Content | പാലാ: പാലാ രൂപത ജന്മം കൊണ്ട് വർഷം ജനിക്കുകയും രൂപത പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന അവസരത്തിൽ 75-ാം പിറന്നാൾ ആഘോഷിക്കുകയും ചെയ്യുന്നവർക്ക് രൂപത ആദരവ് നൽകി. പാലാ ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. രൂപതയോടൊ പ്പം പിറന്ന ആളുകളുടെ ഒത്തുചേരൽ ദൈവപരിപാലനയുടെ അനാവരണമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അധ്യക്ഷത വഹിച്ചു. ളാലം പഴയപള്ളി വികാരി ഫാ.ജോസഫ് തടത്തിൽ, പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡന്‍റ് ഷേർലി ചെറിയാൻ മഠത്തിപ്പറമ്പിൽ, പി.സി. ജോർജ് എന്നിവർ ആശംസാ പ്രസംഗം നടത്തി. ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ സ്വാഗതവും പ്രോ ലൈഫ് രൂപത പ്രസിഡൻ്റ് മാത്യു എം. കുര്യാക്കോസ് കൃതജ്ഞതയും പറഞ്ഞു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|