category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും
Contentകൊച്ചി: പരിഷ്കരിച്ച പിഒസി ബൈബിൾ ഇന്നു പ്രകാശനം ചെയ്യും. ഉച്ചയ്ക്ക് 12ന് കേരളസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പിഒസിയിൽ നടക്കുന്ന ചടങ്ങിൽ കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പ്രഫ. എം.കെ. സാനുവിന് നൽകിയാണു ബൈബിളിന്റെ പ്രകാശനകർമം നിർവഹിക്കുക. ചടങ്ങിൽ കേരളത്തിലെ എല്ലാ മെത്രാന്മാരും സന്യാസ സമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരും പങ്കെടുക്കും. വിശുദ്ധഗ്രന്ഥം കാലാകാലങ്ങളിൽ പരിഷ്കരിച്ച് ദൈവജനത്തിനു സംലഭ്യമാക്കാൻ ശ്രദ്ധിക്കണമെന്ന മാർപാപ്പമാരുടെ നിർദേശങ്ങൾ അനുസരിച്ചാണ് 2008ൽ കേരള സഭ പിഒസി ബൈബിളിൻ്റെ പരിഷ്‌കരണശ്രമങ്ങൾ ആരംഭിച്ചത്. 1992ൽ തന്നെ പിഒസി ബൈബിൾ പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചെങ്കിലും 2005 ജൂണിൽ അന്നത്തെ കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ. സൈറസ് വേലംപറമ്പിലാണു പുതിയ നിയമം പരിഷ്കരിക്കുന്നതിനുള്ള പ്രോജക്ട് കെസിബിസിക്കു സമർപ്പിച്ചത്. തുടർന്ന് റവ. ഡോ.അഗസ്റ്റിൻ മുള്ളൂർ കൺവീനറായി ബൈബിൾ പണ്ഡിതരുടെ സംഘം രൂപീകരിക്കുകയും മൂലഭാഷകളിൽനിന്നു വിവർത്തനം ആരംഭിക്കുകയും ചെയ്തു. ബൈബിൾ പണ്ഡിതരായ റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, റവ. ഡോ. ആന്റണി തേറാത്ത്, റവ.ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, റവ.ഡോ. ജോൺസൺ പുതുശേരി, റവ. ഡോ. കുര്യൻ വാലുപറമ്പിൽ, ഭാഷാപണ്ഡിതരായ റവ. ഡോ. ചെറിയാൻ കുനിയന്തോടത്ത്, പ്രഫ. ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവർ വിവിധ ഘട്ടങ്ങളിൽ പുതിയ നിയമ പരിഷ്കരണ സംഘത്തിൽ അംഗങ്ങളായിരുന്നു. പരിഷ്‌കരിച്ച പുതിയ നിയമം 2012ൽ പ്രസിദ്ധീകരിച്ചു. 2015ൽ അന്നത്തെ ബൈബിൾ കമ്മീഷൻ സെക്രട്ടറിയായിരുന്ന റവ. ഡോ.ജോഷി മയ്യാറ്റിൽ പഴയനിയമം പരിഷ്കരിക്കുന്നതിനുള്ള പ്രോജക്ട് കെസിബിസിക്ക് സമർപ്പിച്ചു. അദ്ദേഹത്തോടൊപ്പം റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പിൽ, ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ, റവ. ഡോ. ഏബ്രഹാം പേഴുംകാട്ടിൽ, റവ.ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ, റവ.ഡോ. ജോൺസൺ പുതുശേരി, റവ. ഡോ. ആൻ്റണി തറേക്കടവിൽ, റവ. ഡോ. ജേക്കബ് പ്രസാദ്, ഭാഷാപണ്ഡിതരായ പ്രഫ. ഷെവ. പ്രിമൂസ് പെരിഞ്ചേ രി, പ്രഫ. ഡൊമിനിക് പഴമ്പാശേരി എന്നിവരടങ്ങിയ സംഘമാണു പഴയ നിയമ പരിഷ്കരണം പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി പുരോഗമിച്ച പ്രവർത്തനങ്ങൾ 2024ൽ പൂർത്തീകരിച്ചു. പരിഭാഷയുടെ കൃത്യതയ്ക്കും ഭാഷാസംശോധനയ്ക്കും വേണ്ട തിരുത്തലുകൾക്കു ശേഷം പരിഷ്കരിച്ച പിഒസി സമ്പൂർണ ബൈബിളാണ് ഇന്നു പ്രകാശിതമാകുന്നത്. കേരളസഭയ്ക്കും കേരള കത്തോലിക്കാ മെത്രാൻ സമിതിക്കും പിഒസിക്കും കെസിബിസി ബൈബിൾ കമ്മീഷനും ഇത് അഭിമാനത്തിൻ്റെ ചരിത്ര മുഹൂർത്തമാണെന്ന് പിഒസി ഡയറക്ടർ ഫാ. തോമസ് തറയിൽ, കെസിബിസി ബൈബിൾ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട് എന്നിവർ പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-03 10:34:00
Keywordsബൈബി
Created Date2025-06-03 10:35:48