Content | ബൊഗോട്ട: സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന കൊളംബിയയിൽ സമാധാനം വീണ്ടെടുക്കുവാന്‍ 10 ലക്ഷം ജപമാല സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ ഒരുങ്ങുന്നു. ജൂൺ 28 അടുത്ത ശനിയാഴ്ചയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 10 ലക്ഷം ജപമാല പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നത്. ബൊഗോട്ട അതിരൂപത വൈദികനായ ഫാ. ഡാനിയേൽ ബുസ്റ്റമാന്റേയുടെ ആഹ്വാന പ്രകാരം 'വൺ മില്യൺ റോസറി, വൺ വോയ്‌സ്' എന്ന പരിപാടിയുടെ ഭാഗമായാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ ഒന്നുചേരുന്നത്.
തെക്കു പടിഞ്ഞാറൻ കൊളംബിയയിലെ കോക്ക, വല്ലെ ഡെൽ കോക്ക തുടങ്ങിയ മേഖലകളില്‍ നടന്ന ഭീകരാക്രമണങ്ങളും തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി മിഗുവൽ ഉറിബെ ടർബെയ്‌ക്കെതിരായ ആക്രമണവും ഉള്‍പ്പെടെ കൊളംബിയയില്‍ ഉടലെടുത്ത വിവിധങ്ങളായ പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് ഫാ. ബുസ്റ്റമാന്റേ നേതൃത്വത്തില്‍ പ്രാര്‍ത്ഥനായജ്ഞം ആരംഭിക്കുന്നത്. വിവിധ രൂപതകളിൽ നിന്നുള്ള വൈദികരും ഇതിൽ പങ്കുചേരും.
വിശ്വാസികളായവര്‍ എന്ന നിലയിൽ, പ്രാർത്ഥനയിൽ ഐക്യപ്പെടാനും കർത്താവിനോട് സമാധാനം നൽകണമെന്ന് അപേക്ഷിക്കാനുമുള്ള അവസരമാണിതെന്നു എസിഐ പ്രെൻസയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ഫാ. ഡാനിയേൽ പറഞ്ഞു. ഇടവക സമൂഹങ്ങൾ, മരിയൻ പ്രസ്ഥാനങ്ങൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ജപമാല സമര്‍പ്പണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. വിശ്വാസികൾക്ക് അവർ എവിടെയായിരുന്നാലും, അവരുടെ വീടുകളോ, ജോലിസ്ഥലങ്ങളോ, സ്കൂളുകളോ ആകട്ടെ, അവിടെ നിന്ന് പങ്കുചേരാമെന്നും കൊളംബിയയ്ക്കുവേണ്ടി പ്രാർത്ഥിക്കുക എന്നതു മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
|