Content | കോട്ടയം: മിശിഹായോടും സഭയോടും വിശ്വസ്തത പുലർത്തുന്നവനാകണം ഓരോ വൈദികനും വൈദീകാർത്ഥിയുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്. സീറോ മലബാർ സഭയുടെ മേജർ സെമിനാരിയായ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെയും അക്കാദമി വിഭാഗമായ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും 2025-26 അധ്യായന വർഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെയും വളരെ പ്രത്യേകമായി സീറോ മലബാർ സഭയുടെയും ദൈവശാസ്ത്രപരവും- അദ്ധ്യാത്മികവും- സാംസ്കാരികവുമായ പൈതൃകത്തെക്കുറിച്ച് ഓരോരുത്തരും അറിവുള്ളവരായിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് റവ. ഡോ. പോളി മണിയാട്ട്, സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഡീക്കൻ ഹെൻറി തെക്കേചൂരനോലിൽ എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് 'പാരമ്പര്യവും പുരോഗമനവും' എന്ന വിഷയത്തെ ആസ്പദമാക്കി റവ. ഡോ. അരുൺ കലമറ്റത്തിൽ പ്രബന്ധാവതരണം നടത്തി. 2025-26 അധ്യായന വർഷത്തിൽ ബിരുദ-ബിരുദാനന്തര-ഗവേഷണ വിഭാഗങ്ങളിലായി 346 പേർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നടത്തുന്നുണ്ട്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |