Content | തൃശൂർ അതിരൂപതയുടെ മരിയൻ തീർത്ഥാടനകേന്ദ്രമായ ഏനാമാക്കൽ കോഞ്ചിറ പരി. പോംപേ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ 138-ാം തിരുന്നാളിനോടാനുബന്ധിച്ച് തയാറാക്കിയ ജപമാലയുടെ വീഡിയോ ശ്രദ്ധ നേടുന്നു. ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് "ജപമണിനാദം 2025" എന്ന വീഡിയോ തയാറാക്കിയിരിക്കുന്നത്.
മലയാളം കൂടാതെ ഈശോ സംസാരിച്ച ഭാഷയായ അരമായ ഉള്‍പ്പെടെ 53 ഭാഷകളിലാണ് ജപമാല പ്രാര്‍ത്ഥന മുന്നോട്ടുപോകുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകള്‍ കൂടാതെ ഹംഗേറിയന്‍, റഷ്യന്‍, പോര്‍ച്ചുഗീസ്, യുക്രേനിയന്‍, പോളിഷ്, സ്ലോവാക്യന്‍, ഗ്രീക്ക്, ചൈനീസ്, അറബിക്, സിംഹള, ഹീബ്രു തുടങ്ങിയ വിവിധ ഭാഷകളിലാണ് 'നന്മ നിറഞ്ഞ മറിയമേ' പ്രാര്‍ത്ഥന ചൊല്ലുന്നത്. വീഡിയോയുടെ പ്രകാശനം ഗ്വാളിയോര്‍ രൂപത ബിഷപ്പ് മാർ ജോസഫ് തൈക്കാട്ടിൽ കോഞ്ചിറ തീർത്ഥ കേന്ദ്രത്തിൽ നേരത്തെ നിർവഹിച്ചിരിന്നു.
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|