. ദൈവം നമ്മെ സ്നേഹിക്കുന്നു, എല്ലാവരെയും സ്നേഹിക്കുന്നു. തിന്മ നിലനിൽക്കില്ല. നാമെല്ലാം ദൈവകരങ്ങളിലാണ്. അതുകൊണ്ട്, ഭയപ്പെടാതെ, ഐക്യത്തോടെ ദൈവത്തോടു കൈകോർത്തു മുന്നോട്ടുപോകാം. നമ്മൾ യേശു ക്രിസ്തുവിന്റെ ശിഷ്യരാണ്. ക്രിസ്‌തുവാണ് നമുക്കു മുൻപേ നടക്കുന്നത്. ലോകത്തിനു ക്രിസ്‌തുവിന്റെ പ്രകാശം ആവശ്യമുണ്ട്. സംഭാഷണത്തിലൂടെയും, കണ്ടുമുട്ടലിലൂടെയും, എല്ലാവരെയും ഐക്യപ്പെടുത്തുന്നതിലൂടെയും, എപ്പോഴും സമാധാനത്തിൽ ഒരു ജനതയായിരിക്കാൻ ഞങ്ങളെയും സഹായിക്കൂ, പരസ്പരം പാലങ്ങൾ പണിയാൻ സഹായിക്കൂ. ഫ്രാൻസിസ് മാർപാപ്പയ്ക്ക് നന്ദി! പത്രോസിന്റെ പിൻഗാമിയാകാൻ എന്നെ തിരഞ്ഞെടുത്ത എല്ലാ സഹ കർദ്ദിനാളുമാർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾക്കൊപ്പം ഏകസഭയായി മുന്നോട്ടു പോകുന്നതിന്, എപ്പോഴും സമാധാനവും നീതിയും തേടുന്നതിന്, ക്രിസ്തുവിനെ പിന്തുടരുന്ന എല്ലാ പുരുഷൻമാർക്കും സ്ത്രീകൾക്കുമൊപ്പം പ്രവർത്തിക്കുന്നതിന്, ഭയമില്ലാതെ സുവിശേഷം പ്രഘോഷിക്കുന്നതിനു പ്രത്യാശയുടെ യഥാർത്ഥ മിഷ്ണറിമാരായിരിക്കുന്നതിന് നന്ദി. "നിങ്ങളോടൊപ്പം ഞാൻ ഒരു ക്രിസ്ത്യാനിയും നിങ്ങൾക്കുവേണ്ടി ഒരു ബിഷപ്പുമാണ്" എന്ന് പറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ പുത്രനാണ് ഞാൻ. ഈ അർത്ഥത്തിൽ, ദൈവം നമുക്കായി ഒരുക്കിയിരിക്കുന്ന ആ മാതൃരാജ്യത്തിലേക്ക് നമുക്കെല്ലാവർക്കും ഒരുമിച്ച് നടക്കാം. റോമൻ സഭയ്ക്ക്, പ്രത്യേക ആശംസ! ഈ ചത്വരം പോലെ നമ്മൾ മിഷ്ണറി സഭയാകാൻ പരിശ്രമിക്കണം. ദാനധർമ്മം, സാന്നിധ്യം, സംഭാഷണം, സ്നേഹം എന്നിവ ആവശ്യമുള്ള എല്ലാവരെയും എപ്പോഴും തുറന്ന കരങ്ങളോടെ സ്വീകരിക്കാൻ പാലങ്ങളും സംഭാഷണങ്ങളും നിർമ്മിക്കുന്ന ഒരു മിഷ്ണറി സഭ, ഒരു സഭ എങ്ങനെയാകണമെന്ന് നാം ഒരുമിച്ച് അന്വേഷിക്കണം. (തുടര്‍ന്നു സ്പാനിഷ് ഭാഷയിലായിരിന്നു പ്രസംഗം) എല്ലാവർക്കും, പ്രത്യേകിച്ച് പെറുവിലെ എന്റെ പ്രിയപ്പെട്ട ചിക്ലായോ രൂപതയ്ക്ക് ഒരു വാക്ക്; ആശംസകൾ. വിശ്വസ്തരായ ഒരു ജനത അവരുടെ ബിഷപ്പിനൊപ്പം പോയി, അവരുടെ വിശ്വാസം പങ്കിട്ടു, യേശുക്രിസ്തുവിന്റെ വിശ്വസ്ത സഭയായി തുടരാൻ വളരെയധികം സംഭാവന നൽകി. (തുടര്‍ന്നു ഇറ്റാലിയൻ ഭാഷയില്‍ സംസാരിച്ച്) റോമിലെയും ഇറ്റലിയിലെയും, മുഴുവൻ ലോകത്തിലെയും സഹോദരീസഹോദരന്മാരേ, നിങ്ങൾക്കെല്ലാവർക്കും, ഞങ്ങൾ ഒരു സിനഡൽ സഭയാകാൻ ആഗ്രഹിക്കുന്നു, ചലിക്കുന്ന ഒരു സഭയാകാൻ, എപ്പോഴും സമാധാനം ആഗ്രഹിക്കുന്ന, എപ്പോഴും ദാനധർമ്മം ആഗ്രഹിക്കുന്ന, പ്രത്യേകിച്ച് കഷ്ടപ്പെടുന്നവരോട് എപ്പോഴും അടുത്തിരിക്കാൻ ശ്രമിക്കുന്ന ഒരു സഭയാകാൻ ആഗ്രഹിക്കുന്നു. ഇന്ന് പോംപൈ മാതാവിനോടുള്ള പ്രാർത്ഥനയുടെ ദിവസമാണ്. നമ്മുടെ അമ്മയായ കന്യകാമറിയം എപ്പോഴും നമ്മോടൊപ്പം നടക്കാൻ, അടുത്തിരിക്കാൻ, അവളുടെ മധ്യസ്ഥതയിലും സ്നേഹത്തിലും നമ്മെ സഹായിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞാൻ നിങ്ങളോടൊപ്പം ഒരുമിച്ച് പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നു. ഈ പുതിയ ദൗത്യത്തിനായി, മുഴുവൻ സഭയ്ക്കും, ലോകത്തിലെ സമാധാനത്തിനായി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം, നമ്മുടെ അമ്മയായ മറിയത്തിൽ നിന്ന് ഈ പ്രത്യേക കൃപയ്ക്കായി നമുക്ക് അപേക്ഷിക്കാം. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second Image
Third Image
Fourth Image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-09 12:08:00
Keywordsപാപ്പ
Created Date2025-05-09 12:09:04