category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ലെയോ പതിനാലാമൻ പാപ്പയ്ക്കു ആറന്മുള കണ്ണാടി സമ്മാനിച്ച് മലങ്കര ഓർത്തഡോക്‌സ് മെത്രാന്മാര്‍
Contentവത്തിക്കാന്‍ സിറ്റി/ കോട്ടയം: മലങ്കര ഓർത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തമാർ വത്തിക്കാനിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി. മലങ്കരസഭയുടെ ഉപഹാരമായി ആറൻമുള കണ്ണാടി മാർപാപ്പയ്ക്ക് സമ്മാനിച്ചു. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കുറിലോസ്, യുഹാനോൻ മാർ പോളിക്കാ ർപ്പോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വാ മാർ നിക്കോദി മോസ്, ഡോ. ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ എക്യുമെനിക്കൽ റിലേഷൻസ് ഡിപ്പാർട്ട്മെന്റാണ് വത്തിക്കാനിൽ കൂടിക്കാഴ്ച്ചയ്ക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇന്നലെ മെയ് 28 ബുധനാഴ്ച വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിച്ചേർന്ന നാൽപ്പത്തിനായിരത്തോളം വരുന്ന തീർത്ഥാടകരും സന്ദർശകരുമായ പൊതുസമൂഹത്തിനു നല്‍കിയ സന്ദേശത്തിന് ഒടുവിലാണ് കൂടിക്കാഴ്ച നടന്നത്. റോമിലെ ഓറിയന്‍റല്‍ ഇൻസ്റ്റിറ്റ്യൂട്ട് ചാപ്പലിൽ സ്വർഗാരോഹണ തിരുനാള്‍ ശുശ്രൂഷകൾക്ക് പിതാക്കന്മാർ കാർമികത്വം വഹിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-05-29 09:11:00
Keywordsമലങ്കര
Created Date2025-05-29 09:11:55