category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയേശു ക്രിസ്തുവാണ് ദൈവം, വഴിയും സത്യവും ജീവനും; പോസ്റ്റുമായി ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള യങ്‌ഹൂൺ കിം
Contentസിയോള്‍: യേശു ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറഞ്ഞു ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള വ്യക്തി. മനുഷ്യബുദ്ധിയുടെ അളവുകോലായ IQ അഥവാ Intelligence Quotient ലോകത്ത് ഏറ്റവും അധികമുള്ള വ്യക്തിയായി അറിയപ്പെടുന്ന ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞനായ യങ്‌ഹൂൺ കിം പങ്കുവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. "ലോകത്തിലെ ഏറ്റവും ഉയർന്ന ഐക്യു റെക്കോർഡ് ഉടമ എന്ന നിലയിൽ, യേശുക്രിസ്തു ദൈവവും വഴിയും സത്യവും ജീവനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു"- എന്നായിരിന്നു ജൂൺ 17 ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റ്.

As the world’s highest IQ record holder, I believe that Jesus Christ is God, the way and the truth and the life.
— YoungHoon Kim (@yhbryankimiq) June 18, 2025

ഒഫീഷ്യല്‍ വേള്‍ഡ് റെക്കോർഡ് , ഗിഗാ സൊസൈറ്റി, മെൻസ, വേൾഡ് മെമ്മറി ചാമ്പ്യൻഷിപ്പ്സ്, ഗിന്നസ് വേൾഡ് റെക്കോർഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വേൾഡ് മെമ്മറി സ്പോർട്സ് കൗൺസിൽ തുടങ്ങിയ സംഘടനകളാണ് നേരത്തെ ലോകത്തിലെ ഏറ്റവും ഉയർന്ന ഐ ക്യു റെക്കോർഡ് ഉടമയെന്ന പദവിയ്ക്കു യങ്‌ഹൂൺ കിമ്മിനെ തെരഞ്ഞെടുത്തത്.

I will use this opportunity to lead many souls to God
— YoungHoon Kim (@yhbryankimiq) June 19, 2025

തന്റെ ആദ്യ പോസ്റ്റിന്റെ ലഭിച്ച വന്‍ ജന ശ്രദ്ധയ്ക്കു പിന്നാലേ ഇന്നലെ ജൂൺ 19-ന് എക്സില്‍ അദ്ദേഹം കമന്‍റായി മറ്റൊരു പോസ്റ്റ് കൂടി പങ്കുവെച്ചു. "ഈ അവസരം ഉപയോഗിച്ച് നിരവധി ആത്മാക്കളെ ദൈവത്തിലേക്ക് നയിക്കുമെന്ന്" എന്നായിരിന്നു കിമ്മിന്റെ കമന്‍റ് പോസ്റ്റ്. ഒരു കമന്റേറ്റർക്ക് നല്‍കിയ മറ്റൊരു മറുപടിയിൽ "ആമേൻ. ക്രിസ്തുവാണ് എന്റെ യുക്തി" എന്ന കമന്‍റ് അദ്ദേഹം പോസ്റ്റ് ചെയ്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.

Amen Christ is my logic
— YoungHoon Kim (@yhbryankimiq) June 18, 2025

കഴിഞ്ഞ ഫെബ്രുവരിയിൽ “ദൈവം ഉണ്ട്. 100%” എന്നു കിം പ്രസ്താവിച്ചിരിന്നു. ദക്ഷിണ കൊറിയൻ സർക്കാരിന്റെ പിന്തുണയുള്ള സംഘടനയായ ന്യൂറോസ്റ്റോറിയുടെ സ്ഥാപകനും സിഇഒയുമാണ് കിം. യുണൈറ്റഡ് സിഗ്മ ഇന്റലിജൻസ് അസോസിയേഷൻ സ്ഥാപിച്ച അദ്ദേഹം, ശാസ്ത്രീയ പുരോഗതി പ്രോത്സാഹിപ്പിക്കുന്ന ലൈഫ് ബോട്ട് ഫൗണ്ടേഷന്റെ ബോർഡിലും അംഗമാണ്. ആയിരകണക്കിന് ആളുകളാണ് ക്രിസ്തു വിശ്വാസം പ്രഘോഷിച്ചുള്ള അദ്ദേഹത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-20 16:46:00
Keywordsശാസ്ത്ര
Created Date2025-06-20 16:47:05