category_idNews
Priority0
Sub CategoryNot set
statusUnpublished
PlaceNot set
Mirror DayNot set
Headingകറുത്ത പുക നൽകുന്ന വിശുദ്ധ സന്ദേശം..!
Contentആഗോള കത്തോലിക്ക സഭയുടെ 267-ാമത് മാർപാപ്പയെ കണ്ടെത്തുവാൻ കർദിനാൾമാരുടെ കോൺക്ലേവ് വളരെ രഹസ്യമായി തുടരുന്നു. പാപ്പയെ കണ്ടെത്തുവാൻ മൂന്നാം തവണയും കഴിഞ്ഞില്ലന്ന് അറിയിച്ചുകൊണ്ട് കറുത്ത പുക ആവർത്തിക്കുന്നു. എന്തായിരിക്കും വൈകുന്നതിന്റെ കാരണം? ആരായിരിക്കും മുന്നിൽ എത്തുന്നത്? അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും? ഫ്രാൻസിസ് പാപ്പയുടെ യഥാർത്ഥ പിൻഗാമിയായിരിക്കുമോ? ചിലർ പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹം വരുമോ? എന്തെല്ലാമാണ് 133 കർദ്ദിനാൾമാർ ചിന്തിക്കുന്നത്? അവരുടെ മാനസികാവസ്ഥ എന്തായിരിക്കും? സഭയ്ക്കുള്ളിൽ വലിയ സംഘർഷവും വിവിധ ചേരികൾ തമ്മിൽ ഏറ്റുമുട്ടൽ ആണോ? അവർ തമ്മിൽ അഭിപ്രായവ്യത്യാസത്തിൽ ആണോ? വിവിധ ഭൂഖണ്ഡങ്ങൾ രാജ്യങ്ങൾ ഒരുമിക്കുകയോ പരസ്പരം കലഹിക്കുകയോ ആണോ? ഇത്രയും ആലോചിക്കാനുണ്ടോ? മുമ്പ് മാധ്യമങ്ങൾ നിർദേശിച്ച ഒരാളുടെ പേര് ഒരുപോലെ അങ്ങ് എഴുതിയാൽ എന്താണ് കുഴപ്പം? ഏപ്രിൽ 22 മുതൽ കർദ്ദിനാൾ തിരുസംഘം തുടർച്ചയായി മെയ്‌ 6 വരെ 12 യോഗങ്ങൾ ചേർന്നതല്ലേ? അപ്പോൾ ഒരു പേര് കണ്ടെത്തുവാൻ കഴിഞ്ഞില്ലേ? എന്തുകൊണ്ട് അവിടെ ഒരു പേര് നിർദേശിച്ചില്ലേ? കറുത്ത പുക നൽകുന്ന യഥാർത്ഥ വെളുപ്പുള്ള വിശുദ്ധ ചിന്തകൾ എന്തെല്ലാം ആണ്? അതിനുള്ള ധ്യാനത്തിന്റെ സമയമാണിത്. വിശുദ്ധ പത്രോസിന്റെ പുതിയ പിൻഗാമിയുടെ ചുമതലകൾ, സഭയുടെ അവസ്ഥ, പ്രതീക്ഷ, ലോകം പ്രതീക്ഷിക്കുന്ന വിവിധ യോഗ്യതകൾ, സഭയുടെ ആഭ്യന്തര പ്രതിസന്ധികൾ, വിവിധ സംവിധാനത്തിൽ വന്നിട്ടുള്ള വീഴ്ചകൾ, അതിന്റെ കാരണങ്ങൾ, അത് പരിഹരിക്കേണ്ട വഴികൾ, കഴിഞ്ഞ മെത്രാൻ സിനഡ് ചർച്ച ചെയ്തതും, വോട്ടിട്ടു തീരുമാനിക്കുകയും ചെയ്ത കാര്യങ്ങൾ, ഫ്രാൻസിസ് പാപ്പയുടെ തീരുമാനങ്ങൾ, അദ്ദേഹം നേരിട്ട വിവിധ പ്രതിസന്ധികൾ, വിവിധ സ്വയാധികാര സഭകളുടെ അവസ്ഥകൾ, ആവശ്യങ്ങൾ, വിവിധ രാജ്യങ്ങളിലെ സഭയുടെയും സമൂഹത്തിന്റെയും അവസ്ഥകൾ, യുദ്ധം, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളുടെ വിശ്വാസം, കുടുമ്ങ്ങളുടെ നിലനിൽപ്പും കൂട്ടായ്മയും, വിശുദ്ധ വിവാഹത്തിന് എതിരെ ഉയരുന്ന വിവിധ വെല്ലുവിളികൾ, സ്വവർഗരതിക്കായി, അവരുടെ ഒത്തു വാസത്തിനായി വാദിക്കുന്നവർ ഉയർത്തുന്ന വാദങ്ങൾ, ജീവന്റെ ആദരവ്, സംരക്ഷണം, ഒന്നും ഇല്ലാത്തവരുടെയും ഒന്നുമല്ലാത്തവരുടെയും സുരക്ഷ, സംരക്ഷണം, വിശ്വാസ പ്രതിസന്ധികൾ ഉണ്ടാക്കുന്ന പുതിയ പ്രതി ഭാസങ്ങൾ, പ്രത്യയ ശാസ്ത്രങ്ങൾ, മുന്നേറ്റങ്ങൾ, വനിതാ പൗ രോഹിത്യം, അൽമായ പങ്കാളിത്തം.... ഇങ്ങനെ വിചിന്തനം നടത്തിയ വിഷയങ്ങൾ വോട്ട് ചെയ്യുന്ന കർദ്ദിനാളുമാരുടെ മനസ്സിൽ നിറയുന്നുണ്ട്. അവർ കേട്ട കാര്യങ്ങൾ, അറിഞ്ഞ യാഥാർത്ഥങ്ങൾ എങ്ങനെ വിസ്മരിക്കും? കാലഘട്ടത്തിന് യോജിച്ച വിശുദ്ധി, വിജ്ഞാനം, വിവേകം, വിശ്വാസ തീക്ഷ്ണത നിറഞ്ഞ നിരവധി നേതാക്കന്മാർ അവിടെ ഉണ്ട്. അങ്ങനെയുള്ളവരുടെ ധാരാളം വ്യക്തികളിൽ നിന്നും ഏറ്റവും ഉചിതമായ മഹാചര്യനിലേയ്ക്ക് എത്തുന്നതിലേക്കുള്ള പ്രയാണത്തിലാണ് അവർ. സഭ ഒരു ഏകാധിപതിയായ പോപ്പിന്റെ കീഴിലല്ല പ്രവർത്തിക്കുന്നത്. സഭയിൽ ജനാധിപത്യം ഇല്ലെന്ന് ചിലർ പറയാറുണ്ട്. എന്നാൽ ആ വീക്ഷണം ശരിയല്ലെന്ന് തെളിയിക്കുന്നതാണ് വൈകുന്ന വെളുത്ത പുകയെന്ന് പറയാതെ വയ്യ. ഒരു പാപ്പ വേർപെടുമ്പോൾ വത്തിക്കാനിലോ, സഭയുടെ വിവിധ സംവിധാനങ്ങളിലോ യാതൊരു വീഴ്ചയും സംഭവിക്കാതെ നടക്കുന്ന കാഴ്ച ലോകം കാണുന്നു. സുശക്തമായ ഒരു സംവിധാനം ലോകത്തിലെ ചെറിയ രാജ്യത്തിലെ ഭരണ സംവിധാനത്തിന് ഉണ്ട്. വിശുദ്ധ പത്രോസിന്റെ പിൻഗാമി, സാർവ്വത്രിക കത്തോലിക്ക സഭയുടെ നാഥൻ, വത്തിക്കാൻ രാജ്യത്തിന്റെ അധ്യക്ഷൻ, റോമാ രൂപതയുടെ മെത്രാൻ, ഒരേസമയം ഈ പദവികളിലേയ്ക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ഇത് നാം ആദരവോടെ, അഭിമാനത്തോടെ സ്മരിക്കണം. ഇപ്പോൾ സഭയിൽ വലിയ അധികാരം വഹിക്കുന്നവരും, വലിയ സമ്പന്ന രാജ്യത്തിൽ നിന്നും എത്തിയവരും, മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിയതുകൊണ്ടോ, മഹനീയ ശുശ്രുഷകൾ വഴിയോ ശ്രദ്ധിക്കപ്പെട്ടവരും, പ്രാർത്ഥനയുടെ കരുത്തിൽ, സഭാ പഠനത്തിന്റെ ആഴങ്ങളിൽ വളർന്നവർ, വിട്ടു വീഴ്ചകളും സമവായങ്ങൾ വേണമെന്ന് ചിന്തിക്കുന്നവരും, അത് പാടില്ലെന്ന് വിശ്വസിക്കുകയും അതിനായി ഉറച്ച നിലപാടുകൾ സ്വീകരിക്കുന്നവരും വോട്ട് ചെയ്യുന്നവരിലുണ്ട്, അവർ പരിഗണിക്കുന്നവരിലുമുണ്ട്. ഈ യഥാർത്ഥങ്ങൾ മുന്നിൽ ഉള്ളപ്പോൾ കാത്തിരിക്കാനുള്ള മനസ്സ് കർദ്ദിനാളുമാർക്കുണ്ട്. അത് സഭയുടെ വിശ്വാസികൾക്കുമുണ്ട്. എങ്ങനെയെങ്കിലും