category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബക്കൂട്ടായ്മ പ്രതിനിധി സമ്മേളനം ഇന്നു ബർമിംഗ് ഹാമിൽ
Contentബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ഇന്നു ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിനായി ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയവും ആണ് വേദിയാവുന്നത്. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്‌മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും. രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വേർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്ത് മണിക്ക് ബിഷപ്പിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റവ. ഡോ.മാത്യു പിണക്കാട്ട്, കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റവ. ഫാ. ജിബിൻ വാമറ്റത്തിൽ , മറ്റു വൈദികർ എന്നിവർ സഹകാർമ്മികരാവും. വിശുദ്ധ കുർബാനക്ക് ശേഷം ഫാ. ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ്, ചർച്ച എന്നിവയും നടക്കും. കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ്, സെക്രട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-21 10:30:00
Keywordsഗ്രേറ്റ് ബ്രിട്ട
Created Date2025-06-21 10:30:53