Content | ചിക്കാഗോ: കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പത്രോസിൻറെ പിൻഗാമിയും റോമിന്റെ മെത്രാനുമായി തെരഞ്ഞെടുക്കപ്പെട്ടതിൻറെ ആഘോഷം അമേരിക്കയില്‍ അദ്ദേഹത്തിൻറെ ജന്മനഗരമായ ചിക്കാഗോയിൽ നടക്കും. ലെയോ പാപ്പ ജനിച്ച ചിക്കാഗോ നഗരത്തില്‍ ജൂൺ 14നാണ് ആഘോഷം നടക്കുക. ലെയോ പതിനാലാമൻ പാപ്പയുടെ ശാരീരിക സാന്നിധ്യം ഈ ആഘോഷത്തിലുണ്ടാകില്ലെങ്കിലും വീഡിയോ സന്ദേശത്തിലൂടെ പാപ്പ അവിടെ സന്നിഹിതനായിരിക്കുമെന്ന് സംഘാടകർ വെളിപ്പെടുത്തി.
പാപ്പയുടെ ജന്മനാടിന്റെ ആഘോഷത്തിന് ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിന്നു. വില്‍പ്പന ആരംഭിച്ചു കേവലം മണിക്കൂറുകള്‍ക്കുളില്‍ തന്നെ മുഴുവന്‍ ടിക്കറ്റും വിറ്റുപോയിരിന്നു. ആദ്യ 15 മിനിറ്റിനുള്ളിൽ മാത്രം 10,000 ടിക്കറ്റുകൾ വിറ്റുപോയതായി ചിക്കാഗോ അതിരൂപത അറിയിച്ചു. പ്രാർത്ഥനയാലും സംഗീതത്താലും സാന്ദ്രമായിരിക്കും ഈ ആഘോഷം വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയിലായിരിക്കും ചിക്കാഗോ അതിരൂപത വ്യക്തമാക്കി.
1955 സെപ്റ്റംബർ 14നു അമേരിക്കൻ ഐക്യനാടുകളിലെ ഇല്ലിനോയിസ് സംസ്ഥാനത്തിലെ ചിക്കാഗോ നഗരത്തിലാണ് ലെയോ പതിനാലാമൻ പാപ്പ ജനിച്ചത്. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെയാണ് ലെയോ പാപ്പ മെയ് ആദ്യ വാരത്തില്‍ നടന്ന കോണ്‍ക്ലേവില്‍ ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|