ഉടനെ ഒരു പോപ്പിനെ തിരഞ്ഞെടുക്കാൻ തിരക്കുകൂട്ടുന്നവരല്ല വോട്ട് ചെയ്യുന്ന കർദ്ദിനാളുമാർ എന്ന വസ്തുത നാം മനസ്സിലാക്കണം. ഇന്നലെ വത്തിക്കാനിൽ ആറു മണിക്കൂറോളം ഞാനും നല്ല തണുപ്പ് സഹിച്ചു നിന്നു. ചുറ്റുംനിന്ന പതിനായിരകണക്കിന് വിശ്വാസികളും, നുറുകണക്കിന് വൈദികരും സന്യാസിനികളെയും, മെത്രാൻമാരെയും കാണുവാൻ കഴിഞ്ഞു. ഇറ്റാലിയൻ സമയം 9 മണി കഴിഞ്ഞപ്പോൾ കറുത്ത പുക കണ്ടു. 7-30 ന് പുക ഉയരാതെ വന്നപ്പോൾ, വൈകിയപ്പോൾ പുതിയ പോപ്പിനെ കണ്ടെത്തിയെന്ന് അവിടെ നിന്നവർ കരുതി. എന്നാൽ കറുത്ത പുക കണ്ടപ്പോൾ യാതൊരു വിഷമമോ വിയോജിപ്പോ പ്രകടിപ്പിക്കുന്ന ശബ്ദമോ പ്രതികരണമോ കണ്ടില്ല, കേട്ടില്ല. ഉചിതമായ ഒരു പോപ്പിനായി പ്രാർത്ഥിക്കാം എന്ന് പറഞ്ഞുകൊണ്ട് ശാന്തമായി, പ്രത്യാശയോടെ മടങ്ങി പോകുന്നവരെ കണ്ടതിന്റെ സന്തോഷം, സംതൃപ്തി എന്റെ മനസ്സിൽ നിറയുന്നു. ഇതാണ് വിശ്വാസികളുടെ മനസ്സ്. ദൈവത്തിന് സ്തുതി. മാധ്യമങ്ങൾ അവരുടെ ഭാവനയിൽ വിരിയുന്ന കഥകൾ പ്രചരിപ്പിക്കുന്ന മണിക്കൂറുകളാണിത്. അത് കറുത്ത പുകയിൽ ലയിച്ചു ചേരട്ടെ. വിശുദ്ധ പത്രോസിന്റെ പള്ളിയിൽ കർദ്ദിനാളുമാർ ധ്യാനിച്ച ചിന്തകൾ ഓർക്കണം. ലോകത്തിൽ ഒരാൾക്ക് ലഭിക്കാവുന്ന, കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാണ്, സ്ഥാനമാണ് പാപ്പ പദവി. അത് നിസാരകാര്യമല്ല. ലോകത്തിന്റെ രക്ഷകനും നാഥനുമായ യേശു ക്രിസ്തുവിന്റെ കാണപ്പെടുന്ന പ്രതിനിധിയെയാണ് സിസ്റ്റൈൻ ചാപ്പലിൽ ഇപ്പോൾ കണ്ടെത്തുന്നത്. അതാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ദൈവത്തിന്റെ മനസ്സിൽ തീരുമാനിച്ച വ്യക്തിയെ, പരിശുദ്ധാത്മാവ് ഈ മണിക്കൂറിൽ 133 പിതാക്കന്മാർക്ക് വെളിപ്പെടുത്തുന്നു. മികച്ച അനേകരിൽ നിന്ന് ഏറ്റവും അനുയോജ്യമായ പരിശുദ്ധ പിതാവിന്റെ നാമം മുന്നിൽ രണ്ട് ഭൂരിപക്ഷം പേര് എഴുതി കഴിയുമ്പോൾ വെളുത്ത പുക ഉയരും. ലോകത്തിന് വിശുദ്ധിയുടെ പ്രകാശം പരത്തുന്ന, പ്രത്യാശയുടെ വെളിച്ചം വിതറുന്ന ആ പിതാവിനെ കാണുവാൻ ഞാൻ ഇപ്പോഴും വത്തിക്കാൻ ചതുരത്തിൽ നിൽക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ വിശുദ്ധ പത്രോസിന്റെ പള്ളിയിൽ പങ്കെടുത്ത് പ്രാർത്ഥിച്ച വിശ്വാസത്തിൽ..! ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-08 15:12:00
Keywordsപുക
Created Date2025-05-08 18:13:14