category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി ലഹരിവിരുദ്ധ വാരാചരണത്തിന് സമാപനം
Contentകൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ കേരള കത്തോലിക്ക സഭയുടെ ആഹ്വാനമനുസരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണ പരിപാടികൾ സമാപിച്ചു. കച്ചേരിപ്പടി ഗാന്ധിസ്ക്വയറിൽ നടന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. മാരക ലഹരികളുടെ വ്യാപനവും ഇതുമൂലമുണ്ടായേക്കാവുന്ന കൊലപാതകങ്ങളും അക്രമങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിന്റെ ഇന്റലിജൻസ് സംവിധാനം പരാജയമെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലിരിക്കുന്ന ഏതൊരമ്മയും കുടുംബാംഗങ്ങളും പോലും ഏതുസമയവും കൊല ചെയ്യപ്പെടാവുന്ന ഭീകര സാഹചര്യം മാരക രാസലഹരികളുടെ വ്യാപനം മൂലം സം ജാതമായി. ലഹരി ഉപയോഗിക്കുന്നവനെയും അവൻ്റെ റൂട്ട് മാപ്പും കണ്ടെത്തിയാൽ മാഫിയയുടെ ഉറവിടം കണ്ടെത്താൻ സാധിക്കും. ഉപയോഗിക്കുന്നവനെ ശിക്ഷിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. മാഫിയയെ തളയ്ക്കാനുള്ള ചങ്കൂറ്റവും സർ ക്കാരിനുണ്ടാകണം. രാസലഹരിക്കെതിരെ സംസ്ഥാനത്തെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യൂ സംവിധാനങ്ങൾ സജീവമാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു. ഫാ. ജോസഫ് ഷെറിൻ ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ക്ലീറ്റസ്, എം.ഡി. റാഫേൽ, ജെസ്റ്റിൻ മാളിയേക്കൽ, ഡിക്‌സൺ, അലക്‌സ് മുല്ലാപറമ്പൻ, ജൂഡ് തദേവൂസ് എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-06-30 11:36:00
Keywordsകെ‌സി‌ബി‌സി
Created Date2025-06-30 11:36:25