Content | കൊച്ചി: സീറോ മലബാർ സഭയുടെ ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ രൂപതകളിൽനിന്നുമുള്ള യുവ വൈദീകർക്കു സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽവച്ചു ദശദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വൈദികർ ഈ കാലഘട്ടത്തിൽ വളർത്തിയെടുക്കേണ്ട ഗുണങ്ങളിൽ ഏറ്റവും പ്രധാനം മാനുഷികഗുണങ്ങളാണെന്നും വൈദീക പരിശീലനം നിരന്തരം തുടർന്നുകൊണ്ടിരിക്കേണ്ടതാണെന്നും മേജർ ആർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു.
വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിൽ, ക്യൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ചാൻസലർ റെവ ഡോ. എബ്രഹാം കാവിൽ പുരയിടത്തിൽ, വൈദികർക്കുവേണ്ടിയുള്ള കമ്മീഷൻ സെക്രട്ടറി റെവ ഡോ ടോം ഓലിക്കരോട്ട് എന്നിവരും സംസാരിച്ചു. അജപാലന ദൈവശാസ്ത്രം, മനഃശാസ്ത്രം, ആരാധനക്രമം, സഭാ നിയമം, ബൈബിൾ വ്യാഖ്യാനം, കമ്മ്യൂണിക്കേറ്റീവ് സ്‌കിൽസ്, യൂത്ത് അനിമേഷൻ, തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധർ നയിച്ച ക്ലാസ്സുകളും വർക്‌ഷോപ്പുകളും ഈ ദശദിന പരിശീലനപരിപാടിയുടെ പ്രത്യേകതയായിരുന്നു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |